Posts

Showing posts from September, 2020

ഭദ്ര എ എം 9 C

Image
കവിത  തിരിച്ചറിവ് മഹാമാരി പെയ്തിറങ്ങി. അഹംഭാവം പോയ്മറഞ്ഞു. സാമ്രാജ്യങ്ങൾ തകർന്നടിഞ്ഞു. പൊയ്മുഖങ്ങൾ അടർന്നുവീണു. വർഷിച്ചിടുന്നില്ലെങ്ങുമേ ബോംബുകൾ! ഗർജിച്ചീടൂന്നില്ലെങ്ങുമേ തോക്കുകൾ! കെട്ടടങ്ങീ ശബ്ദഘോഷങ്ങൾ വിജനമായ് വീഥികൾ! അലിഞ്ഞുചേർന്നൂ ആംബുലൻസിൻ മുഴക്കങ്ങളീക്കെട്ട വായുവിൽ! ഏകാകിയായവൻ നിന്നിടുന്നു.  കൈകഴുകി പാപക്കറനീക്കിടുന്നു.  മുഖം മറച്ചോടുവാൻ ശ്രമിച്ചിടുന്നു.  മർത്ത്യരും വൈറസും തമ്മിലുള്ള  അടർക്കളത്തിലവൻ പകച്ചു നിൽപ്പൂ തോൽപ്പിച്ചിടേണമീവൈറസിനെ  അതിനായ് തെറ്റുകളെല്ലാമേറ്റു ചൊല്ലാം  സ്നേഹത്തിൻ ഗീതങ്ങൾ പകർന്നു നൽകാം  മാനവർ തമ്മിലകന്നെന്നാലും  മനസ്സുകൾ തമ്മിലടുത്തു നിൽക്കാം അതിരുകളൊക്കെയും അടർത്തി മാറ്റാം  തിരിച്ചറിവിൻ്റെ പുതിയ കാലം  അതിജീവനത്തിൻ പുതിയ പാഠം  'കൊറോണ' സമ്മാനിക്കും സുവർണകാലം...                      - ഭദ്ര എ എം 9 C

നന്ദന രാജ് 9 C

Image
അമ്മ മാക്സിം ഗോർക്കിയുടെ 'അമ്മ' എന്ന നോവലിൻ്റെ പരിഭാഷയുടെ പത്താം പതിപ്പാണ് ഈ പുസ്തകം. തൊഴിലാളി വർഗ്ഗത്തിൻ്റെ ഇച്ഛാശക്തി നിഷ്ഠൂരമായ അടിച്ചമർത്തലുകളെ അതിജീവിക്കുന്ന കഥകൾ ലോക ചരിത്രത്തിൽ എന്നുമുണ്ട്. 'അമ്മ' പ്രസിദ്ധീകരിച്ചിട്ട് നൂറു വർഷം കഴിഞ്ഞു. ഒരമ്മ തൊഴിലാളി വർഗ്ഗത്തിൻ്റെ പോരാട്ടത്തെ പിന്തുണയ്ക്കുന്നതാണ് നോവലിലെ ഇതിവൃത്തം. അമ്മയെന്ന നോവൽ പോലെ ഇത്രയേറെ പേർ വായിക്കുകയും ജനകോടികളുടെ ജീവിതത്തെ ഇത്രയധികം സ്വാധീനിക്കുകയും ചെ പുസ്തകങ്ങൾ ലോക സാഹിത്യ ചരിത്രത്തിൽ വിരളമാണ്. ഈയൊരു പുസ്തകം ഏതൊരു വായനക്കാരെയും ഏറെ ആകർഷിക്കുന്ന ഭാഷയിലാണ് എഴുതിയിരിക്കുന്നത്. യൂറോപ്പിലെ തൊഴിലാളി വർഗ്ഗത്തെ മാത്രമല്ല പിന്നീട് ഇതര ഭൂഖണ്ഡങ്ങളിലെ കോടാനുകോടി വായനക്കാരെയും സംബന്ധിച്ച് അവർ അനുഭവിക്കുന്ന അടിച്ചമർത്തലുകൾ അവസാനിപ്പിക്കുന്നതിന് ഈ നോവൽ പ്രേരണയായിത്തീർന്നു. തൊഴിലാളി വർഗ്ഗത്തിന്റെ ജീവിതം, സ്വേച്ഛാധിപത്യത്തിനും ബൂർഷ്വാസികൾക്കുമെതിരെയുള്ള സമരം, വിപ്ലവബോധത്തിന്റെ വളർച്ച, തൊഴിലാളികളുടെ ഇടയിൽ നിന്നും തന്നെയുള്ള നേതാക്കളുടെ ആവിർഭാവം ഇതൊക്കെയാണ് അമ്മ എന്ന നോവലിലെ പ്രധാന വിഷയങ്ങൾ നമ്മുടെ ശ്രദ്ധയെ ആകർഷിക്കുന്ന

അതുല്ല്യ വി ബി 6 B

Image
കുപ്പിവളകൾ                      പ്രശസ്ത എഴുത്തുകാരി സാറാ തോമസിൻ്റെ ഒരു കഥയാണ് "കുപ്പിവളകൾ". വളരെയേറെ ഹൃദയ സ്പർശിയായ ഒരു കഥയാണിത്. കണ്ണമ്മ എന്ന കണ്ണ് കാണാത്ത  ഒരു പെൺകുട്ടിയുടെ കഥ... അവൾ  സിസ്റ്റർമാരുടെ കൂടെ ജീവിക്കുമ്പോൾ അവളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് കഥയിൽ പ്രധാനമായും ഉള്ളത്...  അവളുടെ  കൂട്ടിനു അവിടെ കുറച്ചു കുട്ടികൾ ഉണ്ട്. പക്ഷേ അവർ അവൾക്കു പ്രകൃതി എന്താണ്, എങ്ങനെയാണ് അല്ലെങ്കിൽ വട്ടം എന്നത് എന്താണ്, നമ്മുടെ ചുറ്റും എന്തെല്ലാം ഉണ്ട് അവ എങ്ങനെയാണ് എന്നൊന്നും പറഞ്ഞു കൊടുക്കില്ല ! അവർ അവളെയും ഇരുത്തി ഓരോന്നു പറയും പക്ഷേ കണ്ണമ്മക്ക് കണ്ണ് കാണാത്തതു കൊണ്ടും, ഒന്നും കണ്ടിട്ടില്ലാത്തതു കൊണ്ടും അവർ എന്താണ് പറയുന്നതെന്നു കണ്ണമക്കു മനസിലാവാറില്ല ! അതിനാൽ നാലാളു കൂടുന്ന ഇടത്തു കണ്ണമ്മ ഇരിക്കാറില്ല....   ലിസ, മേരി, സേതു, എന്നിവരാണ് കണ്ണമ്മയുടെ കൂട്ടുകാർ. പക്ഷേ ദേവു ചേച്ചിയാണ് കണ്ണമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരി...... അവൾക്ക് എല്ലാം പറഞ്ഞു കൊടുക്കുന്നത് ദേവു ആണ്.  അങ്ങനെയിരിക്കെയാണ് ഒരു മഴയുള്ള ദിവസം ഏതോ ഒരു കാർ വന്നു നിന്ന ശബ്ദം അവൾ കേട്ടത്. പിന്നെ,  സേതു വന്നു അവളുടെ കൈപ

ഭദ്ര എ എം 9 C

Image
വിഹിതം - ബലി   മലയാള സാഹിത്യ രംഗത്ത് തൻ്റേതായ ഇടം കണ്ടെത്തിയ ശ്രീ സുഭാഷ്ചന്ദ്രൻ്റെ കഥാസമാഹാരമാണ് 'വിഹിതം'. മലയാള ചെറുകഥയെ ലോക നിലവാരത്തിലേക്ക് ഉയർത്തിയ മൂന്ന് കഥകൾ അടങ്ങിയ ചെറുകഥാസമാഹാരം. 2014ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഈ കഥാ സമാഹാരത്തിലെ ആദ്യ കഥയാണ് 'ബലി '                           ജീവിതത്തിൽ ഒരിക്കലും ഒഴിച്ചു കൂടാനാവാത്ത 'മരണം' കഥയ്ക്കു വിഷയമാകുന്നു. പെരുന്നാളിന് ഇറച്ചി വാങ്ങാനായി ചന്തയിൽ വരുന്ന അമ്മയുടെയും മകൻ്റയും ദയനീയ രൂപം,  അവരുടെ നിസ്സഹായാവസ്ഥ,  ഇറച്ചി വെട്ടുകാരൻ്റെ മനോവികാരങ്ങൾ, എല്ലാം വായനക്കാരുടെ മനസ്സിലേക്ക് പടർന്നു കയറുന്നു.               ഓരോന്നിൻ്റെയും വില മാറി മാറി ചോദിക്കുമ്പോഴും തന്റെ കയ്യിലുള്ള നാണയത്തുട്ടിലേക്ക് അവരുടെ ദയനീയ നോട്ടം കടന്നു പോകുന്നു. കടയിൽ വന്ന അവസാന ആളും മടങ്ങിപോകുന്നതുവരെ തന്റെ ഊഴത്തിനായി കാത്തുനിൽക്കുന്നു. കയ്യിൽ പൈസ ഇല്ല എന്നറിഞ്ഞിട്ടാവാം ഇറച്ചിവെട്ടുകാരന് എന്തോ അവരോട് ഒരല്പം ദയവുണ്ടായി കയ്യിലുള്ള പൈസക്ക് ബോട്ടിനൽകാമെന്ന് സമ്മതിച്ചു.                                 യാതൊരു അറപ്പും ഇല്ലാതെ മൃഗങ്ങളെ കൊന്നു തള്ളുന

സാനിയ കെ ജെ

Image
ഒരു ദേശത്തിൻ്റെ കഥ                             വിശാലമായ ലോകത്തേക്കു തുറന്നിട്ടിരിക്കുന്ന ഒരു വാതായനമാണ് മലയാള വായനാ സമൂഹത്തെ സംബന്ധിച്ചിടത്തോളം എസ്. കെ. പൊറ്റക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥയെന്ന നോവല്‍. ശങ്കരന്‍ കുട്ടി പൊറ്റെക്കാട് എന്ന എസ്. കെ. പൊറ്റെക്കാട്ട് തന്റെ ബാല്യം ചിലവഴിച്ച അതിരണിപ്പാടം എന്ന ദേശത്തിന്റെ കഥയാണിത്. 1972-ല്‍ പ്രസിദ്ധീകരിച്ച നോവലിലെ പ്രധാന കഥാപാത്രത്തിന്റെ പേര് ശ്രീധരന്‍ എന്നാണ്. മലയാളിക്ക് ഒരു ആമുഖത്തിന്റെ ആവശ്യമില്ലാത്ത  ഒരു നോവലാണ് ഒരു ദേശത്തിന്റെ കഥ. സഞ്ചാര സാഹിത്യകാരനായ എസ് കെ പൊറ്റക്കാട്ടിന്റെ മാസ്റ്റര്‍ പീസ് എന്ന് പറയാവുന്ന നോവലാണിത്. ശ്രീധരന്‍ മാത്രമല്ല സത്യവും ധര്‍മ്മവും ജീവിതശാസ്ത്രമാക്കിയ കൃഷ്ണന്‍ മാസ്റ്റര്‍ , തലമുറകളായി ഐശ്വര്യത്തിലും പ്രതാപത്തിലും വര്‍ത്തിച്ച കേളഞ്ചേരി തറവാടിനെ നശിപ്പിക്കുകയും സ്വയം നശിക്കുകയും ചെയ്ത കുഞ്ഞിക്കേളുമേലാന്‍ , കോരന്‍ , കുളൂസ് പറങ്ങോടന്‍ , പെരിക്കാലന്‍ അയ്യപ്പന്‍ , ആധാരം ആണ്ടി, ശകുനിക്കമ്പൗണ്ടര്‍ , മീശക്കണാരന്‍ , കൂനന്‍ വേലു, ഞണ്ടുഗോവിന്ദന്‍ , തടിച്ചി കുങ്കിയമ്മ, വെള്ളക്കൂറ കുഞ്ഞിരാമന്‍ , കുടക്കാല്‍ ബാലന്‍ അങ്ങനെ എത്രയെത്ര

ആദ്യ ബിജോയ് 6 C

Image
ആനന്ദലഹരി   നിങ്ങൾ സദ്ഗുരു എന്ന മഹാജ്ഞാനി ആയ മനുഷ്യനെ അറിയുമോ. യോഗിയും ദാർശനികനും ആത്മജ്ഞാനിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആധ്യാത്മിക ഗുരുവാണ്. അദ്ദേഹം എഴുതിയ പുസ്തകമാണ് ആനന്ദലഹരി. നമ്മുടെ ജീവിതത്തിൽ നടക്കേണ്ടതും നടക്കാതെയിരിക്കേണ്ടതുമായ കാര്യങ്ങൾ അദ്ദേഹം ഇതിൽ നല്ല രീതിയിൽ വിവരിച്ചിട്ടുണ്ട്. ഏത് സാധാരണക്കാരുടെയും ജീവിതത്തിൽ നടക്കുന്ന കാര്യമാണ് ഈ പുസ്തകത്തിൽ ഉള്ളത്.  ആഗ്രഹങ്ങളെ കുറിച്ച് പറയുന്നുണ്ട് ഇതിൽ. നമ്മുടെ ജീവിതത്തിൽ ആഗ്രഹങ്ങൾ വേണ്ടന്ന് വച്ചാൽ ആ ജീവിതത്തിന് ഒരർത്ഥവും ഉണ്ടാവുകയില്ല. മറിച്ചു ആഗ്രഹവും സ്വപ്നവുമുണ്ടെങ്കിലെ ജീവിക്കണമെന്ന് തോന്നുകയുള്ളൂ. തെറ്റുകളെ കുറിച്ചും പറയുന്നുണ്ട്. നമ്മുടെ ജീവിതത്തിൽ തെറ്റുകളുണ്ടാകുമ്പോൾ അത് മറ്റുള്ളവരുടെ തലയിൽ കെട്ടി വയ്ക്കുന്നത് തെറ്റാണ്. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന തെറ്റ് നമ്മൾ കാരണം ആണെന്ന് അറിയുമ്പോൾ, അതിന് വേണ്ടി പ്രായശ്ചിത്തം ചെയ്യുമ്പോൾ ആ തെറ്റ് നമ്മൾ തിരുത്തി എന്ന് മനസ്സിലാക്കാം. ഇതിനൊക്കെ അദ്ദേഹം ഉദാഹരണം ആയി നിർത്തിയത് ശങ്കരൻ പിള്ളയെ ആണ്.  അദ്ദേഹം ഇതിൽ കുറച്ചു വചനങ്ങൾ  എഴുതിയിട്ടുണ്ട്. ഏവർക്കും  മനസ്സിലാകുന്ന രീതിയിൽ ഉള്ള വചനങ്ങൾ. തന്

ഭദ്ര എ എം 9 C

Image
നെയ്പ്പായസം                                                                     മലയാളികൾക്ക് എന്നും വായനയുടെ വസന്തകാലം സമ്മാനിച്ചിട്ടുള്ള മാധവിക്കുട്ടിയുടെ ഹൃദയസ്പർശിയായ ഒരു കഥയാണ് നെയ്പ്പായസം. കഥയുടെ പേരുപോലെതന്നെ കഥാകാരി അക്ഷര സദ്യയുടെ നെയ്പ്പായസം ആണ് വായനക്കാർക്ക് തരുന്നത്. എന്നാൽ ആ നെയ്പ്പാസത്തിന് കണ്ണുനീരിന്‍റെ ഉപ്പുരസം ആണുള്ളത്.                     ഭാര്യ നഷ്ടപ്പെട്ട് മൂന്ന് കുട്ടികളുമായി ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുന്ന ഒരു അച്ഛന്റെ മനോവ്യഥകൾ ആണ് കഥയുടെ പ്രമേയം. ഒരർഥത്തിൽ പറഞ്ഞാൽ ആ ചിതയോടൊപ്പം എരിഞ്ഞടങ്ങിയത് അദ്ദേഹത്തിന്റെ ജീവിത സ്വപ്നങ്ങൾ കൂടിയായിരുന്നു. തന്നോട് ഒരു വാക്കുപോലും പറയാതെ കടന്നുപോയ ഭാര്യയോട് അദ്ദേഹത്തിനുള്ള സങ്കടവും പരിഭവവും ഏറെയാണ്.                                    കുറഞ്ഞ ചിലവിൽ ഭാര്യയുടെ ശവദാഹം നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ആ ദിവസം നടന്ന പ്രധാന സംഭവങ്ങളും ഭാര്യയുടെ സംഭാഷണവും എല്ലാം ഓർത്തെടുക്കാൻ ശ്രമിക്കുന്നു. എന്നാൽ 'ഇന്ന് തിങ്കളാഴ്ച അല്ലേ ഉണ്ണി ഇങ്ങനെ കിടന്നാൽ മതിയോ' എന്ന ഭാര്യയുടെ വാക്കുകൾ ഒഴികെ മറ്റൊന്നും അദ്ദേഹത്തിന്റെ ഓർമയിലേക്ക് കടന്ന

ദേവ്ന നാരായണൻ എ 9E

Image
ശേഖൂട്ടി പ്രശസ്ത ചെറുകഥാകൃത്ത് ടി.പത്മനാഭന്റെ പ്രസിദ്ധമായ ചെറുകഥയാണ് 'ശേഖൂട്ടി'.                             യജമാനഭക്തിയും നല്ല വകതിരിവുമുള്ള ഒരു നായയുടെ ദയനീയ അവസ്ഥ ചിത്രീകരിക്കുന്ന കഥയാണിത്. ദാമു എന്ന പ്രിയപ്പെട്ട യജമാനൻ ഇല്ലാത്ത സമയത്ത് ഉപദ്രവക്കാരനായും ശല്യക്കാരനായും ജനങ്ങൾ മുദ്രകുത്തി പട്ടിണിക്കിട്ട് കെട്ടിയിട്ടപ്പോൾ വേദന സഹിക്കാനാകാതെ സർവ്വ ശക്തിയാൽ രക്ഷപ്പെട്ട് തെരുവിലേക്ക് ഓടിപ്പോയ ഒരു നായയാണ് ശേഖൂട്ടി. ദിവസങ്ങളോളം പട്ടിണിയായി കഴുത്തിൽ തുകൽ വീണ് ക്ഷീണിതനായി കിടക്കുന്ന അവന്റെ അടുത്തേക്ക് ആരും തിരിഞ്ഞു നോക്കിയില്ല. മൂന്ന് രാപ്പകലുകൾ തന്റെ പഴയ കാലത്തെക്കുറിച്ചോർത്ത് അവൻ സമയം നീക്കി. അനാഥനായി തെരുവിൽ തളർന്നു കിടക്കുമ്പോഴും യജമാനൻ വന്നു കൂട്ടികൊണ്ടു പോകും എന്ന സ്വപ്നത്തിൽ  ശവം തീനി കഴുകന്റെ നഖ സ്പർശനം പോലും യജമാനന്റെ തലോടലായി അനുഭവപ്പെടുന്നു.                        കഥാരംഭം മുതൽ അവസാനം വരെ ഏതൊരു  വായനാക്കാരനെയും ആധിപിടിപ്പിക്കുന്ന ഒരു കഥയാണ് ശേഖൂട്ടി. വളരെ രസകരമായതും മനസ്സലിയിപ്പിക്കുന്നതും ആയ ഒരു കഥ. എല്ലാവരുടേയും മനസ്സിൽ സ്പർശിക്കുന്ന ഒരു കഥാപാത്രമാണ് ശേഖൂട്ടി എന്ന നായ. കഥ

ദേവിക എ 9 E

Image
പഞ്ചതന്ത്രം കഥകളുടെ അനന്തലോകത്തിന് ഭാരതം സമർപ്പിച്ച  അനർ ഘസംഭാവനയാണ് വിഷ്ണുശർമന്റെ 'പഞ്ചതന്ത്രം'. വായനക്കാരന്റെ കൗതുകത്തെ വഴിനടത്തുന്ന ആഖ്യാനഗുണത്തിന്റെ രസവിദ്യ ഭാരതീയർ മനസ്സിലാക്കിയതും വിഷ്ണുശർമനിലനിൽ നിന്നു തന്നെ. കുഞ്ഞികുട്ടൻ ഇളയതാണ് ഈ കൃതി പുനരാഖ്യാനം നടത്തിയത്. പക്ഷിമൃഗങ്ങളിലൂടെ ദേവനും മാനവരും ഒക്കെ ചേർന്ന് ജീവിതം പഠിപ്പിക്കുന്ന ഈ കഥകൾ, കാലത്തെ മറികടന്നു ഏതുകാലത്തും പ്രസക്തി നേടുന്നു. നന്മയും സ്നേഹവും വിവേകവും ബുദ്ധിയും ധൈര്യവും കൊണ്ടു ജീവിതത്തിൽ പൊരുതുവാനുള്ള കരുത്തുനൽകുന്നു.  അമരശക്തി എന്ന രാജാവിന്റെ മൂന്നു  മക്കളെ ജീവിതത്തിലെ അളവറ്റ ദുർഘടകസന്ദർഭത്തെ  എങ്ങനെ അതിജീവിക്കാമെന്ന് വിഷ്ണുശർമൻ മിത്രഭേദം തുടങ്ങി അപരീക്ഷിതകാരകം വരെ അഞ്ചു തന്ത്രമായി പറഞ്ഞുകൊടുക്കുന്നു.  പ്രായഭേതമന്യേ എല്ലാവരും വായിച്ചിരികേണ്ട ഒരു കൃതിയാണ് പഞ്ചതന്ത്രം                         - ദേവിക എ 9E

മീര കെ എച്ച് 10 E

Image
നാലുകെട്ട് ജ്ഞാനപീഠ ജേതാവ് എം ടി  വാസുദേവൻ നായരുടെ          കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലാണ് നാലുകെട്ട്. കേരളീയ സമൂഹഘടനയുടെ പരിണാമത്തിലെ ഒരു പ്രത്യേകഘട്ടത്തെ പ്രതീകവത്കരിക്കുന്ന നാലുകെട്ട് എന്ന കൃതി അപ്പുണ്ണി എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതയാത്രകളാണ്.            കുടുംബവും ആചാരങ്ങളും ജീവിതത്തിന്റെ നെടുങ്കൻ കാരാഗ്രഹങ്ങളും വ്യക്തിയെ ആഹരിക്കുന്നതിന് നാക്കു നീട്ടി ആഞ്ഞടുക്കുന്ന കാല സന്ധികളിലൂടെ അപ്പുണ്ണി മുന്നേറുമ്പോൾ കേരളത്തിന്റെ എഴുതപ്പെടാത്ത ചരിത്രവും തുടുത്തുണരുന്നു.             നോവൽ ഏറ്റവും സത്യസന്ധമായ സാമൂഹിക ചരിത്രം ആവുന്നതിന്റെ ഒരു ഉദാഹരണവും ആണ് നാലുകെട്ട്. പ്രകാശമാനമായ ജീവിതത്തിനിടയിൽ നിഴലുകളുടെ ഒരു അദൃശ്യ വാഴ്ച ഉണ്ടെന്ന് വായനക്കാരെ അറിയിക്കുന്ന മലയാളത്തിന്റെ അഭിമാനമായ ഈ രചന എല്ലാവരും വായിക്കേണ്ട ഒരു കൃതിയാണ്.                        - മീര കെ എച്ച് 10E

ദേവിക എ 9 E

Image
മരരാമൻ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള ഒരു നോവലാണ് ബാലകൃഷ്ണൻ അഞ്ചത്തിന്റെ 'മരരാമൻ'           ഈ നോവലിലെ ശീർഷകം പോലെ തന്നെ മരരാമനാണ് ഇതിലെ കേന്ദ്രകഥാപാത്രം.       മരരാമൻ എന്ന രാമൻ സ്ഥലം നോക്കാൻ വന്നപ്പോൾ അവിടെ നിന്ന് ഒരു മാവിന്റെ 'മരരാമാ' എന്ന വിളികേൾക്കുകയും തന്റെ ഭൂതകാലത്തിലേക്ക് പോകുകയും ചെയ്യുന്നു.           ഗോവിന്ദനാശാനും, ആശാത്തിയും, വേശുകുട്ടിയുമാണ് രാമന്റെ ഓർമ്മയിലെ ആദ്യ കണ്ണികൾ.      അച്ഛന് ഇലഞ്ഞിമരത്തിന്റെ മണവും അമ്മക്ക് നറുനണ്ടിയുടെ മണവും അതുമാത്രമായിരുന്നു രാമന് അച്ഛനേയും അമ്മയേയും പറ്റിയുള്ള അറിവ്.      രാമൻ തന്റെ കൗമാരത്തിൽ കല്യാണിടീച്ചറുടേയും, വൈദ്യരുടെയും കൂടെക്കൂടി. അങ്ങനെ രാമൻ കുറച്ചു വൈദ്യവും വശത്താക്കുന്നു.         തന്റെ അറിവ് മറ്റൊരു സോപ്പ് കമ്പനിക്ക് പറഞ്ഞുകൊടുത്തതാണ് രാമൻ ചെയ്ത തെറ്റ്, അതുമാത്രമല്ല, വൈദ്യന് പാമ്പുകടിയേറ്റപ്പോൾ രാമന്  സഹായിക്കാൻ കഴിഞ്ഞില്ല,തന്നെ അക്ഷരം പഠിപ്പിച്ച കല്യാണിടീച്ചറെ കാണാനും പോയില്ല.        രാമൻ നല്ല പാചകക്കാരനായി മാറുന്നു. ഇതു രാമന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറുകയാണിവിടെ. രാമ

അമൃത പി യു 10 C

Image
ഇനി ഞാൻ ഉറങ്ങട്ടെ മഹാഭാരതം എന്ന ഇതിഹാസത്തെ അവലംബിച്ച് എഴുതപ്പെട്ട ഒരു സ്വതന്ത്ര നോവലാണ് പി. കെ. ബാലകൃഷ്ണനെഴുതിയ ഇനി ഞാൻ ഉറങ്ങട്ടെ. കർണന്റെ സമ്പൂർണ കഥയാണ് ഈ കൃതിയുടെ പ്രധാന ഭാഗം.                ദ്രൗപതിയെപ്പറ്റി സ്വകീയമായ ഒരു സമാന്തര കഥാസങ്കല്പം നടത്തി, ആ സങ്കല്പത്തിന്റെ നൂലിഴകളിൽ കർണ്ണ കഥാദളങ്ങൾ കൊരുത്തെടുത്തിട്ടിക്കുന്നു. അമ്മയായ ദ്രൗപതിയുടെ ധർമ്മരോഷത്തിൽ നിന്ന് ഉണ്ടായ സ്ത്രീത്വത്തിന്റെയാകെ ദുഃഖം പ്രപഞ്ചത്തിന്റെ ഗദ്ഗദമായി മാറുന്ന കാഴ്ച ഇതിൽ കാണാം. കർണ്ണൻ ഭ്രാതൃഹന്താവാണെന്നു തിരിച്ചറിഞ്ഞ യുധിഷ്ഠിരന്റെ സഹതാപാർദ്രമായ ശിഷ്ടജീവിതത്തിന്റെ ദയനീയ കാഴ്ച നോവലിന്റെ പ്രാരംഭം മുതൽ കാണാം. ദ്രൗപതിയുടെ വേദനിക്കപ്പെട്ട  ആത്മഗതങ്ങൾ കർണാനാവുന്ന വടവൃക്ഷത്തിന്മേൽ ചുറ്റി പ്പടർന്നു വലയം ചെയ്ത് വ്യർത്ഥതാബോധത്തിന്റെ രക്തപുഷ്പങ്ങൾ വിരിയിച്ചു നിൽക്കുന്ന അത്ഭുതദൃശ്യമാണ് ഈ നോവൽ.                         മഹാ ദുരന്തത്തിന്റെ ഭേരിനാദത്തിൽ നിന്നാരംഭിക്കുന്ന നോവൽ, പ്രാപഞ്ചിക ജീവിതത്തിന്റെയും ജീവിതവിഭ്രാന്തികളുടെയും അനിവാര്യതയാവുന്ന ദുഃഖ ശ്രുതിയിലൂടെ താഴോട്ടൊഴുകി ഏകാന്തമായ വ്യർത്ഥതാബോധത്തിന്റെ തണുത്തുറഞ്ഞ തമസ്സിൽ   നിദ്രയ

അമൃത കെ ബി 6 C

Image
ശ്രീരാമകൃഷ്ണ ദേവൻ - ജീവചരിത്രം സ്മരണാനന്ദ സ്വാമികൾ രചിച്ച് കൽക്കട്ട അദ്വൈതാശ്രമത്തിൽ നിന്ന് ഇംഗ്ലിഷിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ മലയാള വിവർത്തനമാണ് ശ്രീരാമകൃഷ്ണദേവൻ ജീവചരിത്രം . ആത്മീയ ഗുരുവര്യനായ ശ്രീരാമകൃഷ്ണപരമഹംസൻ്റെ ജനനം മുതലുള്ള കഥകൾ ഈ  പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. സാധാരണ ജനങ്ങൾക്കും എളുപ്പത്തിൽ വായിക്കാൻ സാധിക്കുന്ന വിധത്തിലാണ് എഴുതിയിട്ടുള്ളത്. ബംഗാളിലുള്ള കാമാർ പുക്കൂർ എന്ന ഗ്രാമത്തിലെ ക്ഷുദിറാം  ഛട്ടോപാധ്യായ എന്ന സ്വാത്വികനായ ബ്രാഹ്മണൻ്റേയും പത്നി ചന്ദ്രമണിയുടേയും മകനാണ് ശ്രീരാമകൃഷ്ണ പരമഹംസർ. ഒരിക്കൽ  ക്ഷുദിറാം തീർത്ഥയാത്രയ്ക്കിടെ ഗയയിലെ വിഷ്ണു (ഗദാധരൻ) ക്ഷേത്രത്തിലെത്തി. പകൽ മുഴുവൻ ആരാധനയിൽ മുഴുകി അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അദ്ദേഹത്തിന് വിചിത്രമായ സ്വപ്നമുണ്ടായി. തൻ്റെ മകനായി തൻ്റെ ഭവനത്തിൽ ഭഗവാൻ വിഷ്ണു (ഗദാധരൻ) ജനിക്കുമെന്ന്.  ഇതുപോലെ തന്നെ ചന്ദ്രമണിയ്ക്കും വേറൊരു അനുഭവവുമുണ്ടായിട്ടുണ്ട്. വീടിനടുത്തുള്ള ശിവക്ഷേത്രത്തിൽ നിൽക്കുമ്പോൾ ഒരു പ്രകാശധാര തന്നിലേക്ക് പ്രവഹിക്കുന്നതായി അനുഭവപ്പെട്ടു.  അതിനു ശേഷമാണ് ശ്രീരാമകൃഷ്ണ പരമഹംസരുടെ ജനനം.   ഗയയിൽ വച്ചുണ്ടായ സ്വപ്ന

അതുല്യ വി ബി 6 B

Image
തേങ്ങ                   മലയാള ചെറുകഥാകൃത്തും,  നോവലിസ്റ്റുമായ  പി വത്സലയുടെ പ്രധാന കൃതികളിലൊന്നാണ് "തേങ്ങ" എന്ന കഥ. അക്കമ്മ എന്ന ഒരു കൊച്ചു പെൺകുട്ടി വീട്ടിലെ ദാരിദ്ര്യവും കഷ്ടപ്പാടും പേറി  ഒരു ഗ്രാമത്തിൽനിന്നും പട്ടണത്തിലേക്ക് പോകുമ്പോൾ അവൾക്ക് ഉണ്ടാകുന്ന അത്ഭുതങ്ങൾ നിറഞ്ഞുനിൽക്കുന്ന അനുഭവങ്ങളുടെ  കഥയാണ് ഇത്...  അവൾ നാട്ടിൽ നിന്നും പട്ടണത്തിലേക്ക് പോകുന്ന ബസ്സിൽ കയറി. അവൾക്ക് ഒട്ടും ഭയം തോന്നിയില്ല: കാരണം അവളുടെ അയൽക്കാരനായ ശങ്കരൻ അവളുടെ കൂടെ ഉണ്ടായിരുന്നു.  കയറിയ ബസിലെ  കോട്ടും സൂട്ടും അണിഞ്ഞ ആണുങ്ങളെയും  കല്യാണ വേഷത്തിലുള്ള പെണ്ണുങ്ങളെയും  അവൾക്ക് നന്നേ പിടിച്ചു....        പിന്നെ അവളും ശങ്കരനും വീട്ടുജോലിക്കായി വന്ന വീട്ടിലെത്തി. ശരിക്കും ബംഗ്ലാവ് തന്നെ!!! അവൾ വീട്ടിലെ അമ്മയോടൊപ്പം അകത്തേക്ക് പോയി. വീടിനു പുറകിലുള്ള തെങ്ങിൻ തോപ്പും അവരുടെ കണ്ണിൽ പെട്ടു. ജോലി കഴിഞ്ഞു കോണി  ചോട്ടിലെ കുടുസ്സു മുറിയിൽ കിടക്കുമ്പോൾ എന്തൊക്കെയോ ശബ്ദങ്ങളും ഓർമ്മകളും അവളുടെ മനസ്സിൽ അലയടിച്ചു വന്നു.                             പ്രഭാതത്തിൽ അവൾ  എഴുന്നേറ്റത് നല്ല മഴ ചറപറ  പെയ്യുന്ന ശബ്ദം കേട്ടിട്ടാണ്

ലോക ഓസോൺ ദിനം

Image
ഭൂമിയ്ക്കൊരു കുട ... പ്രകൃതിയുടെ തണൽ... സെപ്റ്റംബർ 16 ലോക ഓസോൺ ദിനം സെപ്റ്റംബർ 16 ലോക ഓസോൺ ദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കുറിപ്പുകൾ വായിക്കാം: 1) പ്രകൃതിയെ സംരക്ഷിക്കാം സെപ്റ്റംബർ 16-നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. സൂര്യനിൽ നിന്ന് വരുന്ന ആൾട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിർത്തി മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിക്കുന്നത് അന്തരീക്ഷത്തിലെ ഓസോൺ പാളിയാണ്. മനുഷ്യനിർമിതമായ രാസവസ്തുക്കളും മറ്റ് പ്രകൃതിക്ക് ദോഷകരമായ അവസ്ഥകളുമെല്ലാം ഓസോൺ പാളിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം രാസവസ്തുക്കളുടെ ഉത്പാദനവും ഉപയോഗവും നിയന്ത്രിച്ച് ഭൂമിയെയും ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് ഓസോൺ ദിനം ആചരിക്കുന്നത്. ഓസോൺ ശോഷണം ബോധ്യപ്പെടുകയും അതിന്റെ അപകടം തിരിച്ചറിയുകയും ചെയ്തതോടെ 1987 സെപ്റ്റംബർ - 16 ന് കാനഡയിലെ മോൺ ട്രയിലിൽ വെച്ച് 24 ലോകരാഷ്ട്രങ്ങളുടെ പ്രതിനിധികൾ ചേർന്ന് ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു. ഓസോൺ പാളിക്ക് ദോഷം ചെയ്യുന്ന രാസവസ്തുക്കളുടെ ഉത്പാദനം പടിപടിയായി കുറച്ചു കൊണ്ടുവരുന്നതിനുള്ള ഉടമ്പടിയായിരുന്നു അത്. മോൺട്രിയൽ ഉടമ്പടി എന്നാണത് അറിയപ്പെടുന്നത്. ഇതിന്റ

ഭദ്ര എ എം 9 C

Image
പൊതിച്ചോറ്                                                    മലയാളകഥയുടെ ചരിത്രത്തിൽ,   പിതൃതുല്യൻ എന്നു വിശേഷിപ്പിക്കാവുന്ന ശ്രീ കാരൂർ നീലകണ്ഠപ്പിള്ളയുടെ കഥയാണ് 'പൊതിച്ചോറ്'. കാലിക പ്രസക്തിയുള്ളതാണ് അദ്ദേഹത്തിന്റെ സാഹിത്യരചനകൾ. തൻ്റേതായ അനുഭവ സീമകൾക്കുള്ളിൽ നിന്നുകൊണ്ട് മധ്യവർഗത്തൻ്റ കഥ പറഞ്ഞ കഥാകൃത്താണ് കാരൂർ.                വിശപ്പിന്റെ മൂല്യം എന്താണെന്ന് 'പൊതിച്ചോറ്'എന്ന കഥ നമ്മോട് പറയുന്നു. ഒരധ്യാപകനായിരുന്ന അദ്ദേഹം ഒരു കാലഘട്ടത്തിൽ അധ്യാപകർ അനുഭവിച്ചു വന്ന യാതനകൾ ഈ കഥയിലൂടെ ആവിഷ്കരിക്കുന്നു. വിദ്യാലയത്തിൽ ഒരു ദിവസം ഒരു കുട്ടിയുടെ പൊതിച്ചോറ് കാണാതാകുന്നു. അതിനെതുടർന്നുള്ള സംഭവ വികാസങ്ങളാണ് കഥയുടെ പ്രമേയം. പൊതിച്ചോറ് ആരു മോഷ്ടിച്ചു എന്നതായിരുന്നു പ്രധാന വിഷയം. നിഷ്കളങ്കരായ കുട്ടികൾ അവരുടെ ഊഹാപോഹങ്ങൾക്കനുസരിച്ച് കള്ളൻ ആര് എന്ന് ചർച്ചചെയ്യുന്നു. കുട്ടികളെ ചോദ്യംചെയ്ത അധ്യാപകർ അവശരാകുന്നു. ഓരോരുത്തരെയും സംശയദൃഷ്ടിയോടെ നോക്കി കാണുന്നു. പൊതിച്ചോറിനേക്കാൾ വിലപിടിച്ച ഒരുപാടു വസ്തുക്കൾ വിദ്യാലയത്തിൽ ഉണ്ടായിട്ടും എന്തുകൊണ്ട് ചോറു മോഷ്ടിച്ചു എന്നതു വിചിത്രമായി തോന്നാം.      

ദേവ്‌ന നാരായണൻ എ 9 E

Image
ഒരു വയസ്സൻ മലയാളത്തിന്റെ സ്വന്തം കഥാകാരനായ ശ്രീ എം ടി വാസുദേവൻ നായർ മലയാള ഭാഷയിലേക്ക് വിവർത്തനം ചെയ്ത  മോപ്പസാങിന്റെ ചെറുകഥയാണ് 'ഒരു വയസ്സൻ'.ലോക ചെറുകഥാരംഗത്തെ അതികായകരിൽ പ്രമുഖനായിരുന്നു ഫ്രഞ്ച് സാഹിത്യകാരനായ ശ്രീ മോപ്പസാങ് . സൈനിക ജീവിതത്തിനു ശേഷം സർക്കാർ ഗുമസ്തനായി ജോലി ആരംഭിച്ചതോടെയാണ് അദ്ദേഹത്തിന്റെ സാഹിത്യ ജീവിതം തുടങ്ങുന്നതെങ്കിലും 'ബട്ടർ സ്പേസ് ബോൾ' എന്ന ആദ്യ കഥ തന്നെ 'മാസ്റ്റർപീസ് ' രചനയായി വാഴ്ത്തപ്പെട്ടു. വളരെ പെട്ടെന്നു തന്നെ ലോകമെമ്പാടും അദ്ദേഹം പ്രശസ്തനായി.   ഒരു പത്രപരസ്യത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്. റോൺഡേലിസ് എന്ന സ്ഥലത്തെകുറിച്ചായിരുന്നു വാർത്ത. 'കുളിച്ചു പാർക്കാനും ദീർഘവാസത്തിനും സ്ഥിരവാസത്തിനും പറ്റിയ ഒരു സ്ഥലം. ഇവിടെനിന്നും ലഭിക്കുന്ന വെള്ളം രക്തശുദ്ധീകരണത്തിനും ദീർഘായുസ്സ് നൽകാൻ വേണ്ട ഗുണങ്ങൾക്കും ലോകോത്തരമാണ് '.എല്ലാ ദിനപത്രങ്ങളിലും ഈ പരസ്യം അച്ചടിച്ചു വന്നു. ഇങ്ങനെയുള്ള നിരവധി വ്യാജവാർത്തകൾ ദിനംപ്രതി പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും ഒട്ടേറെ ജനങ്ങൾ ഇത് വിശ്വസിച്ച് അവിടെ പാർക്കാൻ വന്നു.ആ സമയത്താണ് റോൺഡേലിസ്സിൽ ഏതാനും ദിവസം മുമ്പെത്തി,

ഭദ്ര എ എം 9 C

Image
മനുഷ്യപുത്രി അഗ്നിസാക്ഷി എന്ന ഒരൊറ്റ നോവലിലൂടെ മലയാളസാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടിയ ലളിതാംബിക അന്തർജനത്തിന്റെ ഹൃദയസ്പർശിയായ കഥയാണ് മനുഷ്യപുത്രി.                      ജീവിതത്തിന്റെ കുത്തൊഴുക്കിൽ പിന്നിട്ട വഴികൾ മറന്നുപോയ ഗോവിന്ദൻകുട്ടി എന്ന രാഷ്ട്രീയ പ്രവർത്തകൻ്റെ ഓർമ്മകളിലൂടെയാണ് ഈ കഥ മുന്നോട്ട് പോകുന്നത്. ഗോവിന്ദൻകുട്ടി എന്ന സാമൂഹ്യപ്രവർത്തകൻ്റെ സഹായം തേടി ഒന്നിനുപുറകെ ഒന്നായി ആളുകൾ കടന്നുവരുമ്പോൾ തൻ്റെ ഉള്ളിൽ തിളച്ചുമറിയുന്ന ദേഷ്യത്തെ അദ്ദേഹം കടിച്ചമർത്തുന്നു.താനും ഒരു മനുഷ്യനാണെന്ന് ഓർക്കണം എന്ന് പറയുമ്പോഴും വരുന്നവരുടെയെല്ലാം പ്രശ്നങ്ങൾ അദ്ദേഹം ക്ഷമയോടെ ശ്രവിക്കുന്നു. ആരെയും മടക്കി അയക്കുന്നില്ല. നല്ല പക്വതയാർന്ന ഒരു രാഷ്ട്രീയപ്രവർത്തകനെ നമുക്ക് ഗോവിന്ദൻകുട്ടിയിൽ കാണുവാൻ സാധിക്കും. വേദികളിൽ നിന്ന് വേദികളിലേക്ക് നല്ലൊരു പ്രാസംഗികനായി രാഷ്ട്രീയ പ്രവർത്തകനായി ഗോവിന്ദൻകുട്ടി അങ്ങനെ സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്നു.              ഏറെ തിരക്കേറിയ ഒരു ദിവസം തന്നെ കാണുവാനായി   കടന്നുവരുന്ന കുഞ്ഞാത്തോലമ്മ ഗോവിന്ദൻകുട്ടിയെ ഭൂതകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ദാരിദ്ര്യം നിറഞ്ഞ തന്റെ കുട്ടിക്കാലത്

സാനിയ കെ ജെ

Image
ഒറ്റമരത്തണൽ                    'ആടു ജീവിതം' ആഴത്തില്‍ അനുഭവിപ്പിച്ച മലയാള നോവല്‍ വായനയിലെ വേറിട്ട ശബ്ദമാണ് ബെന്യാമിന്‍. ചുറ്റുപാടുമുള്ള ദൃശ്യങ്ങളും സ്വരങ്ങളും സ്വാംശീകരിച്ച് സര്‍ഗ്ഗാത്മകവീര്യം പ്രസരിപ്പിച്ചുള്ള ബെന്യാമിന്റെ രചനാരീതി പുതിയൊരു വായനാസംസ്‌കാരത്തിന് വഴിമരുന്നിട്ടു. സാമൂഹിക ജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങള്‍ പോലും സൂക്ഷ്മമായി ഉള്‍ക്കൊള്ളാനും അത് തന്റേതായ രീതിയില്‍ അവതരിപ്പിക്കാനും എഴുത്തുകാരന്‍ എന്ന നിലയില്‍ ബെന്യാമിന്‍ കാണിക്കുന്ന കണിശതയും കരുത്തും അഭിനന്ദനാർഹം തന്നെ. ഇവിടെ പരാമര്‍ശവിധേയമാകുന്ന 'ഒറ്റമരത്തണല്‍' എഴുത്തുകാരന്റെ ഉറങ്ങാത്ത മനസ്സ് ജീവിതത്തിന്റെ മേല്‍ അടയിരിക്കുന്നു എന്ന പ്രസ്താവത്തിന് അടിവരയിടുന്നതാണ്. ജീവിതം, പ്രജ്ഞ, നിലനില്‍പ്പ് എന്നിവയെക്കുറിച്ച് മനുഷ്യന്റെ ചേതനയെ ഉണര്‍ത്തുന്നതാണ് അനുഭവം എന്ന് വിവക്ഷിക്കുന്നു ഈ സമാഹാരം. നമുക്കു ചുറ്റുമുള്ള ഒത്തിരി വിഷയങ്ങളെക്കുറിച്ചാണ്  ബെന്യാമിന്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. മരണത്തിന്റെ ആര്‍ഭാടങ്ങള്‍, ജയില്‍ ചപ്പാത്തി, പൊതുയോഗങ്ങളിലെ ആർഭാടങ്ങൾ,  അശ്ലീലമായി തോന്നുന്ന ദാനങ്ങളും തുലാഭാരങ്ങളും, പഠിപ്പ്, പരിസ്ഥ

ദേവിക എ 9E

Image
  രണ്ടാമൂഴം പഞ്ചപാണ്ഡവരിൽ രണ്ടാമൻ, വില്ലാളിവീരൻ, വൃകോദരൻ, മന്ദൻ എന്ന് വിളിപ്പേരുള്ള, സ്വധർമ്മം എപ്പോഴും കാത്തുസൂക്ഷിക്കുന്ന ഭീമസേനനെ കേന്ദ്രകഥാപാത്രമാക്കി എം. ടി. വാസുദേവൻ നായർ രചിച്ച ഒരു പുസ്തകമാണ് 'രണ്ടാമൂഴം'. വയലാർ അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, എന്നിങ്ങനെയുള്ള അവാർഡുകൾ നേടിയെടുത്ത ധാരാളം ഭാഷകളിലേക്ക് വിവർത്തനം ചെയ്ത മലയാളത്തിലെ അമൂല്യ ഗ്രന്ഥം.        ഈ പുസ്തകത്തിൽ യാത്ര, കൊടുങ്കാറ്റിന്റെ മർമ്മരം, വനവീഥികൾ, അക്ഷഹൃദയം, പഞ്ചവർണപ്പൂക്കൾ, വിരാടം, ജീർണവസ്ത്രങ്ങൾ, പൈതൃകം, എന്നിങ്ങനെ ഏഴ് ഭാഗങ്ങളാണ് ഉള്ളത്. സൂര്യചന്ദ്രവംശമഹിമകൾ നമുക്കിനിയും പാടാം എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന കൃതിയിലെ ആദ്യഭാഗം അവരുടെ അവസാന യാത്രയെ കുറിച്ച് പറയുന്നു. ദ്രൗപദി വീണുപോയപ്പോൾ ഭീമസേനൻ മാത്രമാണ് ദ്രൗപദിയെ ശ്രദ്ധിച്ചുള്ളു മറ്റെല്ലാവരും അതിനുമുമ്പേ നടന്നകന്നു.          രണ്ടാം ഭാഗത്തിൽ ശതശൃംഗത്തിൽ നിന്ന് ഹസ്തിനപുരത്തിലേക്ക് എത്തിയ പാണ്ഡവരെ കുറിച്ച് പറയുന്നു. തന്റെ ഒപ്പം പ്രായമുള്ള ദുര്യോദനനിൽ ഭീമൻ ആദ്യം കണ്ടപ്പോൾ മുതൽ കണ്ണുകളിൽ പക ഒളിഞ്ഞുകിടക്കുന്നതായി ഭീമൻ ശ്രദ്ധിച്ചു. പിന്നെ ദുര്യോധനൻ ഭീമനെ കൊണ്ട് വിഷപാനീയം

ശ്രീകൃഷ്ണജയന്തി ദിനം

Image
രാധാ മാധവം... ശ്രീകൃഷ്ണ ജന്മാഷ്ടമി അഷ്ടമിരോഹിണി ദിനത്തിൽ തയ്യാറാക്കിയ കുറിപ്പുകൾ വായിക്കാം: ശ്രീകൃഷ്ണജയന്തി മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ. ശ്രീ കൃഷ്ണന്റെ ജന്മദിനമാണ് ശ്രീ കൃഷ്ണജയന്തിയായി ആഘോഷിക്കുന്നത്.                     കൃഷ്ണജയന്തി ഒരു പ്രധാന ദിവസമാണ്. ജന്മാഷ്ടമി ദിവസം അർധരാത്രി ശ്രീകൃഷ്ണൻ ജനിച്ചു എന്നാണ് ജനങ്ങളുടെ വിശ്വാസം... സെപ്റ്റംബർ മാസത്തിലാണ് ശ്രീകൃഷ്ണജയന്തി വരിക.        സംസ്ഥാനത്താകെ വിപുലമായ ആഘോഷമാണ് ശ്രീകൃഷ്ണജയന്തിയുമായി നടക്കുക......     ശ്രീകൃഷ്ണക്ഷേത്രങ്ങൾ ദീപാലങ്കാരം കൊണ്ടും ഭക്തിഘോഷങ്ങളിലും നിറഞ്ഞിരികും. ശ്രീ കൃഷ്ണ ഗോപിക വേഷങ്ങൾ കുട്ടികൾ അണിയുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൃഷ്ണക്ഷേത്രം ആയ ഗുരുവായൂരമ്പലത്തിൽ ഗംഭീരമായ ആഡംബരത്തോടെ ആഘോഷങ്ങൾ ഒരുക്കും   ദ്വാപരയുഗത്തിൽ ആണു ശ്രീകൃഷ്ണൻ ജനിച്ചത് എന്നാണു വിശ്വാസം. അഷ്ടമിരോഹിണി ദിവസം അർധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാൽ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണു കൃഷ്ണ ഭക്തരുടെ വിശ്വാസവും, ആചാരവും..  ജന്മാഷ്ടമി ആഘോഷങ്ങളിൽ പ്രധാനമാണ് ഉറിയടി, കണ്ണന്റെ വേഷമണിഞ്ഞ സുന്ദരനായി നിൽക്കുന്ന കുട്ടിയു

ദേവിക സന്തോഷ് 8 E

Image
വീരഭദ്രം ഇന്ന് ഞാൻ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് പരിയാനംപറ്റ ദിവാകരൻ്റെ ഓർമ്മ ചിത്രങ്ങൾ അവതരിപ്പിക്കുന്ന  ജീവചരിത്രഗ്രന്ഥമായ 'വീരഭദ്ര'മാണ്. 1955 മെയ് 12 ന് കലയുടെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച കുഞ്ചുണ്ണി നമ്പൂതിരിപ്പാടിൻ്റെയും ശ്രീദേവി അന്തർജ്ജനത്തിൻ്റെ മകനായി പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ മുളയൻകാവിലെ പരിയാനം പറ്റയിലാണ് പി.എം.ദിവാകരൻ്റെ ജനനം.             അദ്ദേഹത്തിൻ്റെ വ്യക്തിജീവിതത്തെയും കലാജീവിതത്തെയും ആസ്പദമാക്കി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിരീക്ഷണങ്ങളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. അദ്ദേഹം ഒരു കഥകളിനടൻ കൂടി ആയിരുന്നു. അദ്ദേഹത്തിൻ്റെ കഥകളി ജീവിതത്തെ കുറിച്ച് ഈ പുസ്തകത്തിൽ വളരെ മനോഹരമായി വർണിച്ചിരിക്കുന്നു. അദ്ദേഹം ഒരു സദനത്തിൽ നിന്നായിരുന്നു അഭ്യസിച്ചത്. പക്ഷെ, കുറച്ച് ദിവസങ്ങൾക്ക് ശേഷം സ്ഥാപനം നടത്തികൊണ്ടു പോകാൻ സാധിച്ചില്ല അതുകൊണ്ടുതന്നെ അദ്ദേഹത്തിന് മടങ്ങി പോകേണ്ടി വന്നു. പിന്നെ കഥകളി പഠനത്തിനോടൊപ്പം സ്കൂൾ വിദ്യാഭ്യാസം ഒരുമിച്ച് ഒത്തുവന്നു. പക്ഷെ അതും കുറച്ചു നാളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അങ്ങനെയാണ് അദ്ദേഹം കലാമണ്ഡലത്തിൽ എത്തി ചേർന്നത്. കലാമണ്ഡത

ലോക സാക്ഷരതാ ദിനം

Image
അക്ഷരം ജീവിതമാണ്, അറിവ് ലക്ഷ്യവും... സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനം കോടിസൂര്യപ്രഭയോടെ ജ്വലിക്കട്ടെ അക്ഷര നക്ഷത്രം... സെപ്റ്റംബർ 8 അന്താരാഷ്ട്ര  സാക്ഷരതാ ദിനത്തിൻ്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ കുറിപ്പുകൾ വായിക്കാം: സാക്ഷരതാ ദിനം            സെപ്റ്റംബർ 8 ,സാക്ഷരതാ ദിനം. ലോകത്തെ എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും അടിവരയിട്ട് ഉറപ്പിക്കും എന്നതാണ് ഈ ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യം. ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിനാവശ്യമായ എഴുത്തും വായനയും ഗണിതവും ഉൾപ്പെടെയുള്ള അറിവുകളും നൈപുണികളും അർജിക്കുകയും താൻ ജീവിക്കുന്ന സമൂഹത്തിന്റെ പൊതുവികസനത്തിന് ഈ കഴിവുകളെ ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ ആധുനിക സമൂഹത്തിൽ സാക്ഷരൻ എന്നറിയപ്പെടുന്നത്. സാക്ഷരതയിൽ കേരളം ഇന്നും മുന്നിലാണ്.  മലപ്പുറം പിന്നാക്കാവസ്ഥയിൽ നിന്ന് കുതിച്ചുയർന്ന് സമ്പൂർണ്ണ സാക്ഷരത നേടി ചരിത്രം സൃഷ്ടിച്ചു. സാക്ഷരത വ്യക്തികളുടെ വിമോചനത്തിനും വികാസത്തിനുമുള്ള മാർഗം കൂടിയാണ്. ഈ വർഷത്തെ സാക്ഷരതാ ദിനത്തിൽ പ്രധാനമായി യുനെസ്കൊ പ്രാധാന്യം നൽകുന്നത് കോവിഡ് കാലത്തും അതിനു ശേഷവും അധ്യാപനത്തിനും പഠനത്തിനുമുള്ള വിദ്യ

ഭദ്ര എ എം 9 C

Image
പതിമൂന്ന് വയസ്സായ മകൾ                                                    മലയാളത്തിലെ നിത്യഹരിത കഥാകാരിയായ മാധവിക്കുട്ടിയുടെ  ചെറുകഥയാണ്   'പതിമൂന്ന് വയസ്സായ മകള്‍'. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ പതിമൂന്ന് വയസുകാരിയായ മകളാണ് ഈ കഥയിലെ കേന്ദ്രകഥാപാത്രം. അച്ഛനും അമ്മയും മകളുമടങ്ങുന്ന ഒരു  കൊച്ചു കുടുംബമാണ് കഥാപശ്ചാത്തലം.                 പതിമൂന്ന് വയസ്സിനാണോ, അതോ മകൾക്കാണോ അതോ പതിമൂന്ന് വയസ്സുകാരിയായ മകളോടുള്ള രക്ഷിതാക്കളുടെ സമീപനത്തിലാണോ കുഴപ്പം എന്നു വായനക്കാരെ ചിന്തിപ്പിക്കുന്നു. നാടകത്തിൽ പങ്കെടുത്ത മകളെ അച്ഛൻ ശകാരിക്കുന്നതിലൂടെയാണ്  കഥ തുടങ്ങുന്നത്. പതിമൂന്ന് വയസ്സായില്ലേ ഇനിയും എന്തിനാ ഈ കോമാളിവേഷം കെട്ടുന്നത് എന്നാണ് അച്ഛന്റെ ചോദ്യം. പതിമൂന്ന് വയസ്സ് ഇവിടെ ഒരു പ്രശ്നമേ അല്ല, മറ്റു കാലഘട്ടം കടന്നുപോയത് പോലെ അവൾക്ക് ഈ കാലഘട്ടവും ആഘോഷിക്കാം. പെൺകുട്ടിക്ക് സൗന്ദര്യമാണ് ഏറ്റവും വലുതെന്നു വിശ്വസിക്കുന്ന അമ്മയും മകൾക്ക് പതിമൂന്ന് വയസ്സായി എന്ന ആധിയിൽ ജീവിക്കുന്ന അച്ഛനേയും ഈ കഥയിൽ നമുക്ക് കാണാം.                    മകൾ കറുത്തതാണ്, കഷണ്ടി നെറ്റിയാണ് മെലിഞ്ഞ ശരീരമാണ് എന്നൊക്കെ പറഞ്ഞ

അമൃത പി യു 10C

Image
തൊട്ടുകൂടാത്തവരുടെ തീണ്ടിക്കൂടായ്മകൾ                                                  പ്രശസ്ത സാഹിത്യകാരൻ കാവിൽരാജിന്റെ സമകാലിക പ്രസിദ്ധീകരണങ്ങളിലെ ഇടപെടലുകളുടെ സമാഹാരമാണ് 'തൊട്ടുകൂടാത്തവരുടെ തീണ്ടികൂടായ്മകൾ '. ഇത് കേരള സമൂഹം ആവശ്യപ്പെടുന്ന കാലത്തിന്റെ ഒരു ഉരകല്ലാണ്. സ്വാതന്ത്ര്യം ലഭിച്ച് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജന്മി-കുടിയാൻ എന്നീ വ്യതാസങ്ങൾ നിലനിൽക്കുന്ന ഈ സമൂഹത്തിനോട് മാറ്റത്തിന്റെ തിരിച്ചറിവ് നൽകുകയാണ് അദ്ദേഹം.                   ശതകോടീശ്വരന്മാരുടെ ആഗോള പട്ടികയിൽ കഴിഞ്ഞ ഒരു ദശകം കൊണ്ട് ഇടം പിടിച്ചുകൊണ്ടിരിക്കുന്നത് ഇന്ത്യൻ കോർപ്പറേറ്റ് ഭീമന്മാരാണ്. ഇത്തരം അസമത്വങ്ങളിലേക്കും ഈ ലേഖനങ്ങൾ വിരൽ ചൂണ്ടുന്നുണ്ട്. ഈ വൈരുദ്ധ്യത്തിനിടക്ക് പുലരുന്ന ഒരു സമൂഹത്തിന്റെ ഭൂതകാല, സമകാലിക ചരിത്ര ചിത്രങ്ങളാണ് പന്ത്രണ്ട് ലേഖനങ്ങളുള്ള ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ജ്യോതിറാവു ഫൂലേയിൽ നിന്ന് തുടങ്ങി 'ജാതി -സമുദായങ്ങളിലും രാഷ്ട്രീയ 'ത്തിൽ അവസാനിക്കുന്ന പഠന നിരൂപണങ്ങൾ. അധ:സ്ഥിതരുടെ ജീവിതത്തിന്റെ ഭൂതവും ഭാവിയും സമകാലികാനുഭവാവസ്ഥയിൽ പക്ഷപാതിത്യത്തോടുതന്നെ നിരൂപിക്കുകയാണ്.                       

അദ്ധ്യാപക ദിനം

Image
സെപ്റ്റംബർ 5 അദ്ധ്യാപക ദിനം സെപ്റ്റംബർ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ കുറിപ്പുകൾ വായിക്കാം: അദ്ധ്യാപകരോട്...                                 സെപ്റ്റംബർ 5 രാജ്യം അദ്ധ്യാപക ദിനമായി ആചരിക്കുന്നു. ഡോ. രാധാകൃഷ്ണൻ്റെ ജന്മദിനമാണ് അദ്ധ്യാപകദിനമായി ആചരിക്കുന്നത്.  ഒരു നല്ല അദ്ധ്യാപകൻ എന്നാൽ പുസ്തകത്തിൽ ഉള്ളത് കൃത്യമായി പഠിപ്പിക്കുവാൻ സാധിക്കുന്നയാൾ എന്നത് മാത്രമല്ല . ഒരു അദ്ധ്യാപകൻ എന്നത് ഒരു വിദ്യാർത്ഥിയുടെ നല്ലയൊരു സുഹൃത്ത് കൂടിയാണ്.ഒരു  വിദ്യാർത്ഥിയുടെ ഏതൊരു വിജയത്തിന് പിന്നിലും തീർച്ചയായും ഒരു അദ്ധ്യാപകൻ ഉണ്ടായിരിക്കും. അദ്ധ്യാപകരുടെ സാന്നിധ്യം, എപ്പോഴും നമുക്ക് ഒരു പ്രചോദനമാണ്. നമ്മുടെ ജീവിതത്തിൽ തെളിച്ചം കൊണ്ട് വന്ന, അറിവും വിദ്യയും, പകർന്നു തന്ന്, നമ്മുടെ ഓരോ വിജയത്തിനും  പിന്നിൽ നിന്ന് പ്രയത്നിച്ച അദ്ധ്യാപകർക്ക് ഒരായിരം നന്ദി........... ഒരു കുട്ടി വളർന്നു വരുമ്പോൾ അവർക്കു പ്രചോദനം നൽകിയും ക്ഷമയും അറിവും പകർന്നു കൊടുത്ത അദ്ധ്യാപകർക്ക് ഒരിക്കൽ കൂടി നന്ദി. എന്റെ എല്ലാ അദ്ധ്യാപകർക്കും അദ്ധ്യാപക ദിന ആശംസകൾ നേരുന്നു                        - അതുല്ല്യ. വി. ബി 6 B