ലോക ഓസോൺ ദിനം
ഭൂമിയ്ക്കൊരു കുട...
പ്രകൃതിയുടെ തണൽ...
സെപ്റ്റംബർ 16
ലോക ഓസോൺ ദിനം
സെപ്റ്റംബർ 16 ലോക ഓസോൺ ദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കുറിപ്പുകൾ വായിക്കാം:
1) പ്രകൃതിയെ സംരക്ഷിക്കാം
സെപ്റ്റംബർ 16-നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. സൂര്യനിൽ നിന്ന് വരുന്ന ആൾട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിർത്തി മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിക്കുന്നത് അന്തരീക്ഷത്തിലെ ഓസോൺ പാളിയാണ്. മനുഷ്യനിർമിതമായ രാസവസ്തുക്കളും മറ്റ് പ്രകൃതിക്ക് ദോഷകരമായ അവസ്ഥകളുമെല്ലാം ഓസോൺ പാളിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം രാസവസ്തുക്കളുടെ ഉത്പാദനവും ഉപയോഗവും നിയന്ത്രിച്ച് ഭൂമിയെയും ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് ഓസോൺ ദിനം ആചരിക്കുന്നത്. ഓസോൺ ശോഷണം ബോധ്യപ്പെടുകയും അതിന്റെ അപകടം തിരിച്ചറിയുകയും ചെയ്തതോടെ 1987 സെപ്റ്റംബർ - 16 ന് കാനഡയിലെ മോൺ ട്രയിലിൽ വെച്ച് 24 ലോകരാഷ്ട്രങ്ങളുടെ പ്രതിനിധികൾ ചേർന്ന് ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു. ഓസോൺ പാളിക്ക് ദോഷം ചെയ്യുന്ന രാസവസ്തുക്കളുടെ ഉത്പാദനം പടിപടിയായി കുറച്ചു കൊണ്ടുവരുന്നതിനുള്ള ഉടമ്പടിയായിരുന്നു അത്. മോൺട്രിയൽ ഉടമ്പടി എന്നാണത് അറിയപ്പെടുന്നത്. ഇതിന്റെ ഓർമയ്ക്കായിക്കൂടിയാണ് സെപ്റ്റംബർ - 16 ഓസോൺ ദിനാചരണത്തിനായി തിരഞ്ഞെടുത്തത്. ഉടമ്പടി 1987-ൽ നിലവിൽ വന്നെങ്കിലും 1994-ൽ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരത്തിനു ശേഷം 1995- മുതൽക്കാണ് ലോക വ്യാപകമായി ഓസോൺ ദിനം ആചരിച്ചുവരുന്നത്.
- അമൃത കെ.ബി 6 C
2) ലോക ഓസോൺ ദിനം
സെപ്റ്റംബർ പതിനാറിനാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988ലെ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണ ദിനമായി സെപ്റ്റംബർ 16 പ്രഖ്യാപിച്ചത്. പാളിയുടെ സംരക്ഷണത്തിനായി സെപ്റ്റംബർ പതിനാറിന് മോൺട്രിയോൾ - ൽ ഉടമ്പടി ഒപ്പുവെച്ചു. ഓസോൺ പാളിയിൽ സുശിരങ്ങൾ നിർമ്മിക്കുന്ന രാസവസ്തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്ക്കുന്നതാണ് ഇതിൻ്റെ ഉദ്ദേശം. മനുഷ്യൻ കൃത്രിമമായി നിർമ്മിക്കുന്ന രാസവസ്തുക്കളാണ് ഓസോൺ പാളി നശിപ്പിക്കുന്നത്. സൂര്യനിൽ നിന്നുമാണ് ഏറ്റവുമധികം ഊർജം നമുക്ക് ലഭിക്കുന്നത്. ഇങ്ങനെ സൂര്യനിൽ നിന്നെത്തുന്ന രശ്മികൾ ആണ് ഭൂമിയിൽ ജീവൻ നിലനിർത്തുന്നത്. എങ്കിലും ചില രശ്മികൾ ജീവന് ഭീഷണിയാണ്. അതിൽ പ്രധാനപ്പെട്ടതാണ് അൾട്രാവയലറ്റ് രശ്മികൾ. ഈ രശ്മികൾ ഭൂമിയിൽ എത്താതെ തടഞ്ഞു നിർത്തുന്നത് ഭൗമാന്തരീക്ഷത്തിലെ മേൽത്തട്ടിൽ ഉള്ള ഓസോൺ പാളിയാണ്. അക്ഷരാർത്ഥത്തിൽ ഭൂമിയിലെ ജീവൻ കാക്കുന്ന സംരക്ഷണ കൂടയാണ് ഓസോൺ പാളി. ഈ സംരക്ഷണം കുറയുന്നുവെന്ന് ശാസ്ത്രലോകം പറയുന്നു. ജീവൻ്റെ നിലനിൽപ്പ് അഭിമുഖീകരിക്കുന്ന ഗുരുതരമായ പരിസ്ഥിതി പ്രശ്നമാണിത് ഓസോൺ പാളിയുടെ കട്ടി കുറയാൻ കാരണം ഭൂമിയിൽ ഉൽപ്പാദിപ്പിക്കുന്ന ഒട്ടേറെ രാസവസ്തുക്കളാണ്. ഫ്രിഡ്ജിലും എയർകണ്ടീഷണറുകളിലും ഉപയോഗിക്കുന്ന ക്ലോറോ ഫ്ലൂറോ കാർബൺ ആണ് ഓസോണിന് ഭീഷണിയാകുന്ന പ്രധാന രാസവസ്തു. മനുഷ്യൻ കൃത്രിമമായി നിർമിക്കുന്ന എല്ലാ രാസവസ്തുക്കളും ഓസോണിനെ നശിപ്പിക്കുന്നു. വരാൻ പോകുന്ന നിരവധി തലമുറകൾക്ക് വേണ്ടി ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതുണ്ട്. ഇത് നമ്മുടെ കടമയാണ്. ഇത് തടയാൻ നമ്മൾ ചെയ്യേണ്ടത് മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതം ആകാൻ ശ്രമിക്കുക, ഒരു മരം വെട്ടുമ്പോൾ രണ്ടു മരം നടാൻ ശ്രമിക്കുക എന്നിവയൊക്കെയാണ്. ഇതുവഴി ആഗോള പാരിസ്ഥിതി സന്തുലനവും കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുകയും ചെയ്യാം. കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക വഴി ഓസോൺ വിള്ളലിന് കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻഹൗസ് ഹാരികൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയും ആണ് ചെയ്യേണ്ടത്. നമ്മുടെ നാടിനെ, ഈ ലോകത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനുവേണ്ടി നമ്മൾ എല്ലാവരും ആത്മാർത്ഥമായി ശ്രമിക്കണം.
- ആദിത്യ വിഎസ് 8E

Comments
Post a Comment