Posts

Showing posts from December, 2020

സുഗതകുമാരി

Image
എഴുത്തമ്മ യാത്രയായി... മലയാളത്തിൻ്റെ സുഗത സൗകുമാര്യത്തിന് വിട ''ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ ചിറകടിഞ്ഞുള്ളൊരീ കാട്ടുപക്ഷി                മഴുതിന്ന മാമരക്കൊമ്പിൽ              തനിച്ചിരുന്നൊടിയാചിറകു ചെറുതിളക്കി..''  എന്നു പാടാൻ ഇനിയാരുണ്ട് മലയാളത്തിന്! ചൊവ്വാഴ്ച രാത്രി അവിചാരിതമായി മഴ പെയ്യുമ്പോൾ ഈ ലോകത്തോട് വിടപറയാൻ ഒരുങ്ങിയിരുന്നു സുഗതകുമാരി ടീച്ചർ. ''കാത്തുവയ്ക്കുവാനൊന്നുമില്ലാതെ  തീർത്തുചൊല്ലുവാനറിവുമില്ലാതെ  പൂക്കളില്ലാതെ പുലരിയില്ലാതെ    ആർദ്രമേതോ വിളിക്കുപിന്നിലായി  പാട്ടുമൂളി‌ ഞാൻ പോകവേ  നിങ്ങൾകേട്ടുനിന്നുവോ! തോഴരേ,​ നന്ദി,​ നന്ദി..''  എന്നു പാടി, മലയാളികളുടെ സുഗത സൗകുമാര്യം പറന്നുപോയി. ദൂരെ, ദൂരെ, ദൂരെയെങ്ങോ.... പ്രകൃതിയുടെ കണ്ണീരും ജ്വാലയും അലിഞ്ഞുചേർന്ന ആ യുഗം അസ്തമിച്ചു. മഹാകവികൾ പലരുണ്ട് മലയാളത്തിൽ. മഹാകവയിത്രി ഒന്നേയുള്ളൂ.  പ്രകൃതിയുടെ സ്വകാര്യതയിലൂടെ വാത്സല്യത്തോടെ നടന്നുകയറിയ സുഗതകുമാരി ടീച്ചർ മനുഷ്യന്റെ സ്വാർത്ഥ ചെയ്തികൾക്കുമേൽ ഒരു ചൂണ്ടുപലക സ്ഥാപിച്ചു. തൊട്ടുകളിക്കരുത് പ്രകൃതിയെ എന്ന് നിരന്തരം താക്കീതുചെയ്യുന്ന ആ ചൂണ്ടുപലകയ്ക്ക്

ഒ ഹെൻറി

Image
ഒ ഹെൻറി ; ട്വിസ്റ്റുകളുടെ കഥാകാരൻ ലോകസാഹിത്യം ഒരു മഹാപ്രപഞ്ചമാണ്. മനുഷ്യജീവിതത്തിന്റെ നാനാവശങ്ങളെയും ഉരുവപ്പെടുത്തിയ, ദിശയെ സ്വാധീനിച്ച, ലക്ഷ്യത്തെ പുനർനിർണ്ണയിച്ച, ദർശനങ്ങളിലൂടെയും കൃതികളിലൂടെയും പ്രകാശം ചൊരിഞ്ഞ നക്ഷത്രയൂഥങ്ങളുടെ മഹാപ്രപഞ്ചം.സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ജനവിഭാഗങ്ങളുടെ കഥകള്‍ അവര്‍ പറഞ്ഞു. മനുഷ്യജീവിതങ്ങളെ  'പച്ചയായി' അതിന്റെ സമസ്തവൈവിധ്യത്തിലും അവതരിപ്പിച്ച എഴുത്തുകൾ‍ കാലാതിവര്‍ത്തികളായി, ദേശ ഭാഷകൾക്കതീതമായി ലോകസാഹിത്യത്തില്‍ നിലനില്‍ക്കുന്നുണ്ട്. പ്രാപഞ്ചിക സത്യങ്ങളോ ജീവന്റെ നിഗൂഢതകളോ തേടിയ അസാധാരണപ്രതിഭകളില്‍നിന്നും വേറിട്ടുനില്‍ക്കുന്നവരാണവര്‍. ഹൃദയത്തില്‍ തൊട്ടെഴുതിയവര്‍ എന്നു തന്നെ അവരെ വിശേഷിപ്പിക്കാം.അത്തരമൊരു കഥാകൃത്താണ് ഒ. ഹെൻറി എന്ന വില്യം സിഡ്‌നി പോര്‍ട്ടര്‍. തന്റെ ചുറ്റുമുള്ള മനുഷ്യജീവിതങ്ങളെ ഭാവനയില്‍ ചാലിച്ചെഴുതിയാണ് അദ്ദേഹം വായനക്കാരെ ആകര്‍ഷിച്ചത്. കഥാന്ത്യം വരെ ആകാംക്ഷയും അനിശ്ചിതത്വവും ഒ ഹെൻറിയുടെ കഥകളുടെ മുഖമുദ്രയാണ്. അദ്ദേഹത്തിൻ്റെ ചെറുകഥകള്‍ അവയുടെ നര്‍മ്മത്തിനും കഥാപാത്ര ചിത്രീകരണത്തിനും സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്ന പ്രതീക്ഷിക്കാത്ത അ

യു. എ ഖാദർ

Image
' കണ്ണുനീർ കലർന്ന പുഞ്ചിരി ' മാഞ്ഞു... തൃക്കോട്ടൂരിൻ്റെ കഥാകാരന് വിട തൃക്കോട്ടൂർ ദേശത്തെ നാട്ടുമനുഷ്യരുടെ ചൂരും ചൂടും കഥകളിൽ നിറച്ച, പ്രിയ സാഹിത്യകാരൻ  യു.എ. ഖാദർ ഓർമ്മയായി. മലയാളത്തിനു പുറത്തെ മണ്ണിൽ പിറന്നുവീണിട്ടും മലയാളിത്തനിമയിൽ വായനക്കാരുടെ ഉള്ളം നിറച്ച കഥാകാരനായിരുന്നു ഉസ്സങ്ങാൻ്റകത്ത് അബ്ദുൽ ഖാദർ എന്ന യു.എ. ഖാദർ. മലയാളത്തിൻ്റെ സാഹിത്യ സംസ്കാരിക ഭൂമികയിൽ നിറഞ്ഞു നിന്ന വ്യക്തിത്വം. കൊയിലാണ്ടിക്കാരനായ മൊയ്തീൻകുട്ടി ഹാജിയുടെയും ബർമക്കാരിയായ മാമെദിയുടെയും മകനായി 1935ൽ ബർമയിലാണ്  ജനനം. കുട്ടിക്കാലത്തേ അമ്മമരിച്ചു. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ട വേളയിൽ ബർമ വിട്ട്​ ഏഴാം വയസ്സിൽ കേരളത്തിലേക്ക്​ പിതാവിനൊപ്പം വന്ന ഖാദറിന്​ മലയാളമറിയില്ലായിരുന്നു. 1953 ൽ കൊയിലാണ്ടി ഗവ. ഹൈസ്​കൂളിൽ നിന്ന്​ പത്താം ക്ലാസ്​ പാസായി. ചിത്രകലയോടായിരുന്നു ആദ്യം താൽപര്യം. തുടർന്ന്​ മദ്രാസ്​ കോളജ്​ ഓഫ്​ ആർട്ട്​സിൽ ചിത്രകല പഠിച്ചു. മദിരാശിക്കാലത്ത്​ കേരള സമാജം സാഹിതീ സഖ്യവുമായി പുലർത്തിയ അടുപ്പം എഴുത്തിന്​ വലിയ പ്രോത്സാഹനമായി. ജൻമദേശം പോലും സ്വന്തമെന്നു പറ‍ഞ്ഞ് എടുത്തുകാണിക്കാനില്ലെങ്കിലും ശ്രീ. യു

ഇതരഭാഷാ പുസ്തക പരിചയം

Image
  ഭാഷകൾക്കതീതമായ വായന  വായന ചിന്തോദ്ദീപകമായ പ്രവർത്തനമാണ്, അറിവിന്റെ സ്രോതസ്സും. സാമൂഹിക, സാമ്പത്തികമേഖലകളിലെ വളർച്ചയും വികാസവും നാം അറിയുന്നതും വായനയിലൂടെയാണ്. വിശാലമായ കാഴ്ചപ്പാടുകളും വായന നമുക്ക് സമ്മാനിക്കുന്നു. വ്യക്തികളിൽ ആത്മവിശ്വാസവും ആശയവിനിമയശേഷിയും നിർമിക്കുന്നതിൽ വായനയ്ക്ക് വളരെ വലിയ പങ്കുണ്ട്. വായന എന്നും ഒരു അസാധാരണ അനുഭൂതിയാണ് നൽകുന്നത്. നല്ല സാഹിത്യ സൃഷ്ടികൾ നമ്മെ ഒരു അത്ഭുത ലോകത്തേയ്ക്ക് തന്നെ കൂട്ടിക്കൊണ്ടു പോകുമെന്നും പറയാറുണ്ട്. അത്തരം കൃതികൾ മനുഷ്യനെ സർഗ്ഗാത്മകമായി ദൃഢവും വിശാലവുമായൊരു ലോകത്തേയ്ക്ക് നയിക്കുന്നു. ഭാഷ ഒരു സംസ്‌കാരമാണ് എന്ന് വിശേഷിപ്പിക്കുന്നതുപോലെ വായനയെ നമുക്ക് സംസ്‌കാരം എന്നു തന്നെ പേരിട്ടു വിളിക്കാം. മാറ്റത്തെ വിഭാവനം ചെയ്യുന്ന മനഃസംസ്‌കാരമാണ് വായന. പഴയതിനെ നവീകരിക്കുകയും പുതിയതിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു. ഭാഷ ഉപയോഗിക്കുന്നതിലും സംസാരിക്കുന്നതിലും വായനയിലൂടെ ലഭിക്കുന്ന അറിവിന് പ്രാധാന്യമുണ്ട്. സൃഷ്ടിപരമായ പ്രവൃത്തികളുടെ അടിത്തറ രൂപം കൊള്ളുന്നത് വായിക്കുന്ന രീതിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. ചുരുക്കത്തിൽ ഒരു വ്യക്തിയുടെ സമൂലവ്യക്തിത്വത