Posts

Showing posts from October, 2020

കേരള പിറവി

Image
അതിജീവനത്തിൻ്റെ പുതു പിറവി... നവംബർ  1 കേരളപ്പിറവി ദിനം മലയാള നാടിന് ഇന്ന് 64-ാം പിറന്നാൾ ഇന്ന് കേരളപ്പിറവി. ഐക്യകേരളത്തിന് ഇന്നേക്ക് 64 വയസ്. കേരളം - പരശുരാമൻ മഴുവെറിഞ്ഞ് കടലിനെ കരയാക്കി മാറ്റിയെന്ന് ഐതിഹ്യപരമായി വിശ്വസിക്കുന്ന പ്രകൃതി രമണീയമായ ഭൂപ്രദേശം. കേരളം എന്ന വാക്കു സൂചിപ്പിക്കുന്നത്  കേരവൃക്ഷങ്ങളുടെ  നാടെന്നാണല്ലോ. കേര വൃക്ഷങ്ങള്‍ നൃത്തമാടുന്ന കടല്‍തീരങ്ങള്‍,മനോഹരമായ കായല്‍പരപ്പ്, സസ്യശ്യാമളമായ മലയോരങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍ പരിമളം പരത്തുന്ന വനപ്രദേശങ്ങള്‍, കളകളാരവം പുറപ്പെടുവിക്കുന്ന അരുവികളും, നീര്‍ച്ചാലുകളും...ഇവയെയെല്ലാം സംഗീതാല്‍മകമാക്കുന്ന പക്ഷിസമൂഹങ്ങള്‍. കാടുകളെയും, മലയോരങ്ങളെയും ഗംഭീരമാക്കുന്ന വന്യജീവികള്‍!... ''മലരണിക്കാടുകള്‍ തിങ്ങിവിങ്ങി മരതകകാന്തിയില്‍ മുങ്ങിമുങ്ങി കരളും മിഴിയും കവര്‍ന്നു  മിന്നി    കറയറ്റൊരാലസല്‍ ഗ്രാമഭംഗി''  ചങ്ങമ്പുഴയുടെ ഈ വരികളിൽ പറയുന്നതു പോലെ, കണ്ണിനും കാതിനും മാത്രമല്ല മനസ്സിനും കുളിര്‍മയേകുന്ന കാഴ്ചകള്‍കൊണ്ട് ആരെയും മാടിവിളിക്കുന്നൂ ഈ കൊച്ചു സുന്ദരി!  പ്രകൃതി കനിഞ്ഞു നല്‍കിയ സമ്പത്തും, അഴകും, അപൂര്‍വതകളും കൊണ്ട് "ദ

വിജയദശമി

Image
  അറിവിൻ്റെ പുണ്യവുമായി നവരാത്രി ഇന്ന് വിജയദശമി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കഥകളാണ് വിജയദശമിയുമായി ബന്ധപ്പെട്ടിട്ടുള്ളത്. കേരളത്തിൽ, കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവിൻ്റെ ലോകത്തേക്ക് കടക്കുന്ന ദിനം കൂടിയാണ് വിജയദശമി. വിദ്യാദേവതയായ സരസ്വതിയെയും അധർമത്തെ തകർത്ത് ധർമം പുനഃസ്ഥാപിക്കുന്ന ശക്തി സ്വരൂപിണി ദുർഗയെയും ഐശ്വര്യദായിനി മഹാലക്ഷ്മിയെയും ഒരുമിച്ച് ഈ നവരാത്രി ദിനങ്ങളിൽ പൂജിക്കുന്നു. വിദ്യാരംഭ ചടങ്ങുകളുടെ ഭാഗമായി വിപുലമായ ചടങ്ങുകൾ ആണ് സംസ്ഥാനത്ത് ഉടനീളമുള്ള ക്ഷേത്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും ഒരുക്കാറുള്ളത്. എന്നാൽ കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണ വീടുകളിൽ തന്നെ ആഘോഷങ്ങൾ ചുരുക്കും. നവരാത്രിയുടെ പ്രതീകം സ്ത്രീ ശക്തി ആരാധനയാണ്. പ്രാദേശിക ഭേദങ്ങളുണ്ട് നവരാത്രി ആഘോഷങ്ങൾക്ക്. കേരളത്തിൽ വിദ്യാരംഭം, തമിഴ്‌നാട്ടിൽ കൊലുവെപ്പ്, കർണാടകയിൽ ദസറ, ഉത്തരഭാരതത്തിൽ രാമലീല, ബംഗാളിൽ ദുർഗാ പൂജ, അസമിൽ കുമാരീ പൂജ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ചടങ്ങുകളാണ് രാജ്യത്തുടനീളം. അതുപോലെ ഒരോ പ്രദേശങ്ങളുടേയും ആഘോഷങ്ങളുടെ ഐതീഹ്യങ്ങളും വ്യത്യസ്തപ്പെട്ടിരിക്കുന്നു. ദേവീ  ഉപാസനയാണ് നവരാത്രി ആഘോഷത്തിൻ്റെ കാതൽ. വിദ

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി

Image
കാവ്യവസന്തം യാത്രയായി... ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസകാരന് വിട മരണം അനിവാര്യമായ സത്യമാണെങ്കിലും ചില വിടവാങ്ങൽ തീരാ നഷ്ടങ്ങളാണ്. 2020 ഒക്ടോബർ 15ന് മഹാകവി അക്കിത്തം എന്ന ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസകാരൻ യാത്രയായി.  അന്യർക്കായി പൊഴിച്ച കണ്ണുനീർത്തുള്ളികളെ മനുഷ്യസ്നേഹത്തിൻ്റെ മഹാഗാഥയാക്കിയ മനീഷിയാണ് 94-ാം വയസിൽ മടങ്ങിപ്പോയത്. ആത്മാവിൽ ഉദിച്ച ആയിരം സൗര മണ്ഡലത്തിൻ്റെ ദീപ്തിയിൽ മലയാള കവിതയെ ആധുനികതയുടെ സിംഹാസനത്തിൽ പ്രതിഷ്ഠിച്ച നൂറ്റാണ്ടിൻ്റെ ഇതിഹാസമാണ് മഹാകവി അക്കിത്തം. ഏഴ് പതിറ്റാണ്ടോളം മുമ്പ് വേദോപനിഷത്തുകളുടേയും പരിഷ്കരണ ചിന്തകളുടേയും മൂല്യങ്ങൾ സമന്വയിപ്പിച്ച് അക്കിത്തം രചിച്ച ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം എന്ന ഖണ്ഡകാവ്യമാണ് മലയാള കവിതയിൽ ആധുനികതയുടെ വിത്ത് പാകിയത്. സുദീർഘവും സംഭവബഹുലവുമായ ഒരു കാലഘട്ടം തന്നിലേൽപ്പിച്ച ആവേശങ്ങളുടെയും ആഘാതങ്ങളുടെയും സത്യസന്ധമായ ആവിഷ്കാരമായിരുന്നു അക്കിത്തത്തിന്റെ കാവ്യപ്രപഞ്ചം.  പോയ നൂറ്റാണ്ടിൽ മാനവരാശിക്ക് കൊടിയ ദുരന്തങ്ങളും വലിയ പ്രതീക്ഷകളും നൽകിയ സംഭവപരമ്പരകൾക്ക് സാക്ഷിയാവുകയും തന്റെ മനഃസാക്ഷിക്കൊത്ത് കാലത്തോടു പ്രതികരിക്കുകയും ചെയ്തു കവി. മനുഷ്യസങ്കീ

ദേവ്ന നാരായണൻ എ 9 E

Image
മിന്നാമിനുങ്ങ് പ്രശസ്ത കവി ശ്രീ കുമാരനാശാൻ്റെ ഒരു കവിതയാണ് 'മിന്നാമിനുങ്ങ്'. മിന്നാമിനുങ്ങിൻ്റെ ചലനങ്ങളും മറ്റു സവിശേഷതകളുമെല്ലാം ആകാംക്ഷയോടെ വീക്ഷിക്കുന്ന ഒരു കുട്ടിയുടെ കണ്ണുകളാൽ കാണുന്നതുപോലെ വർണ്ണിക്കുകയാണ് കവി. വെളിച്ചത്തിൻ്റെ ഒരംശം പോലെ സ്വതന്ത്ര്യമായി പറന്നു നടക്കുന്ന മിന്നാമിനുങ്ങിനെ കാണുമ്പോൾ കവിക്ക് ആനന്ദവും കൗതുകവും തോന്നുന്നു. എന്നാൽ അത് പറന്നടുക്കുകയും ഒന്ന് തൊടാൻ ശ്രമിക്കുമ്പോഴേക്കും ആകാശത്തേക്ക് പറന്നകലുകയും ചെയ്യുന്ന വർണ്ണനകളിലൂടെ ജീവിതസുഖദുഃഖങ്ങളുടെ ഒരു പ്രതീകം നമുക്ക് മുന്നിൽ കാട്ടിത്തരുന്നു. ദുഃഖങ്ങളുടെ കഠിനമായ ഇരുട്ടിലും മിന്നാമിനുങ്ങിൻ്റെ വെളിച്ചം നമുക്ക് സുഖത്തിൻ്റെ പ്രത്യാശയേകുന്നു. ഇരുട്ടിനിടയിൽ ഏതെങ്കിലും വേലിച്ചെടികളിൽ കാണുന്ന ചെറുപ്രകാശം അതിൻ്റെ സ്ഥാനം അറിയിക്കുന്നു. എപ്പോഴും മിന്നിതിളങ്ങി പ്രകാശിക്കുന്നത് തീയുമില്ല, ചൂടുമില്ല, അതുപോലെ അവ മഴയത്ത് കെടുന്നുമില്ല എന്നും കവി കൗതുകത്തോടെ പറയുന്നു. സ്വർണ്ണം കൊണ്ട് വരച്ച രേഖയെ നമുക്ക് കാണാൻ സാധിക്കില്ല.എന്നാൽ അത് തൻ്റെ സ്വന്തം കവിഭാവനയിൽ കാണാൻ സാധിക്കുന്നതായും അതുപോലെ മിന്നാമിനുങ്ങിനെ ഇരുട്ടിനെ കീറിമുറിക്ക

നിവേദ്യ എം ജി 6 C

Image
നെയ്പ്പായസം ശ്രീമതി സുമംഗല എഴുതിയ പുസ്തകമാണ് "നെയ്പ്പായസം". വളരെ ലളിതവും വിശാലവുമായ ഗ്രാമീണ ഭാഷയുടെ രീതിയിലാണ് ഈ പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്.  വായിച്ചു വളരാൻ കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരി എഴുതിയ നീണ്ട കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഈ പുസ്തകത്തിലെ   നെയ്പ്പായസം എന്ന ആദ്യകഥ  വിശാലമായ ഗ്രാമീണരുടെ കൂട്ട്കുടുംബത്തെയാണ് വർണിക്കുന്നത്. അച്ഛനും , അമ്മയും , ഏടത്തിയും , ഏട്ടന്മാരും  ,അങ്ങനെ പന്ത്രണ്ടോളം അംഗങ്ങളും ഉൾക്കൊള്ളുന്ന മനോഹരമായ കുടുംബത്തിന്റ കഥയാണ് നെയ്പ്പായസം. ശ്രീമതി  സുമംഗലയുടെ നീണ്ട കഥാസമാഹാരങ്ങളിൽ ഉൾപ്പെടുന്ന നെയ്പ്പായസം എന്ന കൃതിക്ക്  കേരള ഗവൺമെന്റിന്റെ സാമൂഹ്യ ക്ഷേമവകുപ്പ് അവാർഡ് ലഭിച്ചിട്ടുണ്ട്.  നെയ്പ്പായസം എന്ന  കഥ ആർക്കും ഇഷ്ടപ്പെടും. ഇതുപോലെ ഗ്രാമീണ ജീവിതത്തെ പശ്ചാത്തലമാക്കിയിട്ടുള്ള ജീവിതങ്ങളെയാണ്   ഈ പുസ്തകത്തിൽ കൂടുതലും വർണിക്കുന്നത്. കുഞ്ഞുമനസ്സുകളുടെ  ചിന്തകളും ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു. നെയ്പ്പായസം എന്ന കഥ പോലെ പ്രതികാരം ,പൂമ്പട്ടും കരിങ്കല്ലും  ,പൂക്കളുടെ മറവിൽ , പഴയതും പുതിയതും ,എന്നീ കഥകൾ ഉൾക്കൊള്ളുന്ന  ഈ പുസ്തകം സുമംഗലയുടെ നീണ്ട കഥകളുടെ സമാഹ

അതുല്ല്യ വി ബി 6 B

Image
ലോക അധ്യാപക ദിനം ഒക്ടോബർ 5 ലോക അധ്യാപക ദിനമായി  നാം ആചരിക്കുന്നു. 1994 മുതലാണ് ലോക അധ്യാപക ദിനാചരണം തുടങ്ങിയത്. 1996 ഇൽ യുനെസ്കോയും ഐ. എൽ. ഒ.  യും ചേർന്ന് അധ്യാപകരുടെ പദവിയെ കുറിച്ചുള്ള ശുപാർശകൾ ഒപ്പുവച്ച്, അതിന്റെ സ്മരണയ്ക്കായാണ് അധ്യാപക ദിനം ആചരിച്ചു വരുന്നത്.  ഒരു കുട്ടിയുടെ മാതാപിതാക്കൾക്ക് സമമാണ് അവർക്കും പ്രചോദനവും സ്നേഹവും ക്ഷമയും അക്ഷരവും പകർന്നുകൊടുക്കുന്ന അധ്യാപകർ. വിദ്യാലയത്തിലെ അമ്മമാർ അധ്യാപകരാണ്.  അധ്യാപകരെ ബഹുമാനിക്കാൻ നമ്മുടെ പരമ്പര നമ്മെ  പഠിപ്പിച്ചിട്ടുണ്ട്.  ഗുരുക്കന്മാരുടെ അനുഗ്രഹവും, പ്രചോദനവും വലിയ പ്രാധാന്യം കൽപ്പിക്കപ്പെടുന്നു. അധ്യാപകർ എന്നാൽ അറിവും വിദ്യയും പകർന്നു തരുന്നവർ മാത്രമല്ല ! ഒരു വിദ്യാർത്ഥിയുടെ മാതാപിതാക്കൾ കൂടിയാണ്.  അറിവും, വിദ്യയും,സ്നേഹവും, പകർന്നു തന്ന അധ്യാപകർക്ക് ഒരായിരം  അധ്യാപക ദിനാശംസകൾ...                 - അതുല്ല്യ. വി. ബി 6 B                             

അമൃത കെ ബി 6 C

Image
  മൃഗങ്ങൾക്കായി ഒരു ദിനം               ഒക്ടോബർ 4, അന്തർദേശീയ മൃഗദിനം. ലോകോത്തരമായി മൃഗങ്ങളെ സ്നേഹിക്കാനും അവയുടെ ജീവിതനിലവാരം ഉയർത്താനുമായാണ് ഓക്ടോബർ 4 അന്തർദേശീയ മൃഗദിനമായി അചരിക്കുന്നത്. 11 ആം നൂറ്റാണ്ടിൽ ഇറ്റലിയിൽ ജീവിച്ചിരുന്ന സെയ്ന്റ് ഫ്രാൻസിസിന്റെ തിരുനാളാണ് പിന്നീട് മൃഗദിനമായി ആഘോഷിക്കാനാരംഭിച്ചത്. മൃഗങ്ങളുടെ 'മാധ്യസ്ഥൻ ' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 1925 മാർച്ച് 24 ന് ജെർമനിയിലെ ബെർലിനിൽവെച്ച് സാഹിത്യകാരനായിരുന്ന മൃഗസ്നേഹി ഹെൽ റിച്ച് സിമ്മെർമാനാണ് മൃഗദിനം ആഘോഷിച്ച് തുടങ്ങിയത്. 5000 ഓളം പേർ അന്ന് ആഘോഷങ്ങൾക്കായി ബെർലിനിൽ എത്തിച്ചേർന്നിരുന്നു. ഫ്ലോറൻസിലെ പരിസ്ഥിതി സ്നേഹികളാണ് ഈ ദിനം ആചരിക്കുവാനുള്ള ശ്രമങ്ങൾ ആദ്യമായി നടത്തിയത്.  മനുഷ്യ ജീവിതം എങ്ങനെ മ്യഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ലോകത്തെ അറിയിക്കുന്നതിനു  കൂടിയാണ് ഈ ദിനം ആചരിക്കുന്നത്. ഈ ദിനത്തിൽ മുഗസംരക്ഷണ ഗ്രൂപ്പുകളും മൃഗ സ്നേഹികളും വിവിധ പരിപാടികൾ ലോകമെമ്പാടും സംഘടിപ്പിച്ചുവരുന്നു. മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണെന്ന ഓർമ്മപ്പെടുത്തലാകട്ടെ ഈ ദിനം എന്ന് ആശംസിക്കുന്നു.                

നന്ദന രാജ് 9 C

Image
വിശ്വ വിഖ്യാതമായ മൂക്ക് ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന   വൈക്കം മുഹമ്മദ് ബഷീറിൻ്റെ പ്രസിദ്ധമായ കഥയാണ് 'വിശ്വ വിഖ്യാതമായ മൂക്ക്‌'. എഴുത്തും വായനയും അറിയാത്ത ആളാണ് കുശിനിപ്പണിക്കാരനായ കഥാകാരൻ. ഇരുപത്തിനാലാം വയസ്സിൽ അയാളുടെ മൂക്ക് വളർന്ന് വായും താടിയും പിന്നിട്ട് താഴോട്ടിറങ്ങി. താരമൂല്യമന്വേഷിക്കുന്ന കപട ബുദ്ധിജീവികളേയും നവ മാധ്യമ പരിഷ്കാരത്തേയും പരിഹസിക്കാൻ ബഷീർ ഈ മൂക്കിനെ ആയുധമാക്കുന്നു. ബഷീറിൻ്റെ ഹാസ്യകലാ പാടവത്തെ വിജയ വൈജന്തിയായി നിലനിർത്തുന്ന കഥയാണിത്. വായനയുടെ പുതു ലോകത്തേക്ക് പ്രവേശിക്കുന്നവർക്കും വായനയുടെ ആസ്വാദ്യത അനുഭവിച്ചറിഞ്ഞവർക്കുമായി ഞാൻ ഈ പുസ്തകം അവതരിപ്പിക്കുന്നു. ഈ പുസ്തകത്തിൽ മൂന്നു കഥകളാണുള്ളത്. നീതിന്യായം,വിശ്വ വിഖ്യാതമായ മൂക്ക്, പഴയ ഒരു കൊച്ചു പ്രേമലേഖനം എന്നിവയാണവ. പുനർവായന ഈ കൃതികൾക്ക് പുതിയൊരു അർത്ഥ തലവും ജനകീയ മുഖവും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. മാറിയ ജീവിത സാഹചര്യത്തിൽ പുതിയൊരു വായനയുടെ സാധ്യത തുറക്കുകയാണ് ഈ കഥകളുടെ അവതരണത്തിൻ്റെ ലക്ഷ്യം.                           - നന്ദന രാജ് 9 C

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം

Image
മഹാത്മാവിൻ്റെ സ്മരണകളിൽ... ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ തയ്യാറാക്കിയ കുറിപ്പുകൾ വായിക്കാം: 1) ഒക്ടോബർ 2 ഗാന്ധിജയന്തി ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി ആയി ഇന്ത്യയിലെ ജനങ്ങൾ ആചരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജനനം 1969 ഒക്ടോബർ 2 നാണ്.  ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്  അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല. മഹാത്മ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം ജാതി വ്യവസ്ഥയ്ക്കെതിരെ പോരാടുകയും  തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്തു. അഹിംസയിലൂന്നിയ ജീവിതം നയിക്കുക മാത്രമല്ല  അതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.  മഹാത്മാഗാന്ധിയുടെ വാക്കുകളിലും പ്രവർത്തികളിലും സമര രീതികളിലും നൂറുകണക്കിനുപേർ ആകൃഷ്ടരാവുകയും 1930ൽ  നടന്ന ദണ്ഡി യാത്രയിൽ നിരവധി പേർ പങ്കാളികളാവുകയും ചെയ്തു. 1942 അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിന് തുടക്കമിട്ടു. ഗാന്ധിജിയുടെ അഹിംസ തത്വചിന്തയുടെ സ്മരണക്കായി ഐക്യരാഷ്ട്രസഭ ഒക്ടോബർ രണ്ട് രാജ്യാന്തര അഹിംസാ ദിനമായി ആചരിക്കാൻ 2007 ജൂൺ 15ന് തീരുമാനിച്ചു.  ഈ  ദിവസത്തിലൂടെ അഹിംസയുടെ സന്ദേശം വിദ്യാഭ്യാസത്തിലൂടെയും പൊത

ഗാന്ധിജയന്തി ദിനം

Image
ഗാന്ധിജി എന്ന സന്ദേശം ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം ആദരപൂർവം സ്മരിക്കാം... ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തി​​​ൻ്റെ വഴികാട്ടി, അഹിംസ എന്ന ആയുധത്താല്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്ച വ്യക്തിത്വം, കുട്ടികളുടെ സ്വന്തം ബാപ്പുജി. ഏതാണ്ട് 200 ആണ്ട് നീണ്ട അടിമത്തത്തിന് വിരാമമിട്ട് സ്വാതന്ത്ര്യത്തി​​​ൻ്റ പാതയിലേക്ക് നമ്മെ നയിച്ച പൊന്‍താരകം.... നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി. 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ച ബാപ്പുജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനമായി ഇന്ത്യയിലെ ജനങ്ങൾ ആചരിക്കുന്നു. ജീവിതത്തില്‍ അഹിംസ എന്താണെന്ന് നമ്മളെ പഠിപ്പിച്ച ജീവിതമാണ് അദ്ദേഹത്തിന്റേത്. നമുക്കെല്ലാം മാതൃകയാക്കാന്‍ പറ്റുന്ന ജീവിതങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നത് അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്. ഈ ദിനത്തിൽ ഗാന്ധിജിയുടെ അഹിംസയിലൂന്നിയ ജീവിതവും അദ്ദേഹത്തിന്റെ മഹത് വചനങ്ങളും ഒരിക്കൽ കൂടി ഓർമിക്കപ്പെടുകയാണ്. അഹിംസാമാർഗത്തിലൂടെ നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതം നമുക്കെല്ലാം ഒരു പാഠപുസ്തകം തന്നെയാണ്. അഹിംസയിൽ ഊന്നി ജീവി