നന്ദന രാജ് 9 C
വിശ്വ വിഖ്യാതമായ മൂക്ക്
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ പ്രസിദ്ധമായ കഥയാണ് 'വിശ്വ വിഖ്യാതമായ മൂക്ക്'. എഴുത്തും വായനയും അറിയാത്ത ആളാണ് കുശിനിപ്പണിക്കാരനായ കഥാകാരൻ. ഇരുപത്തിനാലാം വയസ്സിൽ അയാളുടെ മൂക്ക് വളർന്ന് വായും താടിയും പിന്നിട്ട് താഴോട്ടിറങ്ങി.
താരമൂല്യമന്വേഷിക്കുന്ന കപട ബുദ്ധിജീവികളേയും നവ മാധ്യമ പരിഷ്കാരത്തേയും പരിഹസിക്കാൻ ബഷീർ ഈ മൂക്കിനെ ആയുധമാക്കുന്നു. ബഷീറിൻ്റെ ഹാസ്യകലാ പാടവത്തെ വിജയ വൈജന്തിയായി നിലനിർത്തുന്ന കഥയാണിത്.
വായനയുടെ പുതു ലോകത്തേക്ക് പ്രവേശിക്കുന്നവർക്കും വായനയുടെ ആസ്വാദ്യത അനുഭവിച്ചറിഞ്ഞവർക്കുമായി ഞാൻ ഈ പുസ്തകം അവതരിപ്പിക്കുന്നു.
ഈ പുസ്തകത്തിൽ മൂന്നു കഥകളാണുള്ളത്. നീതിന്യായം,വിശ്വ വിഖ്യാതമായ മൂക്ക്, പഴയ ഒരു കൊച്ചു പ്രേമലേഖനം എന്നിവയാണവ. പുനർവായന ഈ കൃതികൾക്ക് പുതിയൊരു അർത്ഥ തലവും ജനകീയ മുഖവും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. മാറിയ ജീവിത സാഹചര്യത്തിൽ പുതിയൊരു വായനയുടെ സാധ്യത തുറക്കുകയാണ് ഈ കഥകളുടെ അവതരണത്തിൻ്റെ ലക്ഷ്യം.
- നന്ദന രാജ് 9 C

ഞാൻ ആദ്യം വായിച്ച ബഷീർ പുസ്തകം നല്ല ആസ്വാദനം
ReplyDeleteപാടവം എന്നാണ് വാക്ക് കേട്ടോ കുട്ട്യേ
ReplyDelete