Posts

Showing posts from July, 2020

ശ്രീലക്ഷ്മി കെ എ

Image
കഥ പീലി പാരന്റ്സ് മീറ്റിംഗ് കഴിഞ്ഞ് അമ്മയുടെ കൂടെ സ്കൂളിൽ നിന്നിറങ്ങിയതാണ് നന്ദന. ബസ്സിന്റെ വിന്റോ സീറ്റിലിരുന്ന് പുറത്തെ കാഴ്ചകൾ കാണുമ്പോഴും അവളുടെ കണ്ണുകളിൽ ഉപ്പുവെള്ളം ഇരച്ചുകയറുന്നുണ്ടായിരുന്നു. തൊണ്ടക്കു താഴെ വല്ലാത്തൊരു വിങ്ങൽ. അമ്മ കാണാതിരിക്കാൻ അവൾ തല പരമാവധി തിരിച്ചുപിടിച്ചിരുന്നു. അവളുടെ പഠനമികവിനെക്കുറിച്ചും സർഗ്ഗവാസനകളെ കുറിച്ചും അമ്മയുടെ അടുത്ത് ടീച്ചർ വാതോരാതെ പ്രസംഗിക്കുമ്പോഴും അവളുടെ കണ്ണുകൾ മറ്റു കുട്ടികളുടെ കളിചിരികളിലുടക്കി നിൽക്കുകയായിരുന്നു. പലരുടെയും മാതാപിതാക്കളോടൊപ്പം അവരുടെ സഹോദരങ്ങളും വന്നിരുന്നു. എല്ലാവരും അവരവരുടെ കുഞ്ഞനിയന്മാരെയും അനിയത്തിമാരെയും ചേച്ചിമാരെയും ചേട്ടൻമാരെയും കൂട്ടുകാർക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ്. അവളിൽ കണ്ണന്റെ ഓർമ്മകൾ നുരഞ്ഞുപൊന്തി വന്നു. അവന്റെ കുഞ്ഞു കുറുമ്പുകളും കളിചിരികളും ചീച്ചിയെന്നു തന്നെ നീട്ടിവിളിച്ചിട്ട് പാൽപല്ല് കാണിച്ച് കൈകൊട്ടിയുള്ള ചിരിയും.... അവൾക്കോർമ്മയുണ്ട്... ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ് നഴ്സ് അവനെയും കൊണ്ട് ലേബർ റൂമിൽ നിന്നിറങ്ങിവന്നത്. ആൺകുട്ടിയാണെന്ന് അച്ഛനോട് പറഞ്ഞത്. എന്നിട്ട് തന്റെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട്

മീര കെ എച്ച് 10E

Image
ഏഴാംവാതിൽ  മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ശ്രീ പെരുമ്പടവം ശ്രീധരന്റെ അതിമനോഹരമായ ഒരു നോവലാണ് ഏഴാംവാതിൽ. പാപബോധത്തിന്റെ സങ്കടങ്ങളാൽ സത്യകൂടാരത്തിന്റെ ഏഴാംവാതിൽ തിരയുന്ന ഒരു സ്ത്രീ കഥാപാത്രത്തിലൂടെ പാപബോധംകൊണ്ടിടറുന്ന ഒരുപാടാത്മാക്കളുടെ ജീവിതം ഈ നോവലിലൂടെ എഴുത്തുകാരൻ വിശദമാക്കുന്നു.            പാപബോധത്തിന്റെ സങ്കടങ്ങളാണ് ഈ കഥയുടെ പ്രമേയം. മലങ്കാടുകളുടെ വിശുദ്ധിയിൽ നിന്ന് ഇനിയും അവിടെനിന്നാൽ ആ മലകളും കാടുകളും താനും അശുദ്ധമാകുമെന്ന് ഭയന്ന് ഒരാത്മാവ് ഈ കഥയിൽ സ്വയം പുറത്താവുകയാണ്.             വ്യഭിചാരകർമത്തിൽ മുഴുകിയ ഒരു സ്ത്രീയെ യേശുവിന് മുന്നിൽ നിർത്തി ഇവൾ പാപിയാണ് ഇവളെ എങ്ങനെ ശിക്ഷിക്കണമെന്ന് ചോദിച്ച ശാസ്ത്രിമാരോടും പരീശന്മാരോടും പാപം ചെയ്യാത്തവർ ഇവളെ  കല്ലെറിയട്ടെ എന്ന് യേശു മറുപടി പറയുകയും യേശുവിന്റെ മറുപടി കേട്ട് അവരോരോരുത്തരും പിരിഞ്ഞു പോവുകയും അവസാനം ഇനി പാപകർമങ്ങളിൽ മുഴുകരുതെന്ന് ആ സ്ത്രീയെ യേശു ഉപദേശിക്കുകയും ചെയ്യുന്ന ഒരു സന്ദർഭം നോവലിന്റെ ആരംഭത്തിൽ കഥാകൃത്ത് കൂട്ടിച്ചേർത്തിട്ടുണ്ട്. ഈ ഒരു ഭാഗം നോവലിന്റെ അന്തർസത്തയെ കാണിക്കുന്നു. താൻ ചെയ്ത പാപകർമങ്ങളിൽ നിന്ന് മുക്തി നേടാനായി സത്യ

സാനിയ കെ ജെ

Image
നൂറു സിംഹാസനങ്ങൾ കാപ്പനെ കുറിച്ച് കേട്ടിട്ടുണ്ടോ? കേട്ടിട്ടും കണ്ടിട്ടും ഒക്കെ ഉണ്ടാവാം. സ്കൂളിലെ ഒരു ബഞ്ചിന്റെ അറ്റത്ത് അവൻ പതുങ്ങി ഇരിക്കുന്നത്.. കൂട്ടുകാർ ഇല്ലാതെ ഒറ്റയ്ക്കിരിക്കുന്ന മെലിഞ്ഞു കറുത്ത ആ രൂപം കാണുമ്പോൾ മനസ്സിൽ തോന്നുന്ന വികാരം എന്തായിരുന്നു? പിന്നെ ഓഫീസിലെ ചുവന്ന ഫയലുകൾക്ക് മുന്നിൽ വലിയ വട്ട കണ്ണടയ്ക്കുള്ളിൽ മുഖം പോലും പുറത്തു കാണിയ്ക്കാതെ അവൻ ഇരുന്നിട്ടുണ്ട്. ചായ കൊണ്ട് കൊടുക്കുമ്പോൾ പോലും വിരലിട്ടിളക്കിയ ചായ അവൻ കുടിച്ചാല്‍ മതി എന്ന തോന്നലോടെ പ്യൂണുമാർ അവനു മുന്നിലൂടെ ധാരാളം നടന്നിട്ടുണ്ട്. അവൻ തന്നെയാണ് കാപ്പൻ. ജയമോഹൻ എന്ന പ്രശസ്ത എഴുത്തുകാരന്റെ "നൂറു സിംഹാസനങ്ങളിൽ" ലെ അതേ കാപ്പൻ.  നിങ്ങൾ ഓഫീസറായി പണിയെടുക്കേണ്ട സ്ഥലത്ത് നിങ്ങൾ വിധി പറയേണ്ട ഒരു കേസിൽ ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാൽ  നിങ്ങൾ എന്ത് തീരുമാനമാണെടുക്കുക?” ഐ എ എസ് ഇൻറർവ്യൂ ബോർഡിന്റെ ചോദ്യത്തിന് നായാടിജാതിക്കാരനായ ധർമപാലൻ തന്റെ ജീവിതം കൊണ്ട് മറുപടി പറയുന്നു:  “ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ട് വശത്ത് നിർത്തുകയാണങ്കിൽ സമത്വം എന്ന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ആ ക്ഷണം തന

Devika A 9E

Image
The Alchemist                           The book which considered one of the ten best books of twentieth century and the most translated book 'The Alchemist ' was written by the famous brazilian writer 'Paulo Coelho'         The Alchemist is the story of a shepherd boy named Santiago from the spanish region of Andalusia. His parents wanted him to become a priest but, he liked to travel the world so he became a shepherd. One day he saw a dream that he go to the pyramids in egypt and find treasure. To find this dream was true he said everything about his dream to a gypsy women She told the dream was true and charged one -tenth of treasure if he find it. He saw a old man named Melchizedek the king of Salem the old man help him to find his treasure then give advice to the boy 'When you want something, all the universe conspires in helping you to achieve it' the boy exchanged six of his sheep for  two precious stone Urim and Thummim from the old man. He reached egypt

ദേവ്‌ന നാരായണൻ എ 9E

Image
ആയിരവല്ലിക്കുന്നിൻ്റെ             താഴ്‌വരയിൽ                                  നന്തനാർ എന്ന തൂലികാനാമത്തിൽ  അറിയപ്പെടുന്ന പ്രശസ്ത നോവലിസ്റ്റാണ് പി.സി.ഗോപാലൻ.മലപ്പുറം ജില്ലക്കാരനായ നന്തനാർ തന്റെ പട്ടാളജീവിതത്തിനു ശേഷം സാഹിത്യ ലോകത്തിൽ പ്രശസ്തനായി മാറി. നന്തനാരുടെ മിക്ക കഥകളും മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത നോവലുകളുടെ സമാഹാരമായ സമ്പൂർണ്ണ നോവലുകൾ എന്ന പുസ്തകത്തിലെ  മികച്ചൊരു കൃതിയാണ് 'ആയിരവല്ലിക്കുന്നിന്റെ താഴ്‌വരയിൽ'. 1970 കളിലാണ് അദ്ദേഹം ഈ കൃതി രചിച്ചത്. ആയിരവല്ലിക്കുന്നിന്റെ താഴ്വരയിൽ എന്ന കൃതി നന്തനാരുടെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ടതാണ്.ഇതൊരു കാർഷിക നോവലാണ്. മണ്ണാണ് ഇതിലെ പ്രമേയം. മണ്ണിനോട് നാമോരോരുത്തരും കൂറുള്ളവനാകണം എന്ന് പഠിപ്പിച്ചുതരുന്ന കൃതികൂടിയാണിത്. ഫാക്ടിലെ ഉദ്യോഗസ്ഥനായ സുകുമാരൻ പള്ളിപ്പുറം ഏലയിൽ  നൂറേക്കർ സ്ഥലത്ത് ശാസ്ത്രീയമായ കൃഷി ചെയ്യാൻ കൃഷിക്കാരെ സഹായിക്കാൻ വരുന്നതിലൂടെയാണ് നോവൽ ആരംഭിക്കുന്നത്.സുകുമാരൻ ഒരു പട്ടാളക്കാരനായിരുന്നു.ഇരുപത്തിനാലു വർഷത്തെ പട്ടാളജീവിതത്തിനു ശേഷമാണ് സുകുമാരൻ  ഫാക്ടറിയിലെ ഉദ്യോഗസ്ഥനായത്.ഈ നൂറേക

ഭദ്ര എ എം 9C

Image
നിന്റെ ഓർമ്മയ്ക്ക്               മലയാളത്തിന്റെ സ്വന്തം കഥാകൃത്ത് എം ടി വാസുദേവൻ നായരുടെ ഓർമ്മച്ചെപ്പിൽ നിന്ന് അടർത്തിയെടുത്ത കഥയാണ്  'നിന്റെ ഓർമ്മയ്ക്ക് '. വര്‍ഷങ്ങള്‍ക്കുശേഷം തന്റെ സഹോദരിയായ ലീലയെ കുറിച്ചുള്ള കഥകൾ ഓർത്തെടുക്കുകയാണ് കഥാകൃത്ത്                                  പെട്ടിക്കടിയിൽ നിന്ന് കണ്ടുകിട്ടിയ  റബ്ബര്‍മൂങ്ങയാണ് എംടിയുടെ മനസ്സിലേക്ക് പെട്ടെന്ന് ലീലയുടെ ഓർമ്മകൾ കടന്നുവരാൻ ഇടയാക്കുന്നത് .കാലപ്പഴക്കം മൂലം അതിന്റെ നിറം മങ്ങി ആകർഷകത്വം തീരെ ഇല്ലാതായിട്ടുണ്ട് . ഒരുകാലത്ത് എംടിയുടെ ഉറ്റ കൂട്ടുകാരൻ ആയിരുന്നു ആ റബ്ബർ മൂങ്ങ .ആ റബ്ബർ മൂങ്ങ എംടിക്ക് കൂട്ടുകാരുടെ ഇടയിൽ നേടിക്കൊടുത്ത അഭിമാനത്തിന്‍റെ അളവുകോൽ ചെറുതൊന്നുമല്ല .അതു തുറക്കുമ്പോൾ വരുന്ന സെന്‍റിന്‍റെമണം ക്ലാസ്സിൽ പരക്കുമ്പോൾ എല്ലാവരും അത്ഭുതത്തോടെ എംടിയെ നോക്കും.അപ്പോൾ ആ കൊച്ചു ബാലൻ ആകാശത്തോളം പൊങ്ങും.                             നാല് ആൺകുട്ടികളില്‍ ഇളയവനാണ് എംടി .അച്ഛനും അമ്മയ്ക്കും അവൻ പെൺകുട്ടി ആകാത്തതില്‍ തന്നോട് ഇഷ്ടക്കുറവുണ്ടെന്ന  പരിഭവമുണ്ട്  എം ടിക്ക്.അച്ഛൻ അങ്ങ് കൊളംബിയയിൽ ആണ് .അച്ഛനെ കണ്ട വ്യക്തമായ ഓർമ്മ എംട

ദേവിക എ 9 E

Image
അക്രയിൽ നിന്നും കണ്ടെടുത്ത ലിഖിതങ്ങൾ                               ലോകപ്രശസ്ത ബ്രസീലിയൻ സാഹിത്യകാരൻ 'പൗലോ കൊയ്‌ലോ' എഴുതിയ പുസ്തകമാണ് 'അക്രയിൽ നിന്ന് കണ്ടെടുത്ത ലിഖിതങ്ങൾ'       1945 ഡിസംബർ. രണ്ടു സഹോദരന്മാർ വിശ്രമിക്കാനുള്ള ഇടം തേടി നടക്കുന്നതിനിടയിൽ ഒരു ഗുഹയിൽ ചെന്നെത്തി. അവിടെ ഒരു കുടം നിറയെ പാപ്പിറസ്റ്റുകൾ സൂക്ഷിച്ചു  വെച്ചിരിക്കുന്നത് കാണാനിടയായി അതിനടുത്ത വർഷം തന്നെ ആ സഹോദരന്മാർ തമ്മിൽ കലഹിച്ചു പിരിഞ്ഞു. അവരുടെ അമ്മ ഇതിന് കാരണം ആ പാപ്പിറസ്റ്റുകൾ ആണെന്ന് തീർച്ചയാക്കി. അവർ അത് ഒന്നൊഴിയാതെ ഒരു പുരോഹിതനെ ഏൽപിച്ചു. അദ്ദേഹം ആ പാപ്പിറസ്റ്റുകൾ മുഴുവൻ കെയ്‌റോയിലുള്ള കോപ്റ്റിക് മ്യൂസിയത്തിന് വിറ്റു. അന്ന് അവർ ആ താളിയോലക്കെട്ടിനു നൽകിയ പേര് 'നാഗ് ഹമ്മാദിയിൽ നിന്നുള്ള കൈയെഴുത്തു പ്രതികൾ' എന്നായിരുന്നു. ആ പാപ്പിറസ്റ്റുകളുടെ കൂട്ടത്തിൽ ശേഷിച്ചവ രഹസ്യമായി അങ്ങാടിയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി 1952 ലെ വിപ്ലവത്തിന് ശേഷം അവയിൽ അധികഭാഗവും കെയ്‌റോവിലുള്ള കോപ്റ്റിക് മ്യൂസിയത്തിന്റെ കൈവശമായി എന്നാൽ കൂട്ടത്തിൽ ഒന്നുമാത്രം ആരുടേയും കൈയിൽപ്പെടാതെ മറഞ്ഞിരുന്നു. അവസാനം അത് ബെൽജിയത്തിൽ

അമൃത പി യു 10 c

Image
ഞാനെന്ന ഭാവം മലയാള സാഹിത്യത്തിലെ ഏകാന്തവിസ്മയമായിരുന്ന രാജലക്ഷ്മിയുടെ രണ്ടാമത്തെ  നോവലാണ് 'ഞാനെന്ന ഭാവം'.                    കൃഷ്ണൻ കുട്ടി എന്ന കഥാപാത്രത്തിലൂടെയാണ്  കഥ പുരോഗമിക്കുന്നത്. വലിയ ഒരു തറവാട്ടിലെ അംഗങ്ങളാണ് കൃഷ്ണൻകുട്ടിയും അമ്മയുടെ അനിയത്തിയായ ഓപ്പോളെന്നു വിളിക്കുന്ന അമ്മിണിയും. അച്ഛൻ ഗോപാലൻ കുട്ടി നായർക്ക് സർക്കാർ ശമ്പളമുണ്ട്.                        ദേഷ്യവും വാശിയും ഉണ്ടെങ്കിലും ഓപോളെ  ഗോപാലൻ കുട്ടി നായർ സ്വന്തം മകളെപ്പോലെയാണ് കാണുന്നത്. കൃഷ്ണൻ കുട്ടി ഇംഗ്ലീഷ് സ്കൂളിലാണ് പഠിക്കുന്നത്. സമപ്രായക്കാരനായ കുട്ടപ്പനും മറ്റു കുട്ടികളും അമ്മാവന്മാരുടെ കീഴിൽ തറവാട്ടിലാണ് താമസം.               വാശിയുംധാർഷ്ട്യക്കാരിയുമായ ഓപ്പോളെ പറ്റി 'അതി വിശേഷമാ അവള്ടെ ജാതകം'എന്നാണ് ഗോപാലൻ കുട്ടി നായർ പറയാറുള്ളത്. അങ്ങനെ വയസ്സൻ നമ്പൂരിയുമായുള്ള അവരുടെ വിവാഹം മുടങ്ങുകയും ചെയ്യുന്നു.                                 ജഡ്ജിയും സമ്പന്നനുമായ ഒരാളുമായി ഓപ്പോളുടെ കല്യാണം നടന്നു. ഓപ്പോൾ പോയതോടെ കൃഷ്ണൻ കുട്ടിയുടെ കൂറ്റുതന്നെ നഷ്ടപെട്ട പോലെയായി.                     അഞ്ചാം തരം പാസ്സായ കൃഷ്ണൻകുട്ടി

ദേവിക സന്തോഷ്‌ 8E

Image
ആനക്കുണ്ടൊരു കഥ പറയാൻ "ആനയ്ക്കുണ്ടൊരു കഥ പറയാൻ " എന്ന വിവരണം രചിച്ചത് ശ്രീകുമാർ അരൂക്കുറ്റിയാണ്. അമ്പതോളം ആനകളെ കുറിച്ച് വളരെ മനോഹരമായി വർണ്ണിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ. ഇതിൽ നിന്നെടുത്ത ഗുരുവായൂർ പദ്മനാഭൻ ,പാറമേക്കാവ് ശ്രീ പരമേശ്വരൻ എന്നീ ആനകളെ കുറിച്ചാണ് ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത്.               അ - അമ്മ, ആ - ആന എന്ന് ആദ്യാക്ഷരങ്ങൾ ചൊലിപ്പഠിക്കുന്ന മലയാളികളെ സംബന്ധിച്ച് ആന കേവലം കരയിൽ ജീവിക്കുന്ന ജീവി മാത്രമല്ല. ഗണപതി രൂപത്തിൽ ഈശ്വരനായും, പഴയ കാലങ്ങളിൽ യുദ്ധത്തിലും സമാധാനത്തിലും ശക്തിയുടേയും അധികാരത്തിൻ്റെയും അവസാനവാക്കായും  കരുതപ്പെട്ടിരുന്നു.കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ, ഗ്രന്ഥകാരൻ പരിചയപ്പെട്ട ആനകളിൽ നിന്നും തിരഞ്ഞെടുത്തവയാണ് ഈ ഗ്രന്ഥത്തിലൂടെ അവതരിപ്പിക്കുന്നത്. തിരുവിതാംകൂറിൻ്റെ വടക്കേയറ്റത്തുള്ള അരൂക്കുറ്റിയിൽ കുട്ടം വീട്ടിൽ ശിവരാമൻ നായരുടേയും ശാന്തകുമാരിയമ്മയുടേയും പുത്രൻ. തേവര സേക്രട്ട് ഹാർട്ട് കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം. കേരള പ്രസ് അക്കാദമിയിൽ നിന്നും പത്രപ്രവർത്തനത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ , സിദ്ധാർത്ഥ ലോ കോളേജിൽ നിന്നും നിയമബിരു

ഇതരഭാഷാ കഥാ പരിചയം

  ഇതരഭാഷാ     കഥാ                       പരിചയം വായനക്കൂട്ടത്തിൽ ആരംഭിച്ച ഇതര ഇന്ത്യൻ ഭാഷകളിൽ രചിക്കപ്പെട്ട കഥകളെ പരിചയപ്പെടുത്തുന്ന പരിപാടിയുടെ ഭാഗമായി ചർച്ച ചെയ്യപ്പെട്ട കഥയുടെ വായനക്കുറിപ്പുകളാണ് ഇന്ന്. പ്രശസ്ത അസമീസ് ചെറുകഥാ കൃത്തായ രമാദാസിന്റെ ''എടുക്കാത്ത നാണയം'' എന്ന കഥയാണ് ഇവിടെ ചർച്ച ചെയ്യുന്നത്.  കഥയുടെ വായനക്കുറിപ്പുകൾ വായിക്കാം : 1) എടുക്കാത്തനാണയം                             - ഭദ്ര  ഉത്തരേന്ത്യൻ കഥകളുടെ ലോകം പരിചയപ്പെടുത്തിതന്ന അസാമീസ്കഥയാണ് 'എടുക്കാത്തനാണയം' .ശ്രീ രമാദാസിൻ്റെ തൂലികയിൽ പിറന്ന ഈ അസാമീസ് കഥയുടെ ഭംഗി ഒട്ടും ചോർന്നുപോകാതെ മലയാളത്തിലേക്ക് പരിഭാഷനടത്തിയിരിക്കുന്നത് ശ്രീ ഡി.വിനയചന്ദ്രൻ ആണ്.                   കാലം കടന്നുപോകുമ്പോൾ പലനാണയങ്ങളും എടുക്കാത്തനാണയങ്ങൾ ആയിപോകാറുണ്ട്.കാലം അതിൽ ഏൽപ്പിക്കുന്ന മുറിവുകൾ അതിന്റെമൂല്യം ഇല്ലാതാക്കുന്നു, ആ യാത്രയ്ക്ക് കടിഞ്ഞാണിടുന്നു .മനുഷ്യജീവിതവും ഒരു കണക്കിന് അതുപോലെതന്നെ ആണെന്ന് തോന്നിപ്പോയി.                         തികച്ചും ഉത്തരേന്ത്യൻ പശ്ചാത്തലത്തിൽ രചിച്ചിരിക്കുന്ന ഈ കഥ വായനക്കാർക്ക് ആ ലോകം പരിചയപ്പെ

അമൃത കെ ബി 6 C

Image
ഭാരതത്തിലെ മുത്തശ്ശിക്കഥകൾ         കെ.എൻ.കുട്ടി കടമ്പഴിപ്പുറമെഴുതിയ പുസ്തകമാണ് ഭാരതത്തിലെ മുത്തശ്ശി കഥകൾ. മുത്തശ്ശിമാർ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതും കുട്ടികൾ എല്ലാക്കാലത്തും കേട്ടു വളരുന്നതുമായ അർത്ഥപൂർണ്ണമായ കഥകളാണ് ഈ പുസ്തകത്തിൽ സമാഹരിക്കപ്പെട്ടിരിക്കുന്നത്.  കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചാസ്വദിക്കാൻ സാധിക്കുന്ന രസകരമായ പുസ്തകമാണിത്. കെ.എൻ.കുട്ടി കടമ്പഴിപ്പുറത്തിൻ്റെ ഒരു പൂക്കാലം കൂടി, നാടും നാടോടി കഥകളും, കേരളത്തിലെ നാടോടി കഥകൾ, പുണ്യപുരാണ കഥകൾ, പ്രകൃതിയിലെ സൂത്രധാരൻ, തുടങ്ങി ഒട്ടേറെ രചനകളും കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ളതാണ്. 47 മുത്തശ്ശിക്കഥകളാണ് ഈ പുസ്തകത്തിൽ അടങ്ങിയിട്ടുള്ളത്. മുത്തശ്ശിക്കഥകൾ എത്രകേട്ടാലും മതിവരില്ല. വായനക്കാർക്ക് നന്മയുടെ വഴി കാട്ടികൊടുക്കുന്ന കഥകളാണ് മുത്തശ്ശിക്കഥകൾ.  കുട്ടികളുടെ അറിവിൻ്റേയും നന്മയുടേയും വഴികാട്ടി കൂടിയാണ് ഈ പുസ്തകം.  നിങ്ങളേവരും ഈ പുസ്തകം വായിക്കുമെന്ന്  പ്രതീക്ഷിക്കുന്നു.                      - അമൃത കെ.ബി 6 C

സാനിയ കെ ജെ

Image
                     ആൾക്കൂട്ടം                         ഇന്ത്യൻ സാഹിത്യത്തിലെ തലമുതിർന്ന ചിന്തകൻ ആനന്ദിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണ് 'ആള്‍ക്കൂട്ടം'. മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവായി കരുതപ്പെടുന്ന ഈ നോവല്‍ 1970ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വിപുലവും വിശാലവുമായ ക്യാൻവാസിൽ നാഗരിക ഇന്ത്യയുടെ ചരിത്രം ഏതാനും വ്യക്തികളിലൂടെ ആവിഷ്കരിച്ച പരീക്ഷണപുസ്തകം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. നമ്മുടെ സമൂഹത്തിലുള്ള, നമുക്ക് ചുറ്റിലുമുള്ള പലരെയും ഈ നോവലില്‍ കണ്ടുമുട്ടുന്നു. അവരാരും  നോവലിലെ കഥാപാത്രങ്ങള്‍ നേരിടുന്ന പോലെയുള്ള രൂക്ഷമായിട്ടുള്ള പ്രശ്നങ്ങള്‍  നേരിടുന്നവരൊ, മൂന്നു നേരം ഭക്ഷണം കഴിക്കാന്‍ നിവൃത്തിയില്ലാത്തവരൊ ആവണമെന്നില്ല. ഒരു യുദ്ധമോ , ജീവിതം സ്തംഭിപ്പിക്കുന്ന ഒരു പണിമുടക്കോ, അടിയന്തരാവസ്ഥയോ ഒന്നും അവരെ നേരിട്ട് ബാധിക്കുന്നതൊ ജോസെഫിനെ പോലെയോ പ്രേമിനെ പോലെയോ തെരുവില്‍ ഉറങ്ങേണ്ട അവസ്ഥ വന്നവരൊ അല്ലായിരിക്കാം.  എന്നാല്‍  എല്ലാവരെയും പോലെ തങ്ങളുടെ അവസ്ഥയില്‍  തൃപ്തിയില്ലാതെ മെച്ചപ്പെട്ട വ്യക്തിപരവും സാമൂഹികവുമായ പരിതസ്ഥിതിക്ക്  വേണ്ടി ആഗ്രഹിക്കുന്നവരൊ,  എന്

നന്ദന രാജ് 9C

Image
ടോമും രാജകുമാരനും                                  അമേരിക്കൻ എഴുത്തുകാരനായ മാർക് ട്വയിൻനിന്റെ  പ്രസിദ്ധ നോവലായ' ദി പ്രിൻസ് ആൻഡ്  പോപ്പർ ' എന്നതിന്റെ സ്വതന്ത്ര പരിഭാഷയാണ് 'ടോമും രാജകുമാരനും' എന്ന ഈ പുസ്തകം.ഈ പുസ്‌തകം പുനരാഖ്യാനം ചെയ്‌തിരിക്കുന്നത് അബ്ദുള്ള പേരാമ്പ്രയാണ്.  കുഞ്ഞുമനസ്സുകളിൽ കൗതുകവും ആകാംക്ഷയും വളർത്തുന്ന തെളിമയുള്ള ഭാഷയിൽ പുനരാവിഷ്കാരപ്പെട്ട  കൃതിയാണിത്.                  ലോകമെങ്ങുമുള്ള കുട്ടികളുടെ മനസ്സിൽ പണ്ടേ സ്ഥാനംപിടിച്ച ടോം സോയറും, ഹക്ക്ൾബർഹി  ഫിന്നും എല്ലാം മാർക് ട്വയിൻനിന്റെ  കഥാപാത്രങ്ങളാണ്. 'ദി പ്രിൻസ് ആൻഡ് പോപ്പർ' എന്ന നോവലിൽ ഉന്നതകുലജാതരുടെ പ്രത്യേക അവകാശങ്ങളെയും പെരുമാറ്റത്തെയും മാർക് ട്വയിൻ പരിഹാസ വിധേയമാക്കുന്നു.                            ഭിക്ഷ യാചിച്ചു ജീവിച്ചിരുന്ന ടോമും, സുഖ സമൃദ്ധിയിൽ കഴിഞ്ഞ രാജകുമാരനും, സ്ഥാനം മാറി ജീവിക്കാൻ തുടങ്ങിയപ്പോൾ ഉണ്ടായ പ്രശ്നങ്ങളും മാനസ സംഘർഷങ്ങളുമാണ് ഈ കഥയിലെ ഉള്ളടക്കം. രാജകുമാരൻ്റെ ആർഭാട ജീവിതമായിരുന്നു ടോമിന് ഏറ്റവും വലിയ ആഗ്രഹം. രാജകുമാരൻ ആകട്ടെ ടോമിനെ പോലെ സ്വതന്ത്രനാകാൻ ആഗ്രഹിച്ചു. അങ്ങനെ അവർ സ്ഥ

ആദിത്യ .വി .എസ് 8 E

Image
നല്ല കുട്ടികൾ നല്ല ശീലങ്ങൾ                 കെ ആർ  മാധവൻകുട്ടിയുടെ 'നല്ല കുട്ടികൾ നല്ല ശീലങ്ങൾ'എന്ന പുസ്തകമാണ് ഞാൻ വായിച്ചത്. കുട്ടികൾ  വിദ്യാഭ്യാസം നേടി നേട്ടങ്ങൾ ഉണ്ടാക്കുന്നവരാകണമെന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നു. തങ്ങൾക്കു നേടാൻ കഴിയാത്തത് കുട്ടികളിൽ കൂടി സാധിക്കുമെന്നും അവർ മോഹിക്കുന്നു. അതിനായി ഇന്നത്തെ ഭൗതിക സാഹചര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി സമ്പത്തും സ്വാധീനവും ഉറപ്പിക്കാൻ  ശ്രമിക്കുമ്പോൾ സദാചാര മൂല്യങ്ങളും  ധാർമിക ഉത്തരവാദിത്വങ്ങളും മറക്കുന്നു. ഇവ കുട്ടികളിൽ സൃഷ്ടിക്കുന്നത്  പ്രതികൂലമായ പ്രതികരണങ്ങളാണ്. വീടും രക്ഷിതാക്കളും പരിസരവും സ്കൂളും സഹപാഠികളും തുടങ്ങി ബന്ധപ്പെടുന്ന എല്ലാ വ്യക്തികളും സ്ഥാപനങ്ങളും കുട്ടിയുടെ വ്യക്തിത്വ  രൂപീകരണത്തിന് വളരെയധികം  പങ്കുവഹിക്കുന്നുണ്ട് എന്നാൽ കുട്ടികൾ  ഇന്ന് മാതൃകയാക്കുന്നത് മാതാപിതാക്കളെയാണ്. വീടുകളിൽ ഉണ്ടാകുന്ന സംഘർഷങ്ങളും പാളിച്ചകളും കുട്ടിയെ വളരെയേറെ സ്വാധീനിക്കുന്നു. ബാല്യവും കൗമാരവും  സങ്കീർണ്ണമായ ഒരു വളർച്ച കാലഘട്ടമാണ്. ഉത്തരവാദിത്തങ്ങൾ ഏറുമ്പോൾ കുട്ടികൾ കൂടുതൽ സമ്മർദ്ദത്തിന് വിധേയരാകുന്നു. അവരുടെ പ്രശ്നങ്ങൾ രക്ഷിതാക

ജോഷ്നി .എം 8 E

Image
ഖുർ ആൻ കഥകൾ കുട്ടികൾക്ക് എൻ.മൂസക്കുട്ടിയുടെ 'ഖുർ ആൻ കഥകൾ കുട്ടികൾക്ക്' എന്ന പുസ്തകമാണ് ഞാൻ വായിച്ചത്.സർവശക്തനും പരമകാരുണികനുമായ ദൈവത്തെ ഹൃദയപൂർവം സ്മരിക്കുന്നു, സന്മാർഗികബോധവും ആത്മീയസൗരഭ്യവും പ്രസരിപ്പിക്കുന്നു വിശുദ്ധ ഖുർ ആനിലെ ഇരുപത്തെട്ടു കഥകളുടെ ഈ സമാഹാരം.  അചഞ്ചലമായ വിശ്വാസത്തിന്റയും അവിവരമായ പ്രാർത്ഥനയുടെയും അനിവാര്യത ഓർമപെടുത്തുന്നു ഈ കഥകൾ, കുട്ടികളുടെ  ആത്മീയോത്കർഷത്തിനും  സ്വഭാവസംസ്കരണത്തിനും ഉതകുന്നവയാണ്.  മതാധിഷ്ഠിത സാങ്കേതികപദങ്ങൾ  ഒഴുവാക്കികൊണ്ട്  സുതാര്യവും അയത്നലളിതവുമായ  ആഖ്യാനഭാഷയിൽ ആവിഷ്കരിച്ചിരിക്കുന്നു  ഈ കഥകൾ, ജാതിമതഭദമന്യ  ഏവർകും വായിച്ചാസ്വദിക്കാൻ  കഴിയുന്നവയാണ്.  എനിക്കീ പുസ്തകം വളരെയധികം ഇഷ്ടമായി. എല്ലാവരും വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.                  - ജോഷ്‌നി. എം 8 E

ആർച്ചാകൃഷ്ണ സി യു 8E

Image

പാർവ്വതി മനോജ്‌ 8E

Image
ഹെയ്ഡി        സ്വറ്റ്സർലാൻ്റ്കാരിയായ  ജോഹന്നാ സ്പൈറി എഴുതിയവളരെ പ്രശസ്തമാർന്ന ഹെയ്ഡി  എന്ന കഥയാണ് ഞാൻ വായിച്ചത് .1827- ൽ സ്വിറ്റ്സർലാൻ്റിൽ ആൽപ്സ് പർവ്വതത്തിനടുത്തുള്ള ഹിർസൽ ഗ്രാമത്തിൽ ജനിച്ചു . വിവാഹാനന്തരം സൂറിച്ച് നഗരത്തിൽ താമസമാരംഭിച്ചു . ജോഹന്ന രചിച്ച മിക്ക ബാല കഥകളിലും അവർ കുട്ടികാലം ചെലവിട്ടിരുന്ന മലയോര ഗ്രാമങ്ങളും  ഗ്രാമവാസികളുമായിരുന്നു കഥാപാത്രങ്ങൾ . ഹെയ്ഡി , കോർണെല്ലി , വിൻസി, എന്നിവയാണ് പ്രധാന രചനകൾ . 1901 ൽ ജോഹന്നാ സ്പൈറി വിടവാങ്ങി .                    പ്രസിദ്ധമായ ഈ ക്ലാസിക് കൃതിയുടെ മലയാളത്തിലുള്ള പുനരാഖ്യാനം നിർവ്വഹിച്ചരിക്കുന്നത് എം.മനോഹരനാണ്. കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ സ്പർശിക്കുന്ന ഈ കഥ എനിക്കേറെ ഇഷ്ടപ്പെട്ടു. സ്നേഹത്തിൻ്റെ നൂലിൽ ചുറ്റി വന്യന്മാരെപോലും സ്വന്തം കാലടിയിൽ വീഴ്ത്താൻ കഴിവുള്ള കൊച്ചു മിടുക്കിയായ ഹെയ്ഡിയുടെ കഥ ലോകം മുഴുവൻ വാഴ്ത്തപ്പെടുന്ന ഒന്നാണ് .                    ഈ കഥയിലെ പ്രധാന കഥാപാത്രമാണ് ഹെയ്ഡി. അവൾക്ക് അച്ഛനേയും അമ്മയേയും ചെറുപ്പത്തിലെ നഷ്ടപ്പെട്ടു.ആ കരണത്താൽ അവളുടെ വല്യമ്മയുടെ വീട്ടിലാണ് വളർന്നത്. വല്യമ്മയ്ക്ക്

നന്ദന രാജ് 9C

Image
                        ഉപ്പുകൊറ്റൻ                     കെ.ബി.  ശ്രീദേവിയുടെ പ്രസിദ്ധമായ പുസ്തകമാണ് 'ഉപ്പുകൊറ്റൻ 'എന്നത്. പറയിപെറ്റ പന്തിരുകുലത്തിലെ പതിനൊന്നാമത്തെ പ്രജയായി ഉപ്പുകൊറ്റനെ  കണക്കാക്കാം.                     കടൽത്തീരത്തെ  മണലിൽ കിടന്ന് കരയുന്ന അനാഥനായ ഒരു നവജാത ശിശു! ആ ശിശുവിനെ എടുത്തുകൊണ്ടുപോയി കുളിപ്പിച്ച് ആട്ടിൻ പാല് കൊടുത്തു വളർത്തിയത് സുലൈമാൻ എന്ന മത്സ്യ കച്ചവടക്കാരനും അയാളുടെ ചെറിയ രണ്ടു പെൺമക്കളും ആയിരുന്നു.കൊറ്റൻ എന്ന് അവർ അവനെ പേർ വിളിച്ചു. അങ്ങനെ തലമുറകൾ ഹൃദയത്തിലേറ്റിയ ഒരു ഐതിഹാസിക ജീവിതം അവിടെ ആരംഭിച്ചു.                              ഉപ്പുകൊറ്റനെ 'കുട്ടൻ' എന്ന പേരു വിളിച്ചതും ഗായത്രി മന്ത്രം ഉപദേശിച്ചും ജീവിതത്തിലേക്കുള്ള' ഉപനയനം' നിർവഹിക്കുവാൻ യോഗമുണ്ടായത് ജ്യേഷ്ഠനായ നാറാണത്തുഭ്രാന്തനായിരുന്നു.                     കാട്ടിലും മേട്ടിലും അലഞ്ഞ കുട്ടന് പക്ഷികളും, മൃഗങ്ങളും,  വൃക്ഷങ്ങളും,  ഇഴജന്തുക്കൾ പോലും സതീർത്ഥ്യരായി. സമൂഹജീവിയായുള്ള കുട്ടന്റെ പരിണാമത്തിന് കാരണഭൂതനായതും പന്തിരുകുലത്തിലെ ഒരു അംഗമാണ്- പാക്കനാർ, പൊന്നാനിയിലെ സമുദ്ര

അമൃത പി യു 10C

Image
                              മഹാഭാരത കഥ                                                           - കമലാ സുബ്രഹ്മണ്യം                             ഭാരതത്തിന്റെ ഇതിഹാസങ്ങളിൽ എന്നും പ്രഥമസ്ഥാനത്ത്  നിൽക്കുന്ന അതിബൃഹത്തായ ഒരു ഗ്രന്ഥമാണ് മഹാഭാരതം. ലോകത്തിലെ ഏറ്റവും ബൃഹത്തായ ഈ ഇതിഹാസ ഗ്രന്ഥത്തെ പഞ്ചമവേദമെന്നും വിളിക്കപ്പെടുന്നു. വ്യാസ മഹർഷിയാണ് മഹാഭാരതത്തിന്റെ രചയിതാവ്. വ്യാസന്റെ മഹാഭാരതത്തെ ആർജിച്ച്  സ്വതസിദ്ധമായ ശൈലിയിൽ ഈ ഇതിഹാസത്തെ പല കഥാകൃത്തുക്കളും എഴുതിയിട്ടുണ്ട്. അങ്ങനെ മഹാഭാരതകഥ പല കഥാകൃത്തുക്കളിലൂടെയും കടന്നു പോയിട്ടുണ്ട്. ഇതെല്ലാം മനുഷ്യ മനസ്സിനെ അവാച്യമായ കാവ്യലോകത്തേക്കാണ് കൈ പിടിച്ചു കൊണ്ടുപോകുന്നത്. ഓരോ വായനക്കാരിലേക്കും ലാളിത്യഭംഗിയാർന്ന വായനയുടെ അനുഭൂതിയിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞിരിക്കുന്നു.                        മലയാള സാഹിത്യ ശാഖയിലെ ഒരു അവിഭാജ്യമായ ശിഖരമാണ് കമലാ സുബ്രഹ്മണ്യം . കുരുവംശ രാജാവായ ശന്തനുവിലൂടെയാണ് കമല സുബ്രമണ്യം മഹാഭാരത കഥ തന്റെ തൂലികയിലൂടെ വരച്ചിടുന്നത്. ശന്തനു രാജാവിന് ഗംഗാദേവിയിൽ ജനിച്ച പുത്രനാണ് ഭീഷ്മർ എന്ന പ്രസിദ്ധനായ ഗംഗാദത്തൻ. ഗംഗാ പുത്രനായ ഭീഷ്മരിലൂടെ

ദേവിക എ 9E

Image
ഒരു കുടയും കുഞ്ഞുപെങ്ങളും                      കേരളത്തിന്റെ  ജനപ്രിയ എഴുത്തുകാരൻ മുട്ടത്തുവർക്കിയുടെ  മലയാള ബാലസാഹിത്യത്തിൽ എന്നും തിളങ്ങി നിൽക്കുന്ന രചനയാണ്‌ 'ഒരു കുടയും കുഞ്ഞുപെങ്ങളും'. മനുഷ്യജീവിതത്തിൽ നല്ലതും, ചീത്തയുമായ പല സന്ദർഭങ്ങൾ  വന്നുപോകുന്നത് കാണിച്ചുതരുന്ന ഒരു ഉത്തമ ഉദാഹരണം കൂടിയാണ് ഈ നോവൽ.                   ബേബിയുടെയും സഹോദരി ലില്ലിയുടെയും ഉദ്വേഗഭരിതമായ ജീവിതമാണ് ഈ നോവലിലുടനീളം കാണാൻ സാധിക്കുന്നത്. ക്രൂരയായ പേരമ്മയുടെ കൂടേ താമസിച്ചുപോകുകയായിരുന്നു ഇരുവരും. ഒരു ദിവസം ശക്തിയായി മഴ പെയ്യുകയും ലില്ലി, അവളുടെ പേരമ്മ ജോലി ചെയ്യുന്നിടത്തെ ഗ്രേസി എന്ന പെൺകുട്ടിയുടെ കുടയിൽ കേറാൻ ശ്രമിക്കുകയും ചെയ്യുന്നു. പക്ഷെ ഗ്രേസി അതിന് കൂട്ടാക്കിയില്ല,  ഒടുവിൽ ലില്ലി മഴനഞ്ഞു പള്ളിക്കൂടത്തിൽ എത്തി.തുടർന്ന്   തന്റെ സഹോദരിയെ കുടയിൽ  നിൽക്കാൻ അനുവദിക്കാതിരുന്ന ഗ്രേസിയെ ബേബി കല്ലെടുത്തെറിയുന്നു. എന്നിട്ട് ലില്ലിക്കു പുതിയ കുട വാങ്ങി തരാം എന്നു പറഞ്ഞ് വീടുവിട്ടു പോകുന്നു. പലസ്ഥലത്തും അലഞ്ഞുതിരിഞ്ഞു നടന്ന ബേബി  സൗദാമിനി എന്ന സംഗീതാധ്യാപികയുടെ കൂടേ കഴിയുന്നു. അവർ അവനെ മരിച്ചുപോയ സഹോദരനായി കണ

നന്ദന രാജ് 9C

Image
Add caption           മൃഗങ്ങളെ   സ്നേഹിച്ച                       രാജാവ്                         ജേക്കബ് സാംസൺ മുട്ടടയുടെ പ്രസിദ്ധ പുസ്തകമാണ് "മൃഗങ്ങളെ സ്നേഹിച്ച രാജാവ്". മൃഗങ്ങളുടെ സേവനം രാജ്യ രക്ഷക്ക് ഉപയോഗിച്ച നീതിമാനായ രാജാവിന്റെ കഥയാണിത്. കുട്ടികളെ ചിന്തിപ്പിക്കാനും  ചിരിപ്പിക്കാനും കഴിയുന്ന പുസ്തകമാണിത്.                          ഈ പുസ്തകം എനിക്ക് ഏറെ ഇഷ്ടമായി. ഉദയവർമ്മൻ രാജാവിന്റെ രാജ്യത്തിൽ മനുഷ്യപടയ്ക്കു  പകരം മൃഗങ്ങളുടെ പടയായിരുന്നു ഉണ്ടായത്. രാജാവിന് മൃഗങ്ങളെ വളരെ ഇഷ്ടമായിരുന്നു. കുട്ടികൾ ഇല്ലാത്തതിനാൽ സ്വന്തം കുട്ടികളെ പോലെയാണ് മൃഗങ്ങളെ നോക്കിയിരുന്നത്. രാജാവിന്റെ പടയിലെ പടനായകൻ ആയിരുന്നു ബുൾഡോഗ്.                        കഥയുടെ തുടക്കം രാജാവിന്റേയും മൃഗങ്ങളുടെയും സ്നേഹത്തെ കുറിച്ചാണ് പറയുന്നത്. കഥയുടെ അവസാനം അയൽ രാജ്യത്തെ രാജാവുമായുള്ള യുദ്ധത്തിൽ രാജാവിന്റെ തല മുറിക്കുന്ന സമയത്ത് ചാടിവീണ് ബുൾഡോഗ് സ്വന്തം ജീവൻ ത്യജിക്കുന്നതാണ്. ഇത്തരത്തിൽ,  മൃഗങ്ങളുടെ പരസ്പര സ്നേഹവും മനുഷ്യരോട് അവയ്ക്കുള്ള  അടുപ്പവും  കഥയിലുടനീളം ദർശിക്കാം.                ഇന്നത്തെ കാലത്ത് മൃഗങ്ങളെയും

അപർണ്ണ പി 9C

Image
  സീക്രട്ട്     ഗാർഡൻ               അമേരിക്കൻ  സാഹിത്യമേഖലയിലെ   പ്രശസ്ത  എഴുത്തുകാരി യായ  ഫ്രാൻസസ്   ഫോഗ്‌സൺ ബെർനെറ്റിന്റെ  പ്രശസ്ത  നോവലാണ്   'സീക്രട്ട്   ഗാർഡൻ'. തന്റെ     രചനാവൈഭവം  കൊണ്ട്  പ്രശസ്തയാണ്    ഫ്രാൻസസ്‌  ഫോഗ്‌സൺ ബെർനെറ്റ്.                                    മേരി ലെനക്സ്   എന്ന   പെൺ കുട്ടിയാണ്  ഇതിലെ  കേന്ദ്ര കഥാപാത്രം. മേരിലെനക്സ്  ഒരു  തന്നിഷ്ടകാരിയായിരുന്നു. അവൾ  അങ്ങനെ  വളരാൻ   കാരണം തന്നെ ഉയർന്ന തലത്തിൽ  ജോലി ചെയ്യുന്ന പിതാവും  സൽക്കാരപ്രിയയായ  മാതാവുമാണ്. പ്ലേഗ്  എന്ന  മാരകരോഗം  പിടിപെട്ട  തന്റെ  അമ്മയും  അച്ഛനും  പ്രിയപ്പെട്ടവരും  തന്നെ  വേർപിരിഞ്ഞു  എന്നറിഞ്ഞപ്പോൾ   പോലും  അവളുടെ   കുഞ്ഞ് മുഖത്ത്  ഒരു  വികാരവും  തോന്നിയില്ല. ഒരിക്കലും  കാണാതിരുന്ന  അമ്മാവന്റെ   അടുത്തേക്ക്   ലണ്ടനിൽ  നിന്നും   അവൾ  യാത്രയായി. അവിടത്തെ  പലകാര്യങ്ങളും   കേട്ടറിവ് മാത്രമേ   മേരിക്കുള്ളൂ.  അവിടെ  അവൾ  എത്തിപെട്ടപ്പോൾ   ഒരു  ഒറ്റപ്പെടൽ   അനുഭവപെട്ടു.                കഥയുടെ  മധ്യത്തിൽ  അവൾ  പ്രകൃതി സ്നേഹിയും   നിരീക്ഷണപാഠവത്തിലൂടെ   മൂറ്   എന്ന   ഗ്രാമത്തിലെ  സകല ജീവ ജന്തുക്കളെ