അപർണ്ണ പി 9C
സീക്രട്ട് ഗാർഡൻ
അമേരിക്കൻ സാഹിത്യമേഖലയിലെ പ്രശസ്ത എഴുത്തുകാരി യായ ഫ്രാൻസസ് ഫോഗ്‌സൺ ബെർനെറ്റിന്റെ പ്രശസ്ത നോവലാണ് 'സീക്രട്ട് ഗാർഡൻ'. തന്റെ രചനാവൈഭവം കൊണ്ട് പ്രശസ്തയാണ് ഫ്രാൻസസ് ഫോഗ്‌സൺ ബെർനെറ്റ്.
മേരി ലെനക്സ് എന്ന പെൺ കുട്ടിയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. മേരിലെനക്സ് ഒരു തന്നിഷ്ടകാരിയായിരുന്നു. അവൾ അങ്ങനെ വളരാൻ കാരണം തന്നെ ഉയർന്ന തലത്തിൽ ജോലി ചെയ്യുന്ന പിതാവും സൽക്കാരപ്രിയയായ മാതാവുമാണ്. പ്ലേഗ് എന്ന മാരകരോഗം പിടിപെട്ട തന്റെ അമ്മയും അച്ഛനും പ്രിയപ്പെട്ടവരും തന്നെ വേർപിരിഞ്ഞു എന്നറിഞ്ഞപ്പോൾ പോലും അവളുടെ കുഞ്ഞ് മുഖത്ത് ഒരു വികാരവും തോന്നിയില്ല. ഒരിക്കലും കാണാതിരുന്ന അമ്മാവന്റെ അടുത്തേക്ക് ലണ്ടനിൽ നിന്നും അവൾ യാത്രയായി. അവിടത്തെ പലകാര്യങ്ങളും കേട്ടറിവ് മാത്രമേ മേരിക്കുള്ളൂ. അവിടെ അവൾ എത്തിപെട്ടപ്പോൾ ഒരു ഒറ്റപ്പെടൽ അനുഭവപെട്ടു.
കഥയുടെ മധ്യത്തിൽ അവൾ പ്രകൃതി സ്നേഹിയും നിരീക്ഷണപാഠവത്തിലൂടെ മൂറ് എന്ന ഗ്രാമത്തിലെ സകല ജീവ ജന്തുക്കളെയും അറിഞ്ഞിരുന്ന ഡിക്കൻ എന്ന ഒരു ബാലകനുമായി ചങ്ങാത്തം കൂടുന്നു. ഒരിക്കലും മറ്റുള്ളവരുമായി സന്തോഷവും ദുഃഖവും പങ്കിടാത്ത മേരി ഡിക്കനുമായി തന്റെ എല്ലാകാര്യവും പങ്കിടുന്നു. അങ്ങനെ മേരിയും ഒടുവിൽ പ്രകൃതിസ്നേഹിയാകുന്നു.
ഒടുവിൽ ഡിക്കന്റെ സഹായത്തോടെ അമ്മാവന്റെയും മരിച്ചുപോയ അമ്മായിയുടെയും ജീവൻ നിലനിൽക്കുന്ന തോട്ടത്തിലേക്ക് കയറി. അവർ ആ തോട്ടത്തെ മനോഹരപൂർണ്ണമായ ഒന്നാക്കി മാറ്റി. ഒരിക്കലും നടക്കില്ല എന്ന് ഡോക്ടർമാർ മുദ്രകുത്തിയ കോളിൻ എന്ന അമ്മാവന്റെ മകനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ മേരി സഹായിച്ചു. അത്തരത്തിൽ ആത്മവിശ്വാസം പകർന്നുനൽകി കോളിനെ പൂർവസ്ഥിതിയിലാക്കി അമ്മാവന്റെ കയ്യിൽ ഏല്പിച്ചു കൊടുത്തവളായ മേരിയാണ് ഈ കഥയെ ജീവസുറ്റതാക്കുന്നത്.
'സീക്രട്ട് ഗാർഡൻ' എന്ന ഈ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് കെ. പി. സുമതി യാണ്. നിരവധി പുസ്തകങ്ങൾ മലയാളത്തിലേക്ക് പുനരാഖ്യാനം ചെയ്യുകയും ആ മേഖലയിൽ പ്രശസ്തി ആർജിച്ച വ്യക്തിയും കൂടിയാണ് കെ. പി. സുമതി. ഫ്രാൻസസ് ഫോഗ്‌സൺ ബെർനെറ്റ് എന്ന എഴുത്തുകാരിയുടെ പ്രശസ്‌തി വാനിലേക്ക് ഉയർത്തുവാൻ കാരണമായ ഒരു നോവൽ കൂടിയാണിത്.
എനിക്ക് ഈ പുസ്തകം വളരെയധികം ഇഷ്ടമായി. പ്രായഭേദമന്യേ ആർക്കും വായിക്കാവുന്ന ഈ നോവൽ തീർച്ചയായും എല്ലാവരും വായിച്ചിരിക്കേണ്ടതാണ്.
- അപർണ്ണ. പി 9 C

Good
ReplyDeleteGood
ReplyDelete