Posts

Showing posts from March, 2021

കഥാപരിചയം

Image
  കഥയിലെ ജീവിതം എല്ലാവർക്കും കഥകള്‍ ഇഷ്ടമാണ്. പക്ഷേ, എന്താണ് കഥ എന്ന് ചിന്തിച്ചിട്ടുണ്ടോ? കഥ കഥയൊഴിച്ച് ഗൗരവമുള്ള ഒന്നാണെന്ന് പറയേണ്ടിവരും. ഒരാള്‍ മരിച്ചാല്‍ അയാളുടെ കഥ കഴിഞ്ഞു എന്നാണ് നാം സാധാരണ പറയാറുള്ളത്. അതിനര്‍ത്ഥം കഥ ജീവിതം തന്നെയാണ് എന്നാണ്.  അതെന്നും നവീനതയെ സ്വായത്തമാക്കിക്കൊണ്ട് മുന്നേറുകയാണ്. മനുഷ്യജീവിതപ്രദർശനശാലയായ കഥകൾ എക്കാലത്തും മനുഷ്യന്റെ ആധികളിലും ഹർഷോന്മാദ ങ്ങളിലും കൂട്ടായുണ്ട്. കഥപറച്ചിലിന്റെ അഭൗമശക്തിയും കഥ കേൾക്കാനുള്ള ഉത്കടമായ അഭിലാഷവും പുരാതനകാലം തൊട്ടേ മനുഷ്യവംശത്തെ വേറിട്ടുനിർത്തുന്ന സവിശേഷ സ്വഭാവമാണ്. വാമൊഴിയായി തീർത്തെടുത്ത ഭാവനാസാമ്രാജ്യങ്ങളിലും വാക്കുകളുടെ അച്ചടിരൂപം നിർമ്മിച്ചെടുത്ത വാസ്തുശില്പങ്ങളിലും അഭിരമിക്കാനുള്ള മനുഷ്യരുടെ രീതി കാലമെത്ര മാറിയിട്ടും നിലനിൽക്കുന്നു. കഥയുടെ സ്വത്വം അതിരുകൾ സ്ഥാപിച്ചുകൊണ്ട് നിർവചിക്കാൻ സാധിക്കുകയില്ലല്ലോ. നിയതമായ സീമകളിൽ ഒതുങ്ങിക്കൂടാതെ സ്വാഭാവികമായി പുറത്തേക്ക് പടരുന്ന സ്ഥലരാശിയാണ് പൊതുവെ കഥയുടെ ബോധമണ്ഡലത്തിന്. ആധുനികകാലഘട്ടത്തിലെ കഥയുടെ രൂപഭേദങ്ങൾ കഥാപാത്രങ്ങളുടെ ആന്തരികസംഘർഷങ്ങളിലും ഭാവപ്പൊലിമയിലുമാണ് കുടി കൊള്ളുന്ന