Posts

Showing posts from February, 2021

വിഷ്ണു നാരായണൻ നമ്പൂതിരി

Image
വിഷ്ണു നാരായണൻ നമ്പൂതിരി വിടവാങ്ങി; മായില്ല കാവ്യ പൂജ 'നീ പിച്ചവെക്കെ നിലത്തു ചെന്താമര–  പ്പൂ വിടര്‍ന്നെന്നു നിനച്ചിതെന്‍ ഭാവന  നീയാറ്റുവക്കത്തു നിന്‍ കളിപ്പാവയെ  നീരാട്ടിടുമ്പോള്‍ കുളിര്‍ത്തിതെന്‍ ഭാവന'  വിശുദ്ധ ശൈശവത്തിനു മുന്നില്‍ നൃത്തം ചെയ്യുന്ന ഈ കാവ്യഭാവനയാണ്  വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കവിതയെ മലയാളികള്‍ക്കു പ്രിയപ്പെട്ടതാക്കിയത്. പുരാണ കഥാ സന്ദര്‍ഭങ്ങളും ആര്‍ഷ മൂല്യങ്ങളും സമ്പന്നമായ സംസ്കാരിക പൈതൃകവും കവിതയ്ക്കു വിഷയമാക്കിയപ്പോഴും ലോക ജീവിതവും സാധാരണ മനുഷ്യരുടെ സന്തോഷങ്ങളും കൊച്ചു കൊച്ചു ദുഃഖങ്ങളും അദ്ദേഹത്തിന്റെ കവിതയെ തഴുകി കടന്നുപോയിട്ടുണ്ട്. ജീവനുളള കവിതകൾ ബാക്കിനിർത്തി കാലയവനികയ്‌ക്കുളളിൽ ഇന്ന് മറഞ്ഞത് പാരമ്പര്യവും ആധുനികതയും ഒന്നുചേർന്ന കാവ്യസംസ്‌കാരത്തിന്റെ കാരണവർ തന്നെയാണ്. വേദ സംസ്കാരത്തിലാണ് വിഷ്ണുനാരായണൻ നമ്പൂതിരിയെന്ന കവിയുടെ വേരുകൾ. പക്ഷേ അതിന്റെ ഇലത്തളിരുകളിൽ തിളങ്ങിക്കിടക്കുന്നത് ആധുനികതയുടെ തെളിവെയിലാണ്. ആ കവിത അഭിസംബോധന ചെയ്തത് മനുഷ്യനെയാണ്; നാടോ പേരോ ജാതിയോ തരംതിരിക്കാത്ത പച്ചമനുഷ്യനെ. അതുകൊണ്ടാണ് പേരെടുത്ത കവിയുടെയോ പ്രഗത്ഭനായ അധ്യാപകന്റെയോ ആലഭാരങ

സുഗതകുമാരി ടീച്ചർ

Image
പ്രകൃതിയെ നോവിക്കുന്നവരോട് പോരാടിയ സുഗതകുമാരി ടീച്ചർ   പരിസ്ഥിതിയെ നോവിക്കുന്നിടങ്ങളിൽ സമരമുഖം തുറന്നിട്ട് മനുഷ്യരോടൊപ്പം ചേരുകയായിരുന്നു സുഗതകുമാരി ടീച്ചറുടെ ജീവിത രീതി. പരിസ്ഥിതിയെ തുരന്ന് തുടങ്ങുന്ന വികസനങ്ങളെ തുറന്നെതിർത്ത് അവിടുത്തെ ജീവിതങ്ങളെ ചേർത്തു പിടിച്ചായിരുന്നു ഓരോ സമരങ്ങളും. ഒടുവിൽ ഓരോ പരിസ്ഥിതി ദ്രോഹങ്ങളെയും കണ്ട് വിഷണ്ണയായി, തനിക്ക് ഒരാൽമരചുവട്ടിൽ അവസാനം വിശ്രമിക്കണമെന്ന് ഒസ്യത്ത് എഴുതി വച്ചാണ് മടങ്ങിയത്. റോഡരുകിലെ തണൽമരങ്ങൾ മുറിക്കുന്നതറിഞ്ഞാൽ ഓടി വന്ന് അതിനു നേരെ നീങ്ങുന്ന മഴുവിൽ പിടിച്ച് അരുതെന്ന് വിലപിച്ചിരുന്ന ടീച്ചർ ഓരോ അതിജീവന സമര രംഗത്തും ഓടിയെത്തിയിരുന്നു. എളിമയെന്ന വാക്ക് അവജ്ഞയോടെ തള്ളിക്കളഞ്ഞ മനുഷ്യരാശിയോട് സുഗതകുമാരി ടീച്ചർക്ക് ഒന്നും പറയാനില്ല. ഭൂമി സർവ്വനാശത്തിേലേക്ക് ഉരുളുമ്പോൾ ,മക്കൾ നിലവിളിക്കുമ്പോൾ, എങ്ങും ദുർഗന്ധപൂരിതമായ കാറ്റു വീശുമ്പോൾ ജാഗ്രത എന്നു മാത്രമാണ് പറയാനുള്ളത്. വികസനം എന്നാൽ ശുദ്ധമായ പ്രാണവായു, ശുദ്ധമായ വെള്ളം, ശുദ്ധമായ അന്നം എന്നിവയാണ് പ്രധാനം. മനുഷ്യസമൂഹത്തിന്റെ നിലനില്പിനു മാത്രമല്ല, സർവജീവജാലങ്ങളുടെയും നിലനില്പിന് ഏറ്റവും പ്രാധാന്യം നല

പുസ്തക പരിചയം

Image
  Ignited Minds "Dream, dream, dream… Dreams transform into thoughts and thoughts result in action"               - Dr APJ Abdul kalam (Ignited minds) Ignited Minds is a beautiful book authored by late shri  Dr. APJ Abdul Kalam, the former President of India and also known as the Missile Man of India for his work in development of missiles and launch vehicles. In this book Dr. Kalam talks about his dream of developed India. The title of the book comes with a tag-line, “Unleashing the power within India”. Dr Kalam was a visionary who saw a vast potential in the youth to bring out the best for the country. He believed in investing in the young to reap fruits for our Mother India.   The book presents a vision plan to take the nation forward, toward a glorious future. It inspires the readers, particularly the young ones, and ignites their minds to strive for a new and better India. The strength of this book by Dr. Kalam is that it has been written in an easy to understand languag

കഥാപരിചയം

Image
വായനയും സർഗാത്മകതയും 'പറക്കാന്‍ സാധിക്കാത്ത നാളുകളില്‍ ഈ ചിറക് ഒരു ഭാരമാണ് '. ഈയിടെ ശ്രദ്ധയിൽപ്പെട്ട ഒരു ചിത്രത്തിൻ്റെ അടിക്കുറിപ്പായിരുന്നു ഇത്. ചിത്രത്തിൽ മുഖം പൊത്തി, ചിറകുകള്‍ തളര്‍ന്നിരിക്കുന്ന ഒരു കുഞ്ഞുമാലാഖ. പെന്‍സില്‍ കൊണ്ടു വരച്ച ആ ചിത്രത്തില്‍ മാലാഖയുടെ മുഖത്താകെ ആധിയായിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നാളുകളാണ് കുട്ടിക്കാലം. സമാധാനവും സന്തോഷവും തുളുമ്പേണ്ട കാലം. അവര്‍ ലോകത്തെ കണ്ടു പഠിക്കുകയാണ്, വളര്‍ച്ചയുടെ ആഹ്ലാദങ്ങളിലേക്കും അറിവുകളിലേക്കും പതിയെ പടരുകയാണ്. സ്വപ്‌നങ്ങളുടെ കൈ പിടിച്ച് പ്രകൃതിയുടെ അത്ഭുതങ്ങളിലേക്ക് നടക്കുകയാണ്. വീടകങ്ങളും വിദ്യാലയങ്ങളും നല്‍കുന്ന സമാധാനവും സുരക്ഷിതത്വവുമൊക്കെയാണ് ആ നടത്തത്തില്‍ താങ്ങായി നില്‍ക്കേണ്ടത്. ഈ മനസ്സുകളെ നാമെങ്ങനെയാണ് പരുവപ്പെടുത്തേണ്ടതെന്ന് ചിന്തിക്കുമ്പോൾ, ആ തിരിച്ചറിവോടെ കുട്ടികളെ സമീപിക്കുമ്പോള്‍, അവര്‍ക്കു ചുറ്റുമൊരു ലോകം പതുക്കെ ഉയര്‍ന്നുവരും. ആ ലോകത്തില്‍, പൂക്കളും പൂമ്പാറ്റകളുമുണ്ടാവും. അവര്‍ക്ക് മാത്രം തൊട്ടെടുക്കാനാവുന്ന ഭാവനയുടെ മഴവില്ലുകളുണ്ടാവും. അവര്‍ക്ക് മാത്രം കാണാനാവുന്ന വിധം നിറങ്ങള്‍ വാരിത്തൂകിയ വീട്