Posts

Showing posts from May, 2021

സുന്ദർലാൽ ബഹുഗുണ

Image
പ്ര കൃതിയുടെ മടിത്തട്ടിലേക്ക് വിശ്വപ്രകൃതിയെ അതിന്റെ സമസ്ത സൗന്ദര്യത്തോടും കൂടി ആവിഷ്കരിക്കുക എന്നത് ഏതൊരു സാഹിത്യശാഖയ്ക്കും കനത്ത വെല്ലുവിളിയാണ്. കാരണം എത്ര ശ്രമിച്ചാലും എന്തെങ്കിലും ദൃഷ്ടിയില്‍പ്പെടാത്തവ ഉണ്ടാകും. എന്നാല്‍, മലയാള സാഹിത്യത്തിൽ, പച്ചപിടിച്ചും പുളഞ്ഞൊഴുകിയും പൂത്തുല്ലസിച്ചും പുളകംപുതച്ചും വിലസുന്ന പരിസ്ഥിതി ദര്‍ശനം അനുഗ്രഹമായിത്തന്നെ ഇപ്പോഴും നിലകൊള്ളുന്നുണ്ട്. ഈ പാരിസ്ഥിതികാവബോധത്തിന്റെ പച്ചക്കുന്നുകള്‍ക്ക് ചാര്‍ത്തിക്കൊടുത്ത മഞ്ഞണിപ്പൊന്നാടയാണ് സുഗതകുമാരി ടീച്ചറും ശ്രീ വിഷ്ണുനാരായണൻ നമ്പൂതിരി അടക്കമുള്ള സാഹിത്യകാരൻമാരും. പ്രകൃതിയിൽ നിന്നും വിട്ടു നിൽക്കാനൊ ഒഴിഞ്ഞു മാറാനൊ ലോകത്തിലെ ഒരു ചരാചരത്തിനും സാധ്യമല്ല. ജീവിതങ്ങളുടെയും ചുറ്റുപാടുകളുടെയും ആവിഷ്കാരമായ സാഹിത്യത്തിനും അങ്ങനെത്തന്നെ. അതു മനസ്സിലാക്കിത്തന്നെയാകണം പല സാഹിത്യകാരൻമാരും പ്രകൃതിയോടൊപ്പം അലിഞ്ഞു ചേർന്ന് തൻ്റെ സർഗശക്തിയെ ആവിഷ്കരിച്ചത്. കവയത്രിയായ സുഗതകുമാരി ടീച്ചർ അതിൻ്റെ മുൻപന്തിയിൽ കാണുകയും ചെയ്യും. പരിസ്ഥിതിയെ നോവിക്കുന്നിടങ്ങളിൽ സമരമുഖം തുറന്നിട്ട് മനുഷ്യരോടൊപ്പം ചേരുകയായിരുന്നു സുഗതകുമാരി ടീച്ചറുടെ ജീവിത