Posts

Showing posts from August, 2020

ദേവ്‌ന നാരായണൻ എ 9E

Image
ആലിസ് ഇൻ വണ്ടർലാന്റ്  ലോകമെമ്പാടുമുള്ള കുട്ടികളെയും മുതിർന്നവരേയും അത്ഭുതങ്ങളുടെ മായാലോകത്ത് എത്തിച്ച പ്രശസ്ത എഴുത്തുകാരൻ ലൂയിസ് കാരളിൻ്റെ പുസ്തകമാണ് 'ആലിസ് ഇൻ വണ്ടർലാൻ്റ്'. ഒരു കൊച്ചുപെൺകുട്ടി ഒരു മുയൽമാളത്തിലേക്കു വീഴുകയും തുടർന്ന് അവൾക്ക് നേരിടേണ്ടി വരുന്ന അത്ഭുതങ്ങളുമാണ് ഈ പുസ്തകത്തിൻ്റെ ഇതിവൃത്തം. അവസാനം താൻ കണ്ടതെല്ലാം ഒരു സ്വപ്നമാണെന്ന് അവൾ മനസ്സിലാക്കുന്നതോടെ കഥ അവസാനിക്കുന്നു. കുടുംബ സുഹൃത്തിൻ്റെ മൂന്നു മക്കളോടൊപ്പം തെംസ് നദിയിൽ ഒരു തോണിയാത്രയ്ക്കിറങ്ങിയതായിരുന്നു ഡോഡ്ജ്സൺ എന്ന അധ്യാപകൻ. കൂട്ടത്തിലെ കുസൃതിക്കുടുക്കയായ ഒരു പെൺകുട്ടിയുടെ ആവശ്യപ്രകാരം അദ്ദേഹം ഒരു കഥ പറയാൻ തുടങ്ങി.ആ പെൺകുട്ടിയേയും ഒപ്പമുള്ള അവളുടെ സഹോദരിമാരെയും തോണിക്കാരനേയും കഥാപാത്രങ്ങളാക്കി അദ്ദേഹം ഒരു രസികൻ കഥ മെനഞ്ഞെടുത്തു. ഡോഡ്ജ്സനോട് കഥ പറയാനാവശ്യപ്പെട്ട കുട്ടിയുടെ പേര് ആലീസ് എന്നായിരുന്നു. അവളായിരുന്നു ആ കഥയിലെ നായിക.  പിൽക്കാലത്ത് ലോകമെമ്പാടുമുള്ള വായനക്കാരെ അതിശയിപ്പിച്ച 'ആലിസ് ഇൻ വണ്ടർലാൻഡ്' എന്ന കൃതിയിലൂടെ ലോകപ്രശസ്തനായി മാറി ലൂയിസ് കാരൾ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ചാൾസ് ല്യൂട്വിഡ

സാനിയ കെ ജെ

Image
പ്രതീക്ഷകളുടെ ഓണം ഒരു വസന്തകാലത്തിന്റെ  ഓര്‍മകളുമായി പൂവിളികളും  ആഘോഷങ്ങളുമായി ഈ പൊന്നിന്‍ ചിങ്ങമാസത്തില്‍ സമ്പല്‍സമൃദ്ധിയുടെ നിറവില്‍ മറ്റൊരു പോന്നോണക്കാലംകൂടി  വരവായി. ഗൃഹാതുരത്വത്തിന്റെ  മധുരസ്മൃതികള്‍ക്കിപ്പുറത്ത് ഗതകാലസ്മരണയുടെ വേലിയേറ്റത്തിന്റെ മറ്റൊരോണക്കാലം,  മാമലനാടിന്റെ മഹോത്സവം. കാട്ടിലും മേട്ടിലും തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും കാക്കപ്പൂവും മിഴിതുറന്നു നിൽക്കുന്ന പ്രകൃതി. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മനുഷ്യനിലുപരി പ്രകൃതിയുടെ ആഘോഷമാണ് ഓണം... പൂക്കളുടെയും പക്ഷികളുടെയും വൃക്ഷലതാതികളുടെതുമാണ് ഓണം... തുമ്പയും മുക്കുറ്റിയും  പ്രകൃതിക്ക് തിലകംചാര്‍ത്തി ഒരിക്കല്‍ക്കൂടി മാവേലിമന്നന്റെ തലോടലിനായി കാത്തുനില്‍ക്കുന്നു. മഴപെയ്ത് നനഞ്ഞുകുതിര്‍ന്ന മണ്ണില്‍നിന്നും പുതുമണ്ണിന്റെ ഗന്ധം പരത്തി പ്രകൃതി പൂക്കാലത്തിന്റെ പട്ടുപുതച്ചും, പുത്തരിക്കണ്ടം കൊയ്തും പൂവിളികളുടെ താരാട്ടുമായാണ് മലയാളികൾക്കിടയിലേക്ക് പൊന്നോണം വന്നെത്തുന്നത്. പ്രകൃതി സൗന്ദര്യത്തിന്റെയും കേരളസംസ്കാരത്തിന്റെയും കാർഷികോല്‍ത്സവത്തിന്റെയും തനിമയും പാരമ്പര്യവും വിളിച്ചോതുന്നതാണ് ഓണം.   ഓണമെന്നാൽ മലയാളിക്ക് ആഘോഷത്തിൻ്റെ നാള

മീര കെ എച്ച് 10E

Image
തൃശ്ശൂരിലെ പുലികളി ഓണനാളുകളിൽ ഏറെ പ്രാധാന്യമുള്ളതും ജനശ്രദ്ധ ആകർഷിക്കുന്നതുമായ കേരളത്തിലെ തനതായ ഒരു കലാരൂപമാണ് പുലികളി( കടുവകളി). തൃശൂർ,  കൊല്ലം,  തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലാണ് പുലികളി പ്രധാനമായും ആഘോഷിച്ചുവരുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രാധാന്യത്തോടെയും പ്രൗഢ ഗംഭീരത്തോടെയും ആഘോഷിക്കപ്പെടുന്നത് തൃശ്ശൂർ ജില്ലയിലാണ്.                      ഏകദേശം അരനൂറ്റാണ്ട് പഴക്കമുണ്ട് തൃശ്ശൂർ ജില്ലയിലെ പുലികളി ആഘോഷത്തിന്. തൃശ്ശൂർ പൂരത്തിന് ഏറെ താഴെയല്ലാത്ത സ്ഥാനമാണ് പുലികളിക്ക്  കൊടുത്തിട്ടുള്ളത്. നാലാം ഓണനാളിൽ വൈകുന്നേരമാണ് പുലികളി. ഇതിനായുള്ള വേഷം കെട്ടൽ തലേന്ന് രാത്രിതന്നെ തുടങ്ങാറുണ്ട്. നടുവിലാൽ ഗണപതിക്ക് മുൻപിൽ നാളികേരം ഉടച്ചാണ്‌ പുലികൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കുക. ഉടുക്ക്, ചെണ്ട,  തകിൽ തുടങ്ങിയ വാദ്യോപകരണങ്ങളുടെ താളത്തിനനുസരിച്ച് അരമണി കിലുക്കി മുന്നോട്ടു നീങ്ങുന്ന പുലികൾ നയനമനോഹരമായ ഒരു കാഴ്ചയാണ്. പുലികൾകൊപ്പം വണ്ടികളിൽ സജ്ജീകരിച്ച കെട്ടുകാഴ്ചകളും ഏറെ മനോഹരമാണ്. തൃശ്ശൂരിലെ സാംസ്കാരിക കൂട്ടായ്മയെ ഓർമ്മിപ്പിക്കുന്ന വിധം പുരാണകഥാപാത്രങ്ങൾ മുതൽ ചെഗുവേരയും മാർക്‌സും സ്പേസ് ഷിപ്പും എല്ലാം ഇതിൽ ക

അമൃത പി യു 10 C

Image
ഓണത്തെ വരവേൽക്കുന്ന പ്രകൃതി                     മലയാളികളുടെ ഗൃഹാതുരത്വമുണർത്തുന്ന ആഘോഷമാണല്ലോ ഓണം. 'കാണം വിറ്റും ഓണം ഉണ്ണണം'എന്ന പഴഞ്ചോല് മറക്കാത്തവരാണ് നാം.                      മഹാബലി തമ്പുരാൻ ഭരിച്ചിരുന്ന നാട് സമൃദ്ധിയുടേതായിരുന്നെന്നാണല്ലോ പഴമൊഴി. ഐശ്വര്യ പൂർണമായ ആ നാളുകളുടെ ഓർമകളിലേക്കുള്ള എത്തി നോട്ടം തന്നെയാണ് അത്തം മുതൽ തിരുവോണം വരെയുള്ള പത്തു ദിവസങ്ങൾ.              കാർഷിക സമൃദ്ധി വിളിച്ചോതുന്ന സ്വർണ്ണ കതിരണിഞ്ഞ നെൽപ്പാടങ്ങൾ, പ്രകൃതിയുടെ    ഹരിതാഭ വിളിച്ചോതുന്ന തെങ്ങിൻ തോപ്പും വാഴ തോട്ടങ്ങളുമെല്ലാം ഓണനാളുകളിൽ പ്രകൃതി തന്നെ സുന്ദരിയായി അണിഞ്ഞൊരുങ്ങുന്നതിന് ഉദാഹരണമാണ്. പ്രകൃതിയുടെ അണിഞ്ഞൊരുങ്ങൽ, അത് നമ്മുടെ മുറ്റത്തും തൊടിയിലുമാണ് ആദ്യം ദൃശ്യമാകുക. മുക്കുറ്റിയുടെ വശ്യ സൗന്ദര്യം ആരെയാണ് ദർശിക്കാത്തത്. ഇത്തിരിക്കുഞ്ഞൻ എങ്കിലും പച്ച ഉടുപ്പിട്ട മഞ്ഞ മൂക്കുത്തി വെച്ച പോലെ ഉള്ള നിൽപ്പിനെ കേരളീയ ഗ്രാമീണതയുടെ മുഖ ബിംബം ആയാണ് കവികളും സാഹിത്യകാരന്മാരും വാഴ്ത്തുന്നത്.                     പച്ചപ്പണിഞ്ഞ മറ്റൊരു സുന്ദരിയെയും നമുക്ക് ഓണനാളുകളിൽ കാണാനാകും. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയപ്

നിവേദ്യ എം ജി 6C

Image
ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ് ഓണം. വാർഷിക ഗ്രിഗോറിയൻ കലണ്ടർ ഓഗസ്റ്റ് ,സെപ്റ്റംബർ, മാസങ്ങളിലും  മലയാളം കലണ്ടറിൽ ചിങ്ങമാസത്തിലുമാണ് ഓണം വരുന്നത്. ഓണാഘോഷത്തിന്റ സമയത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ലോകത്തിന്റെ  നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമതഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവം ആണെന്ന് കരുതി പോരുന്നു .കേരളത്തിൽ ഓണം തമിഴ്നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്.  വാമന വിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവം ആയിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്  ഓണത്തപ്പന്റ ആസ്ഥാനം.                    - നിവേദ്യ എം ജി 6C

അമൃത കെ ബി 6C

Image
ഓണത്തിലേക്ക് ഒരെത്തിനോട്ടം കേരളീയരുടെ ദേശീയ ഉത്സവമാണ് ഓണം. ഓണ സദ്യയൊരുക്കിയും ഓണക്കളികൾ കളിച്ചും ഓണ പൂക്കളമിട്ടും ഓണക്കോടിയുടുത്തും മലയാളികൾ പൊന്നോണത്തെ വരവേൽക്കാൻ കാത്തിരിക്കുകയാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവം കൂടിയാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമത വ്യത്യാസമില്ലാതെ സന്തോഷത്തോടെയാണ് ഓണം ആഘോഷിക്കുന്നത്. പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തപ്പെട്ട പ്രജാ വഝലനായിരുന്ന മഹാബലി തമ്പുരാൻ തന്റെ പ്രജകളെ സന്ദർശിക്കാനെത്തുന്ന സുദിനമാണ് ഓണം. അത്തം മുതലുള്ള പത്താം നാളാണ് തിരുവോണം. മലയാളികളുടെ ഓണാഘോഷം അത്തംനാളിലാണ് ആരംഭം കുറിക്കുന്നത്. മനുഷ്യരെല്ലാവരും കള്ളവും ചതിയുമില്ലാതെ ഒരുമയോടെ ആഘോഷിക്കുന്ന ഉത്സവം കൂടിയാണ് ഓണം. ഓണം മനുഷ്യരുടെ മാത്രം ഉത്സവമല്ല പ്രകൃതിയുടേതു കൂടിയാണ്. പൊന്നോണത്തിന്റെ വരവറിയിച്ച് ഓണത്തുമ്പികൾ മുറ്റത്ത് വട്ടമിട്ടു പറക്കുന്നു. പൂത്താലവുമായി ചെടികളും നിറകതിരുമായി പാടങ്ങളും മാവേലി മന്നന്റെ വരവ് കാത്തിരിക്കുന്നു. കാണം വിറ്റും ഓണം ഉണ്ണാൻ തയ്യാറെടുക്കുന്ന ദിനം. ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. ഇതിൽ പ്രധാന ഐതിഹ്യം മഹാബലിയുടേതു തന്നെ. അസുരരാജാവും വിഷ

ആദിത്യ വി എസ് 8 E

Image
ഓണം,ഐതിഹ്യങ്ങൾ   സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഓണക്കാലത്തെ സ്മരണ പുതുക്കി വീണ്ടുമൊരു പൊന്നോണം വന്നിരിക്കുന്നു. മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു അനുഭവമാണ്  ഓണം. അതിന്റെ  മാസ്മരികത വർണിക്കാൻ എളുപ്പമല്ല. മലയാളികളുടെ സംസ്ഥാനോൽസവമാണ് ഓണം. ലോകത്തിന് നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമതഭേദമന്യേ ഈ ഉത്സവംആഘോഷിക്കുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണനാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. ഇതിൽ പ്രധാന ഐതിഹ്യം മഹാബലിയുടേത് തന്നെയാണ്. ദേവൻമാരെ പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ ഭരണകാലം. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിൻ്റെ സഹായം തേടി. മഹാബലി വിശ്വജിത്ത് എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെടുകയും മഹാബലി അതിന് അനുമതി കൊടുക്കുകയും ചെയ്തു. ആകാശംമുട്ടെ വളർന്ന വാമനൻ തൻ്റെ കാൽപ്പാദം അളവുകോലാക്കി തന്നെ സ്വർഗ്ഗവും ഭൂമിയും ആകാശവും അളന്നെടുത്തു മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തൻ്റെ ശിരസ്സ് കാണിച്ചുകൊടുത്തു. ഒര

ആരതി കൃഷ്ണ ടി 7D

Image
ഓണം, ഐതിഹ്യവും ആഘോഷങ്ങളും ഓണം, കേരള ജനതയുടെ പാരമ്പര്യമായ മഹോത്സവവും വിശുദ്ധമായി കൊണ്ടാടുന്ന ഒരു സാമൂഹിക ആചാരവുമാണ്.മലയാളികളുടെ മനം കവരുന്ന ഏറ്റവും വലിയ ആഘോഷമാണിത്. ജാതിമതഭേദമന്യേ മനുഷ്യരെല്ലാം ഒന്നാണെന്നുള്ള സങ്കൽപ്പമാണ് ഓണത്തിൻ്റെ സന്ദേശത്തിലുള്ളത്. ലോകത്തുള്ള നാനാവിധ സംസ്ക്കാരങ്ങളിൽ ജീവിക്കുന്ന എല്ലാ മലയാളികളും മഹാബലിയെ ഹൃദയപൂർവം കൈനീട്ടി സ്വീകരിക്കുന്നു. ചരിത്രവഴികളിൽക്കൂടി തന്നെ മഹാബലിയുടെ ചൈതന്യം കേരള ജനതയുടെമേൽ നിത്യവും പ്രകാശിക്കുകയും ചെയ്യുന്നു. മഹാബലിയുടെ കാലത്ത് മനുഷ്യരെല്ലാം ഐശ്വര്യത്തിലും സത്യത്തിലും ശാന്തിയിലും ജീവിച്ചുവെന്ന സങ്കൽപ്പമാണുള്ളത്.          ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടുനിൽക്കുകയും ചെയ്യുന്നു . ഓണക്കാലത്ത് ഗ്രാമങ്ങളിൽ  കണ്ടുവന്നിരുന്ന കളികളാണ് ഓണക്കളികൾ എന്നറിയപ്പെട്ടിരുന്നത്.ഓണംതുള്ളൽ,ഓണത്തല്ല് , കമ്പവലി, പുലിക്കളി, കൈകൊട്ടിക്കളി, കുമ്മാട്ടിക്കളി തുടങ്ങിയവയെല്ലാം ഓണക്കളികൾക്ക്  ഉദാഹരണങ്ങളാണ്. ഓണവും വിഷുവും ടി.വി.യുടെ മുന്നിലും മാളുകളിലും ആഘോഷിക്കുന്ന ഇന്നത്തെ തലമുറയ്ക്ക്

അതുല്ല്യ വി ബി 6B

Image
ചിത്തിര നാളിലെ ഇത്തിരിയോർമകൾ  ചിത്തിര നാൾ .... ഓണത്തിന്റെ രണ്ടാം ദിനം... ഇന്നേക്ക് ഒൻപതാം ദിനം ആണ് ഓണം. കേരളീയർ വളരെ ആഡംബരത്തോടെ ഓണം ആഘോഷിക്കുന്നു. പൂക്കൾ ഇടുന്നതിൽ പ്രാദേശികമായി രീതി വ്യത്യാസങ്ങളുണ്ട് "പൊന്നോണം വരവായി നാടെങ്ങും ഉത്സവമായി." ഇങ്ങനെയാണ് നാട്ടുകാർ എല്ലാം പറയാറുള്ളത്... ഐശ്വര്യത്തിന്റെയും സന്തോഷത്തിൻന്റേയും തിമിർപ്പുമായി ഇങ്ങ് എത്തുകയാണ് പൊന്നോണം. ഓണവുമായി ബന്ധപെട്ടു ഏറെ ഐതീഹ്യങ്ങൾ ഉണ്ട് മുഖ്യമായും മഹാബലിയുടെതാണ്.... അസുരവംശത്തിൽ പെട്ട വിരോചനന്റേയും ദേവാമ്പയുടെയും മകനാണ് മഹാബലി...... തിന്മക്കെതിരെ പോരാടാൻ ആയിരുന്നു, മഹാവിഷ്ണുവിന്റെ അവതാരങ്ങൾ..........  മഹാബലി തന്റെ പ്രജകളെ സ്നേഹിച്ചും, അവർക്ക് വേണ്ടി നല്ല നല്ല കാര്യങ്ങൾ ചെയ്തും നല്ല ഒരു ഭരണാധികാരിയായി  പേരെടുത്തു, സമ്പൽ സമൃദ്ധിയും ഐശ്വര്യവും സന്തോഷവും  നിറഞ്ഞു നിൽക്കുന്ന നാട് മഹാബലിയുടെ നാട് ആയിരുന്നു...  സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സ്നേഹത്തിൻടെയും ആകട്ടെ ഈ ഓണകാലവും..... !!! ഏവർക്കും ഓണാശംസകൾ നേരുന്നു...                    - അതുല്ല്യ.വി. ബി 6B

അമൃത കെ ബി 6C

Image
അത്തച്ചമയം - ഒരു അത്തംദിന ചിന്ത  അത്തം നാളിൽ ഓണത്തേക്കാൾ കെങ്കേമമായി അഘോഷിക്കുന്ന ഒരു ഉത്സവമുണ്ട് അതാണ് അത്തച്ചമയം       എന്താണ് അത്തച്ചമയം ? ചിങ്ങമാസത്തിലെ അത്തം മുതലുള്ള പത്താം നാൾ ആണ് തിരുവോണം. മലയാളികളുടെ ഓണാഘോഷം അത്തംനാളിലാണ്  ആരംഭിക്കുന്നത്. ചിങ്ങമാസത്തിലെ അത്തം നാൾ ഓണത്തേക്കാൾ കെങ്കേമം ആക്കുന്ന ഒരു നാടുണ്ട്. എറണാകുളത്തെ തൃപ്പൂണിത്തുറയാണ് ആ നാട് . തൃപ്പൂണിത്തുറയിലെ അത്തച്ചമയം അഘോഷങ്ങൾ ഓണം പോലെ ഗംഭീരം ആയിട്ടാണ് വർഷാവർഷം ആഘോഷിക്കപ്പെടുന്നത്. കൊച്ചി രാജവംശത്തിന്റെ ആസ്ഥാന നഗരമായിരുന്നു തൃപ്പൂണിത്തുറ. കൊച്ചി രാജാക്കന്മാർ വസിച്ചിരുന്ന ഹിൽ പാലസ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കൊച്ചി രാജാവിന്റെ വിജയാഘോഷങ്ങൾക്ക് അനുസ്മരണം ആയിട്ടായിരുന്നു എല്ലാ വർഷവും ചിങ്ങമാസത്തിലെ അത്തംനാളിൽ അത്തച്ചമയം ആഘോഷിക്കുന്നത്. ദേശം അറിയിക്കൽ ആണ് അതിൽ പ്രധാന ചടങ്ങ്. മൂന്നു ദിവസം മുമ്പ് ദേശവാസികളെ കാഹളം മുഴക്കി അത്ത ചമയത്തെക്കുറിച്ചറിയിക്കുന്ന ചടങ്ങാണിത്. രാജാവിനെ ദന്ത പല്ലക്കിൽ ഇരുത്തി നഗര പ്രദിക്ഷണം നടത്തുന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്. പീരങ്കികളിൽ നിന്നും അചാര വെടി മുഴക്കി ആരംഭിക്കുന്ന പ്രദക്ഷിണത്തിന് അകമ്പടിയായി

ദേവിക എ 9E

Image
ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ                  ഈ കോറോണകാലത്തു നമ്മൾ  അനുഭവിക്കുന്ന ഏകാന്തവാസം വർഷങ്ങൾക്ക്‌ മുൻപ് യൂറോപ്പിലെ നാസിഭീകരതയുടെ കാലഘട്ടത്തിൽ ഇപ്പോൾ നാം അനുഭവിക്കുന്നതിനേക്കാൾ കഷ്ടതകൾ  ഒരു പെൺകുട്ടി അനുഭവിച്ചിരുന്നു. ആൻഫ്രാങ്ക് എന്നാണ് ആ കുട്ടിയുടെ പേര്. മരണത്തിന്റെ മുഖത്തുനിന്ന് തന്റെ ദിനസരികൾ കുറിച്ചുവെച്ച ഡയറിക്കുറിപ്പുകൾ പിന്നീട് ലോകത്തെങ്ങുമുള്ള മനുഷ്യർക്ക്‌ ഒരിക്കലും ഒടുങ്ങാത്ത നോവിന്റെ അക്ഷരപാഠങ്ങളായി. 'പ്രൊ. പാലാ. എസ്. കെ. നായരാണ് ' ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.             1929 ജൂൺ 12ന്  ഓട്ടോഫ്രാങ്കിന്റെയും എഡിത്ത്ഫ്രാങ്കിന്റെയും ഇളയ മകളായി ആൻ ജനിച്ചു.   തന്റെ പിറന്നാൾ ദിനത്തിലാണ് ആനിനു ഒരു ഡയറി സമ്മാനമായി ലഭിക്കുന്നത്. മനുഷ്യനേക്കാൾ ക്ഷമാശീലം ഉൾക്കൊള്ളുന്നത് കടലാസ് ആണെന്ന കാരണം കൊണ്ടും, തനിക്ക് ഹൃദയരഹസ്യങ്ങൾ പങ്കുവെക്കാൻ കഴിയുന്ന ഒരാൾ ഇല്ലാത്തതിനാലും ഡയറി എഴുതാൻ തുടങ്ങുന്നു. ഏകാന്തതയിൽ നിന്ന് മോചനം നേടുന്നതിനുമായി. അങ്ങനെ ഡയറിക്ക് 'കിറ്റി ' എന്ന പേര് നൽകുന്നു.             ജൂതവംശജരായിരുന്നതിനാൽ ആനിനും കുടുംബത്തിനും  ജന്മദേശം വിട്ട് ഹോ

ദേവ്‌ന നാരായണൻ എ 9E

Image
                നീതിയുടെ തുലാസ്       പ്രശസ്ത  സാഹിത്യകാരൻ എ.കെ.പുതുശ്ശേരിയുടെ കൃതിയാണ് "നീതിയുടെ തുലാസ് ".കുട്ടികൾക്കായുള്ള ഒരു മികച്ച പുസ്തകമാണിത്. നീതിയുടെ തുലാസ് എന്ന പുസ്തകത്തിലെ കഥയ്ക്ക് അറബിക്കഥകളിലോ മറ്റോ കണ്ടേയ്ക്കാവുന്ന ഒരു കഥയിലെന്ന പോലെ രസകരമായ അത്ഭുതങ്ങൾ അടങ്ങിയിട്ടുണ്ട്. അതിൽ പറയുന്ന തരത്തിലുള്ള 'നീതിയുടെ തുലാസ്  ' എന്ന മഹത്വമേറിയ ഒരു സങ്കല്പം പോലും ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ നമുക്ക് പരിചിതമല്ല. നീതി ന്യായ പരിപാലന സ്ഥാപനങ്ങളിൽ ഒരു  'തുലാസ്  ' ഉണ്ടെങ്കിലും ഈ കഥയിലെ പോലെ തനിയെ നീതിയുടെ പക്ഷത്തേക്ക് ചായുന്ന അത്ഭുതസിദ്ധിയുള്ള ഒരു തുലാസ്സില്ല. അത്തരത്തിലുള്ള ഒരു തുലാസിന്റെ കഥ കൂടിയാണിത്. മഹാരാജാവ് മഹേന്ദ്രമന്നന്റെ മൂന്ന് ധീരപുത്രന്മാരാണ് ഗുണശീലൻ, ധീരശീലൻ, സത്യശീലൻ എന്നിവർ. രാജ്യത്തിൽ നീതിയും സത്യധർമ്മങ്ങളും പാലിക്കാൻ മഹാരാജാവിനെ സഹായിച്ചത്  നീതിയുടെ തുലാസായിരുന്നു. അടുത്ത രാജാവിനെ കണ്ടെത്താനാണ് അദ്ദേഹം തന്റെ മൂന്ന് പുത്രന്മാരെയും അന്യരാജ്യങ്ങളിലേക്ക് അയച്ചത്.ഒരു വർഷത്തോളം സാധാരണ രീതിയിൽ ജീവിച്ച് ഒരു നിശ്ചിത ദിവസം തിരിച്ചെത്തി ആ വർഷത്തിൽ അവർ ചെയ്ത സം

ഭദ്ര എ എം 9C

Image
ഭൂമിയുടെ അവകാശികൾ                                                             മലയാള കഥകളുടെ സുൽത്താൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ നർമ്മത്തിൽ ചാലിച്ചെടുത്ത കഥയാണ് `ഭൂമിയുടെ അവകാശികൾ'.ഭാഷയുടെ സങ്കീർണ്ണതകൾ ഒന്നുമില്ലാതെ വളരെ ലളിതമായ ഭാഷയില്‍ വായനക്കാരോട് സംവദിക്കാന്‍ കഴിയുന്നത് ബഷീറിന്റെ പ്രത്യേകതയാണ് .മലയാള കഥകളിലെ പാരിസ്ഥിതികബോധത്തിന്റെ കൊടിയടയാളമാണ് ഈ കഥ .                         പ്രകൃതി സംരക്ഷണത്തിന്‍റെ മഹത്തായ പാഠങ്ങൾ ഈ കഥയിലൂടെ ബഷീർ വായനക്കാർക്ക് സമ്മാനിക്കുന്നു. പട്ടിയും പൂച്ചയും പാമ്പും പഴുതാരയും തുടങ്ങി സർവ്വ ചരാചരങ്ങളും ഭൂമിയുടെ അവകാശികൾ ആണെന്നുംമനുഷ്യന്‍പ്രകൃതിയുടെസൃഷ്ടികളിൽ ഒന്ന് മാത്രമാണെന്നുള്ള മഹത്തായ സന്ദേശംബഷീർഈകൃതിയിലൂടെവായനക്കാർക്ക് നൽകുന്നു .ഭൂഗോള ത്തിന്റെ `ഇച്ചിരി ഭാഗത്തിന് 'അവകാശികളായാല്‍  ജീവിതം സുരക്ഷിതമായി എന്നും പിന്നെ ആ ഭൂമി തന്‍റേതു മാത്രമാണെന്നുമാണ് ഒരു സാധാരണ മനുഷ്യന്‍റെവിശ്വാസം.                        ആദർശ വാദിയായ നായകനും പ്രായോഗിക ചിന്താഗതി ക്കാരിയായ വീട്ടമ്മയും ഈ കഥയിലെ കേന്ദ്രകഥാപാത്രങ്ങളാകുന്നു .കഥ ആരംഭിക്കുന്നത് രണ്ട് ഏക്കർ തെങ്ങും പറമ്പിലാണ്.

മീര കെ എച്ച് 10E

Image
ജീവിതസമരം            ശ്രീ സി കേശവന്റെ ആത്മകഥയാണ് ജീവിതസമരം. സത്യസന്ധനും ധർമധീരനും ആരുടെ മുന്നിലും തലകുനിക്കാത്ത ആത്മാഭിമാനിയും ആയിരുന്ന ആ പച്ചമനുഷ്യന്റെ ആർജവം നിറഞ്ഞ ഈ ആത്മകഥാഖ്യാനം കേരളത്തിന്റെ ഒരു നീണ്ട കാലഘട്ടത്തിന്റെ സാമൂഹികവും സാംസ്കാരികവും ആയ ചരിത്രത്തിന്റെ കണ്ണാടി കൂടിയാണ്.              പരീക്ഷണാർത്ഥമെങ്കിലും സ്വന്തം കൈകൊണ്ട് നട്ടുവളർത്തിയ പരുത്തി ചെടിയുടെ പഞ്ഞിയിൽ നിന്ന് സ്വയം നൂറ്റ നൂലുകൊണ്ട് വീട്ടിലെ തറിയിൽ താൻ തന്നെ നെയ്തെടുത്ത മുണ്ടുടുത്തു നടന്ന ഒരു മനുഷ്യൻ ഈ നാടിന്റെ മുഖ്യമന്ത്രി -അന്ന് പ്രധാനമന്ത്രി -വരെ ആയിത്തീർന്ന, ആരെയും വിസ്മയഭരിതരാക്കുന്ന ജീവിതസമരക്കഥ മാത്രമല്ലിത്. വഴിനടക്കാൻ ഒരു നായ്ക്കുള്ള സ്വാതന്ത്ര്യം പോലും ഈഴവർ അടക്കമുള്ള കീഴ്ജാതിക്കാർക്ക് ഇല്ലാതിരുന്ന കാലത്ത് ഒരു കീഴ്ജാതിക്കാരൻ മയ്യനാടെന്ന ഗ്രാമത്തിലെ കുടിലിൽ നിന്ന് പൊരുതി മുന്നേറി ക്ലിഫ് ഹൗസിലെത്തിയ കഥ കൂടിയാണ്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിലെ ഉൽപതിഷ്ണു വിഭാഗത്തിന്റെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു ശ്രീ സി കേശവൻ. മാർക്സിയൻ ചിന്താഗതിയോടും  സോഷ്യലിസ്റ്റ് ആശയങ്ങളോടും അദ്ദേഹത്തിന് എന്നും പ്രതിപത്തി ഉണ്ടായിരുന്

ചിങ്ങം ഒന്ന് , മലയാള ദിനം

Image
ചിങ്ങം ഒന്ന്  മലയാള ദിനം ലേഖനങ്ങൾ  1)  ചിങ്ങപുലരി ചിങ്ങം 1 മലയാളദിനം. മലയാളികൾക്ക് പുതുവർഷാരംഭം. പ്രളയഭീതിയിലും കോവിഡ് പശ്ചാത്തലത്തിലും നാം ഏറെ ആശങ്കയോടെയിരിക്കുന്ന ഈ സാഹചര്യത്തിൽ ചിങ്ങമാസപുലരി നമുക്ക് ഒരു പ്രതീക്ഷകളുടെ ദിനമായി മാറുന്നു. കേരളം കർഷകരുടെ നാടാണല്ലോ. ഇന്ന് കർഷക ദിനം കൂടിയാണ്. പാടത്ത് എല്ലുമുറിയെ പണിയെടുക്കുകയും പൊന്നുവിളയിക്കുകയും ചെയ്യുന്ന ഒരോ കർഷകർക്കും പുതിയ പ്രതീക്ഷകളുടെ വെളിച്ചവും ഉണർവുമേകുന്ന ഒരു പുതുവത്സരം കൂടി വന്നെത്തുന്നു. കർക്കിടകത്തിൻ്റെ , കാർമേഘങ്ങൾ കലർന്ന കാറ്റും മഴയും തോർന്ന് ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടേയും തെളിഞ്ഞ നറുവെയിൽപ്പുലരിയാണ് ചിങ്ങമാസപ്പുലരി. കാർഷികസംസ്കാരത്തിൻ്റെ ഉത്സവമായ ഓണക്കാലത്തിൻ്റെ മാസം കൂടിയാണ് ചിങ്ങം. ആശങ്കകളെല്ലാം മറന്ന് പുതിയൊരു വർഷത്തെ വരവേൽക്കുകയാണ് നാം ഓരോരുത്തരും. ഐശ്വര്യോത്സവമായ ഓണത്തെ വരവേൽക്കാൻ മലയാളികൾ തയ്യാറെടുക്കുന്നതും ചിങ്ങം ഒന്നിനു തന്നെയാണ്. 'മാനുഷരെല്ലാരും ഒന്നുപോലെ' എന്ന മഹനീയതത്ത്വം പ്രകീർത്തിക്കുന്ന, മാവേലി തമ്പുരാനെ വരവേൽക്കുന്ന മഹോത്സവമായ ഓണത്തിൻ്റേയും, വസന്തോത്സവ കാലത്തിൻ്റെയും ആദ്യദിനമാണ് ചിങ്ങം ഒന്ന്.

ദേവിക എ 9E

Image
ലേഖനം  കോവിഡ് കാലവും വായനയും ലോകജനതയുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു വൈറസാണ് കോവിഡ് -19. വീട്ടിലെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയേണ്ടി വരുന്ന അവസ്ഥ പറഞ്ഞു കേട്ടിട്ടേയുള്ളു ഇപ്പോൾ അത് നാം ഓരോരുത്തരും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പുറത്തുകൊണ്ടുവരാതെ ഉള്ളിലൊളിപ്പിച്ചുവച്ചിരുന്ന പല വാസനകളും ഓരോന്നായി പുറത്തേക്ക് വരികയാണിപ്പോൾ. അതിലൊന്നാണ് വായന. ജീവിതത്തിലെ പലതരം തിരക്കുകളിൽ നാം എവിടെയോ മറന്നുവെച്ച പുസ്തകത്താളുകൾ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരികയാണിപ്പോൾ. കോവിഡ് കാലത്തെ അലസത മാറ്റാൻ തുടങ്ങിയ വായന ഇപ്പോൾ പലരുടെയും ജീവിതത്തിന്റെ ഒരുഭാഗമായി മാറിയിരിക്കുന്നു. പല തരം പുസ്തകങ്ങളെയും എഴുത്തുകാരെയും അടുത്തറിയാൻ നമുക്ക് ഈ വായനയിലൂടെ സാധിക്കുന്നു. ഒരു പുസ്തകം വായിക്കുമ്പോൾ പലർക്കും പല ആശയങ്ങളാണ് ഉൾക്കൊള്ളാൻ കഴിയുക. ഒരു നാണയത്തിന് രണ്ടുവശങ്ങളുള്ളതുപോലെ പുസ്തകത്തിനും രണ്ടു വശങ്ങളുണ്ട്. അതിലെ നല്ല വശം മനസ്സിൽ ഒപ്പിയെടുക്കുകയും ബാക്കിയുള്ളത് മനസ്സിൽ നിന്ന് കഴുകിക്കളയുകയും ചെയ്യുക. വായന എന്നത് ഒരു വിനോദമാണ് അതിൽ പങ്കുചേരാൻ കഴിയുന്നത് ഓരോരുത്തരുടെയും ഭാഗ്യമാണ്. വായനയുടെ സാധ്യതകൾ നമുക്ക് ഏറ്റവും കൂടുതൽ ത

അമൃത പി യു 10C

Image
ലേഖനം  അതിജീവനം        'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന ഈ വരികൾ ഇന്ന് ലോകമാനമുള്ള എല്ലാ ജനങ്ങളുടെയും ഹൃദയത്തിനുള്ളിൽ സ്പന്ദനങ്ങൾ പോലെ ഓരോ നിമിഷവും ഉച്ചരിക്കുന്നുണ്ടാകും. ഇപ്പോൾ ഇത് വെറുമൊരു വരികൾ മാത്രമല്ല, ഭൂമിയിൽ വായു ശ്വസിക്കുന്ന ഓരോ ജീവന്റെയും പ്രത്യാശയാണ്. കണ്ണിൽ പോലും കാണാനാകാത്ത ഒരു വൈറസ്. അതാണ്  ഇന്ന് ലോകമാനമുള്ള ജനങ്ങൾക്ക് ഭീഷണി. ജാതി, മതമെന്ന വ്യത്യാസമില്ലാതെയാണ് ആ മഹാമാരിയെ ഭൂമിയിൽ നിന്നും തുരുത്താൻ പരിശ്രമിക്കുന്നത്. ലോകരാഷ്ട്രങ്ങൾക്ക് പോലും തടയാനാകാതെ ഇത് അനേകം ജീവനുകളെ കീഴ്പെടുത്തിയിരിക്കുന്നു. കൊറോണ എന്ന മഹാവിപത്തിന്റെ കത്തിജ്വലിക്കുന്ന തീനാളങ്ങളിൽ എരിഞ്ഞമർന്ന് ചാരമാകുകയാണ് ലക്ഷക്കണക്കിന് ജീവനുകൾ ഓരോ ദിവസവും.                    അതിജീവനത്തിന്റെ ആദ്യ പടി തന്നെ ഗതാഗതം അടക്കം എല്ലാം ലോക്ക് ചെയ്ത് മാതൃക കാണിക്കുകയാണ് രാജ്യം ചെയ്തത്. സ്കൂൾ, കോളേജ് തുടങ്ങി  വ്യാപാരസ്ഥാപനങ്ങളും അടച്ചു. റേഷനിങ് സംവിധാനവും ക്ഷേമ പെൻഷനുകളും ധ്രുത ഗതിയിൽ ഏർപ്പെടുത്തി. പ്രധാനമന്ത്രിയുടെ ജൻധൻ അക്കൗണ്ടിലേക്ക്‌ 500 രൂപ വീതവും താഴെത്തട്ടിലുള്ള ജനങ്ങൾക്ക് സൗജന്യ ഗ്യാസ് സിലിണ്ടറുകളും ഏർപ്പെടുത്തി. 

ദേവിക എ 9E

Image
ആത്മകഥ  അഥവാ   എന്റെ സത്യാന്വേഷണ  പരീക്ഷണ കഥ         ഇന്ത്യയുടെ രാഷ്ട്രപിതാവും തത്വചിന്തകനുമായ എം. കെ. ഗാന്ധി എന്ന മഹാത്‌മാഗാന്ധിയുടെ ജീവിതം വരച്ചിടുകയാണ് 'ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണകഥയിലൂടെ'. ഡോ. ജോർജ്‌ ഇരുമ്പയമാണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ ചെയ്തത്.         കരംചന്ദ് ഗാന്ധിയുടെയും, പുത്‌ലിബായുടേയും ഇളയ മകനായാണ് ഗാന്ധിജി ജനിച്ചത്. രാജസ്ഥാൻ കോടതിയിലെ അംഗമായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന് വിവാഹം ചെയ്യേണ്ടി വന്നു. അഹിംസയിലേക്കുള്ള വഴിക്ക് ഗാന്ധിജിക്ക് തിരികൊളുത്തി കൊടുത്തത് അദ്ദേഹത്തിന്റെ അച്ഛനായിരുന്നു. അധികം നല്ല സ്വഭാവക്കാരനല്ലാത്ത ഒരാളുമായി കൂട്ടുകൂടുകയും നിരവധി തെറ്റുകൾ ആവർത്തിക്കുകയും ചെയ്തു. താൻ ചെയ്തത് തെറ്റാണ് എന്ന് മനസ്സിലാക്കിയ ശേഷം അദ്ദേഹം തെറ്റുകളെല്ലാം ഒരു കത്ത് രൂപത്തിൽ അച്ഛന് കൊടുക്കുകയും ചെയ്തു. അത് വായിച്ച അദ്ദേഹത്തിന്റെ അച്ഛൻ ശകാരിക്കാതെ ഇരിക്കുകയും കണ്ണീർ പൊഴിക്കുകയും ചെയ്തു. ശ്രാവണനും ഹരിശ്ചന്ദ്രനും ആയിരുന്നു അദ്ദേഹത്തിന്റെ മാതൃകകൾ.       അച്ഛന്റെ മരണശേഷം ഇംഗ്ലണ്ടിലേക്ക് ബാരിസ്റ്ററായി പഠിക്കുവാൻ പോവുകയും മാംസ

സാനിയ കെ ജെ

Image
ഗോവർധൻ്റെ യാത്രകൾ നവീന മലയാള നോവലിസ്റ്റുകളിൽ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച് വായനക്കാരുടെ മനസ്സ് കീഴടക്കിയ എഴുത്തുകാരനാണ് ആനന്ദ്‌. അതുവരെ മലയാളത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകൾ ആവിഷ്കരിക്കാൻ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു.വിട്ടുവീഴ്ചകളില്ലാത്ത നിലപാടുകളെടുക്കുന്ന ഒരു ചിന്തകൻ്റെ ആശയാവിഷ്കാരമാണ് അദ്ദേഹത്തിൻ്റെ കൃതികൾ. നോവലിനെപ്പറ്റി ശരാശരി വായനക്കാരനുള്ള സങ്കൽപ്പങ്ങളെ ആനന്ദ് പൊളിച്ചെഴുതുന്നു.കേരളത്തിൻ്റെ അനുഭവ വൃത്തങ്ങളിൽ ഒതുങ്ങി നിൽക്കുന്ന കൃതികളല്ല അദ്ദേഹത്തിൻ്റേത്. മലയാളിയുടെ ഭാവനയെ വ്യത്യസ്തമായ ചിന്താസരണികളിലേക്ക് സ്വതന്ത്രമാക്കുന്ന, അവൻ്റെ ശീലങ്ങളേയും കാഴ്ചകളുടെ പതിവു രീതികളേയും സ്വസ്ഥതയുടെ ചാലുകളിൽനിന്ന് വ്യതിചലിപ്പിക്കുന്ന രീതിയിലാണ് ആനന്ദ് എഴുതിയത്.അത്തരത്തിലൊന്നാണ് അദ്ദേഹത്തിൻ്റെ നോവലുകളിലൊന്നായ 'ഗോവർധൻ്റെ യാത്രകൾ' കല്ലുവിന്റെ മതിലു വീണ് പരാതിക്കാരന്റെ ആടു ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനുശേഷം മതിലു പണിത ആശാരിയെയും കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും അയാൾക്ക് കൂടുതൽ വെള്ളമൊഴിച്ചുകൊടുത്ത ഭിശ്തിയെയും ഭിശ്തിയ്ക്ക് വ

ദേവ്‌ന നാരായണൻ എ 9E

Image
പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി                 മലയാള സാഹിത്യത്തിൽ മികവുറ്റ കഥകൾ സാമ്മാനിച്ച പ്രശസ്ത ചെറുകഥാകൃത്ത് ശ്രീ  ടി.പത്മനാഭന്റെ പ്രശസ്തമായ ഒരു ചെറുകഥയാണ് "പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി ". കഥയാണ് സത്യമെന്നും  കഥയിലാണ് ജീവിതമെന്നും ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ടി.പത്മനാഭൻ.  മരണത്തിന്റെ മുമ്പിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഒരു പുതിയ മനുഷ്യന്റെ കഥയാണിത്. അസ്വസ്ഥമായ മനസ്സോടെ പല നാടുകളിലും സഞ്ചരിച്ചും ഒരിടത്തും ഉറച്ചു നിൽക്കാത്ത ഒരാളാണ് കഥാനായകൻ .സങ്കടങ്ങൾക്കൊടുവിൽ വിഷം കുടിച്ച് മരിക്കാനാഗ്രഹിച്ച കഥാനായകൻ വിഷ കുപ്പിയുമായി തിയറ്ററിൽ പോയി സിനിമ കാണുകയും അപ്പോൾ അത്ഭുതകരമായ ഒരു പെൺകുട്ടിയും അവളുടെ അനുജനും അനുജത്തിയും തന്റെയടുത്തിരുന്ന് തന്റെ  ജീവിത സന്തോഷങ്ങളെ കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. സിനിമയ്ക്കിടയിൽ ആ പെൺകുട്ടി അനുജന്റെ പോക്കറ്റിൽ നിന്നൊരു ചോക്ലേറ്റെടുത്ത് കഥാനായകനു നൽകി. മരിക്കാൻ പോകുന്ന ഒരാൾക്ക് അപരിചിതയായ ഒരു പെൺകുട്ടി നൽകിയ മധുരം അയാൾക്ക് ജീവിക്കാനുള്ള ചെറിയ ഒരു പ്രത്യാശ നൽകി.തന്റെ ജീവിതത്തിൽ പ്രകാശം പരത്തിയ ഏക പെൺകുട്ടിയായതുകൊണ്ടാണ് പ്രകാശം പരത്ത

ഭദ്ര എ എം 9C

Image
വെള്ളപ്പൊക്കത്തിൽ                                                   കുട്ടനാടിന്‍റെ ഇതിഹാസ സാഹിത്യകാരൻ ശ്രീ തകഴി ശിവശങ്കരപ്പിള്ളയുടെ ഹൃദയസ്പർശിയായ കഥയാണ് വെള്ളപ്പൊക്കത്തിൽ. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തെ കഥാകൃത്ത് ഈ കഥയിലൂടെ പുനരാവിഷ്കരിക്കുകയാണ്. നാമും ഇതേ അനുഭവങ്ങളിലൂടെ അടുത്തകാലത്ത് കടന്നു പോയത് കൊണ്ടാകാം ഇത് വെറുമൊരു കഥയായി വായിച്ച് അടച്ചുവെയ്ക്കുവാൻ മനസ്സ് അനുവദികാത്തത്.                                   പ്രളയവും അതിന് ഇരകളാകുന്ന കുറെ മനുഷ്യരുടേയും മിണ്ടാ പ്രാണികളുടേയുംഅവസ്ഥയും കഥാകൃത്ത് ഈ കഥയിലൂടെ നമുക്ക് മുമ്പില്‍ എത്തിക്കുന്നു. കഥയിലെ ഓരോ വരികളും എന്നെ പ്രളയ അനുഭവങ്ങളിലേക്ക്,   ആ ഓർമ്മകളിലേക്ക് ഒരിക്കൽ കൂടി കൂട്ടിക്കൊണ്ടുപോയി. പ്രളയം നമുക്കിന്ന് ഒരു  കെട്ടുകഥയല്ലല്ലോ...                     ചേന്നനും ഗർഭിണിയായ ഭാര്യയും നാലു കുട്ടികളും പിന്നെ അവരെ ആശ്രയിച്ചു കഴിയുന്ന മിണ്ടാപ്രാണികളായ പൂച്ചയും പട്ടിയും. ഈ മഴ തന്‍റെയും തന്റെ കുടുംബത്തിന്‍റേയുംഘാതകൻ ആകുമോ എന്നുവരെ  ചേന്നന്‍ ഭയക്കുന്നു .ചേന്നന്റെ തമ്പുരാൻ പ്രാണനും കൊണ്ട് മുമ്പേ കര പറ്റിയിരിക്കുന്നു. ചേന്നനും കുടുംബവുംഎങ്ങനെയോ ഒരു വ

ദേവിക സന്തോഷ്‌ 8E

Image
ഇന്ത്യൻ യാത്രകൾ ഇന്ന് ഞാൻ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ശ്രീകാന്ത് കോട്ടക്കൽ രചിച്ച യാത്രാ വിവരണമായ 'ഇന്ത്യൻ യാത്രകൾ' എന്ന പുസ്‌തകമാണ്. കെ.സി.കെ രാജയുടെയും കെ.ഇ ശോഭനയുടെ മകനായി 1977-ൽ കോഴിക്കോടാണ് ശ്രീകാന്ത് കോട്ടക്കലിൻ്റെ ജനനം.അദ്ദേഹത്തിൻ്റെ ഭാര്യയുടെ പേര് ശ്രീലക്ഷ്മി എന്നാണ്.അദ്ദേഹം മാതൃഭൂമി കോഴിക്കോട് ബ്യൂറോയിൽ സ്റ്റാഫ് റിപ്പോർട്ടറായി ജോലി ചെയ്യുകയാണ്. മൺപാതകളും മനുഷ്യരും, ഒരു അന്തിക്കാട്ടുകാരൻ്റെ ലോകങ്ങൾ എന്നിവയാണ് അദ്ദേഹത്തിൻ്റെ മറ്റു കൃതികൾ. ശ്രീകാന്ത് കോട്ടക്കലിൻ്റെ യാത്രാക്കുറിപ്പുകളുടെ സമാഹാരമാണ് ഈ വിവരണം. പരിചിത ഗന്ധങ്ങളും കാഴ്ചകളും രുചികളും മറന്ന് വന്ന വഴികളിലത്രയും മണൽക്കാടു താണ്ടിയ  ഒരു സഞ്ചാരിയുടെ കാഴ്ചപ്പാടുകളെ കുറിച്ചാണ് ഇതിൽ വിവരിച്ചിരിക്കുന്നത്. ഡാർജിലിങ്, ബോധ്ഗയ, കാളിഘട്ട് ,പാടലിപുത്രം, നളന്ദ, ജമ്മു, കുടജാദ്രി, ലഡാക്ക്, വാരാണസി, നിളി, നാഥുലാ ചുരം എന്നീ സ്ഥലങ്ങളുടെ നിഗൂഡ സൗന്ദര്യം പാകിയ സഞ്ചാര വിസ്മയങ്ങളെ കുറിച്ച് വർണ്ണിക്കുന്നു. ഒരു കൂട്ടം സഞ്ചാരികളുടെ ഓർമ്മകൾ ഈ പുസ്തകത്തിലുണ്ട്.              ആദ്യം തന്നെ ഒരു സഞ്ചാരിയുടെ സന്ദേഹങ്ങളെക്കുറിച്ച് പറയുകയാണ് അദ്ദ