ദേവിക എ 9E
ലേഖനം
കോവിഡ് കാലവും വായനയും
ലോകജനതയുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു വൈറസാണ് കോവിഡ് -19. വീട്ടിലെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയേണ്ടി വരുന്ന അവസ്ഥ പറഞ്ഞു കേട്ടിട്ടേയുള്ളു ഇപ്പോൾ അത് നാം ഓരോരുത്തരും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പുറത്തുകൊണ്ടുവരാതെ ഉള്ളിലൊളിപ്പിച്ചുവച്ചിരുന്ന പല വാസനകളും ഓരോന്നായി പുറത്തേക്ക് വരികയാണിപ്പോൾ. അതിലൊന്നാണ് വായന. ജീവിതത്തിലെ പലതരം തിരക്കുകളിൽ നാം എവിടെയോ മറന്നുവെച്ച പുസ്തകത്താളുകൾ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരികയാണിപ്പോൾ. കോവിഡ് കാലത്തെ അലസത മാറ്റാൻ തുടങ്ങിയ വായന ഇപ്പോൾ പലരുടെയും ജീവിതത്തിന്റെ ഒരുഭാഗമായി മാറിയിരിക്കുന്നു. പല തരം പുസ്തകങ്ങളെയും എഴുത്തുകാരെയും അടുത്തറിയാൻ നമുക്ക് ഈ വായനയിലൂടെ സാധിക്കുന്നു. ഒരു പുസ്തകം വായിക്കുമ്പോൾ പലർക്കും പല ആശയങ്ങളാണ് ഉൾക്കൊള്ളാൻ കഴിയുക. ഒരു നാണയത്തിന് രണ്ടുവശങ്ങളുള്ളതുപോലെ പുസ്തകത്തിനും രണ്ടു വശങ്ങളുണ്ട്. അതിലെ നല്ല വശം മനസ്സിൽ ഒപ്പിയെടുക്കുകയും ബാക്കിയുള്ളത് മനസ്സിൽ നിന്ന് കഴുകിക്കളയുകയും ചെയ്യുക. വായന എന്നത് ഒരു വിനോദമാണ് അതിൽ പങ്കുചേരാൻ കഴിയുന്നത് ഓരോരുത്തരുടെയും ഭാഗ്യമാണ്. വായനയുടെ സാധ്യതകൾ നമുക്ക് ഏറ്റവും കൂടുതൽ തുറന്ന് തന്നിരിക്കുകയാണ് ഈ വൈറസ് കാലം. വായന മനസ്സിന് ഉണർവ് നൽകുന്നു. ഇന്റെർനെറ്റിന്റെയും, സ്മാർട്ട് ഫോണുകളുടെയും തടവറയിലാണ് ഓരോ മനുഷ്യരും അതിൽ നിന്നും മോചനം വായന നമുക്ക് നേടിത്തരുന്നു. മൊബൈൽ ഫോണുകളിൽ ഓരോ ഗെയിം കളിക്കുന്നത് പോലെയാണ് വായനയും. വായന തുടങ്ങുന്ന സമയത്ത് നമുക്ക് അല്പം കടുപ്പമുള്ളതായി തോന്നും. അതിനെ കൂടുതലായി അറിഞ്ഞാൽ എല്ലാ കാര്യങ്ങളും അനായാസം മനസ്സിലാക്കാൻ സാധിക്കും. പുസ്തകങ്ങൾ വായിക്കുമ്പോൾ നാം അതിലെ കഥാപാത്രങ്ങൾ തന്നെയാണ് എന്ന് തോന്നിപ്പിക്കാൻ വായനക്ക് സാധിക്കും. വായിച്ച പുസ്തകങ്ങളെ കുറിച്ച് മറ്റുള്ളവരുമായി ചർച്ചചെയ്യുകയും അങ്ങനെ വിവിധതരം പുസ്തകങ്ങളെ അടുത്തറിയാനും നമുക്ക് സാധിക്കുന്നു. വായനയിലൂടെ ഭാഷാപരിജ്ഞാനം വർധിക്കുന്നു. അടുത്തറിഞ്ഞാൽ അകലാൻ പറ്റാത്ത ഒന്നാണ് വായനാശീലം. ഓരോ പുസ്തകങ്ങൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഉപകാരപ്പെടും. വായനയിൽ പലരും മുഴുകിയിരിക്കുകയാണ് ഈ കോവിഡ് കാലത്ത്. കൊറോണ വൈറസ് എന്നത് മാനവർക്ക് ഒരു ദുഃസ്വപ്നമാണെങ്കിലും ഈ കാലം നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഒട്ടും മടികൂടാതെ പറയാൻ സാധിക്കും.
- ദേവിക. എ 9E

നന്നായിട്ടുണ്ട്👌
ReplyDeleteഎഴുത്തിൻ്റെ ലോകത്ത് മഹാത്ഭുതങ്ങൾ സൃഷ്ടിക്കാൻ ദേവികക്ക് കഴിയും എന്നുള്ള ഈ വാക്കുകൾ.👌
ReplyDelete👍👏👏👏👏👏കുറെ വർഷങ്ങളായി വായിക്കാതിരുന്ന ഞാൻ വീണ്ടും വായിച്ചു തുടങ്ങി പണ്ടത്തെ പോലെ കഥയും കവിതയും കുത്തികുറിക്കാൻ തുടങ്ങി 🙏
ReplyDelete