Posts

Showing posts from April, 2021

പുസ്തകദിനം, സുമംഗല ഓർമ്മ

Image
ലോക പുസ്തകദിനം/ സുമംഗല ഓർമ്മ  ''വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും. വായിച്ചു വളർന്നാൽ വിളയും വായിച്ചില്ലെങ്കിൽ വളയും''. കുഞ്ഞുണ്ണി മാഷിൻെറ വരികളാണ്. വായനയുടെ ശക്തിയെ കുറിച്ച് കുറഞ്ഞ വാക്കുകളിൽ​ ഇതിലും സ്​പഷ്​ടമായി എങ്ങനെ പറയാനാണ്​. ആശയ വികാസങ്ങളുടെ ഓരോ പടവുകളും കയറി അജ്ഞതയുടെ ഇരുട്ടകറ്റാൻ നമ്മെ സഹായിക്കുന്ന ഊന്നുവടികളാണ് പുസ്തകങ്ങൾ. ഓരോ വർഷവും ഏപ്രിൽ 23ന്​ ലോക പുസ്​തദിനം വന്നുചേരു​മ്പോൾ ഇനിയും വായിച്ചിട്ടില്ലാത്ത പുസ്​തകങ്ങളിലേക്കും പുതിയ വായനാനുഭവങ്ങളിലേക്കും കടന്നുചെല്ലാനുള്ള പ്രേരണയാണത്​ സമ്മാനിക്കുന്നത്​. ജനനവും മരണവും ഒരേ മാസത്തിലെ ഒരേ ദിനത്തിലാവുക; ആ ദിനം ലോകപുസ്തകദിനമാവുക, ഷേക്സ്പിയർ എന്ന എഴുത്തുകാരന്​ മാത്രമായുള്ള സവിശേഷതയാണിത്. എല്ലാ വർഷവും ഏപ്രിൽ 23 ലോക പുസ്തകദിനമായി ആചരിക്കുന്നു. പുസ്തക വായന നമ്മുടെ വളർച്ചയുടെ പടികളാ​ണെന്ന ഓർമ്മപ്പെടുത്തലാണ്​ ഓരോ പുസ്തക ദിനവും സമ്മാനിക്കുന്നത്. വായന ഒരു അനുഭവമാണ്, അനുഭൂതിയാണ്.  കണ്ണും കാതും തുറന്നുവച്ചാല്‍ ഈ പ്രപഞ്ചത്തില്‍നിന്ന് നമുക്ക് പലതും വായിച്ചെടുക്കാം. പ്രകൃതിതന്നെ ഒരു തുറന്ന പാഠപുസ്തകമാണ്. പുസ്തകവായന മനുഷ്യ