Posts

Showing posts from November, 2020

കുട്ടികളുടെ വായന

Image
വായിച്ചു വളരാം ദൈനംദിന ജീവിതത്തിലെ തിരക്കിനിടെ, മിക്കവരും മാറ്റിവെക്കുന്ന, ഒഴിവാക്കുന്ന ഒന്നായി മാറിയിരുന്നു പുസ്തകങ്ങളും വായനയും. എന്നാൽ കൊറോണക്കാലം സർവ്വ തിരക്കുകളിൽ നിന്നും മോചനം നൽകി വായനയ്ക്കായി സമയമൊരുക്കുകയിരിക്കുകയാണ്. വീടുകൾക്കുള്ളിലൊതുങ്ങിയപ്പോൾ മറഞ്ഞു പോയ വായന ശീലവും തിരികെയെത്തി. വായന പാമരനെ പണ്ഡിതനാക്കും, പണ്ഡിതനെ എളി യവനാക്കും. ദിവസവും പത്തു താളുകള്‍ വായിച്ചാല്‍ പത്തുവര്‍ഷം കൊണ്ട് ജ്ഞാനിയാകാം എന്നാണ് പറയുക. ഇന്ന്, പ്രത്യേകിച്ചും കൊറോണക്കാലത്ത് യുവാക്കൾക്കൊപ്പം തന്നെ, അല്ലെങ്കിൽ അവരേക്കാളേറെ വായനയെ ചേർത്തു പിടിക്കുകയാണ് കുട്ടികളും. വായനാശീലമുള്ളവർക്ക് വായിച്ചു വളരാനും വായനാശീലമില്ലാത്തവർക്ക് വായിച്ചു തുടങ്ങാനും അവസരമുണ്ടാകുന്നു.  പുസ്തകങ്ങളില്ലാത്തവർക്ക് വിലയില്ലാതെ പുസ്തങ്ങൾ കൈമാറുന്ന പ്രസാധകരും എഴുത്തുകാരും വരെയുണ്ടെന്നതും വായനയ്ക്ക് വേദിയൊരുക്കുന്നു. കൂടാതെ ഇ-പുസ്തങ്ങളും സുലഭം. അറിയാനും പഠിക്കാനുമുള്ള ആഗ്രഹമാണ് വായനയിലൂടെ സാധ്യമാവുന്നത്. കൊറോണക്കാലത്തെ അവധിക്കാലത്ത് കുട്ടികൾക്കായി ഒരുപാട് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അവരുടെ അഭിരുചികൾക്കനുസരിച്ച് വേദികൾ സൃഷ്ടിക്കുകയും ചെ

കുഞ്ഞുണ്ണി മാഷ്

Image
  കുറിയ വലിയ കവി ''എനിക്കുണ്ടൊരു ലോകം നിനക്കുണ്ടൊരു ലോകം നമുക്കില്ലൊരു ലോകം...'' നമ്മുടെയൊക്കെ ഇന്നത്തെ ജീവിതങ്ങളെ വെറും മൂന്നുവരികളിൽ ഒതുക്കിവെച്ച, മലയാളത്തിലെ ആദ്യത്തെ ആധുനിക കവികളിൽ ഒരാളാണ് കുഞ്ഞുണ്ണിമാഷ്. ''വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും'' കുഞ്ഞുണ്ണി മാഷിന്റെ ഈ വരികൾ പരിചിതരല്ലാത്ത മലയാളികൾ ഉണ്ടാകുമോ? നിരവധി ചൊല്ലുകളാൽ സമൃദ്ധമായിരുന്നു കുഞ്ഞുണ്ണി മാഷിന്റെ എഴുത്തുകൾ. കുട്ടികളുടെ പ്രിയപ്പെട്ട മുത്തശ്ശനായും വട്ട കണ്ണട വച്ച മുതിർന്നവരുടെ പ്രിയ മാഷായും അദ്ദേഹം പ്രിയപ്പെട്ടവനായി. ദാർശനിക ആശയങ്ങളിലുള്ള കവിതകൾ കൊണ്ടാണ് കുഞ്ഞുണ്ണി മാഷ്‌ ആസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയത്. പൊതുവേ കുട്ടി കവിതകളാണ് കുഞ്ഞുണ്ണി മാഷിനെ പ്രശസ്തനാക്കിയതെങ്കിലും അത്തരം കുഞ്ഞു കവിതകളിൽ ഉറച്ചു പോയ ഒരു കവി ആയിരുന്നില്ല അദ്ദേഹം. പക്ഷേ എന്തു തന്നെ ആയാലും ആ കുഞ്ഞു കവിതകളോളം ദാർശനികത മലയാളത്തിൽ മറ്റൊരു കവിയ്ക്കും നൽകാനായിട്ടില്ല എന്നു വേണം പറയാൻ. അതും വളരെ ലളിതമായ മലയാളത്തിൽ, കുഞ്ഞുങ്ങൾക്ക്‌ പോലും മനസ്സിലാകുന്ന ഭാവുകത്വത്തോടെ. അതുകൊണ്ട് തന

ശിശുദിനം

Image
നവംബർ 14 ശിശുദിനം കുട്ടികളുടെ ചാച്ചാജി ഇന്ന് ശിശുദിനം. ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം. കുഞ്ഞുങ്ങളുടെ സ്വന്തം ചാച്ചാജിയുടെ ജന്മദിനമായ നവംബർ പതിനാലിനാണ് ഇന്ത്യയില്‍ ശിശു ദിനം ആഘോഷിക്കുന്നത്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു.  ജവഹർ എന്നാൽ 'അരുമയായ രത്നം' എന്നാണർഥം. കൈവെച്ച മേഖലകളിലെല്ലാം രത്നശോഭ പടർത്തി മുക്കാൽനൂറ്റാണ്ടോളം ഭാരതഭൂമിയെ ധന്യമാക്കിക്കൊണ്ടാണ് 1964-ൽ ജവാഹർലാൽ നെഹ്റു നമ്മോട് യാത്രപറഞ്ഞത്. 1947-ൽ ഇന്ത്യ സ്വതന്ത്രമായതുമുതൽ 1964-ന് അന്തരിക്കുന്നതുവരെ 17 വർഷക്കാലം അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടർന്നു. ഇക്കാലയളവിൽ ആധുനികഭാരതത്തിനു ചേർന്ന ഒരു രാഷ്ട്രീയസംസ്കാരം രൂപപ്പെടുത്തിയെടുക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. ഇന്ത്യയുടെ സമഗ്ര പുരോഗതി സ്വപ്നം കണ്ട ആ രാഷ്ട്രശിൽപി അതു സാക്ഷാത്കരിക്കാൻ നടത്തിയ നീക്കങ്ങൾ രാജ്യചരിത്രത്തിന്‍റെ ഭാഗമാണ്. വാഗ്ദാനങ്ങൾ നിറവേറ്റാനും കാതങ്ങൾ താണ്ടാനുമുണ്ടെന്ന ചിന്തയാണ് അദ്ദേഹത്തെ കർമനിരതനാക്കിയത്. വിഭജനം സൃഷ്ടിച്ച മുറിവുകളും, അങ്ങിങ്ങായി പ

കവി എ അയ്യപ്പൻ

Image
  തെരുവിൻ്റെ കവി അനാഥവും അരക്ഷിതവുമായ ഒരു മനുഷ്യ ജന്മത്തിന്റെ പിറവി പിന്നീട് കാലങ്ങളേറ്റുവാങ്ങിയത് പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന കരിംപച്ചയായ കവിതകളുടെ രൂപത്തിലായിരുന്നു. എ അയ്യപ്പൻ എന്ന മനുഷ്യൻ തന്നിലെ കവിയെ സ്വയം സ്ഥാപിച്ചത് സാഹിത്യ ചരിത്രത്തിലെ തന്നെ അപൂർവ്വങ്ങളിൽ അപൂർവ്വമായ എഴുത്തിന്റെ രാഷ്ട്രീയ സമരങ്ങളിലൂടെയാണ്. അയ്യപ്പനെ കുറിച്ചെഴുതുമ്പോൾ കവിതകളുടെ പ്രത്യയശാസ്ത്ര ഇതിവൃത്തത്തെ കുറിച്ച് എട്ടും പൊട്ടും അറിയാത്ത  സാധാരണക്കാരന് പോലും അതിയായ ധൈര്യം ലഭിക്കുന്നത് എ അയ്യപ്പനെന്ന വിപ്ലവ കവി സ്വജീവിതംകൊണ്ട് മണ്ണിലും മനുഷ്യ മനസ്സുകളിലും സ്‌നേഹമായും കരുണയായും പ്രണയമായും ദേഷ്യമായും, കലഹമായും, വഞ്ചനയായും, വെല്ലുവിളിയായും അതിലുപരി ജീവിതമായും എഴുതിച്ചേർത്ത അക്ഷരങ്ങളുടെ പിൻബലത്താലാണ് എന്നതിൽ സംശയമില്ല. മനുഷ്യന് മനസാക്ഷി കുത്തുണ്ടായപ്പോഴാണ് അയ്യപ്പൻ കവിയായത്. അതിനു പിന്നിൽ മനുഷ്യരുടെ പാപങ്ങളുടെ കഥകളുണ്ട്, സ്‌നേഹത്തിന്റെയും വിരഹത്തിന്റെയും പ്രകൃതിയുടെയും വിദ്വേഷത്തിന്റെയും കഥകളുണ്ട്. അവിടെ നിന്നും തുടങ്ങിയ യാത്ര ഒടുവിൽ 2010 ഒക്ടോബർ 21-ന് തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ വച്ച് മരണമില്ലാത്ത ലോകത്തേക്ക്