Posts

Showing posts from June, 2021

വായനാദിനം

Image
വായനയുടെ വാതായനം ജൂൺ 19. മറ്റൊരു വായനാ ദിനം കൂടി. വായന നമ്മുടെയൊക്കെ ജീവിതത്തിൽ എന്തു മാത്രം പ്രധാനമാണെന്ന് ഓർമപ്പെടുത്തുന്ന ദിനം. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ മലയാളികളെ വായനയുടെ അത്ഭുത ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഒരു വലിയ മനുഷ്യന്റെ, പി എൻ പണിക്കരുടെ ഓർമ്മ ദിനമാണ് നാം വായനാ ദിനമായി ആചരിക്കുന്നത്. വായനക്ക് ജനസമൂഹത്തില്‍ നിര്‍ണ്ണായക സ്വാധീനം ലഭിക്കാനും, വായനാ വിപ്ലവത്തിലൂടെ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാനും നഗര - ഗ്രാമ പ്രദേശങ്ങളിലൂടെ ചുറ്റി സഞ്ചരിച്ചു അദ്ദേഹം. ‘നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പര്‍ വൈസ് ചാന്‍സലര്‍’ എന്നാണ് സുകുമാര്‍ അഴീക്കോട് പി എന്‍ പണിക്കറിനെ ഒരിക്കൽ വിശേഷിപ്പിച്ചത്. വായന എല്ലാ ജനങ്ങളിലേക്കും എത്തിക്കുക, പ്രധാനമായും വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് അതിൻ്റെ പ്രധാന്യവും ഗൗരവവും വ്യക്തമാക്കി കൊടുക്കുക എന്നത് തന്നെയാണ് വായനാ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.  മനസ്സിനേയും ശരീരത്തേയും മാത്രമല്ല ചിന്തയേയും നിലപാടുകളേയും വരെ സ്വാധീനിക്കാൻ കഴിയുന്ന ക്രിയാത്മകമായ പ്രക്രിയയായി വായന മാറുകയും നന്മയുടെ വിത്തുകൾ