Posts

Showing posts from January, 2021

ഇതരഭാഷാ കഥാ പരിചയം

Image
കഥയും സമൂഹവും   കഥ ഗൗരവമുള്ള ഒന്നാണ്. കഥ ജീവിതമാണ്. കഥ സ്വാതന്ത്ര്യമാണ്. കഥ ആരെയും രസിപ്പിക്കാന്‍ വേണ്ടി എഴുതുന്നതല്ല. അതിനപ്പുറം അതിനൊരു സാമൂഹിക ലക്ഷ്യവുമുണ്ട്. സാമൂഹ്യ വ്യവസ്ഥിതിയിൽ വരുന്ന മാറ്റങ്ങൾ സമൂഹത്തിന്റെ പല വിധത്തിലുള്ള മാറ്റത്തിനു കാരണമായിത്തീരുന്നു. വിഖ്യാതനായ ഐറിഷ്‌ കവി ഡബ്ലിയു. ബി. യേറ്റ്‌സ്‌ എഴുതുകയുണ്ടായി “A work of art is the social act of a solitary man” എന്ന്‌, സമൂഹവും കലാകാരനും തമ്മിലുള്ള ബന്ധത്തെ ചുരുങ്ങിയ വാക്കുകളില്‍ നിഷ്‌കൃഷ്‌ടമായി നിര്‍വ്വചിച്ചിരിക്കയാണ്‌ യേറ്റ്‌സ്‌. ഏതു കലാസൃഷ്‌ടിയും ഏകാകിയായ കലാകാരന്‍ ഏകാഗ്രമായി രൂപം നല്‍കുന്നതാണ്‌. പക്ഷേ, ആ കലാസൃഷ്‌ടി അതേസമയം ഒരു സാമൂഹ്യപ്രവര്‍ത്തനവുമാണ്‌. സാമൂഹ്യജീവിതം ഒളിഞ്ഞോ തെളിഞ്ഞോ സ്വാധീനിച്ചിട്ടില്ലാത്ത ഒരു കലാസൃഷ്‌ടിയുമില്ല. സൃഷ്‌ടിക്കപ്പെട്ടുകഴിഞ്ഞാല്‍ അതിന്റെ ഉടമസ്ഥാവകാശം കലാകാരനുണ്ടാവാമെങ്കിലും കൈവശാവകാശം സമൂഹത്തിനാണ്‌. അതിനാല്‍ എല്ലാ കലാസൃഷ്‌ടിയും ഏകാകിയായ വ്യക്തിയുടെ സാമൂഹ്യപ്രവര്‍ത്തനമാണ്‌. ജനനം മുതല്‍ മരണം വരെയുള്ള ഓരോ ഘട്ടത്തിലും മനുഷ്യന്‍ അന്യരുമായി ബന്ധപ്പെട്ടുനിൽക്കുന്നു എന്നതാണ്‌ വാസ്‌തവം.  രസിപ്പിക്കു

കഥാരചന

Image
കഥയും കാര്യവും   കഥയെന്നാലെന്ത്? ഒരു പുതുരാഷ്‌ട്രത്തിന്റെ സൃഷ്‌ടിക്രിയക്കിടക്ക്‌, തിരക്കുപിടിച്ച ജീവിത നിർമ്മിതിയിൽ, സൗന്ദര്യാസ്വാദനത്തിന്റെ ചെറിയ കാലങ്ങൾക്ക്‌ തൃപ്‌തി പകരാൻ സാഹിത്യരംഗത്ത്‌ ഉണ്ടായ  പ്രവണതയാണ്‌ കഥയെന്ന് പറയാം. ഒരാൾ മറ്റൊരാളോട്‌ വിവരണം നടത്തുവാൻ തുടങ്ങിയതുമുതൽ കഥകളും ചെറുകഥകളും ഉപകഥകളും ഉണ്ടായി.  സമൂഹത്തിന്റെ വളര്‍ച്ചയുടെ സമ്പന്നമായ ഒരു ഘട്ടത്തിലാണ് മനുഷ്യര്‍ ആശയവിനിമയത്തിന് അക്ഷരങ്ങളും, അക്ഷരങ്ങള്‍ ചേര്‍ത്ത്‌ വാക്കുകളും, വാക്കുകളിലൂടെ വാചകങ്ങളും ഉണ്ടാക്കിതുടങ്ങിയത്. സംസാരഭാഷ രേഖപ്പെടുത്താന്‍ മാര്‍ഗ്ഗം കണ്ടെത്തിയതോടെ മനുഷ്യരുടെ വായനയും ആരംഭിക്കുകയായിരുന്നു. കല്ലിലും മണ്ണിലും ആദ്യകാലങ്ങളില്‍ ആദിമ മനുഷ്യര്‍ എഴുത്ത് തുടങ്ങി. ഗുഹാ മുഖങ്ങളില്‍, പറയാനുള്ള ആശയങ്ങള്‍ രേഖപ്പെടുത്തി. ചിത്രലിപികളില്‍ നിന്ന് അക്ഷരങ്ങളിലേക്ക് മാറുന്നതോടെ ആശയവിനിമയം കൂടുതല്‍ ഫലവത്തായി. വായനയുടെ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഘട്ടം കടലാസും അച്ചടിയും കണ്ടുപിടിച്ചതോടെയാണ്. കാവ്യങ്ങളും കഥകളും അങ്ങനെ ലോകമാകെ സാംസ്കാരിക വിപ്ലവമായി മാറി. ഒരു കുട്ടി വായനയില്‍ മുഴുകിയിരിക്കുന്നു. കണ്ണും മനസ്സും പുസ്തകത്തിലെ വാക്ക

സ്വാമി വിവേകാനന്ദൻ

Image
''വന്ദേ വിവേകാനന്ദം'' കേരളീയരുടെ മനസ്സില്‍ വിവേകാനന്ദസ്വാമികള്‍ അനശ്വര പ്രതിഷ്ഠ നേടിയത് 'ഭ്രാന്താലയം'എന്ന പേരിനാല്‍ അദ്ദേഹം അന്നത്തെ കേരളത്തെ പരാമര്‍ശിച്ചുവെന്നതുകൊണ്ടാണ്. "ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ്, അവരുടെ വീടുകള്‍ അത്രയും ഭ്രാന്താലയങ്ങളും" എന്ന് ചെന്നൈയിലെ ട്രിപ്ലിക്കന്‍ ലിറ്റററി സൊസൈറ്റിയില്‍ വെച്ചുചെയ്ത 'ഭാരതത്തിന്റെ ഭാവി' എന്ന പ്രസംഗത്തില്‍ സ്വാമിജി പറഞ്ഞു. സവര്‍ണര്‍ നടക്കുന്ന തെരുവില്‍ക്കൂടി ഹിന്ദുക്കളായ അധഃസ്ഥിതര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അന്നത്തെ കേരളത്തിലെ സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് സ്വാമി വിവേകാനന്ദൻ ഇങ്ങനെ പറഞ്ഞത്. വിശപ്പിന്റെ വിലയറിഞ്ഞ പ്രായോഗിക വേദാന്തി. കവി, കാൽപനികൻ, കർമയോഗി… കേവലം വാക്കുകൾ കൊണ്ടുള്ള വിശേഷണങ്ങൾക്ക് അതീതനാണ് സ്വാമി വിവേകാനന്ദൻ. സാമ്പത്തിക സാമൂഹ്യ നീതിയ്ക്കും സമത്വത്തിനും തുല്യ അവസരങ്ങൾക്കും നിർണായക പ്രാധാന്യം കൽപ്പിച്ച ഉൽപതിഷ്ണു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അസമത്വം നിയന്ത്രിച്ചാൽ മാത്രമേ സാധാരണക്കാരായ ബഹു ഭൂരിഭാഗം ജനങ്ങളിലും ശുഭ പ്രതീക്ഷ പകരാനാകുവെന്നായിരുന്നു സ്വാമി വിവേകാനന്ദന്റെ നിഗമനം. ഇന്ത

ദസ്തയേവ്സ്കി

Image
തീയിൽ കുരുത്ത എഴുത്തുകാരൻ;   ദസ്തയേവ്സ്കിക്ക് 200 വയസ്സ് മനുഷ്യമനസ്സിനെയും അതിന്റെ മതിഭ്രമങ്ങളെയും കുറ്റവാസനകളെയും കുറ്റബോധത്തെയുമെല്ലാം കുറിച്ച് സ്വന്തം രക്തത്തില്‍ മുക്കി രചന നിര്‍വ്വഹിച്ച എഴുത്തുകാരനായിരുന്നു ഫിയോദർ മിഖായലോവിച്ച് ദസ്തയേവ്സ്കി എന്ന റഷ്യൻ നോവലിസ്റ്റ്. നോവൽ എന്ന സാഹിത്യരൂപത്തിലൂടെ ലോകമെങ്ങുമുള്ള സഹൃദയരെ കീഴടക്കിയ എഴുത്തുകാരിൽ പ്രധാനികളാണ്​ റഷ്യൻ നോവലിസ്റ്റുകളായ ടോൾസ്​റ്റോയിയും ദസ്തയേവ്സ്കിയും.  അവരിൽ, നയിച്ച ജീവിതത്തി​​​ൻ്റെ അസാധാരണത്വംകൊണ്ടും രചനക്ക് സ്വീകരിച്ച പ്രമേയങ്ങളുടെ വൈചിത്ര്യ വൈവിധ്യങ്ങൾകൊണ്ടും ഒറ്റപ്പെട്ടുനിൽക്കുന്ന സാഹിത്യകാരനാണ് ദസ്തയേവ്സ്കി. 200-ാം ജന്മവാർഷികമാചരിക്കുന്ന ഈ വർഷത്തിലും അദ്ദേഹത്തിൻ്റെ കൃതികൾ വായിക്കപ്പെടുന്നുവെന്നത്, മനുഷ്യനും വാക്കുകളും നിലനില്‍ക്കുന്ന കാലത്തോളം അദ്ദേഹത്തിൻ്റെ രചനകൾ നിലനിൽക്കുമെന്നതിന് തെളിവാണ്.  തീയിലൂടെയും നിരന്തരമായ പീഡനങ്ങളിലൂടെയും കടന്നുവന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ലോകസാഹിത്യത്തിലെ മഹാന്മാരായ എഴുത്തുകാരില്‍ പ്രമുഖനായ ദസ്തയേവ്‌സ്‌കി മനുഷ്യബന്ധങ്ങളുടെ തീവ്രത തന്റെ കൃതികളിലേയ്ക്ക് ആവാഹിച്ച എഴുത്തിന്റെ ലോകത്തെ

പൂഴിക്കടകൻ

Image
പൂഴിക്കടകൻ                                കഥകളെന്നാലെന്ത്? ഉത്തരം, പറയാതെ പറയുന്നതാണ് കഥയെന്ന് പറയാം. ലളിതമോ ഗഹനമമോ സുന്ദരമോ അസുന്ദരമോ ആയ ഭാഷാ സങ്കേതം ഉപയോഗിച്ചു കുറഞ്ഞ വാക്കുകളാൽ വലിയൊരു ആശയ പ്രപഞ്ചം സൃഷ്ടിക്കുന്നവയാണവ. കഥകളുടെ വായനയും അവയുടെ നിരീക്ഷണങ്ങളും കഥയെഴുതാനുള്ള ശ്രമങ്ങളുമെല്ലാം നമ്മുടെ സർഗാത്മകത വാസനയെ പ്രചോദിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരം കഥകൾ കുട്ടികൾ വായിക്കേണ്ടതും അവർ അതിലൂടെ കടന്നു പോകേണ്ടതും സ്വന്തമായി ആ കഥയെ അവതരിപ്പിക്കേണ്ടതും ആവശ്യം തന്നെയാണ്. ഇന്നത്തെ നാട്ടുപച്ചയിൽ ഇവിടെ പരിചയപ്പെടുത്തുന്നതും കഥാസ്വാദനം തന്നെയാണ്.  മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച, യുവ എഴുത്തുക്കാരിൽ പ്രമുഖനായ ശ്രീ .വി ദിലീപിൻ്റെ പൂഴിക്കടകൻ എന്ന കഥയുടെ മൂന്ന് ആസ്വാദനങ്ങൾ. വായനക്കുറിപ്പുകൾ വായിക്കാം:          1) പൂഴിക്കടകൻ                      - ദേവിക എ 9 E കുടുംബവും ആചാരങ്ങളും ജീവിതത്തിലെ പരുക്കൻ യാഥാർത്യങ്ങളും ഒരു മനുഷ്യനെ ജീവിതത്തിൽ മുന്നേറാൻ എത്രത്തോളം സ്വാധീനിക്കുന്നു  എന്ന് വി. ദിലീപിന്റെ 'പൂഴിക്കടകൻ' എന്ന കഥയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു        ഈ കഥക്ക് 'പൂഴിക്കടകൻ