Posts

Showing posts from July, 2021

ബഷീർ ദിനം

Image
  സാഹിത്യ സുൽത്താനെ ഓർമ്മിക്കുമ്പോൾ മലയാള സാഹിത്യ മണ്ഡലത്തിൽ ഇതിഹാസ തുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്ന എഴുത്തുക്കാരനാണ് വൈക്കം മുഹമ്മദ് ബഷീർ. ചിരിയുടെ മുഖപടമണിഞ്ഞ് വേദനയുടേയും വികാരങ്ങളുടേയും കഥ പറഞ്ഞു ബഷീർ. പട്ടിണിക്കാരും ദിവ്യന്മാരും യാചകരും പോക്കറ്റടിക്കാരും ക്രിമിനലുകളും വിഡ്ഢികളും ആനക്കാരും സാമൂഹിക പരിഷ്കർത്താക്കളും നിറഞ്ഞ ആ ലോകം ജീവിതവും എഴുത്തും തമ്മിലുള്ള അടുപ്പത്തെപ്പറ്റിയും അകലത്തെപ്പറ്റിയും പറഞ്ഞു തരുന്നു . 1908 ജനുവരി 21 ന് വൈക്കത്തിനടുത്ത് തലയോലപ്പറമ്പിൽ ജനിച്ച ബഷീർ അലയാത്ത നാടുകളില്ല. ഇതുപോലെ സ്വത്രന്തമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാള സാഹിത്യത്തിൽ വിരളമാണെന്ന് പറയാം. ലോകം ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ കണ്ടെത്തിയ നിരവധി ജീവിതസത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിലുടനീളം കാണാം. ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം. ഒരിക്കലും അലക്കിത്തേച്ച വടിവൊത്ത ഭാഷയിൽ അദ്ദേഹം എഴുതിയിട്ടില്ല. ഇത് മലയാളത്തിലെ മറ്റൊരു സാഹിത്യകാരനും അവകാശപ്പെടാൻ സാധിക്കാത്തവിധം ബഷീറിനെ ജനകീയനാക്കി. വളരെക്കുറച്ചു മാത്രം എഴുതിയിട്ടും ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്