ബഷീർ ദിനം
സാഹിത്യ സുൽത്താനെ ഓർമ്മിക്കുമ്പോൾ
ബേപ്പൂർ സുൽത്താനും കഥകളും
ഇന്ന് ജൂലൈ 5. മലയാള നോവലിസ്റ്റും,കഥാകൃത്തും,സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണ ദിനം.
1908 ജനുവരി 21ന് വൈക്കം താലൂക്കിൽ തലയോലപ്പറമ്പ്,കോട്ടയം ജില്ലയിലാണ് അദ്ദേഹത്തി.ന്റെ ജനനം. 1982 ൽ ഇന്ത്യൻ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.1970 ൽ കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നൽകി,അധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ.കായി അബ്ദുറഹ്മാൻ കുഞ്ഞാത്തുമ്മ എന്ന ദമ്പതികളുടെ ആറുമക്കളിൽ മൂത്തയാളാണ് വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം സ്കൂളിലും,വൈക്കം ഇംഗ്ലീഷ് സ്കൂളിലും ആയിരുന്നു. വായനയിലൂടെ സ്നേഹം ഒഴുകിയ മഹാനാണ് അദ്ദേഹം.
കൃതികൾ
പ്രേമലേഖനം
ബാല്യകാലസഖി
പാത്തുമ്മയുടെ ആട്
ഭൂമിയുടെ അവകാശികൾ
ആനവാരിയും, പൊൻകുരിശും
പുരസ്കാരങ്ങൾ
കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്,മുറ്റത്തുവാർക്കി അവാർഡ്,ലളിതാംബിക അന്തർജ്ജനം അവാർഡ്, പത്മശ്രീ പുരസ്കാരം,വള്ളത്തോൾ പുരസ്‌കാരം
1994 ജൂലൈ 5 ന് അദ്ദേഹം ഈ ഭൂമിയിൽ നിന്ന് യാത്രയായി....അദ്ദേഹം ഇന്നീ ഭൂമിയിൽ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ജീവിതം എന്ന വലിയ പുസ്തകം നമ്മുടെ മുമ്പിൽ തുറന്നിരിക്കുകയാണ്..ആ പുസ്തകത്തിൽ കൂടെ നമുക്ക് നടക്കാം....
- അതുല്ല്യ.വി.ബി 7 B
-----------------------------------------------------------------
എഴുത്തിൻ്റെ മാന്ത്രികനെ ഓർമിക്കുമ്പോൾ
ഇന്ന് ജൂലൈ 5 ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമദിനം. വൈക്കം മുഹമ്മദ് ബഷീർ, മലയാള സാഹിത്യത്തിൽ പകരംവെക്കാനില്ലാത്ത എഴുത്തിൻ്റെ മാന്ത്രികൻ സാധാരണ സംസാര ഭാഷാ സാഹിത്യ ഭാഷയ്ക്കും വഴങ്ങും എന്ന് തെളിയിച്ച ബേപ്പൂർ സുൽത്താൻ ഓർമ്മയായിട്ട് കാൽ നൂറ്റാണ്ട്. ബേപ്പൂർ സുൽത്താൻ എന്ന് അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ 21 ജനുവരി 1908 കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ അബ്ദുറഹ്മാനും കുഞ്ഞാട് അമ്മയ്ക്കും ജനിച്ചു രസകരവും സാഹസികവുമായിരുന്നു ബഷീറിൻ്റെ ജീവിതം. സ്കൂൾ പഠനകാലത്ത് കേരളത്തിൽ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ് ബഷീറിൻ്റെ ജീവിതത്തിൽ വഴിത്തിരിവായത്. കാൽനടയായി എറണാകുളത്തു ചെന്ന് കാളവണ്ടിയിൽ കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക് കടന്നു.
1982 ൽ ഇന്ത്യാ ഗവൺമെൻറ് അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970 കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നൽകി 1992 ലളിതാംബിക അന്തർജ്ജനം അവാർഡ് 1993 മുട്ടത്തുവർക്കി അവാർഡ് വള്ളത്തോൾ പുരസ്കാരവും ലഭിച്ചു പ്രേമലേഖനം, ബാല്യകാലസഖി, ൻ്റപ്പുപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും, പാത്തുമ്മയുടെ ആട്, മതിലുകൾ ,ഭൂമിയുടെ അവകാശികൾ, ശബ്ദങ്ങൾ ,സ്ഥലത്തെ പ്രധാന ദിവ്യൻ, വിശ്വവിഖ്യാതമായ മൂക്ക്, ഭാർഗവി നിലയം, മിസ്സിസ് ജി പിയുടെ സ്വർണ്ണ പല്ലുകൾ, എന്നിവയായിരുന്നു പ്രധാന കൃതികൾ. ജൂലൈ 5 1994 ജനകീയനായ എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീർ അന്തരിച്ചു.
- ആദിത്യ വി എസ് 9 E
-----------------------------------------------------------------
ജൂലൈ 5 ബഷീർ ദിനം
ഇന്ന് ജൂലൈ 5 ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം. മലയാള സാഹിത്യത്തിൽ ഒരേയൊരു സുൽത്താനേയുള്ളു. 1908 ജനുവരി 19 ന് വൈക്കം താലൂക്കിൽ തലയോലപറമ്പിൽ കായി അബ്ദുറഹ്മാൻ കുഞ്ഞാത്തുമ്മ എന്ന ദമ്പതിമാരുടെ ആറു മക്കളായ അബ്ദുൾ ഖാദർ,പാത്തുമ്മ,ഹനീഫ,ആനുമ്മ,അബൂബക്കർ,എന്നിവരിൽ മൂത്തയാളായി ജനനം. പ്രാഥമിക വിദ്യാഭ്യാസം തലയോലപറമ്പിലെ മലയാളം പള്ളികൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തിൽ വഴിതിരിവുണ്ടകിയത്. എറണാകുളത്തു ചെന്ന് കാളവണ്ടി കയറി കോഴി കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക് എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൻക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർഷിട്ടുണ്ട്. 1930 ൽ ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. സ്വാതന്ത്യ സമര സേനാനി എന്ന നിലയിൽ മദിരാശി, കോഴിക്കോട്, കോട്ടയം, കൊല്ലം , തിരുവനന്തപുരം എന്നീ ജയിലുകളിൽ കിടന്നിട്ടുണ്ട്.അദ്ദേഹം സംഘടനയുടെ മുഖപത്രമായി "ഉജ്ജീവനം" എന്നൊരു വാരിക നടത്തുകയും ചെയ്തു. അദ്ദേഹം ഇന്ത്യയൊട്ടാകെ പത്തുവർഷത്തോളം അലഞ്ഞു. ഇതേപോലെ സഞ്ചരിച്ച എഴുത്തുകാർ കുറവായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെ സഞ്ചരിച്ച കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
അദ്ദേഹത്തിന്റെ സാഹിത്യ ശൈലിയെ കുറിച്ച് പറയുകയാണെങ്കിൽ സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിൻ്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞു. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. അതിദീർഘമായ രചനകൾക്ക് പകരം അടുക്കും ചിട്ടയോടും കൂടി വളരെക്കുറച്ച് എഴുത്തു അദ്ദേഹം ഇഷ്ടപ്പെട്ടത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ എഴുതിയ എല്ലാ നോവലുകൾക്കും ദൈർഘ്യം കുറവായിരുന്നു. പ്രധാന ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലും ബഷീറിന്റെ കൃതികൾ വിവർത്തനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, എന്നിവ ഇന്ത്യൻ ഭാഷകളിലേക്കും ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും വിവർത്തനം ചെയ്തിട്ടുണ്ട്. മതിലുകൾ , ശബ്ദങ്ങൾ ,പ്രേമലേഖനം, ആനവാരിയും പൊൻകുരിശും, എന്നിങ്ങനെ നിരവധി കൃതികൾ .
കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് , കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ലളിതാംബിക അന്തർജ്ജനം അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, വള്ളത്തോൾ പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
- ദേവിക സന്തോഷ് 9 E
-----------------------------------------------------------------
ഓർമ്മയുടെ അറകൾ
ബഷീറിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരമാണ് 1973 ൽ പ്രസിദ്ധീകരിച്ച "ഓർമ്മയുടെ അറകൾ ".വായനക്കാരെ എന്താണോ എഴുതുന്നത് ആ ലോകത്തേക്ക്, ആ ഭാഷയിലേക്ക് അപ്പാടെ കൊണ്ടുപോകുന്ന രീതിയാണ് അദ്ദേഹത്തിന് ഉള്ളത്. അദ്ദേഹത്തിന്റെ പല എഴുത്തുകളും ആത്മവിചാരണയുംസ്വയം ജീവിതപഠനങ്ങളും ഒക്കെ ഉള്ളവയാണ്.
"ഓർമയുടെ അറകൾ " എന്ന പുസ്തകം എല്ലാ വിധത്തിലും ബഷീറിന്റെ ആത്‍മാംശം ഉള്ള കുറിപ്പുകളാണ്. പരസ്പരം സംസാരിക്കുന്നത് എഴുതുയെടുക്കുന്നത് അദ്ദേഹത്തെ കാണാനെത്തിയ സുഹൃത്തുക്കൾ മാത്രമല്ല, ഓർമ്മകളെ ചേർത്ത് പിടിക്കാൻ ബഷീറും അത് കുറിച്ചു വയ്ക്കുന്നുണ്ട്.ആ ഓർമ്മകളുടെ വക്ക് പിടിച്ചാണ് ഈ പുസ്തകം സഞ്ചരിക്കുന്നത്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ മതത്തിനപ്പുറം സഞ്ചരിച്ചിരുന്ന ഒരു വക്തിയായിരുന്നു ബഷീർ. ഒരു പക്ഷെ ഇന്നത്തെ കാലത്തായിരുന്നു ബഷീർ ഈ പുസ്തകം എഴുതിയിരുന്നതെങ്കിൽ എഴുത്തുകാരൻ കെ. പി രാമനുണ്ണിക്ക് വന്നത് പോലെയുള്ള നൂറു കണക്കിന് കത്തുകളാൽ അദ്ദേഹത്തിന്റെ വീട് നിറഞ്ഞേനെ.
ഉമ്മയും, ഫാബിയും, ഷാഹിനയും, നത്തും, ദാമുവും, ബിച്ചുവും ഒക്കെ അനുഭവങ്ങളിൽ വന്നു പോവുകയോ, അവർ സ്വയം അക്ഷരങ്ങളാവുകയോ ചെയ്യുന്നുണ്ട്. ഏത് മതത്തിനെയും ബഹുമാനിക്കാനും അവരുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും സഹിഷ്ണുതയോടെ നോക്കിക്കാണാനും വനിതകൾക്ക് വിദ്യാഭ്യാസം നൽകാനും തന്നെയാണ് മുസ്‌ലിം വിശ്വാസം അനുശാസിക്കുന്നതെന്നും ബഷീർ ചുണ്ടിക്കാട്ടുന്നു. അനുഭവങ്ങളുടെ ഒരു ഭൂഖണ്ഡത്തെ തന്നെ സാഹിത്യത്തിലേക്കു കൊണ്ടുവരാൻ ബഷീറിന് കഴിഞ്ഞു എന്ന് ഈ കൃതിയെ കുറിച്ച് എം. എൻ വിജയൻ പറയുന്നുണ്ട്.
ഒടുവിൽ ലോകാവസാനത്തെ കുറിച്ചുപറഞ്ഞാണ് ഓർമ്മയുടെ അറകൾ ബഷീർ അടച്ചുവയ്ക്കുന്നത്. സത്യസന്ധമായി ഒരു മതത്തെ കുറിച്ച് വായിക്കാൻ ബഷീർ സഹായിച്ചു എന്ന് തന്നെ പറയണം. നന്മയിലും സ്നേഹത്തിലും സഞ്ചരിക്കുന്ന ഏറ്റവും സഹിഷ്ണുതയുള്ളവരുടെ മതമായി സാക്ഷാൽ മുഹമ്മദ് നബി തന്നെ തുടങ്ങിവച്ച ഒരു വിശ്വാസം അതിന്റെ കൂടുതൽ ആഴത്തിലേക്ക് പഠിക്കാൻ ഇനിയും ബാക്കിയുണ്ടെന്ന് മനസ്സിലാക്കി തരുന്നുണ്ട് ഈ ഓർമ്മയുടെ അറകൾ. ഭീതിയിടെയല്ല, സ്നേഹത്തോടെ അവരെയും ചേർത്ത് പിടിക്കാൻ ഓർമിപ്പിക്കുന്നുണ്ട് ബഷീറിന്റെ അനുഭവങ്ങളുടെ ഈ വായന.
- അനുഷ്ക കൃഷ്ണകുമാർ 6 D
-----------------------------------------------------------------

വളരെ നന്നായി.
ReplyDeleteവളരെ മനോഹരം, ഗംഭീരം
ReplyDeleteസൂപ്പറായി..
ReplyDeleteസുഭദ്ര ടീച്ചർ, ചേർപ്പ് CNN