Posts

Showing posts from December, 2021
Image
  തുലാവർഷത്തിന്റെ മിന്നലൊളിയിൽ ... _______________________________          സാധാരണ വിദ്യാലയ വർഷമാരംഭിക്കാറ് ഇടവപ്പാതി മഴയുടെ പശ്ചാത്തല സംഗീതത്തോടുകൂടിയാണ്. പുതുമഴയിൽ പുത്തൻകുടകൾ പീലിവിരിച്ചാടുന്ന വർണ്ണഘോഷം ഈ കഴിഞ്ഞ രണ്ട് ജൂൺ മാസങ്ങളിലുമുണ്ടായില്ല. ഇടവപ്പാതിക്കുപകരം തുലാവർഷത്തിന്റെ  മിന്നലൊളിയാണ് ഇത്തവണ വിദ്യാലയദിനങ്ങൾക്ക് അകമ്പടിയായത്. ഓൺലൈൻ ക്ലാസുകളുടെ പിരിമുറുക്കം വിട്ട്, ക്ലാസ് മുറികളുടെ ആരവം കേരളപ്പിറവിയോടൊപ്പം പിറന്നു.        മാസ്കും സാനിറ്റൈസറും സുരക്ഷിത അകലവും സൃഷ്ടിക്കുന്ന അസൗകര്യങ്ങൾക്കിടയിലും വിദ്യാലയങ്ങളിൽ സൗഹൃദം പൂത്തുലയുകയാണ്. പഠനത്തോടൊപ്പം സർഗ്ഗാത്മക പ്രവർത്തനങ്ങളും സജീവമായിത്തുടങ്ങി. പാട്ടും നൃത്തവും വായനയും എഴുത്തും പുതിയൊരൂർജ്ജം കുട്ടികളിൽ നിറയ്ക്കുന്നുണ്ട്.           ഈയൊരു സാഹചര്യത്തിലാണ് നാട്ടുപച്ചയുടെ പുതിയ ലക്കം വായനക്കാരുടെ മുന്നിലെത്തുന്നത്. കവിതകളും വായനക്കുറിപ്പുകളുമായി ഇപ്പോഴും സജീവമാണ് വായനക്കൂട്ടം. കുട്ടികൾ വായനക്കൂട്ടത്തിൽ പങ്കുവെച്ച രചനകൾ ഇവിടെ വായിക്കാം. ----------------------------------------- ദയ ഒരിക്കൽ ദയ എന്ന് പേരായ ഒരു പെൺകുട്ടി ഒരു കൊടും കാട്ടിൽ  ത