തുലാവർഷത്തിന്റെ മിന്നലൊളിയിൽ...

_______________________________


         സാധാരണ വിദ്യാലയ വർഷമാരംഭിക്കാറ് ഇടവപ്പാതി മഴയുടെ പശ്ചാത്തല സംഗീതത്തോടുകൂടിയാണ്. പുതുമഴയിൽ പുത്തൻകുടകൾ പീലിവിരിച്ചാടുന്ന വർണ്ണഘോഷം ഈ കഴിഞ്ഞ രണ്ട് ജൂൺ മാസങ്ങളിലുമുണ്ടായില്ല. ഇടവപ്പാതിക്കുപകരം തുലാവർഷത്തിന്റെ  മിന്നലൊളിയാണ് ഇത്തവണ വിദ്യാലയദിനങ്ങൾക്ക് അകമ്പടിയായത്. ഓൺലൈൻ ക്ലാസുകളുടെ പിരിമുറുക്കം വിട്ട്, ക്ലാസ് മുറികളുടെ ആരവം കേരളപ്പിറവിയോടൊപ്പം പിറന്നു. 

      മാസ്കും സാനിറ്റൈസറും സുരക്ഷിത അകലവും സൃഷ്ടിക്കുന്ന അസൗകര്യങ്ങൾക്കിടയിലും വിദ്യാലയങ്ങളിൽ സൗഹൃദം പൂത്തുലയുകയാണ്. പഠനത്തോടൊപ്പം സർഗ്ഗാത്മക പ്രവർത്തനങ്ങളും സജീവമായിത്തുടങ്ങി. പാട്ടും നൃത്തവും വായനയും എഴുത്തും പുതിയൊരൂർജ്ജം കുട്ടികളിൽ നിറയ്ക്കുന്നുണ്ട്. 

         ഈയൊരു സാഹചര്യത്തിലാണ് നാട്ടുപച്ചയുടെ പുതിയ ലക്കം വായനക്കാരുടെ മുന്നിലെത്തുന്നത്. കവിതകളും വായനക്കുറിപ്പുകളുമായി ഇപ്പോഴും സജീവമാണ് വായനക്കൂട്ടം. കുട്ടികൾ വായനക്കൂട്ടത്തിൽ പങ്കുവെച്ച രചനകൾ ഇവിടെ വായിക്കാം.

-----------------------------------------


ദയ


ഒരിക്കൽ ദയ എന്ന് പേരായ ഒരു പെൺകുട്ടി ഒരു കൊടും കാട്ടിൽ  താമസിച്ചിരുന്നു.

അവൾക്ക്  അമ്മയില്ല അച്ഛൻ മാത്രമേ ഉള്ളൂ......

 ദയ ചെറിയ കുട്ടിയായിരുന്നപ്പോൾ തന്നെ ഒരു

അപകടത്തിൽ അവളുടെ അമ്മ മരിച്ചു.അമ്മയില്ലാത്തതിന്റെ കുറവ് അവളുടെ അച്ഛൻ അവളെ

അറിയിച്ചിട്ടുണ്ടായിരുന്നില്ല.

കുറച്ചു നാളുകൾക്ക് ശേഷം ദയയുടെ അച്ഛൻ മായ എന്ന് പേരായ ഒരു സ്ത്രീയെ വിവാഹം   കഴിച്ചു.ദയക്കി അവളുടെ രണ്ടാനമ്മയെ വളരെ ഇഷ്ട്ടമായിരുന്നു.എന്നാൽ അവർക്ക് ദയയെ തീരെ ഇഷ്ട്ടം ഉണ്ടായിരുന്നില്ല.

കുറച്ചു നാളുകൾക്ക് ശേഷം അവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു.കുഞ്ഞ് ജനിച്ചതിൽ പിന്നെ

മായയ്ക്കി ദയയെ ഒട്ടും ഇഷ്ട്ടമല്ലാതായി. ദയയെ വീട്ടിൽ നിന്ന് പുറത്താക്കാൻ കൂടി മായ ശ്രമിച്ചു....

ജനിച്ച കുഞ്ഞിനെ

ദയയെ മായ കാണിച്ചിട്ടുണ്ടായിരുന്നില്ല.. ആ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടക്കുകയായിരുന്നു.

കുഞ്ഞിന് അവന്തിക എന്ന പേരാണ് ഇട്ടത്. ആ ചടങ്ങിൽ അവർ  അവരുടെ എല്ലാ ബന്ധുക്കളെയും ക്ഷണിച്ചു എന്നാൽ ആ സമയം അവർ  ദയയെ വീട്ടിലെ ഒരു റൂമിൽ പൂട്ടിയിട്ടു. ദയയ്ക്കി ഇതിലൊന്നും ഒരു  കുഴപ്പവും  ഉണ്ടായിരുന്നില്ല. അവൾ അവന്തികയെയും, മായയെയും അത്രമേൽ  സ്നേഹിച്ചിരുന്നു. ദയയുടെത് അത്ര നല്ല മനസ്സായിരുന്നു....


 വർഷങ്ങൾക്കുശേഷം ദയയ്ക്ക് പതിനഞ്ചു വയസ്സും, അവന്തികയ്ക്ക്  പതിനൊന്നു വയസ്സും തികഞ്ഞു. ഒരിക്കൽ ദയയും,അവന്തികയും,

മായയും കൂടി 

കാട്ടിലേക്ക് വിറക് ശേഖരിക്കാൻ പോയി, അവന്തികയ്ക്കി കുറച്ചു കുറുമ്പു കൂടുതലാണ്.

 അങ്ങനെ ദയയും, മായയും പറഞ്ഞത് കേൾക്കാതെ അവന്തിക അവരുടെ കണ്ണ് വെട്ടിച്ചു ഉൾക്കാട്ടിലേക്ക് പോയി.....

 അവന്തിക്കയെ കാണാതെ അമ്മയും, ചേച്ചിയും പരിഭ്രമിച്ചു........

 അവന്തികയെ നോക്കാത്തത് ദയയാണെന്ന് പറഞ്ഞ്  അമ്മ മായ ദയയെ ഒരുപാട് ശകാരിച്ചു. എന്നിട്ട് അവന്തികയെ തേടി മായയും,ദയയും ഉൾക്കാട്ടിലേക്ക് പോയി,.....


 ദയ ഒരു മരത്തിന്റെ അടുത്താണ് എത്തി ചേർന്നത്. അപ്പോൾ ഒരു നിലവിളി ശബ്ദം കേട്ട് ആറ്റിൻ 

വക്കത്തേക്ക് അവൾ ഓടിച്ചെന്നു. അപ്പോൾ പുഴയിൽ മുങ്ങിപ്പോകുന്ന അവന്തികയെയാണ് ദയ കണ്ടത്. അപ്പോഴേക്കും മായയും അവിടെയെത്തി. അവന്തിക മുങ്ങിപ്പോകുന്ന സമയത്ത് അടുത്തുള്ള ഒരു മരക്കഷ്ണം എടുത്ത് അതിൽ പിടിച്ച് ദയ പുഴയിലിറങ്ങി. നല്ല ഒഴുക്കുള്ള പുഴയായിരുന്നു എങ്കിലും സ്വന്തം ജീവൻ പണയപ്പെടുത്തി ദയ അനിയത്തിയെ രക്ഷിച്ചു.

അവന്തികയെ കണ്ട മായ ഒരുപാട് ഒരുപാട് സന്തോഷിച്ചു.

           ഈ സംഭവത്തിനു ശേഷം ദയയെയും,

അവന്തികയെയും മായ ഒരുപോലെയെ കണ്ടിട്ടുള്ളൂ.....


       അതുല്ല്യ.വി.ബി

                     7B

-----------------------------

ധർമ്മങ്ങൾ

🎊🎊🎊

ധർമ്മങ്ങൾ ചെയ്യാനുണ്ടനേകം പക്ഷേ, അധർമ്മങ്ങൾ ചെയ്യാനുമൊട്ടുമില്ല.

കാര്യനിർവ്വഹണം പലതുണ്ടപ്പോഴും

നമ്മുടെ ധർമ്മം മറക്കരുത്.

നന്മയായി, തിന്മയായി

സത്യമായ്, അസത്യമായി

നിഴൽപോലെയുണ്ടാകും ധർമങ്ങൾ.                                             ഒരു നന്മചെയ്താലും ഒരുപാടു

തിന്മകൾ ചെയ്യുവാൻ നിന്നീടുമാരും

പണത്തിനായി, പേരിനായ്

ധർമ്മങ്ങൾ മറന്നു നാം

അധർമ്മങ്ങൾ ചെയ്യാൻ പ്രേരിതനാകും.                                ഒരിക്കലും മറക്കരുത് നമ്മുടെ ധർമ്മങ്ങൾ.                                     ധർമ്മത്തിനായി ജീവൻ

ബലി നൽകിടാം.

🎊🎊🎊🎊

അസിക.കെ.ബി, 8A.


Comments

Popular posts from this blog

അന്താരാഷ്ട്ര യോഗ ദിനം 2023

സുഗതകുമാരി

2022 ജനുവരി