Posts

Showing posts from August, 2021
Image
കുട്ടികള്‍ എഴുത്തിനായുള്ള ഊര്‍ജ്ജം സ്വീകരിക്കുന്നത് വായനയില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നുമാണെന്നത് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. വളരെയേറെ പുസ്തകങ്ങള്‍ അവര്‍ വായിക്കുന്നു. നാട്ടുപച്ച മാഗസിന്‍ പ്രവര്‍ത്തനമാരംഭിച്ചത് കൊറോണയുടെ വ്യാപനത്തെ തുടര്‍ന്ന് വിദ്യാലയം അടച്ചിടേണ്ടി വന്നപ്പോള്‍ മുതലാണ്. സ്കൂളില്‍ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്ന വായനക്കൂട്ടത്തിന്റെ പ്രവര്‍ത്തനം ആ കാലം മുതല്‍ ഓണ്‍ലൈന്‍ ആയി നടത്താന്‍ തുടങ്ങി. ആദ്യ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കുട്ടികള്‍ അവരുടെ വീടുകളില്‍ ലഭ്യമായ പുസ്തകങ്ങള്‍ ആയിരുന്നു വായിച്ചത്. ഓരോരുത്തരുടെയും വീടുകളില്‍ ലഭ്യമായ പുസ്തകങ്ങള്‍ അവര്‍ ആവേശത്തോടെ വായിക്കുകയും വായിച്ചവയെക്കുറിച്ച് എഴുതുകയും ചെയ്തു. ഈ എഴുത്തുകളാണ് നാട്ടുപച്ച മാഗസിനിലൂടെ ഇത്രയും കാലം പങ്കുവെച്ചുകൊണ്ടിരുന്നത്. തുടക്കത്തില്‍ നാല്പത് ലക്കം പി.ഡി.എഫ്. ആയും പിന്നീട് ബ്ലോഗ് ആയും ദിവസവും ഓരോ പതിപ്പെന്ന നിലയില്‍ കാര്യക്ഷമമായി മുന്നോട്ടുപോയി. സ്കൂള്‍ തുറന്നില്ലെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ വിക്ടേഴ്സ് ടി.വി. വഴിയും അതേപോലെ സ്കൂളില്‍ നിന്ന് അദ്ധ്യാപകര്‍ എടുക്കുന്ന വീഡിയോ ക്ലാസുകളും ഗൂഗിള്‍