കുട്ടികള്‍ എഴുത്തിനായുള്ള ഊര്‍ജ്ജം സ്വീകരിക്കുന്നത് വായനയില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നുമാണെന്നത് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. വളരെയേറെ പുസ്തകങ്ങള്‍ അവര്‍ വായിക്കുന്നു. നാട്ടുപച്ച മാഗസിന്‍ പ്രവര്‍ത്തനമാരംഭിച്ചത് കൊറോണയുടെ വ്യാപനത്തെ തുടര്‍ന്ന് വിദ്യാലയം അടച്ചിടേണ്ടി വന്നപ്പോള്‍ മുതലാണ്. സ്കൂളില്‍ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്ന വായനക്കൂട്ടത്തിന്റെ പ്രവര്‍ത്തനം ആ കാലം മുതല്‍ ഓണ്‍ലൈന്‍ ആയി നടത്താന്‍ തുടങ്ങി. ആദ്യ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കുട്ടികള്‍ അവരുടെ വീടുകളില്‍ ലഭ്യമായ പുസ്തകങ്ങള്‍ ആയിരുന്നു വായിച്ചത്. ഓരോരുത്തരുടെയും വീടുകളില്‍ ലഭ്യമായ പുസ്തകങ്ങള്‍ അവര്‍ ആവേശത്തോടെ വായിക്കുകയും വായിച്ചവയെക്കുറിച്ച് എഴുതുകയും ചെയ്തു. ഈ എഴുത്തുകളാണ് നാട്ടുപച്ച മാഗസിനിലൂടെ ഇത്രയും കാലം പങ്കുവെച്ചുകൊണ്ടിരുന്നത്. തുടക്കത്തില്‍ നാല്പത് ലക്കം പി.ഡി.എഫ്. ആയും പിന്നീട് ബ്ലോഗ് ആയും ദിവസവും ഓരോ പതിപ്പെന്ന നിലയില്‍ കാര്യക്ഷമമായി മുന്നോട്ടുപോയി. സ്കൂള്‍ തുറന്നില്ലെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ വിക്ടേഴ്സ് ടി.വി. വഴിയും അതേപോലെ സ്കൂളില്‍ നിന്ന് അദ്ധ്യാപകര്‍ എടുക്കുന്ന വീഡിയോ ക്ലാസുകളും ഗൂഗിള്‍ മീറ്റ് ക്ലാസുകളും ഒക്കെയായി പഠനപ്രവര്‍ത്തനങ്ങള്‍ സജീവമായപ്പോള്‍ തുടക്കത്തിലുണ്ടായിരുന്ന അത്രയും സമയം വായനക്കായി നീക്കിവെക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. എങ്കിലും വായന തടസ്സമില്ലാതെ മുന്നോട്ടുപോവുകയും അതോടൊപ്പം എഴുത്ത് പുരോഗമിക്കുകയും ചെയ്തുവന്നു. ചുറ്റുപാടുകളില്‍ നിന്നും പ്രധാനമായും വിവിധ ദിനാചരണങ്ങളോടനുബന്ധിച്ചും പ്രമുഖരായ വ്യക്തിത്വങ്ങളെക്കുറിച്ചുമൊക്കെ കുട്ടികള്‍ എഴുതാന്‍ തുടങ്ങി. വായനയില്‍ നിന്നും ലഭിച്ച ഊര്‍ജ്ജം വായനക്കുറിപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഇതര എഴുത്തുകളിലേക്ക് വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഈ എഴുത്തുകളില്‍ കാണാന്‍ സാധിച്ചത്. ആശാവഹമായ മുന്നേറ്റമാണത്. നാട്ടുപച്ചയുടെ ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും അത്തരത്തിലുള്ള രണ്ട് കുറിപ്പുകളാണ്. കര്‍ക്കിടകമാസത്തെക്കുറിച്ചും കര്‍ക്കിടകമാസത്തെ രാമായണമാസമായി ആചരിക്കുന്നതിനെക്കുറിച്ചും കര്‍ക്കിടകമാസത്തിലെ ജീവിതരീതിയെക്കുറിച്ചും ഭക്ഷണരീതിയെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്ന രണ്ട് കുറിപ്പുകള്‍ ഈ ലക്കം നാട്ടുപച്ചയില്‍ വായിക്കാം. ഒപ്പം വായന എന്ന പ്രധാന ഭാഗത്ത് മുട്ടത്ത് വര്‍ക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന പ്രശസ്തമായ ബാലസാഹിത്യകൃതിയുടെ വായനക്കുറിപ്പും ചേര്‍ത്തിട്ടുണ്ട്. നാട്ടുപച്ച മാഗസിന്റെ സപ്തംബര്‍ ലക്കം വായനക്കാര്‍ക്കായി പങ്കുവെക്കുന്നു. 
--------------------------------

വായന

_______________

ഒരു കുടയും കുഞ്ഞുപെങ്ങളും- 
മുട്ടത്തു വർക്കി 
 ----------------------------
മലയാള സാഹിത്യത്തിലെ ജനപ്രിയ എഴുത്തുകാരനായ മുട്ടത്തുവർക്കിയുടെ നോവൽ ആണ് ' ഒരു കുടയും കുഞ്ഞു പെങ്ങളും.' അനാഥരായ ബേബി, ലില്ലി എന്നീ കുട്ടികളുടെ കഥ. തന്റെ ചെറിയ സഹോദരി ലില്ലിക്ക് ,പിടിയിൽ സ്വർണ്ണപക്കിയുള്ള ഒരു കുട വാങ്ങാനുള്ള ബോബിയുടെ കഠിനാധ്വാനം നമുക്ക് കാണാൻ കഴിയും.ലില്ലിക്ക് കുട വാങ്ങുന്നതിനായി തന്റെ ചെറിയ ജോലികൾ വഴി ലഭിച്ച പണം പോലും അവൻ ശേഖരിച്ചു. സഹോദരസ്നേഹ ബന്ധങ്ങൾക്ക് ഈ കഥയിൽ വളരെയേറെ പ്രാധാന്യമുണ്ട്. ലളിതവും മനോഹരവുമായ ആഖ്യാനനരീതി കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്നു. 

 - മിത്രവിന്ദ യു.എന്‍. 8D 
-----------------------------------
_____________________________________________

കര്‍ക്കിടകപ്പെരുമ


 ഇന്ന് കർക്കിടകം ഒന്ന്. മലയാള വർഷത്തിന്റെ അവസാന മാസമായ കാർക്കിടകത്തെ ശ്രദ്ധയോടെയും വൃത്തിയോടെയും, ശുദ്ധിയോടെയും കാത്തു സൂക്ഷിക്കണം എന്നാണ് കരുതപ്പെടുന്നത്. പണ്ട് നാട് പെരുമഴയിൽ കുളിച്ച് നാട്ടുകാരുടെ തൊഴിൽ മുടങ്ങിയ കർക്കിടകമാസത്തെ പഞ്ഞമാസമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ പിന്നീട് അതിന് രാമായണ മാസമെന്നും പറയുന്നു. രാമായണ മാസാചരണം കർക്കിടകത്തിലെ ദുസ്ഥിതികൾ നീക്കി മനസിന്‌ ശക്തി പകരും എന്നാണ് വിശ്വാസം.ഈ മാസം വിശ്വാസികളായ ഹിന്ദുക്കളുടെ വീടുകളിൽ ഗൃഹനാഥനോ ഗൃഹനാഥയോ വിളക്ക് കത്തിച്ചു വച്ച് രാമായണം പാരായണം ചെയ്യും.കേരളത്തിൽ കനത്ത മഴ ലഭിക്കുന്ന മാസമാണ് കർക്കിടകം. അപ്രതീക്ഷമായി മഴ പെയ്യുന്നു എന്നതിനാൽ "കള്ളക്കർക്കിടകം " എന്ന ചൊല്ലുത്തന്നെ നിലവിലുണ്ട്. അതിനാൽ 'മഴക്കാല രോഗങ്ങൾ ' ഈ കാലഘട്ടത്തിൽ കൂടുതലായി ഉണ്ടാകുന്നു തൃപ്രയാർ ശ്രീരാമസ്വാമിക്ഷത്രം കേന്ദ്രികരിച്ചു നടക്കുന്ന പ്രസിദ്ധമായ 'നാലമ്പലദർശനം' എന്ന തീർത്ഥാടനം ഈ മാസത്തിലാണ് നടക്കാറുള്ളത്. പണ്ട് കാലത്തെ സ്ത്രീകൾ ദശപുഷ്പം ചൂടിയിരുന്നതും ഈ കാലത്താണ്.മലയാളികൾ ശരീരപുഷ്ടിക്കും ആയുരാരോഗ്യ വർധനവിനുമായി ഔഷധകഞ്ഞി കഴിക്കുന്നതും ആയുർവേദ /നാട്ടുവൈദ്യ വിധിപ്രകാരം 'സുഖചികിത്സ ' നടത്തുന്നതും കർക്കടകത്തിലാണ്. കർക്കടക മാസത്തിൽ ആരോഗ്യ പരിപാലനത്തിനായി കർക്കടകകഞ്ഞി കുടിക്കുന്നത് ഇന്ന് ഒരു വലിയ വിപണിയാണ്. മുക്കുറ്റി, പൂവാം കുറു ന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി മുതലായ ഔഷധമൂല്യ മുള്ള ചെടികളും ഞവരനെല്ലു, മുതിര തുടങ്ങിയ ധാന്യങ്ങളും കർക്കിടകകഞ്ഞി തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു. മനസിലെ അജ്ഞാനമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തുന്നതിന് വേണ്ടിയാണ് രാമായണ പാരായണവും രാമായണ ശ്രവണവും കർക്കിടകത്തിൽ നിർബന്ധമാക്കുന്നത്. രാമശബ്‌ദം പരബ്രഹ്മത്തിന്റെ പര്യായവും, രാമനാമം ജപിക്കുന്നത് മനസ്സിനെ ശുദ്ധീകരിക്കുകയും മനുഷ്യരെ മോക്ഷപ്രാപ്തിക്ക് അർഹരാക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഇത്രയും പറഞ്ഞുകൊണ്ട് എല്ലാവർക്കും നല്ല ഒരു കർക്കിടക മാസം ആശംസിക്കുന്നു................ നന്ദി നമസ്കാരം 
 
ലക്ഷ്മി ടി.ആര്‍. 
____________________
 
രാമായണ മാസം
 
കർക്കിടകം ഒന്നും ഇത്തിരി വിശേഷങ്ങളും ഇന്ന് കർക്കിടകം ഒന്ന് മലയാളവർഷത്തിന്റെ തുടക്കം കുറിക്കുന്നു.കർക്കിടകം ഒന്ന് മുതൽ മുപ്പത്തി ഒണ് വരെയാണ് രാമായണ പാരായണം നടത്തുന്നത്.രാമായണ പാരായണം നടത്തുമ്പോൾ കിട്ടുന്ന മനസുഖം എന്തിനേക്കാളും വലുതാണ്,ഒരാവൃത്തി രാമായണം വായിച്ചാൽ കിട്ടുന്ന ഫലം,ഒരു യാഗം കഴിച്ചാൽ കിട്ടുന്ന പുണ്യമാണ്,രാമായണ പാരായണം പോലെ "ശ്രവണവും" പുണ്യമാണ്. കൊല്ലവർഷത്തിലെ 12-മത്തെ മാസമാണ് കർക്കടകം പഞ്ഞമാസം അഥവാ രാമായാണമാസം സൂര്യൻ കർക്കിടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. ജൂലൈ - ഓഗസ്റ്റ് എന്നീ മാസങ്ങളുടെ ഇടക്കാണ് കർക്കടകമാസം, കേരളത്തിൽ കനത്ത മഴ ലഭിക്കുന്ന മാസമാണ് കർക്കടകം. കാർഷിക മേഖലയെ സംബന്ധിച്ചേടുത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാൽ "പഞ്ഞമാസം" എന്നും വിളിക്കുന്നു. മഴ അധികമായി ഉള്ളത് കൊണ്ട് തന്നെ കർക്കടകത്തിൽ "മഴക്കാല രോഗതിനു" ക്ഷാമം ഇല്ല. ഹൈന്ദവ ക്ഷേത്രങ്ങളിലും,കുടുംബങ്ങളിലും നടത്തി വരുന്ന രാമായണ വായന ഈ മാസത്തിലാണ് നടക്കുന്നത്.ഈ മാസത്തിൽ ചിലരൊക്കെ വ്രതമെടുക്കുകയും ചെയ്യുന്നു.പണ്ട് കാലത്തെ സ്ത്രീകൾ "ദശപുഷ്പങ്ങൾ" ചൂടിയിരുന്നതും ഈ കാലത്താണ്.മുക്കുറ്റി, ചെറൂള,ഉഴിഞ്ഞ,തിരുതാളി,പൂവാംകുറുന്നില,കറുക, നിലപ്പന,വിഷ്ണുക്രാന്തി, കയൂണ്യം, മുയൽച്ചെവിയൻ,എന്നിവയാണ് ദശപുഷ്പങ്ങൾ...മുക്കുറ്റി കൊണ്ട് കുറിയും ഉണ്ടാക്കാറുണ്ട്. പാരമ്പര്യതനിമയുടെ ആചാരങ്ങളിലേക്ക് തിരിച്ചു പോകാൻ ഒരു കർക്കിടകം കൂടി....ഭക്തിയുടേയും,തീർത്താടനത്തിന്റെയും പുണ്യമാസം. വീടുകളിൽ രാമരാമ വിളികളുടെ ധന്യമാസം, അതോടൊപ്പം ആകാശത്തു നിന്ന് വീഴുന്ന മഴത്തുള്ളികളിൽ ഭൂമി തണുക്കുന്ന ധന്യമാസം. എല്ലാവർക്കും ഒരു നല്ല കർക്കടക മാസം ആശംസിക്കുന്നു......... നന്ദി നമസ്കാരം അതുല്ല്യ.വി.ബി 7B ഇന്ന് കർക്കിടകം ഒന്ന്. മലയാള വർഷത്തിന്റെ അവസാന മാസമായ കാർക്കിടകത്തെ ശ്രദ്ധയോടെയും വൃത്തിയോടെയും, ശുദ്ധിയോടെയും കാത്തു സൂക്ഷിക്കണം എന്നാണ് കരുതപ്പെടുന്നത്. പണ്ട് നാട് പെരുമഴയിൽ കുളിച്ച് നാട്ടുകാരുടെ തൊഴിൽ മുടങ്ങിയ കർക്കിടകമാസത്തെ പഞ്ഞമാസമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ പിന്നീട് അതിന് രാമായണ മാസമെന്നും പറയുന്നു. രാമായണ മാസാചരണം കർക്കിടകത്തിലെ ദുസ്ഥിതികൾ നീക്കി മനസിന്‌ ശക്തി പകരും എന്നാണ് വിശ്വാസം.ഈ മാസം വിശ്വാസികളായ ഹിന്ദുക്കളുടെ വീടുകളിൽ ഗൃഹനാഥനോ ഗൃഹനാഥയോ വിളക്ക് കത്തിച്ചു വച്ച് രാമായണം പാരായണം ചെയ്യും.കേരളത്തിൽ കനത്ത മഴ ലഭിക്കുന്ന മാസമാണ് കർക്കിടകം. അപ്രതീക്ഷമായി മഴ പെയ്യുന്നു എന്നതിനാൽ "കള്ളക്കർക്കിടകം " എന്ന ചൊല്ലുത്തന്നെ നിലവിലുണ്ട്. അതിനാൽ 'മഴക്കാല രോഗങ്ങൾ ' ഈ കാലഘട്ടത്തിൽ കൂടുതലായി ഉണ്ടാകുന്നു തൃപ്രയാർ ശ്രീരാമസ്വാമിക്ഷത്രം കേന്ദ്രികരിച്ചു നടക്കുന്ന പ്രസിദ്ധമായ 'നാലമ്പലദർശനം' എന്ന തീർത്ഥാടനം ഈ മാസത്തിലാണ് നടക്കാറുള്ളത്. പണ്ട് കാലത്തെ സ്ത്രീകൾ ദശപുഷ്പം ചൂടിയിരുന്നതും ഈ കാലത്താണ്.മലയാളികൾ ശരീരപുഷ്ടിക്കും ആയുരാരോഗ്യ വർധനവിനുമായി ഔഷധകഞ്ഞി കഴിക്കുന്നതും ആയുർവേദ /നാട്ടുവൈദ്യ വിധിപ്രകാരം 'സുഖചികിത്സ ' നടത്തുന്നതും കർക്കടകത്തിലാണ്. കർക്കടക മാസത്തിൽ ആരോഗ്യ പരിപാലനത്തിനായി കർക്കടകകഞ്ഞി കുടിക്കുന്നത് ഇന്ന് ഒരു വലിയ വിപണിയാണ്. മുക്കുറ്റി, പൂവാം കുറു ന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി മുതലായ ഔഷധമൂല്യ മുള്ള ചെടികളും ഞവരനെല്ലു, മുതിര തുടങ്ങിയ ധാന്യങ്ങളും കർക്കിടകകഞ്ഞി തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു. മനസിലെ അജ്ഞാനമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തുന്നതിന് വേണ്ടിയാണ് രാമായണ പാരായണവും രാമായണ ശ്രവണവും കർക്കിടകത്തിൽ നിർബന്ധമാക്കുന്നത്. രാമശബ്‌ദം പരബ്രഹ്മത്തിന്റെ പര്യായവും, രാമനാമം ജപിക്കുന്നത് മനസ്സിനെ ശുദ്ധീകരിക്കുകയും മനുഷ്യരെ മോക്ഷപ്രാപ്തിക്ക് അർഹരാക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഇത്രയും പറഞ്ഞുകൊണ്ട് എല്ലാവർക്കും നല്ല ഒരു കർക്കിടക മാസം ആശംസിക്കുന്നു................ നന്ദി നമസ്കാരം 
 
അതുല്യ വി.ബി. 7 B.

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം