Posts

അന്താരാഷ്ട്ര യോഗ ദിനം 2023

Image
 അന്താരാഷ്ട്ര യോഗദിനം ആചരിച്ചു ---------------------------------- ചേർപ്പ് : ചേർപ്പ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. തൃപ്രയാർ കപിലാശ്രമം മഠാധിപതി തേജസ്വരൂപാനന്ദപുരി ഉദ്ഘാടനം ചെയ്തു. എം. പി. ടി. എ. പ്രസിഡണ്ട് കാർത്തിക ശൈലേഷ് കുമാർ അധ്യക്ഷതവഹിച്ചു. ഹെഡ് മാസ്റ്റർ ഇ.പി. ഉണ്ണികൃഷ്ണൻ, പി.എം. രജനി, എ.പി. ശ്യാം പ്രസാദ്, വിമൽ രാജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച യോഗാഭ്യാസങ്ങൾ, യോഗനാട്യം, സമൂഹ സൂര്യനമസ്കാരം തുടങ്ങിയ പരിപാടികൾ അരങ്ങേറി.

പ്രവേശനോത്സവം

Image
  വിദ്യാലയം വിളിക്കുന്നു... പുതിയ ദിനം, പുതിയ അദ്ധ്യയനവർഷം, പുതിയ തുടക്കം, പുതിയ പ്രതീക്ഷകൾ, പുതു പ്രവേശനം... വിദ്യാഭ്യാസം എന്നാൽ കേവലം വിവരം ആർജ്ജിക്കൽ മാത്രമല്ലെന്ന് നമുക്കറിയാം. അത് അന്വേഷണത്തിനുള്ള ചിറകുകൾ നൽകലാണ്. തന്‍റെ ചുറ്റുമുള്ള സമൂഹത്തെക്കുറിച്ച് ഉൾക്കാഴ്ച പകർന്നു നൽകലാണ്. സർഗാത്മകതയുടെ ഉറവുകളെ ശക്തിപ്പെടുത്തലാണ്. സമത്വത്തിന്‍റെ സൗന്ദര്യം വെളിപ്പെടുത്തി കൊടുക്കലാണ്. ശാസ്ത്രീയതുടെ വെളിച്ചം അവരുടെ മനസിലേക്ക് പകർന്നുകൊടുക്കലാണ്... പുതിയ അധ്യയനവര്‍ഷം പിറക്കുകയാണ് ഇന്ന്. ഈ കുറിപ്പ് നിങ്ങളുടെ കൈകളില്‍ എത്തുമ്പോഴേക്കും കുട്ടികള്‍ സ്കൂളിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ടാകും. പുതിയ അധ്യയനവര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും ആദ്യമേ ആശംസകള്‍ അറിയിക്കട്ടെ. ഏറെ പ്രതീക്ഷയോടെയാണ് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും സര്‍ക്കാരും പുതിയ അധ്യയനവര്‍ഷത്തെ സമീപിക്കുന്നത്.  വിദ്യാര്‍ഥികള്‍മുതല്‍ സര്‍ക്കാര്‍വരെ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ആളുകളും ഒട്ടേറെ പ്രതിസന്ധികള്‍ തരണംചെയ്താണ് നാം ഇന്ന് മുന്നോട്ടുപോവുന്നത്. ഈ യാത്രയിൽ അടിതെറ്റാതെ സഞ

2022 ഫെബ്രുവരി

Image
1947 ആഗസ്റ്റ് 15-ലെ സ്വാതന്ത്ര്യസമരവിജയദിനമാണ് ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമെന്ന് ഏവര്‍ക്കും അറിയാം. അതിനുതൊട്ടുപിന്നാലെ തന്നെയാണ് 1950 ജനുവരി 26-ലെ റിപ്പബ്ലിക് ദിനവും. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനകീയ ഭരണ സമ്പ്രദായം അച്ചടി മഷി പുരണ്ട് ഇന്ത്യയിൽ അവതരിച്ച ദിനം. എഴുതിയുണ്ടാക്കപ്പെട്ടതില്‍ വച്ച് ഏറ്റവും ബൃഹത്തായ ഭരണഘടന നമ്മുടെ രാജ്യത്തിന് അങ്ങനെ സ്വന്തമാകുകയായിരുന്നു. 1946 ല്‍ ഇന്ത്യ സന്ദര്‍ശിച്ച ക്യാബിനറ്റ് മിഷന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഭരണഘടനയ്ക്ക് അന്തിമരൂപമായത്. ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നായ ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന ആശയങ്ങള്‍ നെഹ്റു അവതരിപ്പിച്ചതാണ്. അതിലാണ് ഇന്ത്യയെ പരമാധികാര, സോഷ്യലിസ്റ്റ്, മതേതരത്വ, ജനാധിപത്യ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്‍റെ ഓര്‍മ്മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. നമ്മള്‍ ആഘോഷിക്കുന്ന ഓരോ റിപ്പബ്ലിക് ദിനവും രാജ്യത്തിന്‍റെ മതനിരപേക്ഷതയെ കൂടുതല്‍ കൂടുതല്‍ ശക്തമാക്കാനും പരിപോഷിപ്പിക്കുവാനുമുതകുന്ന പ്രതിജ്ഞയും പുനസമര്‍പ്പണവും പുത

2022 ജനുവരി

Image
2021 ; അങ്ങനെ ഒരധ്യായം കൂടി പിന്നിട്ടിരിക്കുകയാണ്. ഈ പുതുവത്സര പുലരിയിൽ തിരിഞ്ഞു നോക്കുമ്പോൾ ഒരുപാട് കാഴ്ചകൾ മുന്നിൽ തെളിയുന്നുണ്ടാവും... സന്തോഷവും സന്താപവും ഒത്തുചേരലും വേർപിരിയലും കൂടെ കൂട്ടായി പുതുതായി ശീലിച്ച ശീലങ്ങളും പാഠങ്ങളും... 2020 ൻ്റ പാതി തുടങ്ങി നമ്മെ പിന്തുടരുന്ന കോവിസ് മഹാമാരി 2021 ലും നമ്മെ വിടാതെ പിന്തുടർന്നു. നിരവധി പേരുടെ നിസ്വാർത്ഥ സേവനങ്ങളും പരസ്പര സഹായവുമെല്ലാം നമ്മെ ഇന്നും ജീവനോടെ നിലനിർത്തുന്നു. നിയന്ത്രങ്ങളും ഇളവുകളുമൊക്കെയായി ഒരുപാട് പുതു ശീലങ്ങളും പാഠങ്ങളും ബാക്കിവെച്ച് ആ കൊല്ലം കടന്നു പോയി.   സർവ്വ മേഖലകളിലും നിരവധി മാറ്റങ്ങൾ പ്രകടമാണ്. വിദ്യാഭ്യസ മേഖല ഒരു വലിയ കുതിച്ചു ച്ചാട്ടത്തിനുതന്നെയാണ് സാക്ഷ്യം വഹിച്ചത്. പാഠപുസ്തകങ്ങൾക്കപ്പുറം മൂല്യങ്ങളും പരസ്പര സ്നേഹവും മധുരിക്കുന്ന ഒരുപാട് ഓർമ്മകളുമൊക്കെ സമ്മാനിക്കുന്ന സ്കൂൾ പഠനം ഓൺലൈൻ പഠനങ്ങളിലേക്ക് ഒതുങ്ങി. ഔപചാരിക പഠനപ്രക്രിയ പ്രധാനമായും നടക്കുന്നത് ക്ലാസ് റൂം സംവേദനത്തിലൂടെയാണ്. മാനവിക വിഷയങ്ങളായായാലും സാമൂഹിക ശാസ്ത്ര, ശാസ്ത്ര പഠനമായാലും ക്ളാസ്റൂം പഠനം ഒഴിവാക്കാൻ പറ്റാത്തതാണ്. വ്യക്തിഗതമായ സംവേദനത്തിനോടൊപ്പം വിദ്
Image
  തുലാവർഷത്തിന്റെ മിന്നലൊളിയിൽ ... _______________________________          സാധാരണ വിദ്യാലയ വർഷമാരംഭിക്കാറ് ഇടവപ്പാതി മഴയുടെ പശ്ചാത്തല സംഗീതത്തോടുകൂടിയാണ്. പുതുമഴയിൽ പുത്തൻകുടകൾ പീലിവിരിച്ചാടുന്ന വർണ്ണഘോഷം ഈ കഴിഞ്ഞ രണ്ട് ജൂൺ മാസങ്ങളിലുമുണ്ടായില്ല. ഇടവപ്പാതിക്കുപകരം തുലാവർഷത്തിന്റെ  മിന്നലൊളിയാണ് ഇത്തവണ വിദ്യാലയദിനങ്ങൾക്ക് അകമ്പടിയായത്. ഓൺലൈൻ ക്ലാസുകളുടെ പിരിമുറുക്കം വിട്ട്, ക്ലാസ് മുറികളുടെ ആരവം കേരളപ്പിറവിയോടൊപ്പം പിറന്നു.        മാസ്കും സാനിറ്റൈസറും സുരക്ഷിത അകലവും സൃഷ്ടിക്കുന്ന അസൗകര്യങ്ങൾക്കിടയിലും വിദ്യാലയങ്ങളിൽ സൗഹൃദം പൂത്തുലയുകയാണ്. പഠനത്തോടൊപ്പം സർഗ്ഗാത്മക പ്രവർത്തനങ്ങളും സജീവമായിത്തുടങ്ങി. പാട്ടും നൃത്തവും വായനയും എഴുത്തും പുതിയൊരൂർജ്ജം കുട്ടികളിൽ നിറയ്ക്കുന്നുണ്ട്.           ഈയൊരു സാഹചര്യത്തിലാണ് നാട്ടുപച്ചയുടെ പുതിയ ലക്കം വായനക്കാരുടെ മുന്നിലെത്തുന്നത്. കവിതകളും വായനക്കുറിപ്പുകളുമായി ഇപ്പോഴും സജീവമാണ് വായനക്കൂട്ടം. കുട്ടികൾ വായനക്കൂട്ടത്തിൽ പങ്കുവെച്ച രചനകൾ ഇവിടെ വായിക്കാം. ----------------------------------------- ദയ ഒരിക്കൽ ദയ എന്ന് പേരായ ഒരു പെൺകുട്ടി ഒരു കൊടും കാട്ടിൽ  ത

സ്കൂൾ പ്രവേശനം

Image
തിരികെ സ്കൂളിലേക്ക്... ഇന്ന് നവംബർ 1  പതിവിലും വിപരീതമായി കേരളപ്പിറവി എന്നതിനേക്കാൾ തിരിച്ചുവരവിൻ്റെ പിറവി ആഘോഷിക്കപ്പെടുകയാണ്. നഷ്ടപ്പെട്ടു എന്നു കരുതിയ പലതും നിയന്ത്രണങ്ങളോടെയാണെങ്കിലും തിരികെ വരുകയാണ്..! ലോകം തന്നെ 'കോവിഡിന് മുൻപും ശേഷവും ' എന്ന് മാറിയ കാലഘട്ടത്തിലാണല്ലോ നാം. മനുഷ്യരാശിയുടെ ചരിത്രത്തിൽ ഇതുവരെ കാണാത്ത ഒരു അടച്ചിടലിനാണ് ലോകം മുഴുവനും, പ്രത്യേകിച്ച് വിദ്യഭ്യാസ സ്ഥാപനങ്ങളും സാക്ഷ്യംവഹിച്ചത്. കോവിഡ്-19 വൈറസ് കുട്ടികളെ സാരമായി ബാധിച്ചില്ലെങ്കിലും കോവിഡ് മൂലം സമൂഹത്തിലുണ്ടായ മാറ്റം ഏറ്റവും കൂടുതൽ ബാധിച്ചത് അവരെയാണ്; അവരുടെ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവുമായ വളർച്ചയെയാണ്.  ലോകം മുഴുവൻ ഭീതിയും ആശങ്കയും ഒരുപോലെ നിലനില്ക്കുന്ന കൊറോണ പ്രതിരോധത്തിന്റെ ഈ കാലഘട്ടം ചരിത്രത്തിൽ വേദനയോടെ രേഖപ്പെടുത്തുന്ന പ്രധാനപ്പെട്ട കാലയളവാണ്. അപകടകാരികളായ നിരവധി സൂക്ഷ്മജീവികളെ ചെറുത്തുതോല്പിച്ച സുവർണ്ണ ചരിത്രം നമുക്കുണ്ട് എന്നതും ആധുനിക ശാസ്ത്ര സാങ്കേതികവിദ്യ വിജയപാതയിലൂടെ അനുനിമിഷം കുതിച്ചുകൊണ്ടിരിക്കുന്നു എന്നതും ശുഭപ്രതീക്ഷ നൽകുന്നു. ജീവിതത്തിലെ മറ്റെല്ലാ മേഖലയിലുമെന്നപോലെ വിദ
Image
  മനുഷ്യന്റെ വികാസചരിത്രത്തില്‍ അവന്റെ സ്വഭാവരീതികളില്‍ സുപ്രധാനമാറ്റമുണ്ടാക്കിയ ഒരു ആശയമാണ് അഹിംസ   .  അഹിംസ എന്ന ആശയത്തിന് പ്രചാരം കൊടുത്ത ഗൗതമബുദ്ധനെ ദൈവതുല്യം ആരാധിക്കുന്ന നാടാണ് നമ്മുടെത്   .  ഗൗതമബുദ്ധന് ശേഷം അഹിംസയുടെ പ്രചാരകനായി ഭാരതത്തിന്റെ രാഷ്ട്രീയ മാറ്റത്തിനും സ്വാതന്ത്ര്യത്തിനും വഴിയൊരുക്കിയ മഹാത്മാവിന്റെ ജന്മദിനം ആഘോഷിക്കപ്പെടുന്ന വേളയില്‍ ആണ് നാട്ടുപച്ചയുടെ പുതിയ ലക്കം പ്രസിദ്ധീകരിക്കുന്നത്   . അഹിംസയോടൊപ്പം ഗാന്ധിജി മുന്നോട്ടുവെച്ച പ്രധാനപ്പെട്ട ആശയമായിരുന്നു ശുചിത്വം എന്നത്   .  ഭാരതീയനെ ജീവിക്കാന്‍ പഠിപ്പിച്ച മഹാത്മാവായിരുന്നു ഗാന്ധിജി   .  നൂറ്റാണ്ടുകള്‍ പിന്നിട്ട അടിമത്തത്തിനു കീഴില്‍ സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നുപോയൊരു ജനതയുടെ ഉയിര്‍ത്തെഴുനേല്‍പ്പിനായുള്ള രണ്ട് മന്ത്രങ്ങളായിരുന്നു ഗാന്ധിജി പഠിപ്പിച്ച അഹിംസാ മന്ത്രവും ശുചിത്വശീലവും   . സ്വാതന്ത്ര്യാനന്തരം പല രാഷ്ട്രീയ മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഗാന്ധിജി മുന്നോട്ടുവെച്ച ഈ രണ്ട് ആശയങ്ങള്‍ക്കും പ്രാധാന്യം ഒട്ടും കുറയുന്നില്ല   .  കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്വച്ഛഭാരത് അഭിയാനിലൂടെ മുന്നോട്ടുവെക്കുന്ന ആശ