അമൃത കെ ബി 6C


ഓണത്തിലേക്ക് ഒരെത്തിനോട്ടം



കേരളീയരുടെ ദേശീയ ഉത്സവമാണ് ഓണം. ഓണ സദ്യയൊരുക്കിയും ഓണക്കളികൾ കളിച്ചും ഓണ പൂക്കളമിട്ടും ഓണക്കോടിയുടുത്തും മലയാളികൾ പൊന്നോണത്തെ വരവേൽക്കാൻ കാത്തിരിക്കുകയാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവം കൂടിയാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമത വ്യത്യാസമില്ലാതെ സന്തോഷത്തോടെയാണ് ഓണം ആഘോഷിക്കുന്നത്. പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തപ്പെട്ട പ്രജാ വഝലനായിരുന്ന മഹാബലി തമ്പുരാൻ തന്റെ പ്രജകളെ സന്ദർശിക്കാനെത്തുന്ന സുദിനമാണ് ഓണം. അത്തം മുതലുള്ള പത്താം നാളാണ് തിരുവോണം. മലയാളികളുടെ ഓണാഘോഷം അത്തംനാളിലാണ് ആരംഭം കുറിക്കുന്നത്. മനുഷ്യരെല്ലാവരും കള്ളവും ചതിയുമില്ലാതെ ഒരുമയോടെ ആഘോഷിക്കുന്ന ഉത്സവം കൂടിയാണ് ഓണം. ഓണം മനുഷ്യരുടെ മാത്രം ഉത്സവമല്ല പ്രകൃതിയുടേതു കൂടിയാണ്. പൊന്നോണത്തിന്റെ വരവറിയിച്ച് ഓണത്തുമ്പികൾ മുറ്റത്ത് വട്ടമിട്ടു പറക്കുന്നു. പൂത്താലവുമായി ചെടികളും നിറകതിരുമായി പാടങ്ങളും മാവേലി മന്നന്റെ വരവ് കാത്തിരിക്കുന്നു. കാണം വിറ്റും ഓണം ഉണ്ണാൻ തയ്യാറെടുക്കുന്ന ദിനം. ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. ഇതിൽ പ്രധാന ഐതിഹ്യം മഹാബലിയുടേതു തന്നെ. അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. ദേവൻമാരെ പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ ഭരണകാലം. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി. മഹാബലി വിശ്വജിത്ത് എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെടുകയും മഹാബലി അതിന് അനുവാദം നൽകുകയും ചെയ്തു. ആകാശം മുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്ത അടിക്കായി സ്ഥലമില്ലാതായപ്പോൾ മഹാബലി തന്റെ ശിരസ്സ് കാണിച്ചു കൊടുത്തു. ആണ്ടിലൊരിക്കൽ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന് വാമനൻ മഹാബലിക്കു അനുവാദം നൽകി.
അങ്ങനെ എല്ലാ വർഷവും തിരുവോണനാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കുവാൻ വരുന്നു എന്നാണ് വിശ്വാസം. എല്ലാവർക്കും സമ്പൽ സമൃദ്ധിയുടെയും സർവ്വ ഐശ്വര്യത്തിന്റെയും ഓണം ആശംസിക്കുന്നു.

              - അമ്യത കെ.ബി 6.C

Comments

Post a Comment

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം