അമൃത പി യു 10C
ലേഖനം
അതിജീവനം
'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന ഈ വരികൾ ഇന്ന് ലോകമാനമുള്ള എല്ലാ ജനങ്ങളുടെയും ഹൃദയത്തിനുള്ളിൽ സ്പന്ദനങ്ങൾ പോലെ ഓരോ നിമിഷവും ഉച്ചരിക്കുന്നുണ്ടാകും. ഇപ്പോൾ ഇത് വെറുമൊരു വരികൾ മാത്രമല്ല, ഭൂമിയിൽ വായു ശ്വസിക്കുന്ന ഓരോ ജീവന്റെയും പ്രത്യാശയാണ്. കണ്ണിൽ പോലും കാണാനാകാത്ത ഒരു വൈറസ്. അതാണ് ഇന്ന് ലോകമാനമുള്ള ജനങ്ങൾക്ക് ഭീഷണി. ജാതി, മതമെന്ന വ്യത്യാസമില്ലാതെയാണ് ആ മഹാമാരിയെ ഭൂമിയിൽ നിന്നും തുരുത്താൻ പരിശ്രമിക്കുന്നത്. ലോകരാഷ്ട്രങ്ങൾക്ക് പോലും തടയാനാകാതെ ഇത് അനേകം ജീവനുകളെ കീഴ്പെടുത്തിയിരിക്കുന്നു. കൊറോണ എന്ന മഹാവിപത്തിന്റെ കത്തിജ്വലിക്കുന്ന തീനാളങ്ങളിൽ എരിഞ്ഞമർന്ന് ചാരമാകുകയാണ് ലക്ഷക്കണക്കിന് ജീവനുകൾ ഓരോ ദിവസവും.
അതിജീവനത്തിന്റെ ആദ്യ പടി തന്നെ ഗതാഗതം അടക്കം എല്ലാം ലോക്ക് ചെയ്ത് മാതൃക കാണിക്കുകയാണ് രാജ്യം ചെയ്തത്. സ്കൂൾ, കോളേജ് തുടങ്ങി വ്യാപാരസ്ഥാപനങ്ങളും അടച്ചു. റേഷനിങ് സംവിധാനവും ക്ഷേമ പെൻഷനുകളും ധ്രുത ഗതിയിൽ ഏർപ്പെടുത്തി. പ്രധാനമന്ത്രിയുടെ ജൻധൻ അക്കൗണ്ടിലേക്ക് 500 രൂപ വീതവും താഴെത്തട്ടിലുള്ള ജനങ്ങൾക്ക് സൗജന്യ ഗ്യാസ് സിലിണ്ടറുകളും ഏർപ്പെടുത്തി.
ലോക്ക് ഡൌൺ കാലത്ത് കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പച്ചക്കറി വിത്തുകൾ നൽകി സർക്കാർ ജനങ്ങൾക്കൊപ്പമാണെന്നു വീണ്ടും ഉറപ്പുവരുത്തി.
ക്വാറന്റീനിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകാൻ സമൂഹ അടുക്കളകൾ എല്ലാ പഞ്ചായത്ത് അടിസ്ഥാനത്തിലും തുറന്നു. കൂടുതലും എടുത്തു പറയേണ്ട വസ്തുത നമ്മുടെ യുവ ജനത ജാതി മത രാഷ്ട്രീയങ്ങൾക്ക് അതീതമായി ഒരുമിച്ചു എന്നതാണ്. സന്നദ്ധ സേനകൾ രൂപീകരിച്ചുകൊണ്ടാണ് നമ്മൾ ഇന്ന് മുന്നോട്ടു പോകുന്നത്.
കൈകൾ കഴുകിയും മാസ്ക് ധരിച്ചും പുറത്തിറങ്ങുക എന്ന ശീലം നാം സ്വായക്തമാക്കി. വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത എല്ലാവർക്കും മനസ്സിലാക്കി കൊടുക്കാനും നമ്മുടെ ആരോഗ്യ പ്രവർത്തകർ അഹോരാത്രം പ്രവർത്തിക്കുന്നതിന്റെ മഹനീയ കാഴ്ച നാം കണ്ടുകൊണ്ടിരിക്കുകയാണ്.
എന്തിനേക്കാളും ഉപരിയായി നമ്മുടെ രാജ്യത്തെ രണ്ടു കൈകളാൽ പിടിച്ചുനിർത്തുന്നത് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരും നിയമപാലകരായ പോലീസുകാരും ആണ്. അവരാണ് യഥാർത്ഥത്തിൽ നമ്മുടെ രാജ്യത്തെ കാത്തു രക്ഷിക്കുന്നത്.
ലോക്ക് ഡൗണിന് ശേഷം തിരിച്ചു ഒരുപാട് പ്രവാസികൾ ഇപ്പോൾ നമ്മുടെ നാട്ടിലേക്ക് വരുന്നു. മടങ്ങിവരുന്നവർക്ക് കേരളത്തിൽ ക്വാറന്റീൻ അടക്കമുള്ള കാര്യങ്ങൾ തയ്യാറാക്കാനായി മുൻകൈ എടുത്തതും അഭിമാനാർഹമായ നേട്ടം തന്നെ. ഈ പ്രവാസികളുടെ നികുതി പണം നമ്മുടെ നാടിന്റെ സാമ്പത്തിക ഘടനയെ ആശ്രയിച്ചിരിക്കുന്നു എന്ന വസ്തുത മറക്കാവുന്നതല്ല. തിരിച്ചു വരുന്നവർ നാട്ടിൽ തൊഴിൽ എടുത്തു ജീവിക്കാൻ തയ്യാറാകുമോ എന്നത് ഒരു വലിയ ചോദ്യമായി അവശേഷിക്കുന്നു. കാരണം പരിമിതികളിൽ നിന്നു വേണം നാട്ടിലെ തൊഴിലും കൂലിയാണെങ്കിൽ 50%-70%കുറവും ആയിരിക്കും. ഈ വക കാര്യങ്ങൾ അവർ എങ്ങനെ അഭിമുഖീകരിക്കും എന്നുള്ളത് നമ്മുടെ മുന്നിലുള്ള ഒരു വെല്ലു വിളിയാണ്.
അതുപോലെ തന്നെ കേരള ജനതയുടെ 10%അതിഥി തൊഴിലാളികൾ ആണല്ലോ.
നമ്മുടെ സമ്പദ് വ്യവസ്ഥ അനു ദിനം താറുമാറായിരിക്കുന്ന കാഴ്ചയാണല്ലോ ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഓരോ വ്യക്തിയിലൂടെ തുടങ്ങി കുടുംബം, പൊതു സമൂഹം സർക്കാരിന്റെ തന്നെ വെല്ലുവിളിയായി സാമ്പത്തിക ഘടന മാറി. നമ്മുടെ നാട്ടിലെ എല്ലാ രംഗങ്ങളും നിശ്ചലമായല്ലോ. വേദനയോടെ തന്നെ പറയട്ടെ വലിയ ബാങ്ക് ബാലൻസ്, ഭൂസ്വത്തോ ഇല്ലാതെ അന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തുന്നവരുടെ നട്ടെല്ലാണ് ഇന്ന് ഒടിഞ്ഞിരിക്കുന്നത്. അതിലൂടെ രാജ്യത്തിന്റെയും.
അതിഥി തോഴിളികളെ ആശ്രയിച്ചാണ് നമ്മുടെ നാട്ടിലെ പല നിർമാണ പ്രവർത്തനങ്ങളും നടന്നു പോകുന്നത്. കൊച്ചി മെട്രോ നിർമാണം തന്നെയെടുക്കാം. കോവിഡിന് ശേഷം കേരളത്തിന് പണ്ടത്തെ കൂലി കൊടുക്കാൻ സാധിക്കാതെ വരും. നാം മീഡിയം വേജ് ഇക്കണോമിക് ആയി മാറും. അതുകൊണ്ട് തന്നെ ലോകം കണ്ട ആധുനിക പാണിയെടുക്കൽ പണിയെടുപ്പിക്കൽ രീതികൾ നമുക്ക് പ്രവാസികളിലൂടെ നടത്താനാകും. അതുകൊണ്ട് ഇരു കൂട്ടരെയും ഭാവനാ പൂർവ്വം ഉപയോഗിക്കാൻ നമുക്ക് കഴിയണം.
കോവിഡിന് ശേഷമുള്ള സമ്പദ് ഘടനയെ മികവുറ്റതാക്കാൻ കഴിയേണ്ടത് രാജ്യത്തിന്റെ മാത്രമല്ല നാം ഓരോരുത്തരുടെയും ആവശ്യമാണ്. ഏതൊരു സമ്പദ് വ്യവസ്ഥയുടെയും അടിത്തറ തൊഴിലാളികളാണ്. മികവുറ്റ തൊഴിലാളികളെ ആകർഷിക്കാൻ നവ കേരളത്തിന് സാധിക്കണം. മലിനമായ ആവാസ വ്യവസ്ഥയിലാണ് പാവം നമ്മുടെ അതിഥി തോഴിളികൾ കഴിഞ്ഞു വരുന്നത് ഈ സ്ഥിതി തുടർന്നാൽ അവരിലൂടെ നമ്മുടെ മൊത്തം ആരോഗ്യ സ്ഥിതി വഷളാകും എന്നതിൽ സംശയമില്ല.
'വർത്തമാന കാലത്തെ ധൈര്യ പൂർവ്വം സമീപിക്കുക ഭാവിയെ ആലോചനയോടെ നേരിടുക ' എന്ന മാക്സിം ഗോർക്കിയുടെ വാക്കുകൾ നമുക്കോർക്കാം. കോവിഡ് മഹാമാരിയും അതിർത്തികൾക്കപ്പുറമുള്ള ഭീഷണിയും നാം സധൈര്യം നേരിടും എന്ന് പ്രത്യാശിക്കാം.....
- അമൃത പി യു 10 C

നന്നായിട്ടുണ്ട്.
ReplyDeleteനമ്മൾക്ക് സാധിക്കുന്ന മലയാള പദങ്ങൾ ഉപയോഗിച്ചാൽ കുറച്ചു കൂടി നന്നാവും.(ration,lockdown.. etc)