ദേവിക സന്തോഷ് 8E
ഇന്ത്യൻ യാത്രകൾ
ഇന്ന് ഞാൻ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ശ്രീകാന്ത് കോട്ടക്കൽ രചിച്ച യാത്രാ വിവരണമായ 'ഇന്ത്യൻ യാത്രകൾ' എന്ന പുസ്‌തകമാണ്.
കെ.സി.കെ രാജയുടെയും കെ.ഇ ശോഭനയുടെ മകനായി 1977-ൽ കോഴിക്കോടാണ് ശ്രീകാന്ത് കോട്ടക്കലിൻ്റെ ജനനം.അദ്ദേഹത്തിൻ്റെ ഭാര്യയുടെ പേര് ശ്രീലക്ഷ്മി എന്നാണ്.അദ്ദേഹം മാതൃഭൂമി കോഴിക്കോട് ബ്യൂറോയിൽ സ്റ്റാഫ് റിപ്പോർട്ടറായി ജോലി ചെയ്യുകയാണ്. മൺപാതകളും മനുഷ്യരും, ഒരു അന്തിക്കാട്ടുകാരൻ്റെ ലോകങ്ങൾ എന്നിവയാണ് അദ്ദേഹത്തിൻ്റെ മറ്റു കൃതികൾ. ശ്രീകാന്ത് കോട്ടക്കലിൻ്റെ യാത്രാക്കുറിപ്പുകളുടെ സമാഹാരമാണ് ഈ വിവരണം. പരിചിത ഗന്ധങ്ങളും കാഴ്ചകളും രുചികളും മറന്ന് വന്ന വഴികളിലത്രയും മണൽക്കാടു താണ്ടിയ ഒരു സഞ്ചാരിയുടെ കാഴ്ചപ്പാടുകളെ കുറിച്ചാണ് ഇതിൽ വിവരിച്ചിരിക്കുന്നത്. ഡാർജിലിങ്, ബോധ്ഗയ, കാളിഘട്ട് ,പാടലിപുത്രം, നളന്ദ, ജമ്മു, കുടജാദ്രി, ലഡാക്ക്, വാരാണസി, നിളി, നാഥുലാ ചുരം എന്നീ സ്ഥലങ്ങളുടെ നിഗൂഡ സൗന്ദര്യം പാകിയ സഞ്ചാര വിസ്മയങ്ങളെ കുറിച്ച് വർണ്ണിക്കുന്നു. ഒരു കൂട്ടം സഞ്ചാരികളുടെ ഓർമ്മകൾ ഈ പുസ്തകത്തിലുണ്ട്.
ആദ്യം തന്നെ ഒരു സഞ്ചാരിയുടെ സന്ദേഹങ്ങളെക്കുറിച്ച് പറയുകയാണ് അദ്ദേഹം.ഒരു യാത്രകൻ്റെ കാൽപ്പാട് തേടിപ്പോവുകയാണ് അദ്ദേഹം.ആദ്യം തന്നെ ഹിമപർവതശിരസ്സിലേക്കാണ് യാത്ര. അദ്ദേഹം നടക്കുമ്പോഴും ലോകത്തിലെ എഴുത്തുകാരിൽ പലരേയും ഓർക്കുകയാണ്. ബഷീർ, സി.വി രാമൻ ഇവരൊക്കെ വളരെ അലഞ്ഞിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മനസ്സിൽ വിശ്വപ്രസിദ്ധ സഞ്ചാരി പീറ്റർ മാത്തിസൺ തൻ്റെ ഹിമാലയ യാത്രാവേളയിൽ 'എന്തിനീ യാത്ര ?' എന്ന ചോദ്യം മനസ്സിൽ ഉണരുകയാണ്. അതിൻ്റെ ഉത്തരം ഇതു വരെയും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. അദ്ദേഹം കാഞ്ചൻജംഗപർവതനിരയ്ക്കടുത്തുള്ള ചെല്ലിന്ദ് എന്ന എകാന്ത ഗ്രാമത്തിൽ കൊടുമുടിത്തുമ്പിൽ സൂര്യൻ ഉരുകിയൊലിച്ച് ഇല്ലാതാവുന്നത് കണ്ടിരിക്കുമ്പോൾ മനസ്സിൽ പുതിയ ചില ദളങ്ങൾ വിടർന്നത് ഇപ്പോഴും വാടിയിട്ടില്ല എന്ന അദ്ദേഹം പറയുകയാണ്.
പിന്നീട് അദ്ദേഹം ഡാർജിലിങ്ങിൻ്റെയും സിക്കിമിൻ്റെയും ഹരിത ലാവണ്യങ്ങളിലൂടെ, കാഞ്ചൻജംഗയുടെ കാവ്യസൗന്ദര്യം കണ്ട് കയറിപ്പോവുകയാണ്. സിലിഗുരിയുടെ നഗര ബഹളങ്ങളിൽ തണുത്ത ഈ പ്രദേശത്ത് അദ്ദേഹത്തിൻ്റെ രണ്ടാം വരവായിരുന്നു. അദ്ദേഹം അവിടുത്തെ തീവണ്ടിയാത്രയെക്കുറിച്ച് പരാമർശിക്കുന്നു. പിന്നെ കാടിൻ്റെ മനോഹാരിത വളരെ രസകരമായി അവതരിപ്പിക്കുന്നു. പിന്നീട് ഡാർജിലിങ്ങിൽ നിന്നും ടൈഗർ ഹിൽസിലേക്കാണ് യാത്ര. പ്രകൃതി സൗന്ദര്യത്തെ കുറിച്ച് വളരെ മനോഹരമായി പ്രതിപാദിക്കുന്നു. അദ്ദേഹത്തിൻ്റെ ഗാങ് ടോക്കിലേക്കും നാഥൂലാ പസിലെക്കുള്ള യാത്രയാണ് പിന്നീട്.
നിണം മണക്കുന്ന ബലിത്തറയിൽ നിന്ന് ബോധോദയത്തിൻ്റെ വൃക്ഷച്ഛായയിലേക്ക്. മനസ്സിലെ പഞ്ചങ്ങൾ വിടർന്ന് ബുദ്ധൻ്റെ സുഗന്ധം അദ്ദേഹം അറിയുകയാണ്. വിവിധ ദേശങ്ങളേയും വ്യത്യസ്ത ജീവിതങ്ങളേയും കുറിച്ച് പറയുകയാണ്. ആദിഗംഗ എന്ന പുഴയെ കുറിച്ച് വിവരിക്കുന്നു.ഇങ്ങനെ പല സ്ഥലങ്ങളിലെ വർണ്ണകാഴ്ചകൾ ഈ പുസ്തകത്തിൽ വിവരിക്കുന്നു. ഓരോ യാത്രികനും ഈ പുസ്തകം വായിച്ചാൽ ആ സ്ഥലങ്ങളിലേക്കു പോയ അനുഭൂതി നമ്മളിൽ ഉണർത്തുന്നു.
നിങ്ങൾ ഈ പുസ്തകം വായിക്കുകയും ഇന്ത്യൻ യാത്രകളെ കുറിച്ച് മനസ്സിലാക്കുകയും ചെയ്യും എന്ന് പ്രതീക്ഷയോടെ
- ദേവിക സന്തോഷ് 8E

നല്ല എഴുത്ത് ... ധാരാളം വായിയ്ക്കൂ
ReplyDelete