അമൃത കെ ബി 6C
അത്തച്ചമയം - ഒരു അത്തംദിന ചിന്ത
അത്തം നാളിൽ ഓണത്തേക്കാൾ കെങ്കേമമായി അഘോഷിക്കുന്ന ഒരു ഉത്സവമുണ്ട് അതാണ് അത്തച്ചമയം
എന്താണ് അത്തച്ചമയം ?
ചിങ്ങമാസത്തിലെ അത്തം മുതലുള്ള പത്താം നാൾ ആണ് തിരുവോണം. മലയാളികളുടെ ഓണാഘോഷം അത്തംനാളിലാണ് ആരംഭിക്കുന്നത്. ചിങ്ങമാസത്തിലെ അത്തം നാൾ ഓണത്തേക്കാൾ കെങ്കേമം ആക്കുന്ന ഒരു നാടുണ്ട്. എറണാകുളത്തെ തൃപ്പൂണിത്തുറയാണ് ആ നാട് . തൃപ്പൂണിത്തുറയിലെ അത്തച്ചമയം അഘോഷങ്ങൾ ഓണം പോലെ ഗംഭീരം ആയിട്ടാണ് വർഷാവർഷം ആഘോഷിക്കപ്പെടുന്നത്. കൊച്ചി രാജവംശത്തിന്റെ ആസ്ഥാന നഗരമായിരുന്നു തൃപ്പൂണിത്തുറ. കൊച്ചി രാജാക്കന്മാർ വസിച്ചിരുന്ന ഹിൽ പാലസ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കൊച്ചി രാജാവിന്റെ വിജയാഘോഷങ്ങൾക്ക് അനുസ്മരണം ആയിട്ടായിരുന്നു എല്ലാ വർഷവും ചിങ്ങമാസത്തിലെ അത്തംനാളിൽ അത്തച്ചമയം ആഘോഷിക്കുന്നത്.
ദേശം അറിയിക്കൽ ആണ് അതിൽ പ്രധാന ചടങ്ങ്. മൂന്നു ദിവസം മുമ്പ് ദേശവാസികളെ കാഹളം മുഴക്കി അത്ത ചമയത്തെക്കുറിച്ചറിയിക്കുന്ന ചടങ്ങാണിത്. രാജാവിനെ ദന്ത പല്ലക്കിൽ ഇരുത്തി നഗര പ്രദിക്ഷണം നടത്തുന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്. പീരങ്കികളിൽ നിന്നും അചാര വെടി മുഴക്കി ആരംഭിക്കുന്ന പ്രദക്ഷിണത്തിന് അകമ്പടിയായി നെറ്റിപ്പട്ടം കെട്ടിയ ആനകളും വാദ്യാഘോഷങ്ങളും പടവീരന്മാരും ഉണ്ടാകും. 1947 ആഗസ്റ്റ് 20 നാണ് ആദ്യത്തെ അത്തച്ചമയം നടന്നത്.
- അമ്യത കെ.ബി 6. C

Comments
Post a Comment