ദേവ്‌ന നാരായണൻ എ 9E
പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി
മലയാള സാഹിത്യത്തിൽ മികവുറ്റ കഥകൾ സാമ്മാനിച്ച പ്രശസ്ത ചെറുകഥാകൃത്ത് ശ്രീ ടി.പത്മനാഭന്റെ പ്രശസ്തമായ ഒരു ചെറുകഥയാണ് "പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി ". കഥയാണ് സത്യമെന്നും കഥയിലാണ് ജീവിതമെന്നും ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ടി.പത്മനാഭൻ.
മരണത്തിന്റെ മുമ്പിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഒരു പുതിയ മനുഷ്യന്റെ കഥയാണിത്. അസ്വസ്ഥമായ മനസ്സോടെ പല നാടുകളിലും സഞ്ചരിച്ചും ഒരിടത്തും ഉറച്ചു നിൽക്കാത്ത ഒരാളാണ് കഥാനായകൻ .സങ്കടങ്ങൾക്കൊടുവിൽ വിഷം കുടിച്ച് മരിക്കാനാഗ്രഹിച്ച കഥാനായകൻ വിഷ കുപ്പിയുമായി തിയറ്ററിൽ പോയി സിനിമ കാണുകയും അപ്പോൾ അത്ഭുതകരമായ ഒരു പെൺകുട്ടിയും അവളുടെ അനുജനും അനുജത്തിയും തന്റെയടുത്തിരുന്ന് തന്റെ ജീവിത സന്തോഷങ്ങളെ കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. സിനിമയ്ക്കിടയിൽ ആ പെൺകുട്ടി അനുജന്റെ പോക്കറ്റിൽ നിന്നൊരു ചോക്ലേറ്റെടുത്ത് കഥാനായകനു നൽകി. മരിക്കാൻ പോകുന്ന ഒരാൾക്ക് അപരിചിതയായ ഒരു പെൺകുട്ടി നൽകിയ മധുരം അയാൾക്ക് ജീവിക്കാനുള്ള ചെറിയ ഒരു പ്രത്യാശ നൽകി.തന്റെ ജീവിതത്തിൽ പ്രകാശം പരത്തിയ ഏക പെൺകുട്ടിയായതുകൊണ്ടാണ് പ്രകാശം പരത്തിയ ഒരു പെൺകുട്ടി എന്ന് കഥയിൽ കഥാനായകൻ എടുത്ത് പറയുന്നത്. ഇനിയുള്ള തന്റെ ജീവിതത്തിൽ ഒരിക്കലെങ്കിലും താൻ ആ പെൺകുട്ടിയെ കാണുമെന്ന് അയാൾ കരുതുന്നു. ഒരു അമ്മയുടെ വാത്സല്യവും നന്മയും ഒരു അച്ഛന്റെ സ്നേഹവും സുരക്ഷിതത്വവും കഥയിൽ രസകരമായി ചിത്രീകരിക്കുന്നു. കടലോരത്ത് വരിവരിയായി നിൽക്കുന്ന കാറ്റാടി മരങ്ങളൊന്നിന്റെ ചുവട്ടിലിരുന്ന് ഒരു കൊല്ലം മുമ്പുള്ള ആലോചനകളിലൂടെയാണ് കഥ ആരംഭിക്കുന്നത്.ഈ നഗരത്തെ താൻ തന്റെ അമ്മയായി കരുതുന്നു എന്നും കഥാനായകൻ പറയുന്നു. മലയാള കഥാലോകത്തിനു തന്നെ നല്ലൊരു സംഭാവനയാണ് ടി. പത്മനാഭന്റെ ഈ കൃതി.
- ദേവ്‌ന നാരായണൻ എ 9E

നല്ലെഴുത്ത് ദേവ്ന...
ReplyDeleteസാഹിത്യ വഴികളിൽ പ്രകാശിക്കൂ...
അഭിനന്ദനങ്ങൾ...