നിവേദ്യ എം ജി 6C
ഓണം
മലയാളികളുടെ ദേശീയ ഉത്സവമാണ് ഓണം. വാർഷിക ഗ്രിഗോറിയൻ കലണ്ടർ ഓഗസ്റ്റ് ,സെപ്റ്റംബർ, മാസങ്ങളിലും മലയാളം കലണ്ടറിൽ ചിങ്ങമാസത്തിലുമാണ് ഓണം വരുന്നത്. ഓണാഘോഷത്തിന്റ സമയത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമതഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവം ആണെന്ന് കരുതി പോരുന്നു .കേരളത്തിൽ ഓണം തമിഴ്നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്. വാമന വിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവം ആയിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റ ആസ്ഥാനം.
- നിവേദ്യ എം ജി 6C

Comments
Post a Comment