ആരതി കൃഷ്ണ ടി 7D

ഓണം, ഐതിഹ്യവും ആഘോഷങ്ങളും



ഓണം, കേരള ജനതയുടെ പാരമ്പര്യമായ മഹോത്സവവും വിശുദ്ധമായി കൊണ്ടാടുന്ന ഒരു സാമൂഹിക ആചാരവുമാണ്.മലയാളികളുടെ മനം കവരുന്ന ഏറ്റവും വലിയ ആഘോഷമാണിത്. ജാതിമതഭേദമന്യേ മനുഷ്യരെല്ലാം ഒന്നാണെന്നുള്ള സങ്കൽപ്പമാണ് ഓണത്തിൻ്റെ സന്ദേശത്തിലുള്ളത്. ലോകത്തുള്ള നാനാവിധ സംസ്ക്കാരങ്ങളിൽ ജീവിക്കുന്ന എല്ലാ മലയാളികളും മഹാബലിയെ ഹൃദയപൂർവം കൈനീട്ടി സ്വീകരിക്കുന്നു. ചരിത്രവഴികളിൽക്കൂടി തന്നെ മഹാബലിയുടെ ചൈതന്യം കേരള ജനതയുടെമേൽ നിത്യവും പ്രകാശിക്കുകയും ചെയ്യുന്നു. മഹാബലിയുടെ കാലത്ത് മനുഷ്യരെല്ലാം ഐശ്വര്യത്തിലും സത്യത്തിലും ശാന്തിയിലും ജീവിച്ചുവെന്ന സങ്കൽപ്പമാണുള്ളത്.

         ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടുനിൽക്കുകയും ചെയ്യുന്നു . ഓണക്കാലത്ത് ഗ്രാമങ്ങളിൽ  കണ്ടുവന്നിരുന്ന കളികളാണ് ഓണക്കളികൾ എന്നറിയപ്പെട്ടിരുന്നത്.ഓണംതുള്ളൽ,ഓണത്തല്ല് , കമ്പവലി, പുലിക്കളി, കൈകൊട്ടിക്കളി, കുമ്മാട്ടിക്കളി തുടങ്ങിയവയെല്ലാം ഓണക്കളികൾക്ക്  ഉദാഹരണങ്ങളാണ്. ഓണവും വിഷുവും ടി.വി.യുടെ മുന്നിലും മാളുകളിലും ആഘോഷിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഇതെല്ലാം അപരിചിതമായിരിക്കും.   പുതുതലമുറയിലെ കുട്ടികൾ പഴയഓണക്കളികളെ കുറിച്ച് കേട്ടിട്ടില്ലെന്നതാണ് സത്യം. ഓണത്തിന് ഓണക്കോടിയും സദ്യയും മാത്രമല്ല ചില ഓണക്കളികൾ കൂടിയുണ്ട്. പുതുതലമുറയ്ക്ക് വേണ്ടി 'കുമ്മാട്ടിക്കളി ' എന്ന ഓണക്കളിയെക്കുറിച്ച് പരിചയപ്പെടുത്തുന്നു.

ഓണക്കുമ്മാട്ടി (കുമ്മാട്ടിക്കളി

ഓണാഘോഷത്തിൻ്റെ ഭാഗമായി വരുന്ന ഒരു കളിയാണ് കുമ്മാട്ടിക്കളി.കുമ്മാട്ടിപ്പുൽ ദേഹത്ത് വെച്ച് കെട്ടികളിക്കുന്നതാണ് ഈ വിനോദം. പന്നി, ഹനുമാൻ, അമ്മൂമ്മ, കൃഷ്ണൻ തുടങ്ങിയവരുടെ മുഖം മൂടികൾ അണിഞ്ഞ് ചെറുപ്പക്കാരും കുട്ടികളും വീടുകൾ സന്ദർശിക്കുന്നു. തൃശ്ശൂർ, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. തൃശ്ശൂർ നഗരത്തിനു ചുറ്റുമുള്ള ദേശക്കാർ ഓണത്തോടനുബന്ധിച്ച് ആഘോഷിക്കുന്നു. തൃശ്ശൂർ പട്ടണത്തിൽ നെല്ലങ്കര, കിഴക്കുമ്പാട്ടുകര ദേശക്കാർ ഓണത്തോടനുബന്ധിച്ച് ആഘോഷിക്കുന്നു. നെല്ലങ്കരയിൽ തിരുവോണത്തിനാണ് കുമ്മാട്ടി ആഘോഷം.പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിൽ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നുണ്ട്. ഈ ഭാഗങ്ങളിൽ ഓണത്തപ്പനെ വരവേൽക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്.

ഐതിഹ്യം

കാലദോഷം തീർക്കാനും കുട്ടികളെ ആഹ്ലാദിപ്പിച്ച് അവർക്ക് നന്മനേരാനുമെത്തുന്ന കുമ്മാട്ടിക്കൂട്ടങ്ങൾക്ക് പിന്നിലെ ഐതിഹ്യം ശിവനും അർജ്ജുനനുമായി ബന്ധപ്പെട്ടതാണ്. ശിവൻ ഭൂതഗണങ്ങളോട് ഇങ്ങനെ നിർദ്ദേശിച്ചു :

"ഏറെ ഹൃദ്യമായ നിങ്ങളുടെ ആട്ടവും പാട്ടും ചെയ്ത് നിങ്ങൾ ജനങ്ങളെ സന്തോഷിപ്പിക്കണം. ഒരു കാലത്തും വിസ്മരിക്കാതെ അവർ ഈ കലയെ സംരക്ഷിച്ചുകൊള്ളും. ഓണക്കാലത്ത് എൻ്റെ പ്രിയഭക്തനായ മഹാബലി കേരളീയരെ കാണാനായി ഇവിടെയെത്തും. അപ്പോൾ നിങ്ങൾ ഭക്തരുടെ ഭവനങ്ങൾ സന്ദർശിച്ച് നൃത്തവും പാട്ടും കൊണ്ട് അവരെ ആഹ്ലാദിപ്പിക്കണം . " അങ്ങനെയാണ് കുമ്മാട്ടിക്കളിയ്ക്ക് തൃശ്ശൂരിലും പരിസരങ്ങളിലും പ്രചാരമുണ്ടായതെന്ന് ഐതിഹ്യം.

               കുമ്മാട്ടി വേഷം  കെട്ടി , തപ്പും തുടിയും കിണ്ണവുമൊക്കെ കൊട്ടി കുട്ടികൾ പാടുന്ന ഒരു പാട്ട് ;

     "കുണ്ടൻ കിണറ്റിൽ

       കുറുവടി പോയാൽ

       കുമ്പിട്ടെടുക്കും 

       കുമ്മാട്ടി.............

       പൊക്കത്തിലുള്ളൊരു

       വാളൻ പുളിങ്ങ

       എത്തിച്ചു പൊട്ടിയ്ക്കും

       കുമ്മാട്ടി............."

കുമ്മാട്ടിക്കളി ഇന്ന്

നിലനില്പിന് ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ഒരു കലാരൂപമാണ് ഇന്ന് കുമ്മാട്ടിക്കളി. വളരെ ചിലവേറിയ കുമ്മാട്ടിക്കളിയ്ക്ക് അർഹമായ സാമ്പത്തിക സഹായം ലഭിക്കാത്തത് മൂലവും പുലിക്കളിയ്ക്ക് അമിത പ്രാധാന്യം കല്പിക്കുന്നത് കൊണ്ടും ഈ കലാരൂപം ഇന്ന് പ്രതിസന്ധിയിലാണ്.

കുമ്മാട്ടിപ്പുല്ലിൻ്റെ ക്ഷാമവും അത് അന്യനാടുകളിൽ നിന്ന് കണ്ടെത്താനുള്ള വിഷമവും പണച്ചെലവും വളരെയധികമാണ്.50 കുമ്മാട്ടികൾ അണിനിരക്കുന്ന വടക്കുംമുറി കിഴക്കും പാട്ടുകര തുടങ്ങി കിഴക്കുപാട്ടുകര തെക്കുംമുറി, മുക്കാട്ടുക്കര ദേശ കുമ്മാട്ടി, ശ്രീദുർഗ, പൃഥ്വി, കുളമുറ്റം ഋഷി, നെടിശേരി, നെടുപുഴ-ദർശന കലാവേദി, ഏവന്നൂർ, ചെമ്പുക്കാവ്, അഞ്ചേരി പൂങ്കുന്നം, മൂർക്കനിക്കര, എന്നിങ്ങനെ വിവിധ ദേശകുമ്മാട്ടി സംഘങ്ങൾ തൃശ്ശൂരിൽ സജീവമായുണ്ട്.

ഇന്നത്തെ കോവിഡ് മഹാമാരി എന്ന പ്രതിസന്ധിയിൽ കേരളീയരുടെ ഓണാഘോഷങ്ങൾക്ക് പകിട്ട് മങ്ങുമെങ്കിലും ആചാരനുഷ്ഠാനങ്ങൾ തൃണവൽക്കരിനാകില്ല. ഏതു പ്രതിസന്ധി ഘട്ടത്തിലും ഓണാഘോഷവും ഓണക്കളികളും മലയാളിയുടെ മനസ്സിൽ നിന്നും മായില്ല. നല്ലൊരു നാളേയ്ക്കായി നമുക്ക് കാത്തിരിയ്ക്കാം . ഓണാശംസകൾ.

              - ആരതി കൃഷ്ണ.ടി 7D

     

Comments

Post a Comment

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം