ദേവിക എ 9E



ആത്മകഥ 
അഥവാ 
എന്റെ സത്യാന്വേഷണ 
പരീക്ഷണ കഥ
       

ഇന്ത്യയുടെ രാഷ്ട്രപിതാവും തത്വചിന്തകനുമായ എം. കെ. ഗാന്ധി എന്ന മഹാത്‌മാഗാന്ധിയുടെ ജീവിതം വരച്ചിടുകയാണ് 'ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണകഥയിലൂടെ'. ഡോ. ജോർജ്‌ ഇരുമ്പയമാണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ ചെയ്തത്. 
       കരംചന്ദ് ഗാന്ധിയുടെയും, പുത്‌ലിബായുടേയും ഇളയ മകനായാണ് ഗാന്ധിജി ജനിച്ചത്. രാജസ്ഥാൻ കോടതിയിലെ അംഗമായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന് വിവാഹം ചെയ്യേണ്ടി വന്നു. അഹിംസയിലേക്കുള്ള വഴിക്ക് ഗാന്ധിജിക്ക് തിരികൊളുത്തി കൊടുത്തത് അദ്ദേഹത്തിന്റെ അച്ഛനായിരുന്നു. അധികം നല്ല സ്വഭാവക്കാരനല്ലാത്ത ഒരാളുമായി കൂട്ടുകൂടുകയും നിരവധി തെറ്റുകൾ ആവർത്തിക്കുകയും ചെയ്തു. താൻ ചെയ്തത് തെറ്റാണ് എന്ന് മനസ്സിലാക്കിയ ശേഷം അദ്ദേഹം തെറ്റുകളെല്ലാം ഒരു കത്ത് രൂപത്തിൽ അച്ഛന് കൊടുക്കുകയും ചെയ്തു. അത് വായിച്ച അദ്ദേഹത്തിന്റെ അച്ഛൻ ശകാരിക്കാതെ ഇരിക്കുകയും കണ്ണീർ പൊഴിക്കുകയും ചെയ്തു. ശ്രാവണനും ഹരിശ്ചന്ദ്രനും ആയിരുന്നു അദ്ദേഹത്തിന്റെ മാതൃകകൾ.
      അച്ഛന്റെ മരണശേഷം ഇംഗ്ലണ്ടിലേക്ക് ബാരിസ്റ്ററായി പഠിക്കുവാൻ പോവുകയും മാംസം കഴിക്കുകയില്ല എന്ന് അമ്മക്ക് കൊടുത്ത പ്രതിജ്ഞ കാക്കുവാൻ അദ്ദേഹം വളരെ കഷ്ടപ്പെട്ടു. 
       അങ്ങനെ അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് ഒരു കേസിനു പോവുകയും  അവിടെ വച്ചുണ്ടായ ട്രെയിൻ യാത്രയിലെ അനുഭവം അദ്ദേഹം വിഷമത്തോടെ ഓർക്കുകയും ചെയ്യുന്നു. അദ്ദേഹം കേസ് ജയിക്കുകയും  അവിടെയുള്ള ആളുകൾക്ക് ഇന്ത്യക്കാരോടുള്ള പെരുമാറ്റം മാറുവാൻ വേണ്ടി 'നെറ്റാൾ ഇന്ത്യൻ കോൺഗ്രസ്‌ ' എന്ന പൊതുസംഘടന രൂപികരിക്കുകയും  കുറേ നാളുകൾ ദക്ഷിണാഫ്രിക്കയിൽ പാർക്കുകയും പിന്നെ ഇന്ത്യയിലേക്ക് പോവുകയും ചെയ്തു. ജൊഹാനസ്ബർഗിൽ കരി പ്‌ളേഗ് വന്നപ്പോൾ അദ്ദേഹം രോഗികളെ ശുശ്രൂഷിക്കാൻ പോയിരുന്നു. മറ്റുള്ളവർക്ക് സേവ ചെയ്യുന്നതിൽ അദ്ദേഹം ഒട്ടും മടികാണിച്ചില്ല. ജയറാം ദാസും, സ്വാമി ആനന്ദുമാണ് ഗാന്ധിജിയെ ആത്മകഥ എഴുതാൻ  പ്രേരിപ്പിച്ചത് . 
      1915 മെയ് 25ന് അഹമ്മദാബാദിലെ സബർമതിയിൽ 'സത്യഗ്രഹാശ്രമം'സ്ഥാപിച്ചു. അങ്ങനെ അദ്ദേഹം നിരവധി സത്യാഗ്രഹങ്ങളും നടത്തിയിരുന്നു. പിന്നീട് അദ്ദേഹം ഇന്ത്യയിൽ വർധിച്ചുവരുന്ന ദാരിദ്ര്യത്തിന് പ്രതിവിധി എന്ന രീതിയിൽ ഖാദി കൊണ്ടുവന്നു. ഇതിനിടയിൽ അദ്ദേഹം നിരവധി സ്വാതന്ത്ര  സേനാനികളെ കണ്ടുമുട്ടുകയും ചെയ്തു. 
       1921 വരെയുള്ള തന്റെ ജീവിതം മാത്രമാണ് അദ്ദേഹം ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. 
        'അദ്ദേഹത്തിന് നേടേണ്ടത് ആത്മസാക്ഷാത്കാരം, ഈശ്വരനെ നേരിട്ടുകാണുക,മോക്ഷം പ്രാപിക്കുക' എന്നതായിരുന്നു. 
    'വിദ്യാഭ്യാസത്തിന്റെ ആവശ്യഘടകമാണ് നല്ല കൈയ്യക്ഷരം' എന്ന് അദ്ദേഹം മനസിലാക്കി. 'ഹൃദയത്തിന്റെ അചഞ്ചലവും ശുദ്ധവുമായ ആഗ്രഹം എക്കാലവും നിറവേറും' എന്നും 'സന്തോഷത്തോടെയല്ലാതെ ചെയ്യപ്പെടുന്ന ശുശ്രൂഷ, ശുശ്രുഷിക്കുന്നവനെപ്പോലെ ശുശ്രുഷിക്കപ്പെടുന്നവനെയും സഹായിക്കില്ല' എന്നും  :നമ്മെയെല്ലാം വരച്ചുണ്ടാക്കിയത് ഒരേ ബ്രഷ് ആണെന്നും ഒരേ സൃഷ്ടാവിന്റെ മക്കളാണ് നമ്മൾ' എന്നും പറയുന്നു. 
       'സത്യമല്ലാതെ മറ്റൊരീശ്വരൻ ഇല്ലെന്നും സത്യം കൊണ്ടുള്ള എന്റെ വിവിധ പരീക്ഷണങ്ങളുടെ കഥ പറയുക മാത്രമാണ് ലക്ഷ്യം എന്നും ആ പരീക്ഷണങ്ങളല്ലാതെ മറ്റൊന്നും ഇല്ലാത്തതിനാൽ കഥ ഒരു ആത്മകഥയുടെ രൂപം കൈക്കൊള്ളുമെന്ന്' അദ്ദേഹം പറയുന്നു. അഹിംസയും സത്യവുമാണ് ഒരു മനുഷ്യന് ജീവിതത്തിൽ അത്യാവശ്യമായി വേണ്ടതെന്നു ഈ പുസ്തകം വായിച്ചതിലൂടെ ഞാൻ മനസ്സിലാക്കി. ഈ പുസ്തകം വായിക്കുന്ന വായനക്കാർക്ക് ഒരു പുതിയ ഉണർവ് നൽകുകയാണ് ഗാന്ധിജി ഇവിടെ. 
            
                - ദേവിക. എ 9E

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം