അതുല്ല്യ വി ബി 6B
ചിത്തിര നാളിലെ ഇത്തിരിയോർമകൾ
ചിത്തിര നാൾ ....
ഓണത്തിന്റെ രണ്ടാം ദിനം...
ഇന്നേക്ക് ഒൻപതാം ദിനം ആണ് ഓണം. കേരളീയർ വളരെ ആഡംബരത്തോടെ ഓണം ആഘോഷിക്കുന്നു. പൂക്കൾ ഇടുന്നതിൽ പ്രാദേശികമായി രീതി വ്യത്യാസങ്ങളുണ്ട്
"പൊന്നോണം വരവായി നാടെങ്ങും ഉത്സവമായി." ഇങ്ങനെയാണ് നാട്ടുകാർ എല്ലാം പറയാറുള്ളത്... ഐശ്വര്യത്തിന്റെയും സന്തോഷത്തിൻന്റേയും തിമിർപ്പുമായി ഇങ്ങ് എത്തുകയാണ് പൊന്നോണം. ഓണവുമായി ബന്ധപെട്ടു ഏറെ ഐതീഹ്യങ്ങൾ ഉണ്ട് മുഖ്യമായും മഹാബലിയുടെതാണ്....
അസുരവംശത്തിൽ പെട്ട വിരോചനന്റേയും ദേവാമ്പയുടെയും മകനാണ് മഹാബലി......
തിന്മക്കെതിരെ പോരാടാൻ ആയിരുന്നു, മഹാവിഷ്ണുവിന്റെ അവതാരങ്ങൾ..........
മഹാബലി തന്റെ പ്രജകളെ സ്നേഹിച്ചും, അവർക്ക് വേണ്ടി നല്ല നല്ല കാര്യങ്ങൾ ചെയ്തും നല്ല ഒരു ഭരണാധികാരിയായി പേരെടുത്തു, സമ്പൽ സമൃദ്ധിയും ഐശ്വര്യവും സന്തോഷവും നിറഞ്ഞു നിൽക്കുന്ന നാട് മഹാബലിയുടെ നാട് ആയിരുന്നു...
സന്തോഷത്തിന്റെയും സമൃദ്ധിയുടെയും
സ്നേഹത്തിൻടെയും ആകട്ടെ ഈ ഓണകാലവും..... !!!
ഏവർക്കും ഓണാശംസകൾ നേരുന്നു...
- അതുല്ല്യ.വി. ബി 6B

Comments
Post a Comment