ദേവിക എ 9E



ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ 
               

ഈ കോറോണകാലത്തു നമ്മൾ  അനുഭവിക്കുന്ന ഏകാന്തവാസം വർഷങ്ങൾക്ക്‌ മുൻപ് യൂറോപ്പിലെ നാസിഭീകരതയുടെ കാലഘട്ടത്തിൽ ഇപ്പോൾ നാം അനുഭവിക്കുന്നതിനേക്കാൾ കഷ്ടതകൾ  ഒരു പെൺകുട്ടി അനുഭവിച്ചിരുന്നു. ആൻഫ്രാങ്ക് എന്നാണ് ആ കുട്ടിയുടെ പേര്. മരണത്തിന്റെ മുഖത്തുനിന്ന് തന്റെ ദിനസരികൾ കുറിച്ചുവെച്ച ഡയറിക്കുറിപ്പുകൾ പിന്നീട് ലോകത്തെങ്ങുമുള്ള മനുഷ്യർക്ക്‌ ഒരിക്കലും ഒടുങ്ങാത്ത നോവിന്റെ അക്ഷരപാഠങ്ങളായി. 'പ്രൊ. പാലാ. എസ്. കെ. നായരാണ് ' ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. 
           1929 ജൂൺ 12ന്  ഓട്ടോഫ്രാങ്കിന്റെയും എഡിത്ത്ഫ്രാങ്കിന്റെയും ഇളയ മകളായി ആൻ ജനിച്ചു.   തന്റെ പിറന്നാൾ ദിനത്തിലാണ് ആനിനു ഒരു ഡയറി സമ്മാനമായി ലഭിക്കുന്നത്. മനുഷ്യനേക്കാൾ ക്ഷമാശീലം ഉൾക്കൊള്ളുന്നത് കടലാസ് ആണെന്ന കാരണം കൊണ്ടും, തനിക്ക് ഹൃദയരഹസ്യങ്ങൾ പങ്കുവെക്കാൻ കഴിയുന്ന ഒരാൾ ഇല്ലാത്തതിനാലും ഡയറി എഴുതാൻ തുടങ്ങുന്നു. ഏകാന്തതയിൽ നിന്ന് മോചനം നേടുന്നതിനുമായി. അങ്ങനെ ഡയറിക്ക് 'കിറ്റി ' എന്ന പേര് നൽകുന്നു. 
           ജൂതവംശജരായിരുന്നതിനാൽ ആനിനും കുടുംബത്തിനും  ജന്മദേശം വിട്ട് ഹോളണ്ടിലേക്ക് കുടിയേറേണ്ടി വരുകയും ചെയ്യുന്നു . ഹിറ്റ്ലർ നടപ്പിൽ വരുത്തിയ നിയമങ്ങളുടെ ദുരന്തഫലങ്ങൾ നിരവധി യഹൂദകുടുംബങ്ങൾ അനുഭവിച്ചു. ജീവിതം അവർക്ക് തീവ്രമായ ഉത്ക്കണ്ഠയും അരക്ഷിതവസ്ഥയും സമ്മാനിച്ചു. 1940 മെയ് മാസത്തിന് ശേഷം ജൂതന്മാരുടെ സ്വസ്ഥജീവിതം താറുമാറായി. ജൂതന്മാർക്ക് എല്ലാത്തരത്തിലും സ്വാതന്ത്രം നഷ്ടമായി. അവരുടെ ജീവിതം നിയന്ത്രണങ്ങൾക്ക് വിധേയമായി. സഞ്ചാര സ്വാതന്ത്രം പോലും അവർക്ക് നിഷേധിക്കപ്പെട്ടു. എത്ര ദൂരമുണ്ടെങ്കിലും കാൽനടയായി മാത്രം സഞ്ചരിക്കാനേ അവർക്ക് കഴിഞ്ഞുള്ളു. 
          തുടർന്ന് ആൻ ഫ്രാങ്കിന്റെ അച്ഛന് രഹസ്യ സർവീസിൽ നിന്ന് ഒരു സമൻസ് വരികയും അവർ ഒളിച്ചുതാമസിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. അങ്ങനെ ആനിന്റെ പിതാവിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലം തന്നെ ഒളിത്താവളമാക്കാൻ തീരുമാനിച്ചു. ഏതാനും ദിവസങ്ങൾക്കുശേഷം വാർഡാൻ കുടുംബവും അവരുടെ കൂടെ താമസം ഉറപ്പിച്ചു,ഡുസ്സൽ എന്ന ദന്തഡോക്ടറും.
         ആ കെട്ടിടത്തിൽ ആരും ഇല്ല എന്ന് വേണം മറ്റുള്ളവർക്ക് തോന്നുവാൻ  അല്ലെങ്കിൽ അവരുടെ ജീവിതം അവസാനിക്കുക തന്നെ ചെയ്യും. അങ്ങനെ ആ കെട്ടിടത്തിന് 'സീക്രെട്ട് അനക്സ് ' എന്ന പേര് വന്നു. 
         മീപ് ജിയസ്, ജോഹന്നാസ് ക്ലെമെൻ, വിക്ടർ കുഗ്ലർ, ബിപ്‌ വോസ്‌കുജി എന്നിവരായിരുന്നു അവരുടെ സഹായികൾ. 
       സംസാരിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ആനിനു ഈ ഒളിജീവിതം ഏറെ പ്രയാസപ്പെടുത്തി. ഒളിവുജീവിതത്തിനു മുമ്പുള്ള തന്റെ ജീവിതം സ്വർഗമായിരുന്നു എന്നും ഇനിയും അങ്ങനെയുള്ള കാലം വരും എന്നും അവൾ പ്രത്യാശിച്ചു. സുഹൃത്ത് ലൈസിന്റെയും, അമ്മൂമ്മയുടേയും ഓർമ്മകൾ എപ്പോഴും ആനിനെ അലട്ടി. മിസ്സിസ് വാർഡനുമായും, അമ്മയായും,ഡുസ്സലുമായും, ആൻ ഇപ്പോഴും കലഹിക്കുമായിരുന്നു. പിന്നെ അച്ഛനുമായും ആനിനു അകൽച്ച ഉണ്ടാകുന്നു. ആൻ വാർഡാൻ ദമ്പതികളുടെ ദമ്പതികളുടെ മകൻ പീറ്ററുമായി സൗഹൃദത്തിൽ ആകുന്നു. എല്ലാവരും ആനിന്റെ ചേച്ചിയായ മാർഗറ്റിനെ ഇഷ്ടപ്പെടുന്നത് ആനിനു ദുഃഖമുളവാക്കി. 
    ജർമ്മൻ നാസികളുടെ പിടിയിൽ പെടുന്ന ജൂതന്മാരുടെ ഭാവി ദയനീയമായിരുന്നു. തികച്ചും മനുഷ്യത്വ രഹിതമായ പെരുമാറ്റമായിരുന്നു അവിടത്തെ ഗസ്റ്റപ്പോകളുടേത്. 
         'ഈ ദുരിതങ്ങൾക്കുമിടയിലും, മനുഷ്യൻ ആത്യന്തികമായി ഹൃദയത്തിൽ നന്മയുള്ളവരാണ് ' എന്ന് ആൻ പറഞ്ഞിരുന്നു.
        ഈ ഡയറിക്കുറിപ്പുകളിൽ മനുഷ്യനെന്ന പദത്തിനേറ്റ പരിക്കിന്റെ രക്തമുണ്ട്, കണ്ണീരുണ്ട്. ഈ ഡയറി കുറിപ്പുകൾ വായിച്ചതിന് ശേഷം എനിക്ക്  ഒരു ഡയറി എഴുതുവാനുള്ള ആഗ്രഹം ഉണ്ടായി.എല്ലാവരും വായിക്കേണ്ട ഒരു പുസ്തകമാണ് ഇത്. ഈ കാലത്തും നാം എത്ര ഭാഗ്യവാന്മാരാണ് എന്ന് ഇതുവായിക്കുന്നതിലൂടെ മനസ്സിലാക്കാൻ സാധിക്കും. 
                   
                    - ദേവിക. എ 9E

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം