ജോഷ്നി .എം 8 E
ഖുർ ആൻ കഥകൾ കുട്ടികൾക്ക്
എൻ.മൂസക്കുട്ടിയുടെ 'ഖുർ ആൻ കഥകൾ കുട്ടികൾക്ക്' എന്ന പുസ്തകമാണ് ഞാൻ വായിച്ചത്.സർവശക്തനും പരമകാരുണികനുമായ ദൈവത്തെ ഹൃദയപൂർവം സ്മരിക്കുന്നു, സന്മാർഗികബോധവും ആത്മീയസൗരഭ്യവും പ്രസരിപ്പിക്കുന്നു വിശുദ്ധ ഖുർ ആനിലെ ഇരുപത്തെട്ടു കഥകളുടെ ഈ സമാഹാരം.
അചഞ്ചലമായ വിശ്വാസത്തിന്റയും അവിവരമായ പ്രാർത്ഥനയുടെയും അനിവാര്യത ഓർമപെടുത്തുന്നു ഈ കഥകൾ, കുട്ടികളുടെ ആത്മീയോത്കർഷത്തിനും സ്വഭാവസംസ്കരണത്തിനും ഉതകുന്നവയാണ്.
മതാധിഷ്ഠിത സാങ്കേതികപദങ്ങൾ ഒഴുവാക്കികൊണ്ട് സുതാര്യവും അയത്നലളിതവുമായ ആഖ്യാനഭാഷയിൽ ആവിഷ്കരിച്ചിരിക്കുന്നു ഈ കഥകൾ, ജാതിമതഭദമന്യ ഏവർകും വായിച്ചാസ്വദിക്കാൻ കഴിയുന്നവയാണ്.
എനിക്കീ പുസ്തകം വളരെയധികം ഇഷ്ടമായി. എല്ലാവരും വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
- ജോഷ്‌നി. എം 8 E

Comments
Post a Comment