മീര കെ എച്ച് 10E



ഏഴാംവാതിൽ 

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ശ്രീ പെരുമ്പടവം ശ്രീധരന്റെ അതിമനോഹരമായ ഒരു നോവലാണ് ഏഴാംവാതിൽ. പാപബോധത്തിന്റെ സങ്കടങ്ങളാൽ സത്യകൂടാരത്തിന്റെ ഏഴാംവാതിൽ തിരയുന്ന ഒരു സ്ത്രീ കഥാപാത്രത്തിലൂടെ പാപബോധംകൊണ്ടിടറുന്ന ഒരുപാടാത്മാക്കളുടെ ജീവിതം ഈ നോവലിലൂടെ എഴുത്തുകാരൻ വിശദമാക്കുന്നു. 
          പാപബോധത്തിന്റെ സങ്കടങ്ങളാണ് ഈ കഥയുടെ പ്രമേയം. മലങ്കാടുകളുടെ വിശുദ്ധിയിൽ നിന്ന് ഇനിയും അവിടെനിന്നാൽ ആ മലകളും കാടുകളും താനും അശുദ്ധമാകുമെന്ന് ഭയന്ന് ഒരാത്മാവ് ഈ കഥയിൽ സ്വയം പുറത്താവുകയാണ്. 
           വ്യഭിചാരകർമത്തിൽ മുഴുകിയ ഒരു സ്ത്രീയെ യേശുവിന് മുന്നിൽ നിർത്തി ഇവൾ പാപിയാണ് ഇവളെ എങ്ങനെ ശിക്ഷിക്കണമെന്ന് ചോദിച്ച ശാസ്ത്രിമാരോടും പരീശന്മാരോടും പാപം ചെയ്യാത്തവർ ഇവളെ  കല്ലെറിയട്ടെ എന്ന് യേശു മറുപടി പറയുകയും യേശുവിന്റെ മറുപടി കേട്ട് അവരോരോരുത്തരും പിരിഞ്ഞു പോവുകയും അവസാനം ഇനി പാപകർമങ്ങളിൽ മുഴുകരുതെന്ന് ആ സ്ത്രീയെ യേശു ഉപദേശിക്കുകയും ചെയ്യുന്ന ഒരു സന്ദർഭം നോവലിന്റെ ആരംഭത്തിൽ കഥാകൃത്ത് കൂട്ടിച്ചേർത്തിട്ടുണ്ട്. ഈ ഒരു ഭാഗം നോവലിന്റെ അന്തർസത്തയെ കാണിക്കുന്നു. താൻ ചെയ്ത പാപകർമങ്ങളിൽ നിന്ന് മുക്തി നേടാനായി സത്യകൂടാരത്തിന്റെ ഏഴാംവാതിൽ അന്വേഷിക്കുന്ന ഒരു സ്ത്രീയെ ഈ നോവലിൽ നമുക്ക് കാണാം. വളരെ അർത്ഥവത്തായ ഈ നോവൽ എല്ലാവരും വായിക്കേണ്ട ഒന്നാണ്.

                       - മീര കെ എച്ച് 10E

Comments

Post a Comment

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം