നന്ദന രാജ് 9C


Add caption

          മൃഗങ്ങളെ  സ്നേഹിച്ച                      രാജാവ് 
      
               ജേക്കബ് സാംസൺ മുട്ടടയുടെ പ്രസിദ്ധ പുസ്തകമാണ് "മൃഗങ്ങളെ സ്നേഹിച്ച രാജാവ്". മൃഗങ്ങളുടെ സേവനം രാജ്യ രക്ഷക്ക് ഉപയോഗിച്ച നീതിമാനായ രാജാവിന്റെ കഥയാണിത്. കുട്ടികളെ ചിന്തിപ്പിക്കാനും  ചിരിപ്പിക്കാനും കഴിയുന്ന പുസ്തകമാണിത്.
                         ഈ പുസ്തകം എനിക്ക് ഏറെ ഇഷ്ടമായി. ഉദയവർമ്മൻ രാജാവിന്റെ രാജ്യത്തിൽ മനുഷ്യപടയ്ക്കു  പകരം മൃഗങ്ങളുടെ പടയായിരുന്നു ഉണ്ടായത്. രാജാവിന് മൃഗങ്ങളെ വളരെ ഇഷ്ടമായിരുന്നു. കുട്ടികൾ ഇല്ലാത്തതിനാൽ സ്വന്തം കുട്ടികളെ പോലെയാണ് മൃഗങ്ങളെ നോക്കിയിരുന്നത്. രാജാവിന്റെ പടയിലെ പടനായകൻ ആയിരുന്നു ബുൾഡോഗ്. 
                      കഥയുടെ തുടക്കം രാജാവിന്റേയും മൃഗങ്ങളുടെയും സ്നേഹത്തെ കുറിച്ചാണ് പറയുന്നത്. കഥയുടെ അവസാനം അയൽ രാജ്യത്തെ രാജാവുമായുള്ള യുദ്ധത്തിൽ രാജാവിന്റെ തല മുറിക്കുന്ന സമയത്ത് ചാടിവീണ് ബുൾഡോഗ് സ്വന്തം ജീവൻ ത്യജിക്കുന്നതാണ്. ഇത്തരത്തിൽ,  മൃഗങ്ങളുടെ പരസ്പര സ്നേഹവും മനുഷ്യരോട് അവയ്ക്കുള്ള  അടുപ്പവും  കഥയിലുടനീളം ദർശിക്കാം.
               ഇന്നത്തെ കാലത്ത് മൃഗങ്ങളെയും പ്രകൃതിയെയും നശിപ്പിക്കുന്ന ഒരു കൂട്ടം മനുഷ്യർക്ക് ഈ കഥ ഒരു പാഠമാണ്.  എല്ലാവരും തീർച്ചയായും ഈ പുസ്‌തകം വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

                                      - നന്ദന രാജ് 9C
                         

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം