ഭദ്ര എ എം 9C
നിന്റെ ഓർമ്മയ്ക്ക്
മലയാളത്തിന്റെ സ്വന്തം കഥാകൃത്ത് എം ടി വാസുദേവൻ നായരുടെ ഓർമ്മച്ചെപ്പിൽ നിന്ന് അടർത്തിയെടുത്ത കഥയാണ് 'നിന്റെ ഓർമ്മയ്ക്ക് '. വര്‍ഷങ്ങള്‍ക്കുശേഷം തന്റെ സഹോദരിയായ ലീലയെ കുറിച്ചുള്ള കഥകൾ ഓർത്തെടുക്കുകയാണ് കഥാകൃത്ത്
പെട്ടിക്കടിയിൽ നിന്ന് കണ്ടുകിട്ടിയ റബ്ബര്‍മൂങ്ങയാണ് എംടിയുടെ മനസ്സിലേക്ക് പെട്ടെന്ന് ലീലയുടെ ഓർമ്മകൾ കടന്നുവരാൻ ഇടയാക്കുന്നത് .കാലപ്പഴക്കം മൂലം അതിന്റെ നിറം മങ്ങി ആകർഷകത്വം തീരെ ഇല്ലാതായിട്ടുണ്ട് . ഒരുകാലത്ത് എംടിയുടെ ഉറ്റ കൂട്ടുകാരൻ ആയിരുന്നു ആ റബ്ബർ മൂങ്ങ .ആ റബ്ബർ മൂങ്ങ എംടിക്ക് കൂട്ടുകാരുടെ ഇടയിൽ നേടിക്കൊടുത്ത അഭിമാനത്തിന്‍റെ അളവുകോൽ ചെറുതൊന്നുമല്ല .അതു തുറക്കുമ്പോൾ വരുന്ന സെന്‍റിന്‍റെമണം ക്ലാസ്സിൽ പരക്കുമ്പോൾ എല്ലാവരും അത്ഭുതത്തോടെ എംടിയെ നോക്കും.അപ്പോൾ ആ കൊച്ചു ബാലൻ ആകാശത്തോളം പൊങ്ങും.
നാല് ആൺകുട്ടികളില്‍ ഇളയവനാണ് എംടി .അച്ഛനും അമ്മയ്ക്കും അവൻ പെൺകുട്ടി ആകാത്തതില്‍ തന്നോട് ഇഷ്ടക്കുറവുണ്ടെന്ന പരിഭവമുണ്ട് എം ടിക്ക്.അച്ഛൻ അങ്ങ് കൊളംബിയയിൽ ആണ് .അച്ഛനെ കണ്ട വ്യക്തമായ ഓർമ്മ എംടിക്ക് ഇല്ല .എല്ലാവരും ഏറെ ബഹുമാനത്തോടെയും സ്നേഹത്തോടെയും ആണ് എംടിയുടെ അച്ഛനെയും അമ്മയെയും കണ്ടത് .
ഒരു ദിവസം അച്ഛൻ കൊളംബോയിൽ നിന്ന് തിരിച്ചു വന്നു വളരെ അത്ഭുതത്തോടെയാണ് എംടി അച്ഛനെ അപ്പോൾ നോക്കി കാണുന്നത് .അച്ഛൻ അന്ന് കൊളംബിയയിൽ നിന്നും വന്നപ്പോൾ കൂടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു ലീല.അച്ഛന്റെ സുഹൃത്തിന്റെ മകളാണ് ലീല എന്നാണ് ആദ്യം പറഞ്ഞത് കൊളംബിയയില്‍ നടന്നുവരുന്ന യുദ്ധത്തിൽ അവൾക്ക് അവളുടെ അച്ഛനമ്മമാരെ നഷ്ടപ്പെട്ടത്രേ അതുകൊണ്ടാണ് കൂടെ കൊണ്ടുവന്നത് എന്നാണ് അച്ഛൻ പറയുന്നത് .അവൾ ഡാഡി എന്നാണ് അച്ഛനെ വിളിക്കുന്നത് അച്ഛനുമായി അവർക്കുള്ള അടുപ്പം എംടിക്ക് അത്ര സുഖിച്ചില്ല .
പക്ഷേ പെട്ടെന്ന് കുടുംബാന്തരീക്ഷം മാറിമറിയുന്നു . അച്ഛന് കൊളംബിയയിൽ ഭാര്യയും മക്കളുമുണ്ടെന്ന് എല്ലാവരും പരസ്പരം അടക്കം പറയുന്നു, അത് അങ്ങാടിപ്പാട്ട് ആകുന്നു. അച്ഛനും അമ്മയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ലീലയുമായുള്ള ചങ്ങാത്തത്തിനിടയില്‍ ലീല തന്റെ സഹോദരിയാണെന്ന് സത്യം തിരിച്ചറിയുന്നു.ഒടുവിൽ അച്ഛൻ ലീലയുമായി പടിയിറങ്ങി പോകുമ്പോൾ ലീല എംടിക്ക് സമ്മാനിക്കുന്ന സ്നേഹ സമ്മാനമാണ് പ്രിയപ്പെട്ട മൂങ്ങ ഒടുവിൽ അച്ഛൻ ലീലയുമായി പടിയിറങ്ങി പോകുമ്പോൾ ലീല എംടിക്ക് നല്‍കുന്ന സ്നേഹ സമ്മാനമാണ് പ്രിയപ്പെട്ട ആ മൂങ്ങ .
വർഷങ്ങൾക്കുശേഷം മൂങ്ങയെ പൊടിതട്ടി എടുക്കുമ്പോൾ ലീലയെ കുറിച്ചുള്ള ഓർമ്മകളും തന്റെ ബാല്യവും എല്ലാം ഓർത്തെടുക്കുകയാണ് കഥാകൃത്ത് .നിഷ്കളങ്കമായ ബാല്യവും ഗ്രാമത്തിന്റെ സൗന്ദര്യവും എല്ലാം കഥയിൽ ഇഴചേർന്നു നിൽക്കുന്നു .
- ഭദ്ര എ എം 9C

Comments
Post a Comment