അമൃത പി യു 10 c
ഞാനെന്ന ഭാവം
മലയാള സാഹിത്യത്തിലെ ഏകാന്തവിസ്മയമായിരുന്ന രാജലക്ഷ്മിയുടെ രണ്ടാമത്തെ നോവലാണ് 'ഞാനെന്ന ഭാവം'.
കൃഷ്ണൻ കുട്ടി എന്ന കഥാപാത്രത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. വലിയ ഒരു തറവാട്ടിലെ അംഗങ്ങളാണ് കൃഷ്ണൻകുട്ടിയും അമ്മയുടെ അനിയത്തിയായ ഓപ്പോളെന്നു വിളിക്കുന്ന അമ്മിണിയും. അച്ഛൻ ഗോപാലൻ കുട്ടി നായർക്ക് സർക്കാർ ശമ്പളമുണ്ട്.
ദേഷ്യവും വാശിയും ഉണ്ടെങ്കിലും ഓപോളെ ഗോപാലൻ കുട്ടി നായർ സ്വന്തം മകളെപ്പോലെയാണ് കാണുന്നത്. കൃഷ്ണൻ കുട്ടി ഇംഗ്ലീഷ് സ്കൂളിലാണ് പഠിക്കുന്നത്. സമപ്രായക്കാരനായ കുട്ടപ്പനും മറ്റു കുട്ടികളും അമ്മാവന്മാരുടെ കീഴിൽ തറവാട്ടിലാണ് താമസം.
വാശിയുംധാർഷ്ട്യക്കാരിയുമായ ഓപ്പോളെ പറ്റി 'അതി വിശേഷമാ അവള്ടെ ജാതകം'എന്നാണ് ഗോപാലൻ കുട്ടി നായർ പറയാറുള്ളത്. അങ്ങനെ വയസ്സൻ നമ്പൂരിയുമായുള്ള അവരുടെ വിവാഹം മുടങ്ങുകയും ചെയ്യുന്നു.
ജഡ്ജിയും സമ്പന്നനുമായ ഒരാളുമായി ഓപ്പോളുടെ കല്യാണം നടന്നു. ഓപ്പോൾ പോയതോടെ കൃഷ്ണൻ കുട്ടിയുടെ കൂറ്റുതന്നെ നഷ്ടപെട്ട പോലെയായി.
അഞ്ചാം തരം പാസ്സായ കൃഷ്ണൻകുട്ടിയെ ഏറ്റെടുത്തു പഠിപ്പിക്കുന്നത് ഓപ്പോളുടെ ഭർത്താവായിരുന്നു. അവരുടെ വീട്ടിലെ സമ്പന്നതയിൽ നിന്നു പഠിക്കുന്ന കൃഷ്ണൻ കുട്ടിക്ക് ആരുടെ മുന്നിലും അനാവശ്യമായി തലകുനിക്കില്ലെന്ന നിലപാടായിരുന്നു. മനുഷ്യ മനസ്സിന്റെ അന്തർ ധാരയിലേക്ക് വായനക്കാരനെ കൂട്ടികൊണ്ട് പോകുന്ന ഈ കഥയിൽ പാവപ്പെട്ടവന്റെ വിദ്യയോടുള്ള അഭിനിവേശവും ആത്മാഭിമാനം പണയം വെക്കാൻ കഴിയാത്ത മനസ്സുമാണ് കാണാൻ കഴിയുന്നത്.
കൃഷ്ണൻ കുട്ടിയുടെ മനസ്സിലേക്ക് മുറിവായി മാറിയത് തങ്കം എന്ന പെൺ കുട്ടിയായിരുന്നു. പിന്നീട് വിദ്യാഭ്യാസത്തിനുവേണ്ടി മാറിനിൽക്കുകയും ഉപ്പുസത്യാഗ്രഹ സമരവുമായി ബന്ധപെട്ടു കോളേജിൽ നിന്നും പുറത്താക്കുകയും ചെയ്യുന്നു. ആത്മമിത്രമായി കണ്ട രാവുണ്ണിയുടെ മരണം കൃഷ്ണൻ കുട്ടിയുടെ മനസ്സിനെ വല്ലാതെ തളർത്തുകയും ചെയ്തു.
ഓപ്പോളുടെ ഏട്ടന്റെ മരണശേഷം ബംഗ്ലാവിലെ താമസത്തിൽ മനസ്സുകൊണ്ട് തൃപ്തനല്ലായിരുന്ന കൃഷ്ണൻ കുട്ടി നിസ്സഹായായ മീനുവിനെ വിവാഹം ചെയ്തു. അതിൽ രണ്ടു ഉണ്ണികൾ പിറന്നു. ഉണ്ണിക്കുവന്ന ആപത്തിൽ അവനെ രക്ഷിച്ചത് ഓപ്പോളായിരുന്നു.
കഥാവസാനം ആർക്കും പിടികൊടുക്കാത്ത ഓപ്പോളുടെ സ്നേഹാർദ്രമായ മനസ്സും വായനക്കാരനെ വാചാലനാക്കുന്നു.
മനുഷ്യ ജീവിതമെന്ന നിഗൂഢത നിറഞ്ഞ അഗാധഗർത്തത്തിൽ സ്നേഹവും സ്നേഹഭംഗവും നിറഞ്ഞു നിൽക്കുന്നു. ബന്ധങ്ങളുടെ സങ്കീർണതകൾ ഇന്ദ്രിയങ്ങൾക്കപ്പുറം മനുഷ്യ ഹൃദയത്തെ വെളിപ്പെടുത്തുന്ന വിധത്തിൽ ലാളിത്യമായി അവതരിപ്പിക്കുന്ന കൃതിയാണ് രാജലക്ഷ്മിയുടെ 'ഞാനെന്ന ഭാവം'.
- അമൃത പി യു 10 c

നല്ല... ഭാഷ
ReplyDelete