ആർച്ചാകൃഷ്ണ സി യു 8E




ദൈവത്തിനു ബുദ്ധി പോരാ
         

        പി സുബ്ബയ്യാപിള്ളയുടെ "ദൈവത്തിനു ബുദ്ധി പോരാ" എന്ന കഥയാണ് ഞാൻ വായിച്ചത്. 1924-ൽ പത്തനാപുരത്താണ് അദ്ദേഹം ജനിച്ചത്. പിന്നീട് കോന്നിയിലും തിരുവനന്തപുരത്തും കുറെ നാൾ ഹൈസ്കൂൾ അദ്ധ്യാപകനായും പുനലൂർ  മില്ലിൽ സൂപ്പർ വൈസറായും ജോലിനോക്കി.  സെക്രട്ടറിയെറ്റ്  ഫിനാൻസ് വകുപ്പിൽ ഗുമസ്‌തനായും പ്രവേശിച്ചു. മുപ്പതോളം കൊല്ലത്തെ സേവനത്തിനുശേഷം ജോയിന്റ്  സെക്രട്ടറിയായി വിരമിച്ചു. കുങ്കുമം വ
വാരികയുടെ പത്രാധിപരായും,  ചിരി വീണ്ടും ചിരിയുടെ സ്ഥാപകപത്രാധിപനായും എട്ട് കൊലത്തോളം  സേവനം  അനുഷ്ഠിച്ചിട്ടുണ്ട്. സാഹിത്യത്തിന്റെ   വിവിധ ശാഖകളിലായി 39 പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 
           പി . സുബയ്യപിള്ളയുടെ  ദൈവത്തിന് ബുദ്ധി പോരാ എന്ന ബാലസാഹിത്യമാണ് ഞാൻ വായിച്ചത്.ഇത് എഴുതുന്ന  ആൾ ജനിച്ചതും വളർന്നതും ഒരു കൊച്ചു ഗ്രാമത്തിലാണ്. കിഴക്കുവശത്തു, മലകൾ മതിൽ കെട്ടിയ  ഒരു ഗ്രാമം. അരനൂറ്റാണ്ടിലേറെക്കാലം മുമ്പ് അദ്ദേഹത്തിന്റെ ഗ്രാമത്തിൽ പറഞ്ഞു കേട്ടിരുന്ന കഥകളാണ്  ഈ പുസ്തകത്തിൽ ചേർത്തിട്ടുള്ളത്. ഈ പുസ്തകത്തിന്റെ ആദ്യത്തെ കഥയുടെ പേര് തന്നെയാണ് ഈ പുസ്തകത്തിനും അദ്ദേഹം കൊടുത്തിരിക്കുന്നത് 'ദൈവത്തിന് ബുദ്ധി പോരാ' . ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും ഇതുതന്നെയാണ്. കുറെ കഥകൾ ചേർന്ന ഒരു പുസ്തകമാണിത്. പഴയകാലത്ത് കാടും കരയും കൃഷിസ്ഥലങ്ങളും   എങ്ങും കാണാം. വീടുകളും കുറവ്. റോഡുകൾ ഇല്ല,  വാഹനങ്ങളും ഇല്ല,  കല്ലും കുണ്ടും ഇടുങ്ങിയ വഴി അതിലൂടെ ഒരു യാത്രക്കാരൻ ഒരു സ്ഥലത്തേക്ക് പോവുകയായിരുന്നു. വെയിലത്തു നടന്നു തളർന്ന അയാൾ വഴിയരികിൽ താഴെ കണ്ട ഒരു ആൽമരത്തിനു താഴെ വിശ്രമിച്ചു. അയാൾ നീണ്ടുനിവർന്നു അവിടെ കിടന്നു. ചെറിയ ശബ്ദത്തോടെ ആടുന്ന ആലിലകളും അയാളുടെ ശ്രദ്ധയിൽ പെട്ടു . ഇത് കണ്ടപ്പോൾ അയാളുടെ മനസ്സിൽ കുറെ ചോദ്യങ്ങൾ ഉയർന്നു. ഇത്രയും വലിയ മരത്തിന് ഇത്രയും ചെറിയ കായോ? അതേസമയം, തറയിൽ പടർന്നുകിടക്കുന്ന ചെറിയ  മത്തൻ ചെടിയും  അയാൾ  ശ്രദ്ധിക്കാതിരുന്നില്ല. അപ്പോൾ അയാൾക്ക് തോന്നി മത്തങ്ങയോളം വലിയ കായ്കൾ ആലിലും, കുരുമുളകിനോളം ചെറിയ കായ്കൾ മത്തൻ ചെടിയിലും നൽകുന്നത് അല്ലേ ശരി എന്ന് അയാൾക്ക് തോന്നി. ദൈവം എന്താ ഇങ്ങനെ ചെയ്തു വെച്ചിരിക്കുന്നത്? ദൈവത്തിന് വേണ്ടത്ര ബുദ്ധിയില്ലെന്ന് വരുമോ? അയാളുടെ മനസ്സിൽ കൂടുതൽ കൂടുതൽ ചോദ്യങ്ങൾ ഉയർന്നു വരുന്നതിന് മുൻപ് പഴുത്ത ഒരു ആലിൻ കായ അയാളുടെ മൂക്കിൻ തണ്ടിൽ വീണു. അയാൾ വേഗം എഴുന്നേറ്റ് മൂക്ക് തടവി പൊക്കത്തിൽ നിന്നും വീണതാണ് എന്നയാൾ  സ്വയം ആശ്വസിച്ചു. പക്ഷേ അത് തെറ്റായ ചിന്തയാണ് എന്ന് അയാൾ മനസ്സിലാക്കി. ചെറിയ ആലിൻ കായകൾക്ക് പകരം മത്തങ്ങയോളം വലിപ്പമുള്ള കായ്കൾ ആണെങ്കിൽ എന്തായിരിക്കും സ്ഥിതി എന്ന് അയാൾ വിചാരിച്ചു. യാത്രക്കാരന്റെ ചിന്ത നേർവഴിയിലേക്ക്  തിരിഞ്ഞു.അയാൾ ചിന്തിക്കാൻ തുടങ്ങി. ദൈവത്തിന്റെ ചെറുതും വലുതുമായ ഏതു സൃഷ്ടിയും ഓരോ അത്ഭുതമാണ്. ദൈവത്തിനുമേൽ തെറ്റായി ചിന്തിച്ചതിനു മാപ്പുപറഞ്ഞ് അയാൾ അവിടെ നിന്നും യാത്രയായി. 
             ഇതുപോലെ രസകരമായതും ചിന്തിപ്പിക്കുന്നതുമായ കുറേ കഥകൾ ഈ പുസ്തകത്തിലുണ്ട്. എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥയെയാണ് ഞാൻ ഇവിടെ പരിചയപ്പെടുത്തിയത്. കഥാകാരന്റെ  നാട്ടിൽ കേട്ടുവരുന്ന കഥകളായി മാത്രമല്ല നമ്മളെ ചിന്തിപ്പിക്കാനും കഴിവുള്ള കഥകളാണ് അദ്ദേഹം ഇതിൽ ചേർത്തിട്ടുള്ളത്. നമ്മളെ ചിന്തിപ്പിക്കാനും രസിപ്പിക്കാനും കഴിവുള്ള ഈ കഥകൾ എനിക്ക് വളരെയേറെ ഇഷ്ടമായി.എല്ലാവരും ഈ പുസ്‌തകം വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
              
                        - ആർച്ചാകൃഷ്ണ സി യു 8E

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം