ദേവിക എ 9E




ഒരു കുടയും കുഞ്ഞുപെങ്ങളും 
 

                 കേരളത്തിന്റെ  ജനപ്രിയ എഴുത്തുകാരൻ മുട്ടത്തുവർക്കിയുടെ  മലയാള ബാലസാഹിത്യത്തിൽ എന്നും തിളങ്ങി നിൽക്കുന്ന രചനയാണ്‌ 'ഒരു കുടയും കുഞ്ഞുപെങ്ങളും'. മനുഷ്യജീവിതത്തിൽ നല്ലതും, ചീത്തയുമായ പല സന്ദർഭങ്ങൾ  വന്നുപോകുന്നത് കാണിച്ചുതരുന്ന ഒരു ഉത്തമ ഉദാഹരണം കൂടിയാണ് ഈ നോവൽ. 
                 ബേബിയുടെയും സഹോദരി ലില്ലിയുടെയും ഉദ്വേഗഭരിതമായ ജീവിതമാണ് ഈ നോവലിലുടനീളം കാണാൻ സാധിക്കുന്നത്. ക്രൂരയായ പേരമ്മയുടെ കൂടേ താമസിച്ചുപോകുകയായിരുന്നു ഇരുവരും. ഒരു ദിവസം ശക്തിയായി മഴ പെയ്യുകയും ലില്ലി, അവളുടെ പേരമ്മ ജോലി ചെയ്യുന്നിടത്തെ ഗ്രേസി എന്ന പെൺകുട്ടിയുടെ കുടയിൽ കേറാൻ ശ്രമിക്കുകയും ചെയ്യുന്നു. പക്ഷെ ഗ്രേസി അതിന് കൂട്ടാക്കിയില്ല,  ഒടുവിൽ ലില്ലി മഴനഞ്ഞു പള്ളിക്കൂടത്തിൽ എത്തി.തുടർന്ന്   തന്റെ സഹോദരിയെ കുടയിൽ  നിൽക്കാൻ അനുവദിക്കാതിരുന്ന ഗ്രേസിയെ ബേബി കല്ലെടുത്തെറിയുന്നു. എന്നിട്ട് ലില്ലിക്കു പുതിയ കുട വാങ്ങി തരാം എന്നു പറഞ്ഞ് വീടുവിട്ടു പോകുന്നു. പലസ്ഥലത്തും അലഞ്ഞുതിരിഞ്ഞു നടന്ന ബേബി  സൗദാമിനി എന്ന സംഗീതാധ്യാപികയുടെ കൂടേ കഴിയുന്നു. അവർ അവനെ മരിച്ചുപോയ സഹോദരനായി കണക്കാക്കുന്നു. ഇതേ സമയം ലില്ലി വീടുവിട്ടിറങ്ങുകയും ഡോക്ടർ ജോണും ഭാര്യ ശോശാമ്മയും അവളെ മകളായി സ്വീകരിക്കുകയും ചെയ്യുന്നു.ലില്ലി  അവരുടെ മക്കളായ ജോയുടേയും, മോളിയുടെയും  കൂടെ കഴിയുന്നു. കുറേ നാളുകൾക്കുശേഷം ബേബിയും, ലില്ലിയും  കണ്ടുമുട്ടുകയും, ബേബി വലുതായി ഒരു ഡോക്ടറായി മാറുകയും മോളിയുമായി വിവാഹം ചെയ്യുകയും ചെയ്തു. ലില്ലിയുടെയും ജോയിയുടെയും വിവാഹം ഉറപ്പിക്കുന്നു ഒരു ദിവസം ബേബിയുടെ അടുത്തേക്ക് ഒരു സ്ത്രീ ചികിത്സക്ക് വരികയും ആ സ്ത്രീയോട് ബേബി പ്രതിഫലമായി ഒരു കുട ചോദിക്കുകയും ചെയ്യുന്നു അടുത്ത ദിവസം ആ സ്ത്രീ കുടയുമായി വന്നു. ബേബി ലില്ലിയോട് അത് ഗ്രേസിയാണ്  എന്ന് പറഞ്ഞുകൊടുക്കുന്നു. ജോയിയുടെയും ലില്ലിയുടെയും വിവാഹദിവസം അനേകം യാചകർക്ക്  ധർമം നൽകപ്പെട്ടു , അതിൽ അവരുടെ പേരമ്മയും ഉണ്ടായിരുന്നു. പക്ഷെ അവരാരും അത് അറിഞ്ഞിരുന്നില്ല. അങ്ങനെ നോവൽ അവസാനിക്കുന്നു. സാഹോദര്യത്തിന്റെ അതിതീക്ഷ്ണമായ ബന്ധം പറയുന്ന പുസ്തകമാണിത്. 
              ജീവിതത്തിൽ പല പ്രശ്നങ്ങളും വന്നു പോയിക്കൊണ്ടേയിരിക്കും,അതെല്ലാം നിസ്സാരമായി കണക്കാക്കുക. സുഖവും ദുഖവും ഒരേ പോലെ വരുന്നതാണ്. 'ഈ കാലവും കടന്നുപോകും' എന്ന ചിന്ത എപ്പോഴും മനസ്സിൽ സൂക്ഷിക്കുക എന്ന സന്ദേശംകൂടി  ഈ നോവൽ പകർന്നുനൽകുന്നു. 
                                     - ദേവിക. എ 9E

Comments

  1. അതാണ് , അസ്സലായി :
    എഴുതിയ ആൾക്കും പ്രചോദനമാകുന്ന അദ്ധ്യാപകർക്കും നമസ്കാരം

    ReplyDelete
  2. നന്നായിട്ടുണ്ട്

    ReplyDelete
  3. ഒരുപാട് ഇഷ്ടപ്പെട്ട കഥ യാണ് Good കുട്ട്യേ

    ReplyDelete
  4. നന്നായിട്ടുണ്ട്

    ReplyDelete

Post a Comment

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം