ദേവിക എ 9 E



അക്രയിൽ നിന്നും കണ്ടെടുത്ത ലിഖിതങ്ങൾ
             

                ലോകപ്രശസ്ത ബ്രസീലിയൻ സാഹിത്യകാരൻ 'പൗലോ കൊയ്‌ലോ' എഴുതിയ പുസ്തകമാണ് 'അക്രയിൽ നിന്ന് കണ്ടെടുത്ത ലിഖിതങ്ങൾ'
      1945 ഡിസംബർ. രണ്ടു സഹോദരന്മാർ വിശ്രമിക്കാനുള്ള ഇടം തേടി നടക്കുന്നതിനിടയിൽ ഒരു ഗുഹയിൽ ചെന്നെത്തി. അവിടെ ഒരു കുടം നിറയെ പാപ്പിറസ്റ്റുകൾ സൂക്ഷിച്ചു  വെച്ചിരിക്കുന്നത് കാണാനിടയായി അതിനടുത്ത വർഷം തന്നെ ആ സഹോദരന്മാർ തമ്മിൽ കലഹിച്ചു പിരിഞ്ഞു. അവരുടെ അമ്മ ഇതിന് കാരണം ആ പാപ്പിറസ്റ്റുകൾ ആണെന്ന് തീർച്ചയാക്കി. അവർ അത് ഒന്നൊഴിയാതെ ഒരു പുരോഹിതനെ ഏൽപിച്ചു. അദ്ദേഹം ആ പാപ്പിറസ്റ്റുകൾ മുഴുവൻ കെയ്‌റോയിലുള്ള കോപ്റ്റിക് മ്യൂസിയത്തിന് വിറ്റു. അന്ന് അവർ ആ താളിയോലക്കെട്ടിനു നൽകിയ പേര് 'നാഗ് ഹമ്മാദിയിൽ നിന്നുള്ള കൈയെഴുത്തു പ്രതികൾ' എന്നായിരുന്നു. ആ പാപ്പിറസ്റ്റുകളുടെ കൂട്ടത്തിൽ ശേഷിച്ചവ രഹസ്യമായി അങ്ങാടിയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി 1952 ലെ വിപ്ലവത്തിന് ശേഷം അവയിൽ അധികഭാഗവും കെയ്‌റോവിലുള്ള കോപ്റ്റിക് മ്യൂസിയത്തിന്റെ കൈവശമായി എന്നാൽ കൂട്ടത്തിൽ ഒന്നുമാത്രം ആരുടേയും കൈയിൽപ്പെടാതെ മറഞ്ഞിരുന്നു. അവസാനം അത് ബെൽജിയത്തിൽ പുരാവസ്തു തൂക്കിവിൽക്കുന്ന ഒരു കടയിൽ എത്തി. അവസാനം 1951-ൽ അത് സ്വന്തമാക്കിയത് കാൾ യുങ് ഇൻസ്റ്റിറ്റ്യുട്ടാണ് മാനസിക അപഗ്രഥനത്തിൽ പ്രസിദ്ധനായ യുങ്ങിന്റെ മരണശേഷം ആ താളിയോലകൾ കെയ്‌റോവിലേക്കുതന്നെ തിരുച്ചുകൊണ്ടുവന്നു. അക്കാലത്ത് അത് 'കോഡെക്സ് യുങ് ' എന്ന പേരിൽ അറിയപ്പെട്ടു ഇപ്പോഴും ആ താളിയോലകൾ ആ മ്യൂസിയത്തിൽ കാണാനാകും. ബി.സി 180 ഇടയിൽ രചിക്കപ്പെട്ടിട്ടുള്ള മൂലഗ്രന്ഥത്തിന്റെ ഗ്രീക്ക് തർജമയാണ് ഈ പാപ്പിറസ്റ്റുകൾ.
     1924-ൽ സർ വാൾട്ടർ വിൽക്കിൻസൺ എന്ന ബ്രിട്ടീഷുകാരനായ പുരാവസ്തുഗവേഷകൻ വേറൊരു കൈയ്യെഴുത്തുപ്രതികണ്ടെത്തുകയുണ്ടായി. അറബിക്, ഹീബ്രു, ലാറ്റിൻ, ഇങ്ങനെ മൂന്ന് ഭാഷകളിൽ എഴുതപ്പെട്ടതായിരുന്നു ആ താളിയോലകൾ. ആ താളിയോലകൾ എല്ലാം അദ്ദേഹം കെയ്റോവിലെ പുരാവസ്‌തുവിഭാഗത്തിലേക്ക് അയച്ചുകൊടുത്തു. അദ്ദേഹത്തിനൊരു മറുപടിയും കിട്ടി. ആ താളിയോലകളുടെ 155 പ്രതികൾ ലോകത്തിൽ പല ഭാഗത്തായി ഉണ്ട് അതിൽ മൂന്നെണ്ണം കെയ്‌റോ മ്യൂസിയത്തിൽ തന്നെയുണ്ട്. മൂല പദാർത്ഥത്തിന്റെ കാലം നിർണയിക്കുന്ന കാർബൺ 14 എന്ന പരീക്ഷണത്തിലൂടെ അവയെല്ലാം താരതമ്യേന അടുത്തകാലത്ത് എഴുതപ്പെട്ടതാണെന്നും 1307  എ.ഡി യിൽ ഈജിപ്റ്റിന്റെ അതിർത്തിക്കപുറത്തുകിടക്കുന്ന അക്രയാണ് ഈ ഗ്രന്ഥത്തിന്റെ ഉറവിടം എന്നും  കണ്ടെത്തി ആ കൈയ്യെഴുത്തുപ്രതികൾ സർ വാൾട്ടറിന് ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാൻ അനുമതി ലഭിച്ചു. 
    പൗലോ കൊയ്‌ലോ 2011-ൽ നവംബർ 30-ാം തിയതി സർ വാൾട്ടറിന്റെ മകനുമായി പരിചയപ്പെടുകയും ആ കൈയ്യെഴുത്തുപ്രതിയുടെ ഒരു പകർപ്പ് കൈപ്പറ്റുകയും ചെയ്തു. അതാണ് 'അക്രയിൽ നിന്നു കണ്ടെടുത്ത ലിഖിതങ്ങൾ' എന്ന പുസ്തകത്തിൽ പൗലോ കൊയ്ലോ പകർത്തുന്നത്. രമാ മേനോനാണ്  ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. 
     നൂറ്റാണ്ടുകൾക്ക് മുൻപ് പുലർച്ചെ സംഭവിക്കാൻ പോകുന്ന അക്രമകാരികളുടെ അധിനിവേശത്തെ മനസ്സിൽ കണ്ടുകൊണ്ട് അക്രാ നഗരത്തിലെ ജനങ്ങൾ വൈകുന്നേരം ഒത്തുകൂടി അപ്പോൾ അവിടെ പ്രത്യക്ഷപ്പെട്ട 'കോപ്ട് ' എന്നയാൾ അവരോട് തങ്ങളുടെ ഭീതികൾ അയാളുമായി പങ്കുവെക്കാൻ ആവശ്യപ്പെട്ടു പകരമായി പ്രത്യാശയും ആശ്വാസവും അയാൾ വാഗ്ദാനം ചെയ്തു. 
    ധൈര്യത്തേയും, ഏകാന്തതയെയും, വിശ്വസ്തതയെയും, നഷ്ടങ്ങളെയും കുറിച്ചുള്ള തന്റെ അത്യഗാധമായ ഉൾക്കാഴ്ചകൾ ആ ജനങ്ങൾക്കായി അദ്ദേഹം പകർന്നേകി. 
       എക്കാലവും ഏതൊരു വ്യക്തിക്കും ജീവിതത്തിൽ അനുവർത്തിക്കാവുന്ന അമൂല്യ ദർശനങ്ങളായിരുന്നു അവ. 
                 
                   - ദേവിക. എ 9 E

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം