അമൃത കെ ബി 6 C
മൃഗങ്ങൾക്കായി ഒരു ദിനം
ഒക്ടോബർ 4, അന്തർദേശീയ മൃഗദിനം. ലോകോത്തരമായി മൃഗങ്ങളെ സ്നേഹിക്കാനും അവയുടെ ജീവിതനിലവാരം ഉയർത്താനുമായാണ് ഓക്ടോബർ 4 അന്തർദേശീയ മൃഗദിനമായി അചരിക്കുന്നത്. 11 ആം നൂറ്റാണ്ടിൽ ഇറ്റലിയിൽ ജീവിച്ചിരുന്ന സെയ്ന്റ് ഫ്രാൻസിസിന്റെ തിരുനാളാണ് പിന്നീട് മൃഗദിനമായി ആഘോഷിക്കാനാരംഭിച്ചത്. മൃഗങ്ങളുടെ 'മാധ്യസ്ഥൻ ' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 1925 മാർച്ച് 24 ന് ജെർമനിയിലെ ബെർലിനിൽവെച്ച് സാഹിത്യകാരനായിരുന്ന മൃഗസ്നേഹി ഹെൽ റിച്ച് സിമ്മെർമാനാണ് മൃഗദിനം ആഘോഷിച്ച് തുടങ്ങിയത്. 5000 ഓളം പേർ അന്ന് ആഘോഷങ്ങൾക്കായി ബെർലിനിൽ എത്തിച്ചേർന്നിരുന്നു. ഫ്ലോറൻസിലെ പരിസ്ഥിതി സ്നേഹികളാണ് ഈ ദിനം ആചരിക്കുവാനുള്ള ശ്രമങ്ങൾ ആദ്യമായി നടത്തിയത്.
മനുഷ്യ ജീവിതം എങ്ങനെ മ്യഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ലോകത്തെ അറിയിക്കുന്നതിനു കൂടിയാണ് ഈ ദിനം ആചരിക്കുന്നത്. ഈ ദിനത്തിൽ മുഗസംരക്ഷണ ഗ്രൂപ്പുകളും മൃഗ സ്നേഹികളും വിവിധ പരിപാടികൾ ലോകമെമ്പാടും സംഘടിപ്പിച്ചുവരുന്നു. മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണെന്ന ഓർമ്മപ്പെടുത്തലാകട്ടെ ഈ ദിനം എന്ന് ആശംസിക്കുന്നു.
- അമൃത കെ.ബി 6 C

Comments
Post a Comment