നിവേദ്യ എം ജി 6 C
നെയ്പ്പായസം
ശ്രീമതി സുമംഗല എഴുതിയ പുസ്തകമാണ് "നെയ്പ്പായസം". വളരെ ലളിതവും വിശാലവുമായ ഗ്രാമീണ ഭാഷയുടെ രീതിയിലാണ് ഈ പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്. വായിച്ചു വളരാൻ കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരി എഴുതിയ നീണ്ട കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഈ പുസ്തകത്തിലെ നെയ്പ്പായസം എന്ന ആദ്യകഥ വിശാലമായ ഗ്രാമീണരുടെ കൂട്ട്കുടുംബത്തെയാണ് വർണിക്കുന്നത്. അച്ഛനും , അമ്മയും , ഏടത്തിയും , ഏട്ടന്മാരും ,അങ്ങനെ പന്ത്രണ്ടോളം അംഗങ്ങളും ഉൾക്കൊള്ളുന്ന മനോഹരമായ കുടുംബത്തിന്റ കഥയാണ് നെയ്പ്പായസം. ശ്രീമതി സുമംഗലയുടെ നീണ്ട കഥാസമാഹാരങ്ങളിൽ ഉൾപ്പെടുന്ന നെയ്പ്പായസം എന്ന കൃതിക്ക് കേരള ഗവൺമെന്റിന്റെ സാമൂഹ്യ ക്ഷേമവകുപ്പ് അവാർഡ് ലഭിച്ചിട്ടുണ്ട്. നെയ്പ്പായസം എന്ന കഥ ആർക്കും ഇഷ്ടപ്പെടും. ഇതുപോലെ ഗ്രാമീണ ജീവിതത്തെ പശ്ചാത്തലമാക്കിയിട്ടുള്ള ജീവിതങ്ങളെയാണ് ഈ പുസ്തകത്തിൽ കൂടുതലും വർണിക്കുന്നത്. കുഞ്ഞുമനസ്സുകളുടെ ചിന്തകളും ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു. നെയ്പ്പായസം എന്ന കഥ പോലെ പ്രതികാരം ,പൂമ്പട്ടും കരിങ്കല്ലും ,പൂക്കളുടെ മറവിൽ , പഴയതും പുതിയതും ,എന്നീ കഥകൾ ഉൾക്കൊള്ളുന്ന ഈ പുസ്തകം സുമംഗലയുടെ നീണ്ട കഥകളുടെ സമാഹാരങ്ങളിൽ ഉൾപ്പെടുന്നു. ആർക്കും ഇഷ്ടപ്പെടുന്ന തരത്തിൽ രചിക്കപ്പെട്ട ഈ പുസ്തകം വളരെ രസകരമാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ വായിച്ച് ആസ്വദിക്കാം.
എല്ലാവരും ഈ പുസ്തകം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
- നിവേദ്യ എം . ജി 6 C

Comments
Post a Comment