ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം
മഹാത്മാവിൻ്റെ സ്മരണകളിൽ...
1) ഒക്ടോബർ 2 ഗാന്ധിജയന്തി
ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി ആയി ഇന്ത്യയിലെ ജനങ്ങൾ ആചരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജനനം 1969 ഒക്ടോബർ 2 നാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല. മഹാത്മ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം ജാതി വ്യവസ്ഥയ്ക്കെതിരെ പോരാടുകയും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്തു. അഹിംസയിലൂന്നിയ ജീവിതം നയിക്കുക മാത്രമല്ല അതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ വാക്കുകളിലും പ്രവർത്തികളിലും സമര രീതികളിലും നൂറുകണക്കിനുപേർ ആകൃഷ്ടരാവുകയും 1930ൽ നടന്ന ദണ്ഡി യാത്രയിൽ നിരവധി പേർ പങ്കാളികളാവുകയും ചെയ്തു. 1942 അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിന് തുടക്കമിട്ടു. ഗാന്ധിജിയുടെ അഹിംസ തത്വചിന്തയുടെ സ്മരണക്കായി ഐക്യരാഷ്ട്രസഭ ഒക്ടോബർ രണ്ട് രാജ്യാന്തര അഹിംസാ ദിനമായി ആചരിക്കാൻ 2007 ജൂൺ 15ന് തീരുമാനിച്ചു. ഈ ദിവസത്തിലൂടെ അഹിംസയുടെ സന്ദേശം വിദ്യാഭ്യാസത്തിലൂടെയും പൊതുബോധത്തിലൂടെയും പ്രചരിപ്പിക്കാനാണ് ശ്രമം.
ഈ ദിനത്തിൽ ഗാന്ധിജിയുടെ അഹിംസയിലൂന്നിയ ജീവിതവും അദ്ദേഹത്തിൻറെ മഹത് വചനങ്ങളും ഓർമ്മിക്കപ്പെടുന്നു. സ്കൂളുകളിൽ ഈ ദിവസം വിവിധ പരിപാടികൾ സംഘടിപ്പിക്കും ജാതിമതഭേദമന്യേ എല്ലാവരും ഒരേമനസ്സോടെ ഗാന്ധിജിയെ ഓർക്കുന്ന ദിനമാണ് ഗാന്ധിജയന്തി.
- നിവേദ്യ എം ജി 6 C
2) ഗാന്ധിജിയിലേക്ക് ഒരു യാത്ര
ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമാണ് നാം ഗാന്ധി ജയന്തി ദിനമായി ആചരിക്കുന്നത്. രാജ്യാന്തര അഹിംസാ ദിനമായും ഐക്യരാഷ്ട്രസഭ ഇന്നത്തെ ദിനം ആചരിക്കുന്നുണ്ട്.
സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനങ്ങൾ ചെറുതായിരുന്നില്ല. മഹാത്മാ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടുകയും തൊട്ടുകൂടായ്മ ജല്ലാതാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു. അഹിംസയിലൂന്നിയ ജീവിതമായിരുന്നു ഗാന്ധിജിയുടേത്. അഹിംസയിലൂടെയും സത്യാഗ്രഹമെന്ന സമരമുറിയിലൂടെയുമാണ് അദ്ദേഹം ഇന്ത്യയ്ക്ക് സ്വാതന്ത്രം നേടിക്കൊടുത്തത്. ജാതിമതഭേദമന്യേ എല്ലാവരും ഒരേ മനസ്സോടെ ഗാന്ധിജിയെ ഓർക്കുന്ന ദിനമാണ് ഗാന്ധി ജയന്തി.
ചമ്പാരൻ സമരവും, ക്വിറ്റ് ഇന്ത്യ പ്രക്ഷോഭവും ഗാന്ധിജിയുടെ നേതൃത്വത്തിലാണ് നടന്നത്. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ പേരിൽ ഗാന്ധിജി പല തവണ ജയിൽവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇന്ത്യ ഒട്ടാകെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന പുലരിയിൽ പോലും ഗാന്ധിജി അതിർത്തി ഗ്രാമങ്ങളിൽ വിഭജനത്തിന്റെ മുറിവുണക്കുന്ന തിരക്കിലായിരുന്നു. നമുക്ക് സ്വാതന്ത്രം നേടിത്തന്ന ഈ മഹാന്റെ ചില മഹത് വചനങ്ങൾ നമുക്ക് ഓർക്കാം.
'എന്റെ അനുവാദമില്ലാതെ
ആർക്കും എന്നെ
വേദനിപ്പിക്കാൻ
കഴിയില്ല'. -
മഹാത്മാ ഗാന്ധി
' ദുർബലർക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല
ക്ഷമിക്കുക എന്നത്
ശക്തരുടെ
ഗുണമാണ്' -
മഹാത്മാ ഗാന്ധി
'ലോകത്തിൽ യഥാർത്ഥ
സമാധാനം നിങ്ങൾ
ആഗ്രഹിക്കുന്നുവെങ്കിൽ
കുട്ടികളിൽ നിന്ന് ആരംഭിക്കുക' -
മഹാത്മാ ഗാന്ധി
'സ്വയം കണ്ടെത്താനുള്ള
ഏറ്റവും നല്ല മാർഗം
മറ്റുള്ളവരുടെ
സേവനത്തിൽ സ്വയം നക്ഷ്ട്ടപ്പെടുക
എന്നതാണ്' -
മഹാത്മാ ഗാന്ധി
'ഏറ്റവും മാന്യമായ
രീതിയിൽ ലോകത്തെ
വിറപ്പിക്കാൻ നിങ്ങൾക്കു
സാധിക്കും' -
മഹാത്മാ ഗാന്ധി
'ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങൾ'-
മഹാത്മാ ഗാന്ധി
'സത്യം വെറുമൊരു വാക്കല്ല
ജീവിതം മുഴുവൻ
സത്യമാക്കി
തീർക്കണം '-
മഹാത്മാ ഗാന്ധി
ഓരോ ഭാരതീയരുടേയും ഉള്ളിൽ ഇന്നും മഹാത്മാ ഗാന്ധി തെളിഞ്ഞു നിൽക്കുന്നുണ്ട്. ഇന്ത്യാക്കാരുടെ സ്വപ്നമായ സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയെ ഒരു നിമിഷം കൂടി ഓർക്കാം. എല്ലാവർക്കും ഗാന്ധിജയന്തി ദിന ആശംസകൾ നേരുന്നു.
- അമൃത കെ ബി 6 C
3) ഗാന്ധി ജയന്തി
ഒക്ടോബർ 2 നാം ഗാന്ധി ജയന്തിയായി ആചരിക്കുന്നു. മോഹൻദാസ് കരം ചന്ദ് ഗാന്ധി എന്നാണ് ഗാന്ധിജിയുടെ പൂർണ്ണ നാമം. കുട്ടികൾക്ക് ഇടയിൽ അദ്ദേഹം ബാപ്പുജി എന്ന് അറിയപ്പെടുന്നു.
സത്യവും, ധർമവും ആണ് അദ്ദേഹത്തിന്റെ വഴികാട്ടി. നാടിനു വേണ്ടി തന്റെ ജീവിതം ഒഴിഞ്ഞു വച്ച മഹാനാണ് ഗാന്ധിജി. ഒടുവിൽ രാജ്യത്തിനായി ജീവൻ അർപ്പിച്ചു. ശത്രു രാജ്യക്കാരുടെ അഴിമതിക്കെതിരെ ഒച്ചയുയർത്തി നമ്മുടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്ന ധീരനാണ് മഹാത്മാഗാന്ധി...
ഏറെ സമരങ്ങൾ ഇന്ത്യയിൽ നടന്നിട്ടുണ്ട്. ഏറെ സമരനായകൻമാരും ഉണ്ട്. അവരിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു ഗാന്ധിജി. ഗാന്ധിജി നയിച്ചിരുന്നത് അക്രമരഹിതമായ സമരം ആയിരുന്നു....
ഗാന്ധിജിയുടെ ചില സന്ദേശങ്ങൾ ഓർക്കാം :
' ശ്രമത്തിലാണ് ഫലപ്രാപ്തിയിൽ അല്ല ഉളവാകുന്നത് സമ്പൂർണ ശ്രമം സമ്പൂർണ വിജയമാകുന്നു'.
- ഗാന്ധിജി
'ഇന്നു ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചി രിക്കും നമ്മുടെ ഭാവി'
- ഗാന്ധിജി
'വിദ്യാഭ്യാസം എന്നാൽ എഴുത്തും വായനയും പഠിക്കുക എന്നതല്ല അത് പ്രതിസന്ധികൾ തരണം ചെയ്യാനുള്ള കരുത്താർജ്ജിക്കലാണ്'.
- ഗാന്ധിജി
'ജീവിതാവസാനം വരെ പതുക്കെ നടന്നു പോയാൽ പലതും കാണാം, പഠിക്കാം, അതിവേഗം യാത്ര ചെയ്താൽ പലതും നഷ്ടപ്പെടും'.
- ഗാന്ധിജി
- അതുല്ല്യ വി ബി 6 B

Comments
Post a Comment