ഭദ്ര എ എം 9 C

വിഹിതം - ബലി 



മലയാള സാഹിത്യ രംഗത്ത് തൻ്റേതായ ഇടം കണ്ടെത്തിയ ശ്രീ സുഭാഷ്ചന്ദ്രൻ്റെ കഥാസമാഹാരമാണ് 'വിഹിതം'. മലയാള ചെറുകഥയെ ലോക നിലവാരത്തിലേക്ക് ഉയർത്തിയ മൂന്ന് കഥകൾ അടങ്ങിയ ചെറുകഥാസമാഹാരം. 2014ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഈ കഥാ സമാഹാരത്തിലെ ആദ്യ കഥയാണ് 'ബലി '
                          ജീവിതത്തിൽ ഒരിക്കലും ഒഴിച്ചു കൂടാനാവാത്ത 'മരണം' കഥയ്ക്കു വിഷയമാകുന്നു. പെരുന്നാളിന് ഇറച്ചി വാങ്ങാനായി ചന്തയിൽ വരുന്ന അമ്മയുടെയും മകൻ്റയും ദയനീയ രൂപം,  അവരുടെ നിസ്സഹായാവസ്ഥ,  ഇറച്ചി വെട്ടുകാരൻ്റെ മനോവികാരങ്ങൾ, എല്ലാം വായനക്കാരുടെ മനസ്സിലേക്ക് പടർന്നു കയറുന്നു.
              ഓരോന്നിൻ്റെയും വില മാറി മാറി ചോദിക്കുമ്പോഴും തന്റെ കയ്യിലുള്ള നാണയത്തുട്ടിലേക്ക് അവരുടെ ദയനീയ നോട്ടം കടന്നു പോകുന്നു. കടയിൽ വന്ന അവസാന ആളും മടങ്ങിപോകുന്നതുവരെ തന്റെ ഊഴത്തിനായി കാത്തുനിൽക്കുന്നു. കയ്യിൽ പൈസ ഇല്ല എന്നറിഞ്ഞിട്ടാവാം ഇറച്ചിവെട്ടുകാരന് എന്തോ അവരോട് ഒരല്പം ദയവുണ്ടായി കയ്യിലുള്ള പൈസക്ക് ബോട്ടിനൽകാമെന്ന് സമ്മതിച്ചു.
                                യാതൊരു അറപ്പും ഇല്ലാതെ മൃഗങ്ങളെ കൊന്നു തള്ളുന്ന ആ ഇറച്ചിവെട്ടുകാരനാകട്ടെ രക്തം പുരണ്ട പത്രത്തിൽ കസബി ൻ്റെ ചിത്രം കാണുമ്പോൾ നിയന്ത്രണം വിട്ടുപോകുന്നു. ഒരാൾ മൃഗങ്ങളെ വെട്ടിമുറിച്ചപ്പോൾ കസബ് മനുഷ്യജീവനുകൾ ആണ് കൊന്നുതള്ളിയത്. ഒരർത്ഥത്തിൽ രണ്ടുപേരും കൊലചെയ്ത് അറപ്പുമാറിയവർ. 
                   മരം കൊണ്ടുണ്ടാക്കിയ ബലിപീഠത്തിൽ തന്റെ ജീവിതദൗത്യം എന്നോണം ഒന്നിനു പുറകെ ഒന്നായി മൃഗങ്ങളെ അയാൾ തുണ്ടങ്ങളാക്കി കൊണ്ടേയിരുന്നു. മരം കൊണ്ടുണ്ടാക്കിയ ആ ബലിപീഠത്തിൽ എല്ലാവരും സമന്മാരായി. മരംകൊണ്ടുണ്ടാക്കിയ ആ ബലിപീഠം എല്ലാത്തിനും മൂക സാക്ഷിയായി. മരക്കുറ്റിയും മൃഗങ്ങളുമെല്ലാം എല്ലാം ഒന്നായിതീർന്നു. എല്ലാവരും സമന്മാർ ആവുന്ന മരണത്തിനുമുന്നിലെങ്കിലും   ജീവിതത്തിൽ പുലർത്താൻ കഴിയാതെ പോയ സമത്വം  കൈവരിക്കാം എന്ന് ഒരുപക്ഷേ കഥാകൃത്ത് ആഗ്രഹിക്കുന്നുണ്ടാകാം .

             - ഭദ്ര എ എം 9C

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം