ദേവിക എ 9E

 രണ്ടാമൂഴം


പഞ്ചപാണ്ഡവരിൽ രണ്ടാമൻ, വില്ലാളിവീരൻ, വൃകോദരൻ, മന്ദൻ എന്ന് വിളിപ്പേരുള്ള, സ്വധർമ്മം എപ്പോഴും കാത്തുസൂക്ഷിക്കുന്ന ഭീമസേനനെ കേന്ദ്രകഥാപാത്രമാക്കി എം. ടി. വാസുദേവൻ നായർ രചിച്ച ഒരു പുസ്തകമാണ് 'രണ്ടാമൂഴം'. വയലാർ അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, എന്നിങ്ങനെയുള്ള അവാർഡുകൾ നേടിയെടുത്ത ധാരാളം ഭാഷകളിലേക്ക് വിവർത്തനം ചെയ്ത മലയാളത്തിലെ അമൂല്യ ഗ്രന്ഥം. 

      ഈ പുസ്തകത്തിൽ യാത്ര, കൊടുങ്കാറ്റിന്റെ മർമ്മരം, വനവീഥികൾ, അക്ഷഹൃദയം, പഞ്ചവർണപ്പൂക്കൾ, വിരാടം, ജീർണവസ്ത്രങ്ങൾ, പൈതൃകം, എന്നിങ്ങനെ ഏഴ് ഭാഗങ്ങളാണ് ഉള്ളത്. സൂര്യചന്ദ്രവംശമഹിമകൾ നമുക്കിനിയും പാടാം എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന കൃതിയിലെ ആദ്യഭാഗം അവരുടെ അവസാന യാത്രയെ കുറിച്ച് പറയുന്നു. ദ്രൗപദി വീണുപോയപ്പോൾ ഭീമസേനൻ മാത്രമാണ് ദ്രൗപദിയെ ശ്രദ്ധിച്ചുള്ളു മറ്റെല്ലാവരും അതിനുമുമ്പേ നടന്നകന്നു. 
        രണ്ടാം ഭാഗത്തിൽ ശതശൃംഗത്തിൽ നിന്ന് ഹസ്തിനപുരത്തിലേക്ക് എത്തിയ പാണ്ഡവരെ കുറിച്ച് പറയുന്നു. തന്റെ ഒപ്പം പ്രായമുള്ള ദുര്യോദനനിൽ ഭീമൻ ആദ്യം കണ്ടപ്പോൾ മുതൽ കണ്ണുകളിൽ പക ഒളിഞ്ഞുകിടക്കുന്നതായി ഭീമൻ ശ്രദ്ധിച്ചു. പിന്നെ ദുര്യോധനൻ ഭീമനെ കൊണ്ട് വിഷപാനീയം കുടിപ്പിക്കുകയും, കെട്ടിയിടുകയും, പുഴയിൽ തള്ളുകയും ചെയ്യുന്നു. ഭീമനെ നാഗന്മാർ രക്ഷിക്കുന്നു. അവർ ഭീമനോട് "ശത്രു,  ദയ അർഹിക്കുന്നില്ല ദയ നേടിയാൽ അവൻ അജ്ജയാനംവിധം കരുത്തുനേടും നമ്മെ വകവരുത്തും എന്ന് പറയുന്നു". 
       മൂന്നാം ഭാഗത്തിൽ വാരാണാവതത്തിലെ മലഞ്ചെരുവിൽ ചെറിയ നഗരത്തിൽ ഉത്സവം കാണാൻ അവരുടെ വല്യച്ഛൻ അവരെ അയച്ചു. അതൊരു ചതിക്കുഴിയാണെന്നു അവർ പിന്നീട് മനസ്സിലാക്കി. ഇളയച്ഛൻ വിദൂരർ അവരെ സഹായിച്ചു. കുറേ നാളത്തെ വനയാത്രയിൽ ഹിഡിംബനെ കൊന്ന് ഹിഡുംബിയെ ഭീമൻ വിവാഹം കഴിക്കുകയും ചെയ്തു. ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിൽ മാറി ബകനെ ഭീമൻ കൊന്നു. ദ്രുപരാജാവിന്റെ മകളുടെ സ്വയംവര മത്സരത്തിൽ അർജ്ജുനൻ ജയിച്ചു. അമ്മ കുന്തിയോട്  വിവരം പറഞ്ഞപ്പോൾ എന്തായാലും അഞ്ചുപേരും പങ്കിട്ടെടുത്തുകൊള്ളാൻ പറയുന്നു. പിന്നീട് അവർ ഹസ്തിനപുരത്തിനടുത്ത്  ഖാണ്ഡവപ്രസ്ഥത്തിൽ കൊട്ടാരം പണിയുന്നു. ഭീമൻ രാജധാനിയിൽ പോവുകയും ദേവേശന്റെ പുത്രി ബലന്ധരയെ വിവാഹംകഴിക്കുകയും ചെയ്യുന്നു. ജരാസന്ധനുമായുള്ള ഭീമന്റെ മല്ലയുദ്ധവും നടന്നു. 
          നാലാം ഭാഗത്തിൽ പാണ്ഡവർ ഹസ്തിനപുരത്തിലേക്കുതിരിച്ചെത്തുന്നു. മയസഭയിൽ വെള്ളമാണെന്നു കരുതി വസ്ത്രം പൊക്കിപ്പിടിച്ചു നീലത്തളത്തിൽ പോകുന്ന ദുര്യോധനനെ കണ്ടു പാഞ്ചാലി ചിരിക്കുന്നു. അതു ഒരു വലിയ ആപത്തിന്റെ തുടക്കമായിരുന്നു. യുധിഷ്ഠിരനും ദുര്യോധനനും ശതം വച്ചുകളിക്കുകയും ചെയ്തു. ശകുനിയാണ് ദുര്യോധനന് വേണ്ടി കളിച്ചത്. എല്ലാ പണവും, പ്രതാപവും, സഹോദരന്മാരെയും, ദ്രൗപദിയേയും,തന്നെത്തന്നേയും  യുധിഷ്ഠിരൻ പണയപ്പെടുത്തുകയും ചെയ്തു. ഒടുവിൽ അവർക്ക് പന്ത്രണ്ടു വർഷം വനവാസവും ഒരു വർഷം അജ്ഞാതവാസവും നടത്തേണ്ടി വരുന്നു. 
     അഞ്ചാം ഭാഗത്തിൽ കാമാകവനത്തിൽ നിന്ന് ദ്വൈതാവനത്തിലേക്കു പോകുന്ന വഴി ഭീമന്റെ പുത്രൻ ഘടോൽക്കചനെ കാണുന്നു. ദ്രൗപദിക്ക് സൗഗന്ധികം വേണം എന്ന് പറഞ്ഞപ്പോൾ കുബേരന്റെ പൊയ്കയിൽ പോവുകയും വഴിക്കു ഹനുമാനെ കാണുകയും കുബേരപടയോട് പൊരുതുകയും ചെയ്യുന്നു. പാഞ്ചാലിയെ തോളിലേറ്റി കൊണ്ടുപോകാൻ ശ്രമിച്ച ജടനെ ഭീമൻ കൊല്ലുന്നു. 
      ആറാം ഭാഗത്തിൽ വിരാടന്റെ രാജ്യത്തിൽ അജ്ഞാതവാസത്തിന് എത്തുന്നു അവിടെ പ്രധാന പാചകക്കാരൻ വല്ലവനായാണ് ഭീമൻ നിന്നത്. ഹിഡുംബി,  പാഞ്ചാലി, ബലന്ധര എന്നിവരിൽ നിന്ന് ഭീമന് ഘടോൽക്കചൻ, സർവ്വദൻ, സൂതസോമൻ, എന്നിങ്ങനെ മൂന്നു പുത്രന്മാർ ഉണ്ടാകുന്നു. 
      ഏഴാം ഭാഗത്തിൽ കൗരവപാണ്ഡവരുടെ യുദ്ധം തുടങ്ങുന്നു. ദുര്യോധനനെയും, ദുശാസ്സനനെയും ഭീമൻ വധിക്കുന്നു. പാണ്ഡവർ യുദ്ധത്തിൽ ജയിക്കുന്നു.കൃഷ്ണ ദ്വൈപായന് നന്ദി എന്ന് പറഞ്ഞ് പുസ്തകം അവസാനിക്കുന്നു. 
 
യുദ്ധം ജയിച്ച ഭീമസേനനുള്ളതായിരുന്നു സിംഹാസനം. രാമായണത്തിലെ ഹനുമാനും, ഭാരതത്തിലെ ഭീമനും ശക്തിയുടെ മൂർത്തിമദ്ഭാവങ്ങളാണ്. ഭീമന് പെരുത്ത ശരീരം മാത്രമല്ല മനസും ഉണ്ടായിരുന്നു. ഭാരത യുദ്ധത്തിൽ കേന്ദ്രസ്ഥാനം വഹിച്ചത് ഭീമനായിരുന്നു. നേതൃത്വത്തിനു വേറെ ആളുണ്ടെങ്കിലും ശത്രുവിന്റെ ആക്രമണത്തിന് മുഴുവൻ കരുത്തും ഏൽക്കുന്ന സ്ഥാനത്ത് വർത്തിക്കുന്ന യോദ്ധാവിന്റെ  മിടുക്കിലാണ് വിജയാപജയങ്ങൾ. മറുപക്ഷത്തു ഭീമനുണ്ട് എന്ന ഒറ്റ കാരണത്താൽ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട് ധൃതരാഷ്ട്രർക്ക്. ശക്തി ശാപവും ഭാരവുമായ ഭീമനെ പിന്തുടർന്ന് മഹാഭാരതത്തിന്റെ പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുമ്പോൾ ഊശാൻതാടിയും പെരുവയറും വലിയ ഗദയും മാത്രം ചേർന്നതല്ല ഈ കഥാപാത്രമെന്നു വ്യക്തമാവും.  
       എല്ലാത്തിലും ഒന്നാമനാനായിട്ടും രണ്ടാമനാകേണ്ടി വന്ന രണ്ടാമൂഴത്തിലെ നായകൻ ഭീമന്റെ കഥ എം. ടി. യുടെ തൂലികയിലൂടെ അറിയുമ്പോൾ ഒരു പുതിയ വായനയുടെ ലോകത്തേക്ക് വായനക്കാരൻ എത്തിച്ചേരുന്നു. ഇപ്പോഴും ആ ധീര യോദ്ധാവിന്റെ വീരകഥകൾ നമ്മുടെ മനസ്സിൽ മായാതെ കിടക്കുന്നു. 
           
                           - ദേവിക.എ 9E

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം