ദേവ്ന നാരായണൻ എ 9E
ശേഖൂട്ടി
പ്രശസ്ത ചെറുകഥാകൃത്ത് ടി.പത്മനാഭന്റെ പ്രസിദ്ധമായ ചെറുകഥയാണ് 'ശേഖൂട്ടി'. യജമാനഭക്തിയും നല്ല വകതിരിവുമുള്ള ഒരു നായയുടെ ദയനീയ അവസ്ഥ ചിത്രീകരിക്കുന്ന കഥയാണിത്. ദാമു എന്ന പ്രിയപ്പെട്ട യജമാനൻ ഇല്ലാത്ത സമയത്ത് ഉപദ്രവക്കാരനായും ശല്യക്കാരനായും ജനങ്ങൾ മുദ്രകുത്തി പട്ടിണിക്കിട്ട് കെട്ടിയിട്ടപ്പോൾ വേദന സഹിക്കാനാകാതെ സർവ്വ ശക്തിയാൽ രക്ഷപ്പെട്ട് തെരുവിലേക്ക് ഓടിപ്പോയ ഒരു നായയാണ് ശേഖൂട്ടി. ദിവസങ്ങളോളം പട്ടിണിയായി കഴുത്തിൽ തുകൽ വീണ് ക്ഷീണിതനായി കിടക്കുന്ന അവന്റെ അടുത്തേക്ക് ആരും തിരിഞ്ഞു നോക്കിയില്ല. മൂന്ന് രാപ്പകലുകൾ തന്റെ പഴയ കാലത്തെക്കുറിച്ചോർത്ത് അവൻ സമയം നീക്കി. അനാഥനായി തെരുവിൽ തളർന്നു കിടക്കുമ്പോഴും യജമാനൻ വന്നു കൂട്ടികൊണ്ടു പോകും എന്ന സ്വപ്നത്തിൽ
ശവം തീനി കഴുകന്റെ നഖ സ്പർശനം പോലും യജമാനന്റെ തലോടലായി അനുഭവപ്പെടുന്നു.
കഥാരംഭം മുതൽ അവസാനം വരെ ഏതൊരു വായനാക്കാരനെയും ആധിപിടിപ്പിക്കുന്ന ഒരു കഥയാണ് ശേഖൂട്ടി. വളരെ രസകരമായതും മനസ്സലിയിപ്പിക്കുന്നതും ആയ ഒരു കഥ. എല്ലാവരുടേയും മനസ്സിൽ സ്പർശിക്കുന്ന ഒരു കഥാപാത്രമാണ് ശേഖൂട്ടി എന്ന നായ. കഥ വായിക്കുമ്പോൾ ശേഖൂട്ടിയെക്കുറിച്ച് കൂടുതൽ കൂടുതൽ അറിയാൻ നമുക്ക് ആഗ്രഹമുണ്ടാകുന്നു.എനിക്ക് ഈ കഥ വളരെയധികം ഇഷ്ടമായി. എല്ലാവരും വായിച്ചു നോക്കുമെന്ന് കരുതുന്നു.
- ദേവ്‌ന നാരായണൻ എ 9 E

Comments
Post a Comment