ദേവിക സന്തോഷ് 8 E

വീരഭദ്രം


ഇന്ന് ഞാൻ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് പരിയാനംപറ്റ ദിവാകരൻ്റെ ഓർമ്മ ചിത്രങ്ങൾ അവതരിപ്പിക്കുന്ന  ജീവചരിത്രഗ്രന്ഥമായ 'വീരഭദ്ര'മാണ്.
1955 മെയ് 12 ന് കലയുടെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച കുഞ്ചുണ്ണി നമ്പൂതിരിപ്പാടിൻ്റെയും ശ്രീദേവി അന്തർജ്ജനത്തിൻ്റെ മകനായി പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ മുളയൻകാവിലെ പരിയാനം പറ്റയിലാണ് പി.എം.ദിവാകരൻ്റെ ജനനം.
 
          അദ്ദേഹത്തിൻ്റെ വ്യക്തിജീവിതത്തെയും കലാജീവിതത്തെയും ആസ്പദമാക്കി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിരീക്ഷണങ്ങളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. അദ്ദേഹം ഒരു കഥകളിനടൻ കൂടി ആയിരുന്നു. അദ്ദേഹത്തിൻ്റെ കഥകളി ജീവിതത്തെ കുറിച്ച് ഈ പുസ്തകത്തിൽ വളരെ മനോഹരമായി വർണിച്ചിരിക്കുന്നു. അദ്ദേഹം ഒരു സദനത്തിൽ നിന്നായിരുന്നു അഭ്യസിച്ചത്. പക്ഷെ, കുറച്ച് ദിവസങ്ങൾക്ക് ശേഷം സ്ഥാപനം നടത്തികൊണ്ടു പോകാൻ സാധിച്ചില്ല അതുകൊണ്ടുതന്നെ അദ്ദേഹത്തിന് മടങ്ങി പോകേണ്ടി വന്നു. പിന്നെ കഥകളി പഠനത്തിനോടൊപ്പം സ്കൂൾ വിദ്യാഭ്യാസം ഒരുമിച്ച് ഒത്തുവന്നു. പക്ഷെ അതും കുറച്ചു നാളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അങ്ങനെയാണ് അദ്ദേഹം കലാമണ്ഡലത്തിൽ എത്തി ചേർന്നത്. കലാമണ്ഡത്തിലെ വിദ്യാഭ്യാസം അദ്ദേഹത്തിൻ്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു. ആ കാലം ദിവാകരൻ്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. അങ്ങനെ കലാമണ്ഡലത്തിൽ നിന്നു വിടുന്നതുവരെ അവിടെ നടന്ന കളികളിൽ അദ്ദേഹം പല താടി വേഷങ്ങളിൽ സജീവമായിരിക്കുമ്പോൾ തന്നെ സാത്വികഭാവം തികഞ്ഞ കുചേലനേയും അദ്ദേഹം അവിസ്മരണീയമാക്കിയിരുന്നുവെന്ന് കഥകളിയാസ്യാദകൻ കൂടിയായ പി.എം നാരായണൻ ഓർക്കുന്നു. ആറങ്ങോട്ടുകരയിലെ പാഠശാലയിലും പെരിങ്കന്നൂർ വായനശാലയിലും അദ്ദേഹത്തിൻ്റെ ഇടപെടലുകൾ സജീവമായിരുന്നു. അദ്ദേഹം സദനത്തിലും കലാമണ്ഡലത്തിലും കൊല്ലങ്കോട് കോവിലകത്തെ കഥകളി വിദ്യാലയത്തിലുമായാണ് പന്ത്രണ്ട് വർഷം പഠനം തുടർന്നത്. 2017 ജൂൺ 3 പരിയാനംപെറ്റ ദിവാകരൻ അവസാനമായി ചെയ്തത് നളചരിതം നാരദനാട്ടമായിരുന്നു. കഥകളിയിലെ ചുവന്ന താടി വേഷങ്ങളുടെ രൂപഭാവങ്ങളിൽ പല കാലഘട്ടങ്ങളിലായിവന്ന മാറ്റങ്ങളെ കുറിച്ച് കുറേ പേർ പറയുന്നുണ്ട് ഈ പുസ്തകത്തിൽ. അദ്ദേഹത്തിൻ്റെ അരങ്ങു പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തിൻ്റെ ജീവിതത്തെ പറ്റിയും കുടുംബത്തെക്കുറിച്ചുമെല്ലാം ഇതിൽ മനോഹരമായി വിവരിക്കുന്നു. അദ്ദേഹത്തിൻ്റെ ആകർഷകമായി തിളങ്ങുന്ന കഥകളി ചിത്രങ്ങളും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
             നെല്ലിയോടിനു ശേഷം വന്ന തലമുറയിലെ താടി വേഷക്കാരിൽ പ്രമുഖനാണ് പരിയാനം പറ്റ ദിവാകരൻ. ഇദ്ദേഹത്തിൻ്റെ കഥകളി ജീവിതം വളരെ മനോഹരമായി അവതരിപ്പിക്കുന്നു. "വീരഭദ്ര''ത്തിലൂടെ. 2017 ഒക്ടോബർ 30 നായിരുന്നു അദ്ദേഹത്തിൻ്റെ മരണം. അദ്ദേഹം അരങ്ങിൽ നിർമ്മിച്ച കഥാപാത്രങ്ങളുടെ നിറം ഇന്നും മങ്ങിയിട്ടില്ല. അദ്ദേഹത്തിൻ്റെ ജീവചരിത്രം രചിച്ചിട്ടുള്ളത് കെ.ബി.രാജ് ആനന്ദാണ്.
            രാജ് ആനന്ദ് രചിച്ച് "വീരഭദ്രം'' അദ്ദേഹത്തിൻ്റെ അരങ്ങും ജീവിതവും പരിചയപ്പെടുത്തുന്ന ഈ ജീവചരിത്ര പുസ്തകം എനിക്ക് വളരെ അധികം ഇഷ്ടമായി. നിങ്ങൾക്കും ഇഷ്ടമാകും എന്ന പ്രതീക്ഷയോടെ                                      
            
                      - ദേവിക സന്തോഷ് 8 E
             

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം