ദേവിക എ 9 E
മരരാമൻ
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള ഒരു നോവലാണ് ബാലകൃഷ്ണൻ അഞ്ചത്തിന്റെ 'മരരാമൻ'
ഈ നോവലിലെ ശീർഷകം പോലെ തന്നെ മരരാമനാണ് ഇതിലെ കേന്ദ്രകഥാപാത്രം.
മരരാമൻ എന്ന രാമൻ സ്ഥലം നോക്കാൻ വന്നപ്പോൾ അവിടെ നിന്ന് ഒരു മാവിന്റെ 'മരരാമാ' എന്ന വിളികേൾക്കുകയും തന്റെ ഭൂതകാലത്തിലേക്ക് പോകുകയും ചെയ്യുന്നു.
ഗോവിന്ദനാശാനും, ആശാത്തിയും, വേശുകുട്ടിയുമാണ് രാമന്റെ ഓർമ്മയിലെ ആദ്യ കണ്ണികൾ.
അച്ഛന് ഇലഞ്ഞിമരത്തിന്റെ മണവും അമ്മക്ക് നറുനണ്ടിയുടെ മണവും അതുമാത്രമായിരുന്നു രാമന് അച്ഛനേയും അമ്മയേയും പറ്റിയുള്ള അറിവ്.
രാമൻ തന്റെ കൗമാരത്തിൽ കല്യാണിടീച്ചറുടേയും, വൈദ്യരുടെയും കൂടെക്കൂടി. അങ്ങനെ രാമൻ കുറച്ചു വൈദ്യവും വശത്താക്കുന്നു.
തന്റെ അറിവ് മറ്റൊരു സോപ്പ് കമ്പനിക്ക് പറഞ്ഞുകൊടുത്തതാണ് രാമൻ ചെയ്ത തെറ്റ്, അതുമാത്രമല്ല, വൈദ്യന് പാമ്പുകടിയേറ്റപ്പോൾ രാമന് സഹായിക്കാൻ കഴിഞ്ഞില്ല,തന്നെ അക്ഷരം പഠിപ്പിച്ച കല്യാണിടീച്ചറെ കാണാനും പോയില്ല.
രാമൻ നല്ല പാചകക്കാരനായി മാറുന്നു. ഇതു രാമന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറുകയാണിവിടെ. രാമൻ ധാരാളം സ്ഥലം വാങ്ങുകയും അവിടം കാടായി മാറ്റുകയും ചെയ്യുന്നു. സന്ദർശകർക്ക് ഫീസില്ലാതെ കാടിനെ ആസ്വദിക്കാൻ രാമൻ അനുവദിക്കുന്നു. അങ്ങനെ രാമൻ പ്രായശ്ചിത്തം ചെയ്യുകയാണ്. തന്റെ ഓർമ്മകൾ എത്ര മറക്കാൻ ശ്രമിച്ചിട്ടും രാമന് കഴിയാതെ വരുന്നു അങ്ങനെ നോവൽ അവസാനിക്കുന്നു.
ഈ കൃതി മലയാള നോവൽ സാഹിത്യത്തിലെ നാഴികക്കല്ലായി മാറുകയാണ്. മലയാള സാഹിത്യത്തിന്റെ സജീവവും വിപുലവുമായ ലോകത്തേക്ക് ഈ നോവൽ പ്രകാശിതമാകുന്നു.
- ദേവിക.എ 9 E

Very nyz
ReplyDelete