ലോക സാക്ഷരതാ ദിനം

അക്ഷരം ജീവിതമാണ്,
അറിവ് ലക്ഷ്യവും...

സെപ്റ്റംബർ 8
ലോക സാക്ഷരതാ ദിനം

കോടിസൂര്യപ്രഭയോടെ ജ്വലിക്കട്ടെ അക്ഷര നക്ഷത്രം...



സെപ്റ്റംബർ 8 അന്താരാഷ്ട്ര  സാക്ഷരതാ ദിനത്തിൻ്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ കുറിപ്പുകൾ വായിക്കാം:

സാക്ഷരതാ ദിനം          

സെപ്റ്റംബർ 8 ,സാക്ഷരതാ ദിനം. ലോകത്തെ എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും അടിവരയിട്ട് ഉറപ്പിക്കും എന്നതാണ് ഈ ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യം. ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിനാവശ്യമായ എഴുത്തും വായനയും ഗണിതവും ഉൾപ്പെടെയുള്ള അറിവുകളും നൈപുണികളും അർജിക്കുകയും താൻ ജീവിക്കുന്ന സമൂഹത്തിന്റെ പൊതുവികസനത്തിന് ഈ കഴിവുകളെ ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ ആധുനിക സമൂഹത്തിൽ സാക്ഷരൻ എന്നറിയപ്പെടുന്നത്. സാക്ഷരതയിൽ കേരളം ഇന്നും മുന്നിലാണ്.  മലപ്പുറം പിന്നാക്കാവസ്ഥയിൽ നിന്ന് കുതിച്ചുയർന്ന് സമ്പൂർണ്ണ സാക്ഷരത നേടി ചരിത്രം സൃഷ്ടിച്ചു. സാക്ഷരത വ്യക്തികളുടെ വിമോചനത്തിനും വികാസത്തിനുമുള്ള മാർഗം കൂടിയാണ്. ഈ വർഷത്തെ സാക്ഷരതാ ദിനത്തിൽ പ്രധാനമായി യുനെസ്കൊ പ്രാധാന്യം നൽകുന്നത് കോവിഡ് കാലത്തും അതിനു ശേഷവും അധ്യാപനത്തിനും പഠനത്തിനുമുള്ള വിദ്യാഭ്യാസ പ്രവർത്തകരുടെ പങ്കും മാറുന്ന അധ്യയന രീതികളുമാണ്. ലോകത്തിന്റെ പല ഭാഗത്തും ആവശ്യ പഠനനേട്ടങ്ങൾ കൈവരിക്കാൻ സാധിക്കാത്ത അനേകം ആളുകളുണ്ട്. യുനെസ്കോയുടെ നേത്യത്വത്തിൽ അവർക്ക് പ്രാഥമിക അടിസ്ഥാനശേഷി കൈവരിക്കാനുള്ള നിരന്തര പ്രവർത്തനങ്ങൾ നടത്തിവരുന്നു. പക്ഷെ കോവിസ് - 19 മൂലം ലോകമാകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതോടെ സാക്ഷരതാ പ്രവർത്തനങ്ങൾ നിർത്തി വച്ചിരിക്കുകയാണ്. പക്ഷെ ഈ സാക്ഷരതാ ദിനത്തിൽ ഇനിയും അക്ഷര വെളിച്ചം കടന്നുചെല്ലാത്ത എല്ലായിടത്തും വിദ്യയാകുന്ന ദീപം തെളിക്കാൻ നമുക്കേവർക്കും കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു.

            - അമ്യത കെ.ബി 6 C


ലോക സാക്ഷരതാ ദിനം 

സെപ്റ്റംബർ 8
ലോക സാക്ഷരത ദിനമായി ആചരിച്ചുവരുന്നു. യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 1966 മുതൽ സാക്ഷരതാ ദിനം ആചരിക്കുന്നു.

 ലോകത്തെ എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിൻ്റെ ആവശ്യവും പ്രാധാന്യവും മനസ്സിലാക്കി കൊണ്ടാണ് സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനമായി ആചരിക്കുന്നത്. ആത്മവിശ്വാസത്തോടെയും, അന്തസ്സോടെയും  ജീവിക്കാനാവശ്യമായ എഴുത്തും വായനയും ഉൾപ്പെടെയുള്ള അറിവുകളും പൊതു വികസനത്തിന് ഉപയോഗിക്കുമ്പോഴാണ്,  ഒരാൾ ആധുനിക സമൂഹത്തിൽ സാക്ഷരൻ എന്ന് അറിയപ്പെടുന്നത്......

      ഇന്ത്യക്ക്  മാതൃകയായി കേരളം 1991 ഏപ്രിൽ 18 ന് സമ്പൂർണ്ണ സാക്ഷരത കൈവരിച്ചു.
ആ നേട്ടത്തെ ഓർത്ത് ഇന്നും നമ്മൾ കേരളീയർ അഭിമാനംകൊള്ളുന്നു.....

                   - അതുല്ല്യ.വി. ബി 6 B 
       

Comments

Post a Comment

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം